വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു​വി​നെ അനുക​രി​ക്കാൻ. . .

യേശു​വി​നെ അനുക​രി​ക്കാൻ. . .

അനുകമ്പ കാണി​ക്കു​ക

പൂർണ​മ​നു​ഷ്യ​നാ​യി​രു​ന്ന​തു​കൊണ്ട്‌ മറ്റുള്ള​വർക്കു​ണ്ടാ​യി​രുന്ന പല ദുരി​ത​ങ്ങ​ളും ഉത്‌കണ്‌ഠ​ക​ളും യേശു​വി​നി​ല്ലാ​യി​രു​ന്നു. എങ്കിലും യേശു ആളുക​ളോട്‌ അനുകമ്പ കാണിച്ചു. അവർക്കു​വേണ്ടി, അത്യാ​വ​ശ്യം ചെയ്യേ​ണ്ടതു മാത്രമല്ല അതിലും കൂടു​ത​ലായ കാര്യങ്ങൾ ചെയ്യാൻ യേശു ഒരുക്ക​മാ​യി​രു​ന്നു. അതെ, മറ്റുള്ള​വരെ സഹായി​ക്കാൻ അനുകമ്പ യേശു​വി​നെ പ്രേരി​പ്പി​ച്ചു. 32, 37, 57, 99 അധ്യായങ്ങളിലെ വിവര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കുക.

സമീപി​ക്കാ​വു​ന്ന​വ​രാ​യി​രി​ക്കുക

വയസ്സാ​യ​വ​രും കുട്ടി​ക​ളും ഉൾപ്പെടെ എല്ലാ പ്രായ​ക്കാ​രും മടികൂ​ടാ​തെ യേശു​വി​നെ സമീപി​ച്ചു. കാരണം, താൻ വലിയ ആളാ​ണെ​ന്നോ തനിക്കു വലിയ തിരക്കാ​ണെ​ന്നോ ഉള്ള ഭാവ​മൊ​ന്നും യേശു​വി​നി​ല്ലാ​യി​രു​ന്നു. യേശു​വിന്‌ ആളുക​ളോ​ടു വ്യക്തിഗത താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ യേശു​വി​നോ​ടൊ​പ്പ​മാ​യി​രി​ക്കാൻ യാതൊ​രു പേടി​യും തോന്നി​യില്ല. ഇതു മനസ്സി​ലാ​ക്കു​ന്ന​തി​നാ​യി  25, 27, 95 അധ്യായങ്ങൾ കാണുക.

പ്രാർഥ​നാ​നി​ര​ത​രാ​യി​രി​ക്കുക

യേശു പിതാ​വി​നോ​ടു പതിവാ​യി, ഉള്ളു തുറന്ന്‌ പ്രാർഥി​ക്കു​മാ​യി​രു​ന്നു. ഒറ്റയ്‌ക്കാ​യി​രു​ന്ന​പ്പോ​ഴും സത്യാ​രാ​ധ​ക​രോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോ​ഴും യേശു പ്രാർഥി​ച്ച​തി​നെ​ക്കു​റിച്ച്‌ നമ്മൾ വായി​ക്കു​ന്നു. ഭക്ഷണസ​മ​യത്ത്‌ മാത്രമല്ല, മറ്റു പലപ്പോ​ഴും യേശു പ്രാർഥി​ച്ചി​ട്ടുണ്ട്‌. നന്ദി പറയാ​നും സ്‌തു​തി​ക്കാ​നും പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സഹായ​ത്തി​നാ​യും യേശു പിതാ​വി​നോ​ടു പ്രാർഥി​ച്ചു. 24, 34, 91, 122, 123 അധ്യായങ്ങളിലെ വിവര​ണങ്ങൾ കാണുക.

നിസ്വാർഥ​രാ​യി​രി​ക്കുക

വിശ്ര​മി​ക്കേ​ണ്ടി​യി​രുന്ന സമയം​പോ​ലും യേശു മറ്റുള്ള​വർക്കു​വേണ്ടി മാറ്റി​വെച്ചു. യേശു സ്വന്തം കാര്യം മാത്ര​മാ​യി​രു​ന്നില്ല ചിന്തി​ച്ചത്‌. ഇക്കാര്യ​ത്തി​ലും യേശു നമുക്ക്‌ അടുത്ത്‌ പിൻപ​റ്റാ​വുന്ന ഒരു മാതൃക വെച്ചു. 19, 41, 52 അധ്യായങ്ങളിൽനിന്ന്‌ യേശു​വി​ന്റെ ആ മാതൃ​ക​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാം.

