വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 9

നസറെ​ത്തിൽ വളരുന്നു

നസറെ​ത്തിൽ വളരുന്നു

മത്തായി 13:55, 56; മർക്കോസ്‌ 6:3

  • യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും കുടും​ബം വലുതാ​കു​ന്നു

  • യേശു ഒരു തൊഴിൽ പഠിക്കു​ന്നു

യേശു വളരു​ന്നതു നസറെ​ത്തി​ലാണ്‌. അത്ര പ്രാധാ​ന്യ​മൊ​ന്നും ഇല്ലാത്ത ചെറി​യൊ​രു നഗരമാണ്‌ അത്‌. അങ്ങു വടക്ക്‌, ഗലീല​ക്കടൽ എന്നു വിളി​ക്കുന്ന വലിയ തടാക​ത്തി​ന്റെ പടിഞ്ഞാ​റുള്ള ഗലീല മലനാ​ട്ടി​ലാണ്‌ ഈ നഗരം.

യേശു​വിന്‌ ഏകദേശം രണ്ടു വയസ്സു​ള്ള​പ്പോ​ഴാണ്‌ യോ​സേ​ഫും മറിയ​യും ഈജി​പ്‌തിൽനിന്ന്‌ യേശു​വി​നെ നസറെ​ത്തിൽ കൊണ്ടു​വ​രു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ സമയത്ത്‌ അവർക്ക്‌ യേശു അല്ലാതെ വേറെ മക്കളൊ​ന്നു​മില്ല. പിന്നീട്‌ യേശു​വി​ന്റെ അർധസ​ഹോ​ദ​ര​ന്മാർ ജനിക്കു​ന്നു, യാക്കോബ്‌, യോ​സേഫ്‌, ശിമോൻ, യൂദാസ്‌ എന്നിവ​രാണ്‌ അവർ. യോ​സേ​ഫി​നും മറിയ​യ്‌ക്കും പെൺകു​ട്ടി​ക​ളും ജനിക്കു​ന്നു, അതായത്‌ യേശു​വി​ന്റെ അർധസ​ഹോ​ദ​രി​മാർ. യേശു​വിന്‌ ആറ്‌ ഇളയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​ങ്കി​ലും ഉണ്ട്‌.

യേശു​വി​നു മറ്റു ബന്ധുക്ക​ളു​മുണ്ട്‌. എലിസ​ബ​ത്തി​നെ​ക്കു​റി​ച്ചും മകൻ യോഹ​ന്നാ​നെ​ക്കു​റി​ച്ചും നമുക്ക്‌ അറിയാ​മ​ല്ലോ. അവർ താമസി​ക്കു​ന്നത്‌ യഹൂദ്യ​യിൽ കുറെ കിലോ​മീ​റ്റർ തെക്കു മാറി​യാണ്‌. ഗലീല​യിൽ അടുത്ത്‌ താമസി​ക്കു​ന്നത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ശലോ​മ​യാണ്‌. മറിയ​യു​ടെ സഹോ​ദ​രി​യാ​യി​രി​ക്കണം ശലോമ. ശലോ​മ​യു​ടെ ഭർത്താ​വാണ്‌ സെബെദി. അവരുടെ രണ്ടു മക്കൾ യാക്കോ​ബും യോഹ​ന്നാ​നും. അങ്ങനെ യേശു​വിന്‌ അവരു​മാ​യി അടുത്ത ബന്ധമുണ്ട്‌. ചെറു​പ്പ​ത്തിൽ യേശു ആ കുട്ടി​ക​ളു​ടെ​കൂ​ടെ എത്രമാ​ത്രം സമയം ചെലവ​ഴി​ച്ചു എന്നൊ​ന്നും നമുക്ക്‌ അറിയില്ല. എന്നാൽ പിന്നീട്‌ ആ രണ്ടു പേരും യേശു​വി​ന്റെ ഉറ്റ ചങ്ങാതി​മാ​രാ​യി. യേശു​വി​ന്റെ അപ്പോസ്‌ത​ല​ന്മാ​രാ​യി​ത്തീർന്നു അവർ.

വളർന്നു വലുതാ​കുന്ന കുടും​ബത്തെ പോറ്റാൻ യോ​സേ​ഫിന്‌ നന്നായി അധ്വാ​നി​ക്കണം. യോ​സേഫ്‌ ഒരു മരപ്പണി​ക്കാ​ര​നാണ്‌. സ്വന്തം മോ​നെ​പ്പോ​ലെ​യാണ്‌ യോ​സേഫ്‌ യേശു​വി​നെ വളർത്തു​ന്നത്‌. അതു​കൊണ്ട്‌ ‘മരപ്പണി​ക്കാ​രന്റെ മകൻ’ എന്ന്‌ യേശു​വി​നെ വിളി​ച്ചി​രു​ന്നു.  (മത്തായി 13:55) യേശു​വി​നെ​യും യോ​സേഫ്‌ മരപ്പണി പഠിപ്പി​ച്ചു. യേശു അതു നന്നായി പഠിക്കു​ക​യും ചെയ്‌തു. “ഇയാൾ ഒരു മരപ്പണി​ക്കാ​ര​നല്ലേ?” എന്നു​പോ​ലും ആളുകൾ യേശു​വി​നെ​ക്കു​റിച്ച്‌ പിന്നീടു പറഞ്ഞു.​—മർക്കോസ്‌ 6:3.

യഹോ​വ​യു​ടെ ആരാധ​നയെ ചുറ്റി​പ്പ​റ്റി​യു​ള്ള​താ​യി​രു​ന്നു യോ​സേ​ഫി​ന്റെ​യും കുടും​ബ​ത്തി​ന്റെ​യും ജീവിതം. ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ ആവശ്യ​പ്പെ​ട്ട​തു​പോ​ലെ യോ​സേ​ഫും മറിയ​യും “വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേൽക്കു​മ്പോ​ഴും” മക്കളെ ആത്മീയ​കാ​ര്യ​ങ്ങൾ പഠിപ്പി​ക്കു​ന്നു. (ആവർത്തനം 6:6-9) നസറെ​ത്തിൽ ഒരു സിന​ഗോ​ഗുണ്ട്‌. ദൈവത്തെ ആരാധി​ക്കാ​നാ​യി യോ​സേഫ്‌ കുടും​ബത്തെ അവി​ടെ​യും പതിവാ​യി കൊണ്ടു​പോ​കു​ന്നു. “എല്ലാ ശബത്തി​ലും ചെയ്യാ​റു​ള്ള​തു​പോ​ലെ” യേശു സിന​ഗോ​ഗിൽ പോയി എന്നു പിന്നീടു നമ്മൾ വായി​ക്കു​ന്നുണ്ട്‌. (ലൂക്കോസ്‌ 4:16) യരുശ​ലേ​മിൽ യഹോ​വ​യു​ടെ ആലയത്തി​ലേ​ക്കുള്ള പതിവ്‌ യാത്ര​ക​ളും ഈ കുടും​ബ​ത്തിന്‌ എന്ത്‌ ഇഷ്ടമാ​യി​രു​ന്നെ​ന്നോ!