വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 96

ധനിക​നായ ഒരു പ്രമാ​ണിക്ക്‌ യേശു നൽകുന്ന ഉത്തരം

ധനിക​നായ ഒരു പ്രമാ​ണിക്ക്‌ യേശു നൽകുന്ന ഉത്തരം

മത്തായി 19:16-30; മർക്കോസ്‌ 10:17-31; ലൂക്കോസ്‌ 18:18-30

  • നിത്യ​ജീ​വ​നെ​ക്കു​റിച്ച്‌ ധനിക​നായ ഒരാൾ ചോദി​ക്കു​ന്നു

യേശു പെരി​യ​യി​ലൂ​ടെ യരുശ​ലേ​മി​ലേ​ക്കുള്ള യാത്ര തുടരു​ന്നു. ഒരു ധനിക​നായ ചെറു​പ്പ​ക്കാ​രൻ യേശു​വി​ന്റെ അടു​ത്തേക്ക്‌ ഓടി വന്ന്‌ യേശു​വി​ന്റെ കാൽക്കൽ വീഴുന്നു. അയാൾ “ഒരു പ്രമാണി” ആയിരു​ന്നു, സാധ്യ​ത​യ​നു​സ​രിച്ച്‌ സിന​ഗോ​ഗി​ലെ ഒരു അധ്യക്ഷ​നോ സൻഹെ​ദ്രി​നി​ലെ ഒരു അംഗമോ. “നല്ലവനായ ഗുരുവേ, നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ ഞാൻ എന്താണു ചെയ്യേ​ണ്ടത്‌ ” എന്ന്‌ അയാൾ ചോദി​ക്കു​ന്നു.​—ലൂക്കോസ്‌ 8:41; 18:18; 24:20.

മറുപ​ടി​യാ​യി യേശു, “താങ്കൾ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളി​ക്കു​ന്നത്‌? ദൈവം ഒരുവ​ന​ല്ലാ​തെ നല്ലവൻ ആരുമില്ല” എന്നു പറയുന്നു. (ലൂക്കോസ്‌ 18:19) ‘നല്ലവൻ’ എന്നത്‌ ഒരു സ്ഥാന​പ്പേ​രാ​യി​ട്ടാ​യി​രി​ക്കാം അയാൾ ഉപയോ​ഗി​ച്ചത്‌. ഇതു​പോ​ലുള്ള സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ച്ചാണ്‌ റബ്ബിമാ​രെ അഭിസം​ബോ​ധന ചെയ്‌തി​രു​ന്നത്‌. യേശു ഒരു നല്ല അധ്യാ​പ​ക​നാ​യി​രു​ന്നെ​ങ്കി​ലും, ‘നല്ലവൻ’ എന്ന സ്ഥാന​പ്പേര്‌ ദൈവ​ത്തി​നു മാത്രമേ യോജി​ക്കു​ക​യു​ള്ളെന്ന്‌ യേശു പറയു​ക​യാ​യി​രു​ന്നു.

തുടർന്ന്‌ യേശു അയാ​ളോ​ടു പറയുന്നു: “ജീവൻ ലഭിക്കാൻ നീ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദൈവ​കല്‌പ​നകൾ അനുസ​രിച്ച്‌ ജീവി​ക്കുക.” “ഏതെല്ലാം കല്‌പ​നകൾ” എന്ന്‌ അയാൾ ചോദി​ച്ച​പ്പോൾ യേശു പത്തു കല്‌പ​ന​ക​ളിൽ അഞ്ചെണ്ണം എടുത്തു പറയുന്നു​—കൊല ചെയ്യരുത്‌, വ്യഭി​ചാ​രം ചെയ്യരുത്‌, മോഷ്ടി​ക്ക​രുത്‌, കള്ളസാക്ഷി പറയരുത്‌, അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക. കൂടുതൽ പ്രധാ​ന​പ്പെട്ട മറ്റൊരു കല്‌പ​ന​കൂ​ടി യേശു കൂട്ടി​ച്ചേർക്കു​ന്നു: “അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കുക.”​—മത്തായി 19:17-19.

ആ യുവാവ്‌ യേശു​വി​നോ​ടു പറഞ്ഞു: “ഇതെല്ലാം ഞാൻ അനുസ​രി​ക്കു​ന്നുണ്ട്‌; ഇനിയും എന്താണ്‌ എനിക്കു കുറവ്‌?” (മത്തായി 19:20) നിത്യ​ജീ​വൻ ലഭിക്കു​ന്ന​തി​നാ​യി ശ്രദ്ധേ​യ​മായ എന്തോ താൻ ചെയ്യണ​മെന്ന്‌ അയാൾ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. ആ യുവാ​വി​ന്റെ ആത്മാർഥത കണ്ടപ്പോൾ യേശു​വിന്‌ “അയാ​ളോ​ടു സ്‌നേഹം തോന്നി.” (മർക്കോസ്‌ 10:21) എന്നാലും അയാൾ ഒരു കടമ്പ കടക്കേ​ണ്ടി​യി​രു​ന്നു.

