വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 114

ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും ന്യായം വിധി​ക്കു​ന്നു

ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും ന്യായം വിധി​ക്കു​ന്നു

മത്തായി 25:31-46

  • യേശു ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കുറി​ച്ചുള്ള ദൃഷ്ടാന്തം പറയുന്നു

യേശു ഇപ്പോൾ ഒലിവു​മ​ല​യി​ലാണ്‌. തന്റെ സാന്നി​ധ്യ​ത്തി​ന്റെ​യും ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തി​ന്റെ​യും അടയാ​ള​ത്തെ​ക്കു​റി​ച്ചുള്ള അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ചോദ്യ​ത്തി​നു വിശദീ​ക​രണം നൽകു​ക​യാണ്‌. പത്തു കന്യക​മാ​രെ​ക്കു​റി​ച്ചും താലന്തു​ക​ളെ​ക്കു​റി​ച്ചും ഉള്ള ദൃഷ്ടാന്തം യേശു ഇപ്പോൾ പറഞ്ഞു​ക​ഴി​ഞ്ഞു. അവസാ​ന​മാ​യി ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കുറി​ച്ചുള്ള ഒരു ദൃഷ്ടാ​ന്ത​വും പറയുന്നു.

ഈ ദൃഷ്ടാ​ന്ത​ത്തി​നു മുന്നോ​ടി​യാ​യി യേശു ഇങ്ങനെ പറയുന്നു: “മനുഷ്യ​പു​ത്രൻ സകല ദൂതന്മാ​രോ​ടു​മൊ​പ്പം മഹിമ​യോ​ടെ വരു​മ്പോൾ തന്റെ മഹത്ത്വ​മാർന്ന സിംഹാ​സ​ന​ത്തിൽ ഇരിക്കും.” (മത്തായി 25:31) ഈ ദൃഷ്ടാ​ന്ത​ത്തി​ലെ പ്രധാ​ന​ക​ഥാ​പാ​ത്രം താൻത​ന്നെ​യാ​ണെന്ന്‌ ശിഷ്യ​ന്മാർക്ക്‌ ഉറപ്പേ​കുന്ന വിധത്തി​ലാണ്‌ യേശു സംസാ​രി​ക്കു​ന്നത്‌. കാരണം യേശു തന്നെത്തന്നെ മിക്ക​പ്പോ​ഴും “മനുഷ്യ​പു​ത്രൻ” എന്ന്‌ പരാമർശി​ച്ചി​ട്ടുണ്ട്‌.​—മത്തായി 8:20; 9:6; 20:18, 28.

ഈ ദൃഷ്ടാന്തം നിറ​വേ​റു​ന്നത്‌ എന്നായി​രി​ക്കും? യേശു തന്റെ ദൂതന്മാ​രോ​ടൊ​പ്പം ‘മഹിമ​യോ​ടെ വന്ന്‌ തന്റെ മഹത്ത്വ​മാർന്ന സിംഹാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ ആയിരി​ക്കും’ അത്‌ നിറ​വേ​റു​ന്നത്‌. തന്റെ ദൂതന്മാ​രോ​ടൊ​പ്പം “മനുഷ്യ​പു​ത്രൻ ശക്തി​യോ​ടെ​യും വലിയ മഹത്ത്വ​ത്തോ​ടെ​യും ആകാശ​മേ​ഘ​ങ്ങ​ളിൽ” വരുന്ന​തി​നെ​ക്കു​റിച്ച്‌ യേശു തൊട്ടു​മുമ്പ്‌ പറഞ്ഞു കഴിഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. അത്‌ എപ്പോ​ഴാ​യി​രി​ക്കും? “കഷ്ടത കഴിയുന്ന ഉടനെ.” (മത്തായി 24:29-31; മർക്കോസ്‌ 13:26, 27; ലൂക്കോസ്‌ 21:27) അതു​കൊണ്ട്‌ ഭാവി​യിൽ യേശു മഹത്ത്വ​ത്തോ​ടെ വരു​മ്പോ​ഴാ​യി​രി​ക്കും ഈ ദൃഷ്ടാന്തം നിറ​വേ​റു​ന്നത്‌. അപ്പോൾ യേശു എന്തു ചെയ്യും?

യേശു വിശദീ​ക​രി​ക്കു​ന്നു: “മനുഷ്യ​പു​ത്രൻ . . . വരു​മ്പോൾ . . . എല്ലാ ജനതക​ളെ​യും അവന്റെ മുന്നിൽ ഒരുമി​ച്ചു​കൂ​ട്ടും. ഇടയൻ കോലാ​ടു​ക​ളിൽനിന്ന്‌ ചെമ്മരി​യാ​ടു​കളെ വേർതി​രി​ക്കു​ന്ന​തു​പോ​ലെ അവൻ ആളുകളെ വേർതി​രി​ക്കും. അവൻ ചെമ്മരി​യാ​ടു​കളെ തന്റെ വലത്തും കോലാ​ടു​കളെ ഇടത്തും നിറു​ത്തും.”​—മത്തായി 25:31-33.

