വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 107

രാജാവ്‌ വിവാ​ഹ​വി​രു​ന്നി​നു ക്ഷണിക്കു​ന്നു

രാജാവ്‌ വിവാ​ഹ​വി​രു​ന്നി​നു ക്ഷണിക്കു​ന്നു

മത്തായി 22:1-14

  • വിവാ​ഹ​വി​രു​ന്നി​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

യേശു​വി​ന്റെ ശുശ്രൂഷ അവസാ​നി​ക്കുന്ന സാഹച​ര്യ​ത്തി​ലും, ശാസ്‌ത്രി​മാ​രു​ടെ​യും പുരോ​ഹി​ത​ന്മാ​രു​ടെ​യും കപടത തുറന്നു​കാ​ട്ടുന്ന ദൃഷ്ടാ​ന്തങ്ങൾ യേശു ഉപയോ​ഗി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർ യേശു​വി​നെ കൊല്ലാൻ ആഗ്രഹി​ക്കു​ന്നു. (ലൂക്കോസ്‌ 20:19) യേശു ആകട്ടെ അവരുടെ കാപട്യം തുറന്നു​കാ​ട്ടുന്ന മറ്റൊരു ദൃഷ്ടാന്തം പറയു​ക​യാണ്‌:

“സ്വർഗ​രാ​ജ്യം, തന്റെ മകനു​വേണ്ടി വിവാ​ഹ​വി​രുന്ന്‌ ഒരുക്കിയ ഒരു രാജാ​വി​നെ​പ്പോ​ലെ​യാണ്‌. വിവാ​ഹ​വി​രു​ന്നി​നു ക്ഷണിച്ച​വരെ കൂട്ടി​ക്കൊ​ണ്ടു​വ​രാൻ രാജാവ്‌ തന്റെ അടിമ​കളെ അയച്ചു; എന്നാൽ അവർ വരാൻ കൂട്ടാ​ക്കി​യില്ല.” (മത്തായി 22:2, 3) ‘സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ’ പറഞ്ഞു​കൊ​ണ്ടാണ്‌ യേശു ഈ ദൃഷ്ടാന്തം തുടങ്ങു​ന്നത്‌. അതു​കൊണ്ട്‌ ഈ “രാജാവ്‌ ” ദൈവ​മായ യഹോ​വ​യാ​യി​രി​ക്കാ​നാ​ണു സാധ്യത. അപ്പോൾ വിവാ​ഹ​വി​രു​ന്നി​നു ക്ഷണിക്ക​പ്പെ​ട്ടവർ ആരായി​രി​ക്കും? ആരാണ്‌ രാജാ​വി​ന്റെ മകൻ? രാജാവ്‌ യഹോ​വ​യാ​ണെ​ങ്കിൽ രാജാ​വി​ന്റെ മകൻ യേശു​വാ​ണെന്ന കാര്യ​ത്തിൽ ഒരു സംശയ​വു​മില്ല. ഭാവി​യിൽ സ്വർഗ​രാ​ജ്യ​ത്തിൽ മകനോ​ടൊ​പ്പം ആയിരി​ക്കു​ന്ന​വ​രാണ്‌ ക്ഷണിക്ക​പ്പെ​ട്ടവർ.

ഈ വിവാ​ഹ​വി​രു​ന്നിന്‌ ആദ്യം ക്ഷണിച്ചത്‌ ആരെയാണ്‌? ഇതു മനസ്സി​ലാ​ക്കാൻ സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും ആരോ​ടാ​യി​രു​ന്നു പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നത്‌ എന്നു ചിന്തി​ക്കുക. അവർ പ്രസം​ഗി​ച്ചതു ജൂതന്മാ​രോ​ടാ​യി​രു​ന്നു. (മത്തായി 10:6, 7; 15:24) ആ ജനത ബി.സി. 1513-ൽ നിയമ ഉടമ്പടി സ്വീക​രി​ച്ചു. അങ്ങനെ ‘രാജ-പുരോ​ഹി​ത​ന്മാ​രു​ടെ’ ആദ്യത്തെ നിരയി​ലേക്കു വന്നത്‌ അവരാ​യി​രു​ന്നു. (പുറപ്പാട്‌ 19:5-8) എന്നാൽ, അവരെ “വിവാ​ഹ​വി​രു​ന്നി​നു” ക്ഷണിച്ചത്‌ എപ്പോ​ഴാണ്‌? ആ ക്ഷണം അവർക്കു ലഭിച്ചത്‌ എ.ഡി. 29-ൽ യേശു സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ തുടങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു.