ക്ഷമിക്കുക

ക്ഷമിക്കേണ്ട ആവശ്യ​ത്തെ​ക്കു​റിച്ച്‌ യേശു പഠിപ്പി​ക്കുക മാത്രമല്ല ചെയ്‌തത്‌. ശിഷ്യ​ന്മാ​രോ​ടും മറ്റുള്ള​വ​രോ​ടും ഉള്ള ഇടപെ​ട​ലു​ക​ളിൽ യേശു അതു കാണിച്ച്‌ കൊടു​ക്കു​ക​യും ചെയ്‌തു.  26, 40, 64, 85, 131 അധ്യായങ്ങളിൽ കാണുന്ന യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ധ്യാനി​ക്കുക.

തീക്ഷ്‌ണ​ത​യു​ള്ള​വ​രാ​യി​രി​ക്കുക

മിക്ക ജൂതന്മാ​രും മിശി​ഹയെ അംഗീ​ക​രി​ക്കി​ല്ലെ​ന്നും, ശത്രുക്കൾ മിശി​ഹയെ കൊല്ലു​മെ​ന്നും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. അതു​കൊണ്ട്‌ യേശു​വിന്‌ അവർക്കു​വേണ്ടി അധിക​മൊ​ന്നും ചെയ്യേ​ണ്ടെന്നു വെക്കാ​മാ​യി​രു​ന്നു. എന്നാൽ അതിനു പകരം യേശു ഉത്സാഹ​ത്തോ​ടെ അവരെ സത്യാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാൻ ശ്രമിച്ചു. നിസ്സം​ഗ​മായ പ്രതി​ക​ര​ണ​ത്തി​നും എതിർപ്പി​നും മധ്യേ തീക്ഷ്‌ണ​ത​യോ​ടെ നിലനിൽക്കാൻ യേശു തന്റെ അനുഗാ​മി​കൾക്കു മാതൃക വെച്ചു. 16, 72, 103 അധ്യായങ്ങൾ കാണുക.

താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക

യേശു അപൂർണ​മ​നു​ഷ്യ​രെ​ക്കാൾ പറഞ്ഞാൽ തീരാ​ത്തത്ര വിധങ്ങ​ളിൽ ഉന്നതനാ​യി​രു​ന്നു. യേശു​വി​ന്റെ അറിവും ജ്ഞാനവും വെറും രണ്ട്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. പൂർണ​നായ യേശു മാനസി​ക​വും ശാരീ​രി​ക​വും ആയ കഴിവു​ക​ളിൽ മറ്റാ​രെ​ക്കാ​ളും മികച്ചു​നി​ന്നു. എങ്കിലും യേശു താഴ്‌മ​യോ​ടെ മറ്റുള്ള​വരെ സേവിച്ചു. 10, 62, 66, 94, 116 അധ്യായങ്ങളിൽ അത്‌ കാണാം.

ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക

യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ന്ന​തി​ലും യേശു പറഞ്ഞ കാര്യങ്ങൾ ചെയ്യു​ന്ന​തി​ലും അപ്പോസ്‌ത​ല​ന്മാ​രും മറ്റുള്ള​വ​രും വീഴ്‌ച​വ​രു​ത്തി​യ​പ്പോ​ഴെ​ല്ലാം യേശു അവരോ​ടു ക്ഷമയോ​ടെ ഇടപെട്ടു. യഹോ​വ​യോട്‌ അടുക്കു​ന്ന​തിന്‌ അവർക്ക്‌ ആവശ്യ​മാ​യി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു ക്ഷമയോ​ടെ ആവർത്തിച്ച്‌ പറഞ്ഞു​കൊ​ടു​ത്തു. 74, 98, 118, 135 അധ്യായങ്ങളിലെ യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.