വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 101

ബഥാന്യ​യിൽ ശിമോ​ന്റെ ഭവനത്തിൽ

ബഥാന്യ​യിൽ ശിമോ​ന്റെ ഭവനത്തിൽ

മത്തായി 26:6-13; മർക്കോസ്‌ 14:3-9; യോഹ​ന്നാൻ 11:55–12:11

  • യരുശ​ലേ​മിന്‌ അടുത്തുള്ള ബഥാന്യ​യി​ലേക്കു യേശു മടങ്ങുന്നു

  • മറിയ യേശു​വി​ന്റെ തലയിൽ സുഗന്ധ​തൈലം ഒഴിക്കു​ന്നു

ഇപ്പോൾ യേശു യരീ​ഹൊ​യിൽനിന്ന്‌ ബഥാന്യ​യി​ലേക്കു പോകു​ന്നു. യരീഹൊ സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 820 അടി താഴെ​യാണ്‌. ബഥാന്യ ആകട്ടെ സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 2,000 അടി മുകളി​ലും. അതു​കൊണ്ട്‌ ഈ യാത്ര​യിൽ യേശു​വി​നു 20 കിലോ​മീ​റ്റർ ദൂരം ദുർഘ​ട​മായ പാതയി​ലൂ​ടെ മുകളി​ലേക്കു പോക​ണ​മാ​യി​രു​ന്നു. ലാസറും രണ്ട്‌ പെങ്ങന്മാ​രും ബഥാന്യ​യി​ലെ ഒരു ഗ്രാമ​ത്തി​ലാണ്‌ താമസി​ക്കു​ന്നത്‌. ഒലിവു​മ​ല​യു​ടെ കിഴക്കെ മലഞ്ചെ​രി​വി​ലാണ്‌ ഈ കൊച്ചു ഗ്രാമം. അവി​ടെ​നിന്ന്‌ യരുശ​ലേ​മി​ലേക്കു മൂന്നു കിലോ​മീ​റ്റർ ദൂരമേ ഉള്ളൂ.

പെസഹ ആഘോ​ഷി​ക്കാ​നാ​യി പല ജൂതന്മാ​രും ഇപ്പോൾത്തന്നെ യരുശ​ലേ​മിൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു. അവരി​ലാ​രെ​ങ്കി​ലും ശവശരീ​ര​ത്തിൽ തൊട്ടു​കൊ​ണ്ടോ മറ്റ്‌ ഏതെങ്കി​ലും വിധത്തി​ലോ അശുദ്ധ​രാ​യി​ട്ടു​ണ്ടെ​ങ്കിൽ ഇപ്പോൾ “ആചാര​പ്ര​കാ​ര​മുള്ള ശുദ്ധീ​ക​രണം നടത്താൻ” അവർക്കു വേണ്ടു​വോ​ളം സമയമുണ്ട്‌. (യോഹ​ന്നാൻ 11:55; സംഖ്യ 9:6-10) ഇവരിൽ ചിലർ ദേവാ​ല​യ​ത്തി​നു ചുറ്റും കൂടി​യി​രി​ക്കു​ന്നു. യേശു പെസഹയ്‌ക്കു വരുമോ ഇല്ലയോ എന്നതാണ്‌ അവരിൽ ചിലരു​ടെ സംസാ​ര​വി​ഷയം.​—യോഹ​ന്നാൻ 11:56.

ഇതി​നെ​ക്കു​റിച്ച്‌ പലർക്കും പല അഭി​പ്രാ​യ​ങ്ങ​ളാണ്‌ ഉള്ളത്‌. യേശു എവി​ടെ​യു​ണ്ടെന്ന്‌ ആർക്കെ​ങ്കി​ലും വിവരം കിട്ടി​യാൽ അത്‌ അറിയി​ക്ക​ണ​മെന്നു മതനേ​താ​ക്ക​ന്മാർ ഉത്തരവി​ട്ടി​രു​ന്നു. “യേശു​വി​നെ പിടി​ക്കാ​നാ​യി​രു​ന്നു അവരുടെ പദ്ധതി.” (യോഹ​ന്നാൻ 11:57) യേശു​വി​നെ കൊല്ലാൻ അവരിൽ ചിലർ ആഗ്രഹി​ച്ചി​രു​ന്നു. ലാസറി​നെ ഉയിർപ്പി​ച്ച​തി​നു ശേഷം യേശു​വി​നെ കൊല്ലാൻ ഈ നേതാ​ക്ക​ന്മാർ ശ്രമി​ച്ചി​രു​ന്ന​താണ്‌. (യോഹ​ന്നാൻ 11:49-53) ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ യേശു പൊതു​ജ​ന​ത്തി​നി​ട​യിൽ വരുമോ എന്നു ചിലർ സംശയി​ച്ചി​രു​ന്നു.

“പെസഹയ്‌ക്ക്‌ ആറു ദിവസം മുമ്പ്‌” ഉള്ള വെള്ളി​യാഴ്‌ച യേശു ബഥാന്യ​യിൽ എത്തി​ച്ചേ​രു​ന്നു. (യോഹ​ന്നാൻ 12:1) പുതിയ ദിവസം (നീസാൻ 8, ശബത്ത്‌) ആരംഭി​ക്കു​ന്നതു സൂര്യാസ്‌ത​മ​യ​ത്തോ​ടെ​യാണ്‌. അങ്ങനെ ഒടുവിൽ ശബത്തിനു മുമ്പായി യേശു അവിടെ എത്തുന്നു. ശബത്തു​ദി​വസം അതായത്‌ വെള്ളി​യാഴ്‌ച സൂര്യാസ്‌ത​മയം മുതൽ ശനിയാഴ്‌ച സൂര്യാസ്‌ത​മയം വരെ യരീ​ഹൊ​യിൽനിന്ന്‌ യേശു​വി​നു യാത്ര ചെയ്യാൻ കഴിയു​മാ​യി​രു​ന്നില്ല. കാരണം, ജൂതനി​യമം ശബത്തു​സ​മ​യ​ത്തുള്ള യാത്രകൾ വിലക്കി​യി​രു​ന്നു. ഇപ്പോൾ യേശു മുമ്പ​ത്തെ​പ്പോ​ലെ ലാസറി​ന്റെ വീട്ടി​ലേ​ക്കാ​യി​രി​ക്കാം പോയത്‌.

ബഥാന്യ​യിൽ താമസി​ക്കുന്ന ശിമോൻ ലാസറി​നെ​യും യേശു​വി​നെ​യും കൂട്ടു​കാ​രെ​യും ശനിയാഴ്‌ച വൈകു​ന്നേ​രത്തെ അത്താഴ​ത്തി​നാ​യി വീട്ടി​ലേക്കു ക്ഷണിക്കു​ന്നു. ഈ ശിമോൻ, യേശു സുഖ​പ്പെ​ടു​ത്തിയ “കുഷ്‌ഠ​രോ​ഗി”കളിൽ ഒരാൾ ആയിരു​ന്നി​രി​ക്കാം. ഈ അവസര​ത്തിൽ കഠിനാ​ധ്വാ​നി​യായ മാർത്ത അതിഥി​കളെ സത്‌ക​രി​ക്കു​ന്നു. എന്നാൽ മറിയ യേശു​വി​നു​വേണ്ടി ഒരു കാര്യം ചെയ്യുന്നു. അതാകട്ടെ ഒരു വിവാ​ദ​ത്തിന്‌ തിരി​കൊ​ളു​ത്തു​ന്നു.

എന്താണ്‌ സംഭവി​ച്ചത്‌? മറിയ ഒരു വെൺകൽഭ​രണി തുറന്ന്‌, “ഒരു റാത്തൽ ശുദ്ധമായ ജടാമാം​സി തൈലം” എടുത്തു. (യോഹ​ന്നാൻ 12:3) ആ തൈലം വളരെ വിശേ​ഷ​പ്പെട്ട ഒന്നായി​രു​ന്നു. അതിന്റെ വില 300 ദിനാറെ വരുമാ​യി​രു​ന്നു. അതായത്‌, ഒരു വർഷത്തെ അധ്വാ​ന​ത്തി​ന്റെ കൂലി! മറിയ അത്‌ യേശു​വി​ന്റെ തലയി​ലും പാദങ്ങ​ളി​ലും ഒഴിക്കു​ന്നു. എന്നിട്ട്‌ മുടി​കൊണ്ട്‌ പാദങ്ങൾ തുടയ്‌ക്കു​ന്നു. ആ സുഗന്ധ​തൈ​ല​ത്തി​ന്റെ സൗരഭ്യം​കൊണ്ട്‌ വീടു നിറഞ്ഞു.

