വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 5

യേശു യോർദാ​നു കിഴക്ക്‌ പിന്നീടു ചെയ്യുന്ന ശുശ്രൂഷ

“അനേകം ആളുകൾ യേശുവിൽ വിശ്വ​സി​ച്ചു.”​—യോഹ​ന്നാൻ 10:42

യേശു യോർദാ​നു കിഴക്ക്‌ പിന്നീടു ചെയ്യുന്ന ശുശ്രൂഷ

ഈ വിഭാഗത്തിൽ

അധ്യായം 82

പെരി​യ​യിൽ യേശു​വി​ന്റെ ശുശ്രൂഷ

രക്ഷ നേടാൻ എന്താണ്‌ ആവശ്യ​മെന്നു യേശു ശ്രോ​താ​ക്ക​ളോ​ടു വിവരി​ക്കു​ന്നു. യേശു​വി​ന്റെ ഉപദേശം അന്നു പ്രധാ​ന​മാ​യി​രു​ന്നു. ഇന്നോ?

അധ്യായം 83

ഭക്ഷണത്തി​നുള്ള ക്ഷണം​—ആരെയാ​ണു ദൈവം ക്ഷണിക്കുന്നത്‌?

ഒരു പരീശന്റെ വീട്ടിൽ ഭക്ഷണം കഴിച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഒരു വലിയ അത്താഴ​വി​രു​ന്നി​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം യേശു പറയുന്നു. ദൈവ​ജനം മനസ്സിൽപ്പി​ടി​ക്കേണ്ട പ്രധാ​ന​പ്പെട്ട ഒരു കാര്യം യേശു പ്രസ്‌താ​വി​ക്കു​ന്നു. എന്താണ്‌ അത്‌?

അധ്യായം 84

ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​യി​രി​ക്കു​ന്ന​തി​ലെ ഉത്തരവാ​ദി​ത്വം

ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​യി​രി​ക്കുക എന്നതു ഗൗരവ​മുള്ള ഒരു ഉത്തരവാ​ദി​ത്വ​മാണ്‌. അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നതിനെ സംബന്ധിച്ച്‌ യേശു ഒരു സംശയ​വും ബാക്കി​വെ​ക്കു​ന്നില്ല. യേശു​വി​ന്റെ അനുഗാ​മി​ക​ളാ​കാൻപോ​കുന്ന ചിലരെ ഇതു ഞെട്ടി​ക്കു​ന്നു.

അധ്യായം 85

മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റിച്ച്‌ സന്തോ​ഷി​ക്കു​ന്നു

സാധാ​ര​ണ​ക്കാ​രു​മാ​യി ഇടപെ​ടു​ന്ന​തു​കൊണ്ട്‌ പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും യേശു​വി​നെ കുറ്റ​പ്പെ​ടു​ത്തു​ന്നു. അതിനു മറുപ​ടി​യാ​യി ദൈവം പാപി​കളെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നു കാണി​ക്കുന്ന ദൃഷ്ടാ​ന്തങ്ങൾ യേശു ഉപയോ​ഗി​ക്കു​ന്നു.

അധ്യായം 86

കാണാ​തെ​പോയ മകൻ മടങ്ങി​വ​രു​ന്നു

മുടി​യ​നായ പുത്ര​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

അധ്യായം 87

മുന്നമേ ആലോ​ചിച്ച്‌ ബുദ്ധി​പൂർവം പ്രവർത്തി​ക്കുക

ഒരു പ്രത്യേക സത്യം പഠിപ്പി​ക്കു​ന്ന​തി​നാ​യി യേശു ഒരു തന്ത്രശാ​ലി​യായ നീതി​കെട്ട കാര്യ​സ്ഥന്റെ ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ന്നു.

അധ്യായം 88

ധനിക​നും ലാസറി​നും വന്ന മാറ്റം

യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ രണ്ടു പ്രധാന കഥാപാ​ത്രങ്ങൾ ആരെ പ്രതി​നി​ധാ​നം ചെയ്യു​ന്നെന്നു തിരി​ച്ച​റി​യു​ന്നത്‌ ദൃഷ്ടാ​ന്തകഥ മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു.

അധ്യായം 89

യഹൂദ്യ​യി​ലേക്കു പോകുന്ന വഴി പെരി​യ​യിൽ പഠിപ്പി​ക്കു​ന്നു

ഒരു വ്യക്തി പല പ്രാവ​ശ്യം നമ്മളെ വിഷമി​പ്പി​ക്കു​മ്പോ​ഴും അയാ​ളോ​ടു ക്ഷമിക്കാൻ നമ്മളെ സഹായി​ക്കുന്ന ഒരു ഗുണ​ത്തെ​ക്കു​റിച്ച്‌ യേശു എടുത്തു​പ​റഞ്ഞു.