ആ ക്ഷണത്തോട്‌ മിക്ക ഇസ്രാ​യേ​ല്യ​രും പ്രതി​ക​രി​ച്ചത്‌ എങ്ങനെ​യാണ്‌? യേശു പറഞ്ഞതു​പോ​ലെ “അവർ വരാൻ കൂട്ടാ​ക്കി​യില്ല.” ഭൂരി​ഭാ​ഗം മതനേ​താ​ക്ക​ന്മാ​രും ജനവും യേശു​വി​നെ ദൈവ​ത്തി​ന്റെ നിയമിത രാജാ​വാ​യും മിശി​ഹ​യാ​യും സ്വീക​രി​ച്ചില്ല.

ജൂതന്മാർക്ക്‌ മറ്റൊരു അവസരം​കൂ​ടി ലഭിക്കു​മെന്ന്‌ യേശു സൂചി​പ്പി​ച്ചു: “രാജാവ്‌ വീണ്ടും മറ്റ്‌ അടിമ​കളെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ പോയി ഞാൻ ക്ഷണിച്ച​വ​രോട്‌ ഇങ്ങനെ പറയണം: “ഇതാ, ഞാൻ സദ്യ ഒരുക്കി​ക്ക​ഴി​ഞ്ഞു. എന്റെ കാളക​ളെ​യും തീറ്റി​ക്കൊ​ഴു​പ്പിച്ച മൃഗങ്ങ​ളെ​യും അറുത്തി​രി​ക്കു​ന്നു. എല്ലാം തയ്യാറാ​യി​ക്ക​ഴി​ഞ്ഞു. വിവാ​ഹ​വി​രു​ന്നി​നു വരൂ.”’ എന്നാൽ ക്ഷണം കിട്ടി​യവർ അതു ഗൗനി​ക്കാ​തെ ഒരാൾ തന്റെ വയലി​ലേ​ക്കും മറ്റൊ​രാൾ കച്ചവട​ത്തി​നും പൊയ്‌ക്ക​ളഞ്ഞു. ബാക്കി​യു​ള്ളവർ  രാജാ​വി​ന്റെ അടിമ​കളെ പിടിച്ച്‌ അപമാ​നിച്ച്‌ കൊന്നു​ക​ളഞ്ഞു.” (മത്തായി 22:4-6) ഇത്‌, പിന്നീട്‌ ക്രിസ്‌തീ​യസഭ സ്ഥാപി​ത​മാ​കു​മ്പോൾ സംഭവി​ക്കു​മാ​യി​രു​ന്ന​തി​നു ചേർച്ച​യി​ലാണ്‌. അപ്പോ​ഴും സ്വർഗ​രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​നുള്ള അവസരം ജൂതന്മാർക്കു​ണ്ടാ​യി​രു​ന്നു. എന്നാൽ മിക്കവ​രും ആ ക്ഷണം നിരസി​ച്ചു. ‘രാജാ​വി​ന്റെ അടിമ​കളെ’ ഉപദ്ര​വി​ക്കു​ക​പോ​ലും ചെയ്‌തു.​—പ്രവൃ​ത്തി​കൾ 4:13-18; 7:54, 58.

അതു​കൊണ്ട്‌ ഈ ജനതയ്‌ക്ക്‌ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു? യേശു പറയുന്നു: “അപ്പോൾ രോഷാ​കു​ല​നായ രാജാവ്‌ തന്റെ സൈന്യ​ത്തെ അയച്ച്‌ ആ കൊല​പാ​ത​കി​കളെ കൊന്ന്‌ അവരുടെ നഗരം ചുട്ടു​ചാ​മ്പ​ലാ​ക്കി.” (മത്തായി 22:7) എ.ഡി. 70-ൽ റോമാ​ക്കാർ ജൂതന്മാ​രു​ടെ “നഗരം” ആയ യരു​ശേലം നശിപ്പി​ച്ച​പ്പോ​ഴാണ്‌ ഇക്കാര്യം സംഭവി​ച്ചത്‌.

