വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 76

പരീശ​ന്റെ​കൂ​ടെ ഭക്ഷണം കഴിക്കു​ന്നു

പരീശ​ന്റെ​കൂ​ടെ ഭക്ഷണം കഴിക്കു​ന്നു

ലൂക്കോസ്‌ 11:37-54

  • കപടഭ​ക്ത​രായ പരീശ​ന്മാ​രെ യേശു കുറ്റം വിധി​ക്കു​ന്നു

യഹൂദ്യ​യി​ലാ​യി​രു​ന്ന​പ്പോൾ ഒരു പരീശൻ യേശു​വി​നെ ഭക്ഷണത്തി​നു ക്ഷണിക്കു​ന്നു. യേശു ആ ക്ഷണം സ്വീക​രി​ക്കു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു പകലാണ്‌, വൈകു​ന്നേ​രമല്ല. (ലൂക്കോസ്‌ 11:37, 38) ഭക്ഷണം കഴിക്കു​ന്ന​തി​നു മുമ്പ്‌ പരീശ​ന്മാർ അവരുടെ ആചാര​മ​നു​സ​രിച്ച്‌ കൈകൾ മുട്ടു​വരെ കഴുകു​ന്നു. പക്ഷേ യേശു അങ്ങനെ ചെയ്യു​ന്നില്ല. (മത്തായി 15:1, 2) മുട്ടു​വരെ കൈ കഴുകു​ന്നത്‌ ദൈവ​നി​യ​മ​ത്തിന്‌ എതിരല്ല. പക്ഷേ അങ്ങനെ ചെയ്യാൻ ദൈവം ആവശ്യ​പ്പെ​ടു​ന്നില്ല.

അവരുടെ ആ ആചാരം യേശു പിൻപ​റ്റാ​ത്ത​തിൽ പരീശന്‌ അതിശയം തോന്നു​ന്നു. യേശു​വിന്‌ അതു മനസ്സി​ലാ​യി. യേശു പറയുന്നു: “പരീശ​ന്മാ​രായ നിങ്ങൾ പാനപാ​ത്ര​ത്തി​ന്റെ​യും തളിക​യു​ടെ​യും പുറം വൃത്തി​യാ​ക്കു​ന്നു. എന്നാൽ നിങ്ങളു​ടെ ഉള്ളിൽ നിറയെ അത്യാ​ഗ്ര​ഹ​വും ദുഷ്ടത​യും ആണ്‌. ബുദ്ധി​യി​ല്ലാ​ത്ത​വരേ, പുറം ഉണ്ടാക്കി​യ​വൻത​ന്നെ​യല്ലേ അകവും ഉണ്ടാക്കി​യത്‌?”​—ലൂക്കോസ്‌ 11:39, 40.

ഭക്ഷണം കഴിക്കു​ന്ന​തി​നു മുമ്പ്‌ കൈ കഴുകു​ന്നു​ണ്ടോ ഇല്ലയോ എന്നതല്ല ഇവിടു​ത്തെ പ്രശ്‌നം, മതപര​മായ കാപട്യ​മാണ്‌. പരീശ​ന്മാ​രും മറ്റുള്ള​വ​രും ആചാര​പ​ര​മാ​യി കൈ കഴുകു​ന്നു എന്നതു ശരിയാണ്‌. പക്ഷേ, അവർ ഹൃദയ​ത്തി​ലെ ദുഷ്ടത നീക്കി അതു ശുദ്ധീ​ക​രി​ക്കു​ന്നില്ല. അതു​കൊണ്ട്‌ യേശു അവരെ ഇങ്ങനെ ഉപദേ​ശി​ക്കു​ന്നു: “ദാനം കൊടു​ക്കു​മ്പോൾ ഹൃദയ​ത്തിൽനിന്ന്‌ ദാനം കൊടു​ക്കുക. അപ്പോൾ എല്ലാത്തി​ലും നിങ്ങൾ ശുദ്ധി​യു​ള്ള​വ​രാ​കും.” (ലൂക്കോസ്‌ 11:41) എത്ര സത്യം! സ്‌നേ​ഹ​മുള്ള ഒരു ഹൃദയ​ത്താൽ പ്രേരി​ത​രാ​യി വേണം കൊടു​ക്കാൻ. അല്ലാതെ നീതി​മാ​ന്മാ​രെന്നു ഭാവിച്ച്‌ മറ്റുള്ള​വരെ കാണി​ക്കാൻ വേണ്ടി​യാ​യി​രി​ക്ക​രുത്‌.