അധ്യായം 90

“പുനരു​ത്ഥാ​ന​വും ജീവനും”

യേശു​വിൽ വിശ്വ​സി​ക്കുന്ന ‘ആരും ഒരിക്ക​ലും മരിക്കില്ല’ എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

അധ്യായം 91

യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു

ഈ സംഭവ​ത്തി​ലെ പ്രധാ​ന​പ്പെട്ട രണ്ട്‌ കാര്യങ്ങൾ യേശു​വി​ന്റെ ശത്രു​ക്കൾക്കു​പോ​ലും ആ അത്ഭുതത്തെ നിഷേ​ധി​ക്കാൻ കഴിയാത്ത വിധം ശക്തമാ​യി​രു​ന്നു.

അധ്യായം 92

ഒരു കുഷ്‌ഠ​രോ​ഗി നന്ദി കാണി​ക്കു​ന്നു

സുഖം പ്രാപിച്ച മനുഷ്യൻ യേശു​വി​നോ​ടു മാത്രമല്ല മറ്റൊ​രാ​ളോ​ടും നന്ദി കാണി​ക്കു​ന്നു.

അധ്യായം 93

മനുഷ്യ​പു​ത്രൻ വെളി​പ്പെ​ടും

യേശു​വി​ന്റെ സാന്നി​ധ്യം മിന്നൽപോ​ലെ​യാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

അധ്യായം 94

പ്രാർഥ​ന​യു​ടെ​യും താഴ്‌മ​യു​ടെ​യും ആവശ്യം

ദുഷ്ടനായ ന്യായാ​ധി​പ​നെ​യും വിധവ​യെ​യും കുറി​ച്ചുള്ള തന്റെ ദൃഷ്ടാ​ന്ത​ത്തിൽ യേശു ഒരു പ്രത്യേക ഗുണത്തി​ന്റെ മൂല്യം എടുത്തു പറയുന്നു.

അധ്യായം 95

വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചും കുട്ടി​കളെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പഠിപ്പി​ക്കു​ന്നു

കുട്ടി​ക​ളെ​ക്കു​റിച്ച്‌ യേശു ചിന്തി​ച്ചത്‌ ശിഷ്യ​ന്മാർ ചിന്തിച്ച വിധത്തിൽനിന്ന്‌ വളരെ വ്യത്യസ്‌ത​മാ​യി ആണ്‌. എന്തുകൊണ്ട്‌?

അധ്യായം 96

ധനിക​നായ ഒരു പ്രമാ​ണിക്ക്‌ യേശു നൽകുന്ന ഉത്തരം

ഒരു ധനികൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തി​നെ​ക്കാൾ എളുപ്പം ഒട്ടകം ഒരു സൂചി​ക്കു​ഴ​യി​ലൂ​ടെ കടക്കു​ന്ന​താണ്‌ എന്ന്‌ യേശു എന്തു​കൊ​ണ്ടാണ്‌ പറഞ്ഞത്‌?

അധ്യായം 97

മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രു​ടെ ദൃഷ്ടാന്തം

പിമ്പന്മാർ മുമ്പന്മാ​രും മുമ്പന്മാർ പിമ്പന്മാ​രും ആകുന്നത്‌ എങ്ങനെ?

അധ്യായം 98

അപ്പോസ്‌ത​ല​ന്മാർ വീണ്ടും പ്രാമു​ഖ്യത തേടുന്നു

യാക്കോ​ബും യോഹ​ന്നാ​നും ദൈവ​രാ​ജ്യ​ത്തിൽ ഒരു പ്രമുഖ സ്ഥാനത്തി​നാ​യി ആഗ്രഹി​ക്കു​ന്നു. മറ്റുള്ള​വ​രും ആഗ്രഹി​ക്കു​ന്നത്‌ അതുത​ന്നെ​യാണ്‌.

അധ്യായം 99

അന്ധന്മാരെ സുഖ​പ്പെ​ടു​ത്തു​ന്നു, സക്കായി​യെ സഹായി​ക്കു​ന്നു

യരീ​ഹൊ​യു​ടെ അടുത്തു​വെച്ച്‌ യേശു ഒരു അന്ധനായ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽ വൈരു​ദ്ധ്യം തോന്നി​യേ​ക്കാ​മെ​ങ്കി​ലും അത്‌ അങ്ങനെ​യ​ല്ലാ​ത്തത്‌ എന്തുകൊണ്ട്‌?

അധ്യായം 100

പത്ത്‌ മിന​യെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

”ഉള്ളവനു കൂടുതൽ കൊടു​ക്കും. ഇല്ലാത്ത​വന്റെ കൈയിൽനി​ന്നോ ഉള്ളതും​കൂ​ടെ എടുത്തു​ക​ള​യും” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌?