വിവരങ്ങള്‍ കാണിക്കുക

സമാധാ​നം പിന്തു​ട​രുക!

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2022-ലെ കൺ​വെൻ​ഷൻ

ഈ വർഷം യഹോ​വ​യു​ടെ സാക്ഷികൾ നടത്തുന്ന, മൂന്നു ദിവസത്തെ കൺ​വെൻ​ഷൻ പരിപാ​ടി​കൾ കാണാൻ നിങ്ങളെ ഹൃദ്യ​മാ​യി ക്ഷണിക്കു​ന്നു.

കോവിഡ്‌-19 മഹാമാ​രി കാരണം, ഈ വർഷത്തെ കൺ​വെൻ​ഷൻ പരിപാ​ടി​കൾ jw.org വെബ്‌​സൈ​റ്റി​ലാണ്‌ ലഭ്യമാ​ക്കു​ന്നത്‌. സെഷനു​കൾ ഓരോ​ന്നാ​യി ജൂലൈ, ആഗസ്റ്റ്‌ മാസങ്ങ​ളിൽ ലഭ്യമാ​ക്കും.

പരിപാടി സൗജന്യ​മാണ്‌. ലോഗ്‌ ഇൻ, രജിസ്‌​ട്രേഷൻ എന്നിവ ആവശ്യ​മി​ല്ല

പരിപാടിയുടെ സവി​ശേ​ഷ​ത​കൾ

വെള്ളി സെഷനു​കൾ: നമുക്കു​തന്നെ സമാധാ​ന​മു​ണ്ടാ​യി​രി​ക്കാ​നും മറ്റുള്ള​വ​രോട്‌ സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നും സ്‌നേഹം സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ പഠിക്കും. സമാധാ​ന​ത്തോ​ടെ ജീവി​ക്കാൻ ദമ്പതി​ക​ളെ​യും മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും ബൈബിൾ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും മനസ്സി​ലാ​ക്കാം.

ശനി സെഷനു​കൾ: രോഗ​മോ സാമ്പത്തി​ക​പ്ര​ശ്‌ന​ങ്ങ​ളോ പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളോ മറ്റേ​തെ​ങ്കി​ലും പ്രശ്‌ന​ങ്ങ​ളോ അനുഭ​വി​ക്കു​മ്പോ​ഴും നമുക്കു സമാധാ​ന​ത്തോ​ടെ​യി​രി​ക്കാൻ കഴിയു​മോ? ഈ സാഹച​ര്യ​ങ്ങ​ളി​ലും സമാധാ​ന​മു​ണ്ടാ​യി​രി​ക്കാൻ ലോക​മെ​ങ്ങു​മുള്ള പല ആളുകൾ ചെയ്യു​ന്നത്‌ പ്രോ​ത്സാ​ഹനം പകരുന്ന ഒരു വീഡി​യോ​യി​ലൂ​ടെ കാണാം.

ഞായർ സെഷനു​കൾ: നമുക്ക്‌ ശരിക്കും ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ കഴിയു​മോ? ഒന്നും ചെയ്‌തി​ല്ലെ​ങ്കി​ലും നമ്മൾ ദൈവ​ത്തി​ന്റെ സുഹൃത്ത്‌ ആയി​ക്കോ​ളു​മോ, അതോ നമ്മൾ എന്തെങ്കി​ലും ചെയ്യണോ? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം “ദൈവ​വു​മാ​യുള്ള സൗഹൃദം—എങ്ങനെ സാധ്യ​മാ​കും?” എന്ന ബൈബി​ള​ധി​ഷ്‌ഠിത പ്രസം​ഗ​ത്തി​ലൂ​ടെ കേൾക്കാം.

കൺ​വെൻ​ഷന്റെ കാര്യ​പ​രി​പാ​ടി​യും ഞങ്ങളുടെ കൺ​വെൻ​ഷ​നു​ക​ളെ​ക്കു​റി​ച്ചുള്ള ഒരു വീഡി​യോ​യും കാണുക.