വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 36

ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ വിശ്വാ​സം!

ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ വിശ്വാ​സം!

മത്തായി 8:5-13; ലൂക്കോസ്‌ 7:1-10

  • ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ അടിമയെ സുഖ​പ്പെ​ടു​ത്തു​ന്നു

  • വിശ്വാ​സ​മു​ള്ള​വർക്ക്‌ അനു​ഗ്രഹം കിട്ടും

ഗിരി​പ്ര​ഭാ​ഷണം നടത്തി​യിട്ട്‌ യേശു കഫർന്ന​ഹൂം നഗരത്തി​ലേക്കു പോകു​ന്നു. അപ്പോൾ ജൂതന്മാ​രു​ടെ ചില മൂപ്പന്മാർ യേശു​വി​നെ കാണാൻ ചെല്ലുന്നു. എന്നാൽ അവരെ അയച്ചത്‌ ജൂതന​ല്ലാത്ത ഒരാളാണ്‌​—റോമാ​ക്കാ​രു​ടെ ഒരു സൈനി​കോ​ദ്യോ​ഗസ്ഥൻ, ഒരു ശതാധി​പൻ.

ഈ സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ അടിമ ഗുരു​ത​ര​മായ രോഗം പിടി​പെട്ട്‌ മരിക്കാ​റാ​യി​രി​ക്കു​ക​യാണ്‌. ശതാധി​പൻ വിജാ​തീ​യ​നാ​ണെ​ങ്കി​ലും അദ്ദേഹം യേശു​വി​ന്റെ സഹായം തേടുന്നു. ഈ മനുഷ്യ​ന്റെ ജോലി​ക്കാ​രൻ “വീട്ടിൽ തളർന്നു​കി​ട​ക്കു​ക​യാണ്‌. അവൻ വല്ലാതെ കഷ്ടപ്പെ​ടു​ന്നു” എന്നു ജൂതന്മാർ യേശു​വി​നോ​ടു പറയുന്നു. വലിയ വേദന​യും അനുഭ​വി​ക്കു​ന്നു​ണ്ടാ​കാം. (മത്തായി 8:6) ആ മൂപ്പന്മാർ യേശു​വി​നോട്‌, ശതാധി​പനെ സഹായി​ക്ക​ണ​മെ​ന്നും അദ്ദേഹം അതിന്‌ അർഹനാ​ണെ​ന്നും പറയുന്നു. കാരണ​മാ​യി അവർ പറയുന്നു: “അയാൾ നമ്മുടെ ജനതയെ സ്‌നേ​ഹി​ക്കു​ന്നു. നമ്മുടെ സിന​ഗോഗ്‌ പണിത​തും അയാളാണ്‌.”​—ലൂക്കോസ്‌ 7:4, 5.

യേശു ഉടനെ മൂപ്പന്മാ​രു​ടെ​കൂ​ടെ സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ വീട്ടി​ലേക്കു പോകു​ന്നു. അവർ വീടിന്‌ അടുത്ത്‌ എത്തിയ​പ്പോൾ ഈ ഉദ്യോ​ഗസ്ഥൻ കൂട്ടു​കാ​രെ യേശു​വി​ന്റെ അടുക്കൽ അയച്ച്‌ യേശു​വി​നോ​ടു ഇങ്ങനെ പറയാൻ പറയുന്നു: “യജമാ​നനേ, ബുദ്ധി​മു​ട്ടേണ്ടാ. അങ്ങ്‌ എന്റെ വീട്ടിൽ വരാൻമാ​ത്രം യോഗ്യത എനിക്കില്ല. അങ്ങയുടെ അടുത്ത്‌ ഞാൻ വരാഞ്ഞ​തും അതു​കൊ​ണ്ടാണ്‌.” (ലൂക്കോസ്‌ 7:6, 7) ആജ്ഞകൾ മാത്രം കൊടുത്ത്‌ ശീലിച്ച ഒരാളു​ടെ എത്ര വലിയ താഴ്‌മ! അടിമ​ക​ളോ​ടു ക്രൂര​മാ​യി ഇടപെ​ടുന്ന റോമാ​ക്കാ​രിൽനിന്ന്‌ എത്ര വ്യത്യസ്‌ത​നാണ്‌ ഇദ്ദേഹം എന്ന്‌ ഇതു കാണി​ക്കു​ന്നു.​—മത്തായി 8:9.

