വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 13

യേശു പ്രലോ​ഭ​ന​ങ്ങളെ നേരിട്ട വിധത്തിൽനിന്ന്‌ പഠിക്കുക

യേശു പ്രലോ​ഭ​ന​ങ്ങളെ നേരിട്ട വിധത്തിൽനിന്ന്‌ പഠിക്കുക

മത്തായി 4:1-11; മർക്കോസ്‌ 1:12, 13; ലൂക്കോസ്‌ 4:1-13

  • സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കു​ന്നു

യോഹ​ന്നാൻ യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തിയ ഉടനെ ദൈവാ​ത്മാവ്‌ യേശു​വി​നെ യഹൂദ്യ​യി​ലെ വിജന​ഭൂ​മി​യി​ലേക്കു നയിക്കു​ന്നു. യേശു​വി​നു ചിന്തി​ക്കാൻ പലതു​മുണ്ട്‌. യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ “ആകാശം തുറന്നു.” (മത്തായി 3:16) അങ്ങനെ സ്വർഗ​ത്തിൽവെച്ച്‌ പഠിച്ച​തും ചെയ്‌ത​തും ആയ കാര്യങ്ങൾ യേശു​വി​ന്റെ ഓർമ​യി​ലേക്കു വരുന്നു. അതെ, യേശു​വിന്‌ ഒരുപാ​ടൊ​രു​പാ​ടു ചിന്തി​ക്കാ​നുണ്ട്‌!

വിജന​ഭൂ​മി​യിൽ യേശു 40 രാവും 40 പകലും കഴിയു​ന്നു. ആ സമയത്ത്‌ ഒന്നും കഴിക്കു​ന്നില്ല. പിന്നീട്‌ യേശു​വി​നു നല്ല വിശപ്പു​ള്ള​പ്പോൾ പിശാ​ചായ സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കാ​നാ​യി അടുത്ത്‌ വരുന്നു. പിശാച്‌ പറയുന്നു: “നീ ഒരു ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ ഈ കല്ലുക​ളോട്‌ അപ്പമാ​കാൻ പറയൂ.” (മത്തായി 4:3) പക്ഷേ, അത്ഭുതങ്ങൾ ചെയ്യാ​നുള്ള തന്റെ കഴിവ്‌ സ്വന്തം ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താൻ ഉപയോ​ഗി​ക്കു​ന്നതു തെറ്റാ​ണെന്ന്‌ യേശു​വിന്‌ അറിയാം. അതു​കൊണ്ട്‌ യേശു ആ പ്രലോ​ഭനം ചെറു​ക്കു​ന്നു.

പിശാച്‌ പക്ഷേ, വിടാൻ ഭാവമില്ല. മറ്റൊരു മാർഗം പിശാച്‌ പരീക്ഷി​ക്കു​ന്നു. യേശു​വി​നെ ആലയത്തി​ന്റെ ഏറ്റവും മുകളിൽ കൊണ്ടു​ചെ​ന്നിട്ട്‌ ‘നീ ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ താഴേക്കു ചാടുക’ എന്നു പറഞ്ഞ്‌ പിശാച്‌ യേശു​വി​നെ വെല്ലു​വി​ളി​ക്കു​ന്നു. എന്നാൽ അങ്ങനെ​യൊ​രു ഗംഭീ​ര​പ്ര​ക​ടനം നടത്താ​നുള്ള പ്രലോ​ഭ​ന​ത്തി​ലും യേശു വീഴു​ന്നില്ല. പകരം, അത്തരത്തിൽ ദൈവത്തെ പരീക്ഷി​ക്കു​ന്നതു തെറ്റാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു കാണി​ക്കു​ന്നു.