വസ്‌തു​വ​ക​ക​ളെ അമിത​മാ​യി സ്‌നേ​ഹി​ച്ചി​രുന്ന ആ യുവാ​വി​നോട്‌ യേശു പറയുന്നു: “ഒരു കുറവ്‌ നിനക്കുണ്ട്‌: പോയി നിനക്കു​ള്ള​തെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ നിനക്കു നിക്ഷേ​പ​മു​ണ്ടാ​കും. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.” അതെ, തിരി​ച്ചു​നൽകാൻ കഴിവി​ല്ലാത്ത ദരി​ദ്രർക്കു തനിക്കു​ള്ള​തെ​ല്ലാം കൊടു​ത്തിട്ട്‌ അയാൾക്ക്‌ യേശു​വി​നെ അനുഗ​മി​ക്കാ​മാ​യി​രു​ന്നു. എന്നാൽ അയാൾ ഇതു കേട്ട്‌ സങ്കട​പ്പെട്ട്‌  അവി​ടെ​നിന്ന്‌ പോയി. ഒരുപക്ഷേ യേശു സഹതാ​പ​ത്തോ​ടെ അയാളെ നോക്കി​നി​ന്നു​കാ​ണും. അയാൾക്കു ‘ധാരാളം വസ്‌തു​വ​കകൾ,’ ഉണ്ടായി​രു​ന്നു. അവയോ​ടുള്ള അമിത​മായ സ്‌നേഹം യഥാർഥ​ധനം എന്തെന്ന്‌ മനസ്സി​ലാ​ക്കു​ന്ന​തിൽനിന്ന്‌ അയാളെ തടഞ്ഞു. (മർക്കോസ്‌ 10:21, 22) യേശു പറയുന്നു: “സമ്പത്തു​ള്ള​വർക്കു ദൈവ​രാ​ജ്യ​ത്തിൽ കടക്കാൻ എത്ര പ്രയാ​സ​മാണ്‌!”​—ലൂക്കോസ്‌ 18:24.

യേശു പറഞ്ഞ കാര്യ​ങ്ങ​ളെ​ല്ലാം കേട്ട്‌ ശിഷ്യ​ന്മാർ ആശ്ചര്യ​പ്പെ​ടു​ന്നു. യേശു തുടരു​ന്നു: “ഒരു ധനികൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തി​നെ​ക്കാൾ എളുപ്പം ഒട്ടകം ഒരു സൂചി​ക്കു​ഴ​യി​ലൂ​ടെ കടക്കു​ന്ന​താണ്‌.” ഇതു കേട്ട ശിഷ്യ​ന്മാർ, “അങ്ങനെ​യെ​ങ്കിൽ ആരെങ്കി​ലും രക്ഷപ്പെ​ടു​മോ” എന്നു ചോദി​ച്ചു. ഒരു മനുഷ്യ​നു രക്ഷപ്പെ​ടാൻ അത്ര പ്രയാ​സ​മാ​ണോ? യേശു അവരെ​ത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “മനുഷ്യർക്ക്‌ അസാധ്യ​മാ​യതു ദൈവ​ത്തി​നു സാധ്യം.”​—ലൂക്കോസ്‌ 18:25-27.

അവർ ആ ധനിക​നെ​പ്പോ​ലെ​യ​ല്ലാ​യി​രു​ന്നു. അവർ എല്ലാം ഉപേക്ഷിച്ച്‌ യേശു​വി​നെ അനുഗ​മി​ച്ച​വ​രാണ്‌. ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊ​ണ്ടാ​യി​രി​ക്കാം പത്രോസ്‌ ഇങ്ങനെ പറയു​ന്നത്‌: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ അങ്ങയെ അനുഗ​മി​ച്ചി​രി​ക്കു​ന്നു; ഞങ്ങൾക്ക്‌ എന്തു കിട്ടും?” അവരുടെ ശരിയായ തീരു​മാ​ന​ത്തിന്‌ ഒടുവിൽ നല്ല ഫലമു​ണ്ടാ​കു​മെന്നു യേശു പറയുന്നു: “പുനഃ​സൃ​ഷ്ടി​യിൽ മനുഷ്യ​പു​ത്രൻ തന്റെ മഹത്ത്വ​മാർന്ന സിംഹാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ എന്നെ അനുഗ​മി​ച്ചി​രി​ക്കുന്ന നിങ്ങളും 12 സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഇസ്രാ​യേ​ലി​ന്റെ 12 ഗോ​ത്ര​ത്തെ​യും ന്യായം വിധി​ക്കും.”​—മത്തായി 19:27, 28.