ജൂതന്മാ​ര​ല്ലാ​ത്ത​വ​രു​മാ​യുള്ള സഹവാസം ജൂതന്മാർ ഒഴിവാ​ക്കാ​റാ​ണു പതി​വെന്ന്‌ എന്തായാ​ലും ഈ ഉദ്യോ​ഗ​സ്ഥന്‌ അറിയാം. (പ്രവൃ​ത്തി​കൾ 10:28) ഒരുപക്ഷേ ഇതു മനസ്സി​ലു​ള്ള​തു​കൊ​ണ്ടാ​യി​രി​ക്കാം ഈ ഉദ്യോ​ഗസ്ഥൻ കൂട്ടു​കാ​രെ അയച്ച്‌ യേശു​വി​നോട്‌ ഇങ്ങനെ പറയു​ന്നത്‌: “അങ്ങ്‌ ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലി​ക്കാ​രന്റെ അസുഖം മാറും.”​—ലൂക്കോസ്‌ 7:7.

ഇതു കേട്ട്‌ ആശ്ചര്യ​പ്പെട്ട്‌ യേശു പറയുന്നു: “ഇസ്രാ​യേ​ലിൽപ്പോ​ലും ഇത്ര വലിയ വിശ്വാ​സം കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” (ലൂക്കോസ്‌ 7:9) ശതാധി​പന്റെ വീട്ടിൽ മടങ്ങി​യെ​ത്തുന്ന ആ കൂട്ടു​കാർ കാണു​ന്നതു മരിക്കാ​റാ​യി കിടന്ന ആ ജോലി​ക്കാ​രൻ നല്ല ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന​താണ്‌.

ആ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി​യ​ശേഷം, വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ജൂതന്മാ​ര​ല്ലാ​ത്ത​വർക്കും അനു​ഗ്രഹം കിട്ടു​മെന്ന്‌ ഉറപ്പ്‌ കൊടു​ത്തു​കൊണ്ട്‌ യേശു പറയുന്നു: “കിഴക്കു​നി​ന്നും പടിഞ്ഞാ​റു​നി​ന്നും അനേകം ആളുകൾ വന്ന്‌ അബ്രാ​ഹാ​മി​നോ​ടും യിസ്‌ഹാ​ക്കി​നോ​ടും യാക്കോ​ബി​നോ​ടും കൂടെ സ്വർഗ​രാ​ജ്യ​ത്തിൽ വിരു​ന്നിന്‌ ഇരിക്കും.” വിശ്വാ​സ​മി​ല്ലാത്ത ജൂതന്മാ​രു​ടെ കാര്യ​മോ? യേശു പറയുന്നു: അവരെ “പുറത്തെ ഇരുട്ടി​ലേക്ക്‌ എറിയും; അവിടെ കിടന്ന്‌ അവർ കരഞ്ഞ്‌ നിരാ​ശ​യോ​ടെ പല്ലിറു​മ്മും.”​—മത്തായി 8:11, 12.

അങ്ങനെ ക്രിസ്‌തു​വി​ന്റെ​കൂ​ടെ ദൈവ​രാ​ജ്യ​ത്തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാ​നുള്ള വാഗ്‌ദാ​നം ആദ്യം ജൂതന്മാർക്കു നൽകി​യെ​ങ്കി​ലും അതു സ്വീക​രി​ക്കാ​ത്ത​വരെ തള്ളിക്ക​ള​യും. പക്ഷേ ജൂതന്മാ​ര​ല്ലാ​ത്ത​വരെ സ്വീക​രി​ക്കും, ‘സ്വർഗ​രാ​ജ്യ​ത്തിൽ വിരു​ന്നിന്‌ ഇരിക്കാൻ’ അവർക്കു ക്ഷണം ലഭിക്കും.