ശിഷ്യ​ന്മാർ ദേഷ്യ​ത്തോ​ടെ ഇങ്ങനെ ചോദി​ച്ചു: “ഈ സുഗന്ധ​തൈലം ഇങ്ങനെ പാഴാ​ക്കി​യത്‌ എന്തിനാണ്‌?” (മർക്കോസ്‌ 14:4) യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ അത്‌ ഏറ്റുപി​ടി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഈ സുഗന്ധ​തൈലം 300 ദിനാ​റെക്കു വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കാ​മാ​യി​രു​ന്ന​ല്ലോ.” (യോഹ​ന്നാൻ 12:5) യൂദാസ്‌ ഇങ്ങനെ പറഞ്ഞത്‌  ദരി​ദ്ര​രാ​യ​വ​രോ​ടുള്ള പരിഗ​ണ​ന​കൊ​ണ്ടൊ​ന്നു​മല്ല. ശിഷ്യ​ന്മാർക്കു​വേ​ണ്ടി​യുള്ള പണപ്പെ​ട്ടി​യിൽനിന്ന്‌ മോഷ്ടി​ക്കുന്ന ഒരു സ്വഭാവം യൂദാ​സിന്‌ ഉണ്ടായി​രു​ന്നു.

എന്നാൽ മറിയയെ പിന്തു​ണ​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തിനാണ്‌ ഈ സ്‌ത്രീ​യെ ഇങ്ങനെ വിഷമി​പ്പി​ക്കു​ന്നത്‌? അവൾ എനിക്കു​വേണ്ടി ഒരു നല്ല കാര്യ​മല്ലേ ചെയ്‌തത്‌? ദരിദ്രർ എപ്പോ​ഴും നിങ്ങളു​ടെ​കൂ​ടെ​യു​ണ്ട​ല്ലോ. പക്ഷേ ഞാനു​ണ്ടാ​യി​രി​ക്കില്ല. ഇവൾ എന്റെ ശരീര​ത്തിൽ ഈ സുഗന്ധ​തൈലം ഒഴിച്ചത്‌ എന്റെ ശവസംസ്‌കാ​ര​ത്തിന്‌ എന്നെ ഒരുക്കാ​നാണ്‌. ലോകത്ത്‌ എവിടെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചാ​ലും അവി​ടെ​യെ​ല്ലാം ആളുകൾ ഈ സ്‌ത്രീ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ പറയു​ക​യും ഇവളെ ഓർക്കു​ക​യും ചെയ്യും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 26:10-13.

യേശു ബഥാന്യ​യിൽ വന്നിട്ട്‌ ഇപ്പോൾ ഒരു ദിവസ​ത്തിൽ അധിക​മാ​യി. യേശു അവി​ടെ​യുള്ള കാര്യം എല്ലാവ​രും അറിഞ്ഞു​തു​ടങ്ങി. പല ജൂതന്മാ​രും ശിമോ​ന്റെ ഭവനത്തി​ലേക്കു വരുക​യാണ്‌. അവരുടെ ലക്ഷ്യം യേശു​വി​നെ കാണുക മാത്രമല്ല, “യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച” ലാസറി​നെ​ക്കൂ​ടി കാണുക എന്നതാണ്‌. (യോഹ​ന്നാൻ 12:9) യേശു​വി​നെ​യും ലാസറി​നെ​യും കൊല്ലാൻ മുഖ്യ​പു​രോ​ഹി​ത​ന്മാർ തീരു​മാ​നി​ക്കു​ന്നു. കാരണം ലാസർ ഇപ്പോൾ ജീവി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അനേകം ആളുകൾ യേശു​വിൽ വിശ്വ​സി​ക്കു​ന്നത്‌ എന്ന്‌ മതനേ​താ​ക്ക​ന്മാർ വിചാ​രി​ക്കു​ന്നു. എത്ര ദുഷ്ടരാണ്‌ ഈ മതനേ​താ​ക്ക​ന്മാർ!