ഏദെൻ തോട്ട​ത്തി​ലു​ണ്ടാ​യി​രുന്ന അതേ അവസ്ഥ ഭൂമി​യിൽ വീണ്ടും കൊണ്ടു​വ​രുന്ന ഒരു സമയമാ​യി​രു​ന്നു യേശു​വി​ന്റെ മനസ്സിൽ ഉണ്ടായി​രു​ന്ന​തെന്നു വ്യക്തം. യേശു​വി​നോ​ടൊ​പ്പം പത്രോ​സി​നും മറ്റു ശിഷ്യ​ന്മാർക്കും ആ പറുദീസ ഭരിക്കാ​നുള്ള പദവി ലഭിക്കും. അവർ ചെയ്‌ത ഏതു ത്യാഗ​ങ്ങൾക്കും തക്ക മൂല്യ​മു​ള്ള​താണ്‌ ഈ അനു​ഗ്രഹം.

അനു​ഗ്ര​ഹ​ങ്ങൾ ഭാവി​യി​ലേ​ക്കു​ള്ളവ മാത്ര​മാ​യി​രു​ന്നില്ല. അവയിൽ ചിലത്‌ അപ്പോൾത്തന്നെ യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു ലഭിക്കു​ന്നു. “ദൈവ​രാ​ജ്യ​ത്തെ​പ്രതി വീടു​ക​ളെ​യോ ഭാര്യ​യെ​യോ സഹോ​ദ​ര​ന്മാ​രെ​യോ അമ്മയെ​യോ അപ്പനെ​യോ മക്കളെ​യോ ഉപേക്ഷി​ക്കേ​ണ്ടി​വന്ന ഏതൊ​രാൾക്കും ഇതെല്ലാം ഈ കാലത്തു​തന്നെ അനേകം മടങ്ങു ലഭിക്കും. വരാൻപോ​കുന്ന വ്യവസ്ഥി​തി​യിൽ നിത്യ​ജീ​വ​നും ലഭിക്കും” എന്നാണ്‌ യേശു പറഞ്ഞത്‌.​—ലൂക്കോസ്‌ 18:29, 30.

അതെ, ശിഷ്യ​ന്മാർ എവിടെ പോയാ​ലും കുടും​ബാം​ഗ​ങ്ങ​ളു​മാ​യി ആസ്വദി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ അടുപ്പ​മു​ള്ള​തും വില​പ്പെ​ട്ട​തു​മായ ഒരു സഹോ​ദ​ര​ബന്ധം സഹാരാ​ധ​ക​രു​മാ​യി ആസ്വദി​ക്കാ​നാ​കും. ഈ സഹോ​ദ​ര​ബന്ധം ആ യുവധ​നി​കനു നഷ്ടമാ​യി​ക്കാ​ണാ​നാ​ണു സാധ്യത. കൂടാതെ, ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യ​ത്തി​ലെ ജീവി​ത​വും നഷ്ടമാ​യി​ക്കാ​ണും.

യേശു തുടരു​ന്നു: “എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാ​രും പിമ്പന്മാർ മുമ്പന്മാ​രും ആകും.” (മത്തായി 19:30) യേശു ഈ പറഞ്ഞതി​ന്റെ അർഥം എന്താണ്‌?

ജൂത​നേ​താ​ക്ക​ന്മാ​രിൽ ഒരാളാ​യി​രുന്ന ധനിക​നായ ഈ പ്രമാണി ‘മുമ്പന്മാ​രിൽ’ ഒരാളാണ്‌. ദൈവ​കല്‌പന അനുസ​രി​ക്കുന്ന ആളായ​തു​കൊണ്ട്‌ അയാൾ യേശു​വി​ന്റെ ശിഷ്യ​നാ​യി​ത്തീ​രു​ന്ന​തി​നും കൂടുതൽ കാര്യങ്ങൾ ചെയ്യു​ന്ന​തി​നും ഉള്ള സാധ്യത ഏറെയാ​യി​രു​ന്നു. എന്നാൽ അയാളു​ടെ ജീവി​ത​ത്തിൽ സമ്പത്തി​നും വസ്‌തു​വ​ക​കൾക്കും ആണ്‌ ഒന്നാം സ്ഥാനം. ഇതിനു വിപരീ​ത​മാ​യി, യേശു​വി​ന്റെ പഠിപ്പി​ക്കൽ സത്യമാ​ണെ​ന്നും അത്‌ ജീവനി​ലേക്ക്‌ നയിക്കു​മെ​ന്നും അന്നുണ്ടാ​യി​രുന്ന സാധാ​ര​ണ​ക്കാർ മനസ്സി​ലാ​ക്കി. അങ്ങനെ “പിമ്പന്മാർ” ആയിരു​ന്നവർ ഇപ്പോൾ “മുമ്പന്മാർ” ആകാൻ പോകു​ന്നു. അവർക്ക്‌ സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌ ഭൂമി​യി​ലെ പറുദീസ ഭരിക്കുന്ന അവസര​ത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കാം.