മീഖ 6:1-16

6  യഹോ​വ​യ്‌ക്കു പറയാ​നു​ള്ളതു ശ്രദ്ധിക്കൂ. എഴു​ന്നേറ്റ്‌ പർവത​ങ്ങ​ളു​ടെ മുന്നിൽ നിങ്ങളു​ടെ വാദങ്ങൾ നിരത്തുക,കുന്നുകൾ നിങ്ങളു​ടെ ശബ്ദം കേൾക്കട്ടെ.+   പർവതങ്ങളേ, ഭൂമി​യു​ടെ ഉറപ്പുള്ള അടിസ്ഥാ​ന​ങ്ങളേ,യഹോ​വ​യു​ടെ വാദങ്ങൾ കേൾക്കൂ.+യഹോ​വ​യ്‌ക്കു തന്റെ ജനവു​മാ​യി ഒരു കേസുണ്ട്‌;ഇസ്രാ​യേ​ലി​നോ​ടു ദൈവം ഇങ്ങനെ വാദി​ക്കും:+   “എന്റെ ജനമേ, ഞാൻ നിങ്ങ​ളോട്‌ എന്തു ചെയ്‌തു? ഞാൻ നിങ്ങളെ ക്ഷീണി​പ്പി​ച്ചി​ട്ടു​ണ്ടോ?+ എനിക്ക്‌ എതിരെ സാക്ഷി പറയൂ.   ഞാൻ നിങ്ങളെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ രക്ഷപ്പെ​ടു​ത്തി​ക്കൊ​ണ്ടു​വന്നു;+അടിമ​വീ​ട്ടിൽനിന്ന്‌ ഞാൻ നിങ്ങളെ മോചി​പ്പി​ച്ചു;+നിങ്ങളു​ടെ മുന്നിൽ മോശ​യെ​യും അഹരോ​നെ​യും മിര്യാ​മി​നെ​യും അയച്ചു.+   എന്റെ ജനമേ, മോവാ​ബു​രാ​ജാ​വായ ബാലാ​ക്കി​ന്റെ പദ്ധതി എന്തായിരുന്നെന്നും+ബയോ​രി​ന്റെ മകനായ ബിലെ​യാം അവനോ​ട്‌ എന്തു പറഞ്ഞെ​ന്നും ഓർത്തു​നോ​ക്കൂ.+ശിത്തീം+ മുതൽ ഗിൽഗാൽ+ വരെ എന്താണു സംഭവി​ച്ചത്‌? അപ്പോൾ യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ നീതി​യു​ള്ള​വ​യെന്നു നിങ്ങൾക്കു മനസ്സി​ലാ​കും.”   ഞാൻ യഹോ​വ​യു​ടെ മുമ്പാകെ എന്തുമാ​യി ചെല്ലും? സ്വർഗ​ത്തി​ലെ ദൈവ​ത്തി​നു മുന്നിൽ കുമ്പി​ടാൻ പോകു​മ്പോൾ എന്തു കൊണ്ടു​ചെ​ല്ലും? സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളു​മാ​യി ഞാൻ ദൈവ​മു​മ്പാ​കെ പോക​ണോ?ഒരു വയസ്സുള്ള കാളക്കു​ട്ടി​കളെ കൊണ്ടു​പോ​ക​ണോ?+   ആയിരക്കണക്കിന്‌ ആടുകളെ* അർപ്പി​ച്ചാൽ യഹോവ പ്രസാ​ദി​ക്കു​മോ?പതിനാ​യി​ര​ക്ക​ണ​ക്കി​നു തൈല​ന​ദി​കൾ ഒഴുക്കി​യാൽ ദൈവം സന്തോ​ഷി​ക്കു​മോ?+ എന്റെ ധിക്കാ​ര​ത്തിന്‌ എന്റെ മൂത്ത മകനെ​യുംഎന്റെ പാപത്തി​ന്‌ എന്റെ കുട്ടി​യെ​യും പകരം കൊടു​ത്താൽ മതിയോ?+   മനുഷ്യാ, നല്ലത്‌ എന്താ​ണെന്നു ദൈവം നിനക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. നീതി​യോ​ടെ ജീവിക്കാനും+ വിശ്വ​സ്‌ത​തയെ പ്രിയപ്പെടാനും*+ ദൈവത്തോടൊപ്പം+ എളിമ​യോ​ടെ നടക്കാനും+ അല്ലാതെയഹോവ മറ്റ്‌ എന്താണു നിന്നിൽനി​ന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌?*   യഹോവയുടെ ശബ്ദം നഗര​ത്തോ​ടു വിളി​ച്ചു​പ​റ​യു​ന്നു;ജ്ഞാനമുള്ളവർ* അങ്ങയുടെ പേരിനെ ഭയപ്പെ​ടും. വടി​യെ​യും അതിനെ നിയമി​ച്ച​വ​നെ​യും ശ്രദ്ധി​ക്കുക.