ഈ ആളുകൾ കൊടു​ക്കു​ന്നി​ല്ലെന്നല്ല പറയു​ന്നത്‌. യേശു വിശദീ​ക​രി​ക്കു​ന്നു: “നിങ്ങൾ പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങ​ളു​ടെ​യും പത്തി​ലൊ​ന്നു കൊടു​ക്കു​ന്നെ​ങ്കി​ലും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും നീതി​യും അവഗണി​ക്കു​ന്നു! ആദ്യ​ത്തേതു ചെയ്യു​ന്ന​തോ​ടൊ​പ്പം നിങ്ങൾ രണ്ടാമ​ത്തേ​തും ചെയ്യേ​ണ്ടി​യി​രു​ന്നു.” (ലൂക്കോസ്‌ 11:42) മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൽ വിളവു​ക​ളു​ടെ ദശാംശം (അഥവാ പത്തി​ലൊന്ന്‌) കൊടു​ക്ക​ണ​മെന്നു പറഞ്ഞി​ട്ടുണ്ട്‌. (ആവർത്തനം 14:22) ആഹാര​ത്തി​നു രുചി കൂട്ടാൻ ഉപയോ​ഗി​ക്കുന്ന പുതിന, അരൂത പോലുള്ള ചെടി​ക​ളു​ടെ കാര്യ​വും ഇതിൽ ഉൾപ്പെ​ടു​ന്നു. ഈ ചെടി​ക​ളു​ടെ പത്തി​ലൊ​ന്നു കൊടു​ക്കാൻ പരീശ​ന്മാർ വളരെ ശ്രദ്ധി​ച്ചി​രു​ന്നു. പക്ഷേ നീതി​യോ​ടെ ജീവി​ക്കുക, ദൈവ​മു​മ്പാ​കെ എളിമ​യു​ള്ള​വ​രാ​യി​രി​ക്കുക എന്നതു​പോ​ലുള്ള കൂടുതൽ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ അവർ എങ്ങനെ​യാ​യി​രു​ന്നു?​—മീഖ 6:8.

യേശു പറയുന്നു: “പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! സിന​ഗോ​ഗു​ക​ളിൽ മുൻനി​ര​യിൽ ഇരിക്കാ​നും ചന്തസ്ഥല​ങ്ങ​ളിൽ ആളുകൾ നിങ്ങളെ അഭിവാ​ദനം ചെയ്യാ​നും നിങ്ങൾ കൊതി​ക്കു​ന്നു. നിങ്ങളു​ടെ കാര്യം കഷ്ടം! പെട്ടെന്ന്‌ ആരു​ടെ​യും കണ്ണിൽപ്പെ​ടാത്ത ശവകു​ടീ​ര​ങ്ങൾപോ​ലെ​യാ​ണു നിങ്ങൾ. മനുഷ്യർ അവയുടെ മുകളി​ലൂ​ടെ നടക്കു​ന്നെ​ങ്കി​ലും അത്‌ അവി​ടെ​യു​ണ്ടെന്ന്‌ അറിയു​ന്നില്ല.” (ലൂക്കോസ്‌ 11:43, 44) അതെ, ആളുക​ളു​ടെ കാൽ അത്തരം ശവകു​ടീ​ര​ങ്ങ​ളിൽ തട്ടിയിട്ട്‌ അവർ ആചാര​പ​ര​മാ​യി അശുദ്ധ​രാ​യേ​ക്കാം. പരീശ​ന്മാ​രു​ടെ അശുദ്ധി പെട്ടെന്നു തിരി​ച്ച​റി​യാ​നാ​കില്ല എന്ന്‌ ഊന്നി​പ്പ​റ​യാ​നാ​ണു യേശു ഇതു പറയു​ന്നത്‌.​—മത്തായി 23:27.

അപ്പോൾ ഒരു നിയമ​പ​ണ്ഡി​തൻ യേശു​വി​നോട്‌, “ഗുരുവേ, ഇങ്ങനെ​യൊ​ക്കെ പറയു​മ്പോൾ അങ്ങ്‌ ഞങ്ങളെ​യും​കൂ​ടെ അപമാ​നി​ക്കു​ക​യാണ്‌ ” എന്നു പരാതി​പ്പെ​ടു​ന്നു. പക്ഷേ അവർ ആളുകളെ സഹായി​ക്കാൻ ശ്രമി​ക്കു​ന്നി​ല്ലെന്ന കാര്യം അവർ തിരി​ച്ച​റി​യണം. യേശു പറയുന്നു: “നിയമ​പ​ണ്ഡി​ത​ന്മാ​രായ നിങ്ങളു​ടെ കാര്യ​വും കഷ്ടം! ചുമക്കാൻ പറ്റാത്ത ചുമടു​കൾ നിങ്ങൾ ആളുക​ളു​ടെ മേൽ വെച്ചു​കൊ​ടു​ക്കു​ന്നു. എന്നാൽ വിരൽകൊണ്ട്‌ അതി​ലൊ​ന്നു തൊടാൻപോ​ലും നിങ്ങൾക്കു മനസ്സില്ല. നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങളു​ടെ പൂർവി​കർ കൊന്ന പ്രവാ​ച​ക​ന്മാർക്കു നിങ്ങൾ കല്ലറകൾ പണിയു​ന്നു.”​—ലൂക്കോസ്‌ 11:45-47.

