വിവരങ്ങള്‍ കാണിക്കുക


ബൈബിൾ പഠിക്കാ​നുള്ള സഹായം

ജീവിതം ആസ്വദി​ക്കാം എന്നേക്കും!

ഈ സൗജന്യ ബൈബിൾപഠന പരിപാ​ടി​യി​ലൂ​ടെ താഴെ പറയുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കിട്ടും:

  • ജീവി​ത​ത്തിൽ എനിക്ക്‌ എങ്ങനെ സന്തോഷം കണ്ടെത്താം?

  • കഷ്ടപ്പാ​ടും ദുരി​ത​വും എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

  • മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ വീണ്ടും ജീവനി​ലേക്കു വരുമോ?

  • ദൈവ​ത്തിന്‌ എന്നെക്കു​റിച്ച്‌ ചിന്തയു​ണ്ടോ?

  • ദൈവം ഇഷ്ടപ്പെ​ടുന്ന വിധത്തിൽ നമുക്ക്‌ എങ്ങനെ പ്രാർഥി​ക്കാം?

സൗജന്യം

ഈ ബൈബിൾപഠന പരിപാ​ടി​യും, ഇതിന്‌ ഉപയോ​ഗി​ക്കുന്ന ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന പുസ്‌ത​ക​വും സൗജന്യ​മാണ്‌. നിങ്ങൾ ആവശ്യ​പ്പെ​ടു​ന്നെ​ങ്കിൽ ബൈബി​ളും ലഭിക്കു​ന്ന​താണ്‌.

സൗകര്യ​പ്ര​ദ​മാണ്‌

ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തിയെ നേരി​ട്ടോ ഓൺ​ലൈ​നി​ലൂ​ടെ​യോ എപ്പോൾവേ​ണ​മെ​ങ്കി​ലും എവി​ടെ​വെ​ച്ചും കാണാം.

ബാധ്യ​ത​ക​ളി​ല്ല

എപ്പോൾ വേണ​മെ​ങ്കി​ലും നിങ്ങൾക്ക്‌ ഈ പഠനപ​രി​പാ​ടി നിറു​ത്താം. നിങ്ങൾക്ക്‌ യാതൊ​രു ബാധ്യ​ത​യും ഉണ്ടാവില്ല.

ബൈബിൾപഠന പരിപാ​ടി എങ്ങനെ​യാണ്‌ നടത്തു​ന്നത്‌?

ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തി വിഷയം വിഷയ​മാ​യി ബൈബി​ളി​നെ​ക്കു​റിച്ച്‌ നിങ്ങൾക്കു പഠിപ്പി​ച്ചു​ത​രും. ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന പുസ്‌ത​ക​ത്തി​ലൂ​ടെ ബൈബി​ളി​നെ​ക്കു​റി​ച്ചും അതിലെ സന്ദേശം നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും മനസ്സി​ലാ​ക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡി​യോ കാണുക അല്ലെങ്കിൽ സാധാരണ ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾ എന്ന ഭാഗത്ത്‌ പഠനപ​രി​പാ​ടി​യെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന വിവരങ്ങൾ കാണുക.

പാഠപു​സ്‌തകം പരിച​യ​പ്പെ​ടാൻ

ഈ പഠനപ​രി​പാ​ടി​യു​ടെ ആമുഖ പാഠങ്ങ​ളു​മാ​യി പരിച​യ​ത്തി​ലാ​കാം.

പഠനം തുടങ്ങാം. . .

ബൈബിൾപ​ഠനം തുടങ്ങാ​നാ​യി താഴെ​യുള്ള ബട്ടൺ അമർത്തുക.