രാജാ​വി​ന്റെ ക്ഷണം ഇവർ നിരസി​ച്ചെന്നു കരുതി വേറെ​യാ​രെ​യും ക്ഷണിക്കി​ല്ലെന്ന്‌ അതിന്‌ അർഥമു​ണ്ടോ? യേശു​വി​ന്റെ ദൃഷ്ടാന്തം അനുസ​രിച്ച്‌ അങ്ങനെ​യാ​കില്ല. യേശു തുടരു​ന്നു: “പിന്നെ (രാജാവ്‌) അടിമ​ക​ളോ​ടു പറഞ്ഞു: ‘വിവാ​ഹ​വി​രു​ന്നു തയ്യാറാണ്‌. പക്ഷേ ക്ഷണം കിട്ടി​യ​വർക്ക്‌ അതിന്‌ അർഹത​യി​ല്ലാ​തെ​പോ​യി. അതു​കൊണ്ട്‌ നിങ്ങൾ നഗരത്തി​നു പുറ​ത്തേ​ക്കുള്ള വഴിക​ളിൽ ചെന്ന്‌ ആരെ കണ്ടാലും അവരെ വിവാ​ഹ​വി​രു​ന്നി​നു ക്ഷണിക്കുക.’ അങ്ങനെ, ആ അടിമകൾ ചെന്ന്‌ ദുഷ്ടന്മാ​രും നല്ലവരും ഉൾപ്പെടെ വഴിയിൽ കണ്ടവ​രെ​യെ​ല്ലാം കൂട്ടി​ക്കൊ​ണ്ടു​വന്നു. വിരു​ന്നു​ശാല അതിഥി​ക​ളെ​ക്കൊണ്ട്‌ നിറഞ്ഞു.”​—മത്തായി 22:8-10.

പിൽക്കാ​ലത്ത്‌, അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ജനതകളെ, അതായത്‌ പരിവർത്ത​ന​ത്താ​ലോ ജനനത്താ​ലോ ജൂതന്മാർ അല്ലാത്ത​വരെ, സത്യ​ക്രി​സ്‌ത്യാ​നി​ക​ളാ​കാൻ സഹായി​ക്കു​മാ​യി​രു​ന്നു. എ.ഡി. 36-ൽ റോമൻ സൈനി​കോ​ദ്യോ​ഗ​സ്ഥ​നായ കൊർന്നേ​ല്യൊ​സി​നും കുടം​ബ​ത്തി​നും ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു. അങ്ങനെ അവർ യേശു പറഞ്ഞ സ്വർഗ​രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​വ​രു​ടെ നിരയി​ലേക്കു വന്നു.​—പ്രവൃ​ത്തി​കൾ 10:1, 34-48.

വിവാ​ഹ​വി​രു​ന്നി​നു വരുന്ന എല്ലാവ​രെ​യും ‘രാജാവ്‌ ’ സ്വീക​രി​ക്കും എന്ന്‌ യേശു സൂചി​പ്പി​ച്ചില്ല. യേശു പറയുന്നു: “രാജാവ്‌ അതിഥി​കളെ കാണാൻ അകത്ത്‌ ചെന്ന​പ്പോൾ വിവാ​ഹ​വ​സ്‌ത്രം ധരിക്കാത്ത ഒരാളെ കണ്ടു. രാജാവ്‌ അയാ​ളോട്‌, ‘സ്‌നേ​ഹി​താ, വിവാ​ഹ​വ​സ്‌ത്രം ധരിക്കാ​തെ താങ്കൾ എങ്ങനെ അകത്ത്‌ കടന്നു’ എന്നു ചോദി​ച്ചു. അയാൾക്ക്‌ ഉത്തരം മുട്ടി​പ്പോ​യി. അപ്പോൾ രാജാവ്‌ ഭൃത്യ​ന്മാ​രോ​ടു പറഞ്ഞു: ‘ഇവനെ കൈയും കാലും കെട്ടി പുറത്തെ ഇരുട്ടി​ലേക്ക്‌ എറിയുക. അവിടെ കിടന്ന്‌ അവൻ കരഞ്ഞ്‌ നിരാ​ശ​യോ​ടെ പല്ലിറു​മ്മും.’ ‘ക്ഷണം കിട്ടി​യവർ അനേക​രുണ്ട്‌; പക്ഷേ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ ചുരു​ക്ക​മാണ്‌.’”​—മത്തായി 22:11-14.

യേശു പറഞ്ഞ ദൃഷ്ടാ​ന്തം​കൊണ്ട്‌ എന്താണ്‌ ഉദ്ദേശി​ച്ച​തെ​ന്നോ അതിന്റെ അർഥ​മെ​ന്താ​ണെ​ന്നോ പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ ഒരുപക്ഷേ അവർക്കു കഴിഞ്ഞി​ട്ടു​ണ്ടാ​കില്ല. എങ്കിലും തങ്ങളെ ഈ വിധത്തിൽ അപമാ​നിച്ച യേശു​വി​നോട്‌ അവർക്ക്‌ കടുത്ത അനിഷ്ടം തോന്നി. മുമ്പെ​ന്ന​ത്തേ​ക്കാ​ളും വാശി​യോ​ടെ യേശു​വി​നെ എങ്ങനെ​യും വകവരു​ത്താൻ അവർ തീരു​മാ​നി​ച്ചു​റച്ചു.