+ 10  ദുഷ്ടന്റെ വീട്ടിൽ ഇപ്പോ​ഴും ദുഷ്ടത​കൊണ്ട്‌ നേടിയ സമ്പാദ്യ​മു​ണ്ടോ?അറപ്പു​ള​വാ​ക്കു​ന്ന തരം അളവു​പാ​ത്ര​ങ്ങ​ളു​ണ്ടോ?* 11  കള്ളത്തുലാസുകൾ കൈയിൽവെച്ച്‌, സഞ്ചി നിറയെ കള്ളത്തൂ​ക്ക​ക്ക​ട്ടി​ക​ളു​മാ​യി,+എനിക്കു സന്മാർഗി​യാ​യി ജീവിക്കാൻ* കഴിയു​മോ? 12  അവളുടെ പണക്കാർ അക്രമത്തെ സ്‌നേ​ഹി​ക്കു​ന്നു;അവളിൽ താമസി​ക്കു​ന്നവർ നുണ പറയുന്നു.+അവരുടെ വായിലെ നാവ്‌ വഞ്ചന നിറഞ്ഞത്‌.+ 13  “അതു​കൊണ്ട്‌, ഞാൻ നിന്നെ അടിച്ച്‌ മുറി​വേൽപ്പി​ക്കും;+നിന്റെ പാപങ്ങൾ നിമിത്തം നിന്നെ വിജന​മാ​ക്കും. 14  നീ ആഹാരം കഴിക്കു​മെ​ങ്കി​ലും നിനക്കു തൃപ്‌തി​യാ​കില്ല;നിന്റെ വയറു കാലി​യാ​യി​രി​ക്കും.+ നീ എടുത്തു​മാ​റ്റു​ന്നവ സുരക്ഷി​ത​മാ​യി കൊണ്ടു​പോ​കാൻ നിനക്കാ​കില്ല;നീ കൊണ്ടു​പോ​കു​ന്ന​തെ​ല്ലാം ഞാൻ വാളിന്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കും. 15  നീ വിത്തു വിതയ്‌ക്കും, എന്നാൽ കൊയ്യില്ല. നീ ചക്കിൽ ഇട്ട്‌ ഒലിവ്‌ ചവിട്ടും, എന്നാൽ ആ എണ്ണ ഉപയോ​ഗി​ക്കാൻ നിനക്കാ​കില്ല.നീ പുതു​വീഞ്ഞ്‌ ഉണ്ടാക്കും, എന്നാൽ നിനക്ക്‌ അതു കുടി​ക്കാൻ കഴിയില്ല.+ 16  കാരണം നിങ്ങൾ ഒമ്രി​യു​ടെ നിയമങ്ങൾ അനുസ​രി​ക്കു​ന്നു,ആഹാബു​ഗൃ​ഹ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം പിൻപ​റ്റു​ന്നു;+ അവരുടെ ഉപദേ​ശങ്ങൾ അനുസ​രി​ച്ചാ​ണു നിങ്ങൾ ജീവി​ക്കു​ന്നത്‌.അതു​കൊണ്ട്‌, നിന്നെ ഞാൻ പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​ക്കും;അവളിൽ താമസി​ക്കു​ന്ന​വരെ ആളുകൾ കളിയാ​ക്കി ചൂളമ​ടി​ക്കും;+ജനതക​ളു​ടെ നിന്ദ നിങ്ങൾക്കു സഹി​ക്കേ​ണ്ടി​വ​രും.”+

അടിക്കുറിപ്പുകള്‍

അഥവാ “മുട്ടനാ​ടു​കളെ.”
അക്ഷ. “അചഞ്ചല​സ്‌നേ​ഹത്തെ സ്‌നേ​ഹി​ക്കാ​നും.” അഥവാ “നിങ്ങളു​ടെ സ്‌നേ​ഹ​ത്തിൽ വിശ്വ​സ്‌ത​ത​യു​ള്ള​വ​രും ദയയു​ള്ള​വ​രും ആയിരി​ക്കാ​നും.”
അഥവാ “നിന്നോ​ടു തിരികെ ചോദി​ക്കു​ന്നത്‌?”
അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​ന​മു​ള്ളവർ.”
അഥവാ “കൃത്യ​ത​യി​ല്ലാത്ത ഏഫാ അളവു​ക​ളു​ണ്ടോ?” അനു. ബി14 കാണുക.
അഥവാ “നിഷ്‌ക​ള​ങ്ക​നാ​യി​രി​ക്കാൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം