യേശുവിന്റെ മരണത്തിന്റെ സ്മാരകം
2023 ഏപ്രിൽ 4, ചൊവ്വ
എല്ലാ വർഷവും യഹോവയുടെ സാക്ഷികൾ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാറുണ്ട്. കാരണം യേശു ഇങ്ങനെയൊരു കല്പന തന്നിട്ടുണ്ട്: “എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”—ലൂക്കോസ് 22:19.
സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
ഈ പരിപാടി എത്ര നേരമുണ്ടാകും?
ഏകദേശം ഒരു മണിക്കൂർ.
സ്മാരകാചരണം എങ്ങനെയാണ് നടക്കുന്നത്?
മീറ്റിങ്ങ് തുടങ്ങുന്നതും അവസാനിക്കുന്നതും ഗീതത്തോടെയും പ്രാർഥനയോടെയും ആണ്. യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകനായിരിക്കും പ്രാർഥിക്കുന്നത്. സ്മാരകാചരണത്തിലെ പ്രധാനപരിപാടി ഒരു പ്രസംഗമാണ്. യേശുവിന്റെ മരണത്തിന്റെ പ്രാധാന്യം എന്താണെന്നും ദൈവവും ക്രിസ്തുവും നമുക്കുവേണ്ടി ചെയ്തതിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നും അതിൽ വിശദീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, “യഹോവയുടെ സാക്ഷികൾ മറ്റ് മതങ്ങളിൽനിന്ന് വ്യത്യസ്തമായി കർത്താവിന്റെ അത്താഴം ആചരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.