ഇനി, മൂന്നാ​മത്തെ പ്രലോ​ഭനം. അതിൽ പിശാച്‌ “ലോകത്തെ എല്ലാ രാജ്യ​ങ്ങ​ളും അവയുടെ പ്രതാ​പ​വും” യേശു​വിന്‌ എങ്ങനെ​യോ കാണി​ച്ചു​കൊ​ടു​ക്കു​ന്നു. എന്നിട്ട്‌ “നീ എന്റെ മുന്നിൽ വീണ്‌ എന്നെ​യൊന്ന്‌ ആരാധി​ച്ചാൽ ഈ കാണു​ന്ന​തൊ​ക്കെ ഞാൻ നിനക്കു തരാം” എന്നു പറയുന്നു. യേശു​വിന്‌ രണ്ടാമ​തൊ​ന്നു ചിന്തി​ക്കേണ്ടി വന്നില്ല. “സാത്താനേ, ദൂരെ പോ!” എന്നു പറഞ്ഞു​കൊണ്ട്‌ യേശു അതും നിരസി​ക്കു​ന്നു. (മത്തായി 4:8-10) തെറ്റായ ആ കാര്യം ചെയ്യാ​നുള്ള പ്രലോ​ഭ​ന​ത്തി​നും യേശു വഴങ്ങു​ന്നില്ല. കാരണം, യഹോ​വയെ മാത്രമേ സേവി​ക്കാ​വൂ എന്നു യേശു​വിന്‌ അറിയാം. അതെ, ദൈവ​ത്തോ​ടു വിശ്വസ്‌ത​നാ​യി​രി​ക്കാൻ യേശു തീരു​മാ​നി​ക്കു​ന്നു.

ഈ പ്രലോ​ഭ​ന​ങ്ങ​ളിൽനി​ന്നും യേശു പറഞ്ഞ മറുപ​ടി​യിൽനി​ന്നും നമുക്കു പലതും പഠിക്കാ​നുണ്ട്‌. യേശു​വിന്‌ ശരിക്കും ആ പ്രലോ​ഭ​ന​ങ്ങ​ളു​ണ്ടാ​യി. അതു കാണി​ക്കു​ന്നത്‌ പലരും കരുതു​ന്ന​തു​പോ​ലെ പിശാച്‌ വെറും തിന്മ എന്ന ഒരു ഗുണമല്ല എന്നാണ്‌. പിശാച്‌ യഥാർഥ​ത്തി​ലുള്ള ഒരു വ്യക്തി​യാണ്‌, അദൃശ്യ​നാ​ണെന്നു മാത്രം. ഈ ലോക​ഗ​വൺമെ​ന്റു​ക​ളെ​ല്ലാം ശരിക്കും പിശാ​ചി​ന്റേ​താ​ണെ​ന്നും ഈ വിവരണം കാണി​ക്കു​ന്നു. പിശാ​ചാണ്‌ അവയെ നിയ​ന്ത്രി​ക്കു​ന്നത്‌. അങ്ങനെ​യ​ല്ലാ​യി​രു​ന്നെ​ങ്കിൽ യേശു​വിന്‌ അതൊരു പ്രലോ​ഭ​ന​മാ​കു​മാ​യി​രു​ന്നോ?

ഇനി, പിശാ​ചി​നെ ഒരൊറ്റ തവണ ആരാധി​ച്ചാൽത്തന്നെ അതിനു പ്രതി​ഫലം നൽകാ​മെ​ന്നും പിശാച്‌ പറഞ്ഞു, ഈ ലോക​ത്തി​ലെ മുഴുവൻ രാജ്യ​ങ്ങ​ളും ആയിരു​ന്നു ആ പ്രതി​ഫലം! ഈ രീതി​യിൽ പിശാച്‌ നമ്മളെ​യും പ്രലോ​ഭി​പ്പി​ച്ചേ​ക്കാം. ഈ ലോക​ത്തിൽ പണവും അധികാ​ര​വും സ്ഥാനമാ​ന​ങ്ങ​ളും നേടു​ന്ന​തി​നുള്ള സുവർണാ​വ​സ​രങ്ങൾ നമ്മുടെ മുന്നിൽ വെച്ചു​കൊ​ണ്ടാ​യി​രി​ക്കാം അത്‌. എന്തെല്ലാം പ്രലോ​ഭ​ന​ങ്ങ​ളു​ണ്ടാ​യാ​ലും യേശു​വി​നെ​പ്പോ​ലെ നമ്മളും ദൈവ​ത്തോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കു​ന്നെ​ങ്കിൽ അത്‌ എത്ര നന്നായി​രി​ക്കും! പക്ഷേ, യേശു​വി​ന്റെ കാര്യ​ത്തിൽ പിശാച്‌ ‘മറ്റൊരു അവസരം ഒത്തുകി​ട്ടാൻ’ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നെന്ന്‌ ഓർക്കുക. (ലൂക്കോസ്‌ 4:13) നമ്മുടെ കാര്യ​ത്തി​ലും ഇതു സത്യമാ​യി​രി​ക്കും. അതു​കൊണ്ട്‌ ജാഗ്രത കൈ​വെ​ടി​യ​രുത്‌!