ചുമടു​കൾ എന്നു പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ അവരുടെ പാരമ്പ​ര്യ​ങ്ങ​ളും മോശ​യു​ടെ നിയമ​ത്തി​നു പരീശ​ന്മാർ കൊടു​ക്കുന്ന വ്യാഖ്യാ​ന​വും ആണ്‌. അവ അനുസ​രി​ക്കാൻ നിർബ​ന്ധി​ക്കു​ന്ന​തി​ലൂ​ടെ അവർ ആളുക​ളു​ടെ ജീവിതം കൂടുതൽ ദുരി​ത​പൂർണ​മാ​ക്കു​ന്നു. വലിയ ചുമടു​ക​ളാണ്‌ അവർ ആളുക​ളു​ടെ മേൽ വെച്ചു​കൊ​ടു​ക്കു​ന്നത്‌. അവരുടെ പൂർവി​കർ ഹാബേ​ലി​ന്റെ കാലം​മു​തൽ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രെ കൊന്നു. ആ പ്രവാ​ച​ക​ന്മാർക്കു കല്ലറകൾ പണിതു​കൊണ്ട്‌ അവരെ ബഹുമാ​നി​ക്കു​ന്നു എന്നാണ്‌ ഇവരുടെ ഭാവം. പക്ഷേ ഇവർ ആ പൂർവി​ക​രു​ടെ അതേ മനോ​ഭാ​വ​വും പ്രവർത്ത​ന​ങ്ങ​ളും അനുക​രി​ക്കു​ക​യാണ്‌. ദൈവ​ത്തി​ന്റെ ഏറ്റവും വലിയ പ്രവാ​ച​ക​നെ​ത്തന്നെ കൊല്ലാ​നാണ്‌ ഇവർ നോക്കു​ന്നത്‌. ഈ തലമു​റ​യോ​ടു ദൈവം കണക്കു ചോദി​ക്കു​മെന്നു യേശു പറയുന്നു. അതാണു സംഭവി​ച്ച​തും, 38 വർഷം കഴിഞ്ഞ്‌ എ.ഡി. 70-ൽ.

യേശു ഇങ്ങനെ​യും പറയുന്നു: “നിയമ​പ​ണ്ഡി​ത​ന്മാ​രായ നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ അറിവി​ന്റെ താക്കോൽ എടുത്തു​മാ​റ്റി​യ​ല്ലോ. നിങ്ങളോ അകത്ത്‌ കടക്കു​ന്നില്ല. അകത്ത്‌ കടക്കാൻ ശ്രമി​ക്കു​ന്ന​വരെ നിങ്ങൾ തടയു​ക​യും ചെയ്യുന്നു!” (ലൂക്കോസ്‌ 11:52) ദൈവ​വ​ച​ന​ത്തി​ന്റെ അർഥം ആളുകൾക്കു പറഞ്ഞു​കൊ​ടു​ക്കാൻ കടപ്പെ​ട്ട​വ​രാണ്‌ ഇവർ. പക്ഷേ, അത്‌ അറിയാ​നും മനസ്സി​ലാ​ക്കാ​നും ഉള്ള അവസരം ഇവർ ആളുകൾക്കു നിഷേ​ധി​ക്കു​ക​യാണ്‌.

ഇതൊക്കെ കേൾക്കു​മ്പോൾ പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും എന്തു ചെയ്യുന്നു? യേശു പോകാൻ ഒരുങ്ങു​മ്പോൾ അവർ ദേഷ്യ​ത്തോ​ടെ യേശു​വി​നെ എതിർക്കാ​നും ചോദ്യ​ങ്ങൾ ചോദിച്ച്‌ ബുദ്ധി​മു​ട്ടി​ക്കാ​നും തുടങ്ങു​ന്നു. യേശു​വിൽനിന്ന്‌ കേട്ട്‌ പഠിക്കാ​നല്ല യേശു​വി​നെ കുടു​ക്കാ​നാണ്‌ അവർ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌. യേശു​വി​ന്റെ വായിൽനിന്ന്‌ എന്തെങ്കി​ലും വന്നിട്ട്‌ അതിന്റെ പേരിൽ യേശു​വി​നെ അറസ്റ്റു ചെയ്യു​ക​യാണ്‌ അവരുടെ ലക്ഷ്യം.