തന്റെ അംഗീ​കാ​ര​മുള്ള ചെമ്മരി​യാ​ടു​ക​ളെ​ക്കു​റിച്ച്‌ യേശു പറയുന്നു: “പിന്നെ രാജാവ്‌ വലത്തു​ള്ള​വ​രോ​ടു പറയും: ‘എന്റെ പിതാ​വി​ന്റെ അനു​ഗ്രഹം കിട്ടി​യ​വരേ, വരൂ! ലോകാ​രം​ഭം​മു​തൽ നിങ്ങൾക്കാ​യി ഒരുക്കി​യി​രി​ക്കുന്ന രാജ്യം അവകാ​ശ​മാ​ക്കി​ക്കൊ​ള്ളൂ!’” (മത്തായി 25:34) ചെമ്മരി​യാ​ടു​കൾക്ക്‌ രാജാ​വി​ന്റെ പ്രീതി ലഭിച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

 രാജാവ്‌ വിശദീ​ക​രി​ക്കു​ന്നു: “എനിക്കു വിശന്ന​പ്പോൾ നിങ്ങൾ കഴിക്കാൻ തന്നു; ദാഹി​ച്ച​പ്പോൾ കുടി​ക്കാൻ തന്നു. ഞാൻ അപരി​ചി​ത​നാ​യി​രു​ന്നി​ട്ടും എന്നെ അതിഥി​യാ​യി സ്വീക​രി​ച്ചു. ഞാൻ നഗ്നനാ​യി​രു​ന്ന​പ്പോൾ നിങ്ങൾ എന്നെ ഉടുപ്പി​ച്ചു. രോഗി​യാ​യി​രു​ന്ന​പ്പോൾ നിങ്ങൾ എന്നെ ശുശ്രൂ​ഷി​ച്ചു. ജയിലി​ലാ​യി​രു​ന്ന​പ്പോൾ നിങ്ങൾ എന്നെ കാണാൻ വന്നു.” ‘നീതി​മാ​ന്മാ​രായ’ ഈ ചെമ്മരി​യാ​ടു​കൾ തങ്ങൾ ഈ നല്ല കാര്യങ്ങൾ ചെയ്‌തത്‌ എപ്പോ​ഴാ​ണെന്നു ചോദി​ച്ച​പ്പോൾ രാജാവ്‌ പറയുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു ചെയ്‌ത​തെ​ല്ലാം നിങ്ങൾ എനിക്കാ​ണു ചെയ്‌തത്‌.” (മത്തായി 25:35, 36, 40, 46) സ്വർഗ​ത്തിൽ ഉള്ളവർക്കു​വേ​ണ്ടി​യല്ല അവർ ഈ നല്ല കാര്യങ്ങൾ ചെയ്‌തത്‌. കാരണം സ്വർഗ​ത്തിൽ രോഗി​ക​ളോ വിശക്കു​ന്ന​വ​രോ ഇല്ല. എന്നാൽ ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന, ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാർക്കാണ്‌ അവർ ഈ നല്ല കാര്യങ്ങൾ ചെയ്‌തത്‌.

എന്നാൽ ഇടതു​വ​ശ​ത്തുള്ള കോലാ​ടു​ക​ളു​ടെ കാര്യ​മോ? യേശു പറയുന്നു: “പിന്നെ രാജാവ്‌ ഇടത്തു​ള്ള​വ​രോ​ടു പറയും: ‘ശപിക്ക​പ്പെ​ട്ട​വരേ, എന്റെ അടുത്തു​നിന്ന്‌ പോകൂ! പിശാ​ചി​നും അവന്റെ ദൂതന്മാർക്കും ഒരുക്കി​യി​രി​ക്കുന്ന ഒരിക്ക​ലും കെടാത്ത തീ നിങ്ങളെ കാത്തി​രി​ക്കു​ന്നു. കാരണം എനിക്കു വിശന്ന​പ്പോൾ നിങ്ങൾ കഴിക്കാൻ തന്നില്ല; ദാഹി​ച്ച​പ്പോൾ കുടി​ക്കാൻ തന്നില്ല. ഞാൻ അപരി​ചി​ത​നാ​യി​രു​ന്നു; നിങ്ങൾ എന്നെ അതിഥി​യാ​യി സ്വീക​രി​ച്ചില്ല. ഞാൻ നഗ്നനാ​യി​രു​ന്നു; നിങ്ങൾ എന്നെ ഉടുപ്പി​ച്ചില്ല. ഞാൻ രോഗി​യും തടവു​കാ​ര​നും ആയിരു​ന്നു; നിങ്ങൾ എന്നെ ശുശ്രൂ​ഷി​ച്ചില്ല.’” (മത്തായി 25:41-43) ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന, ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രോട്‌ കോലാ​ടു​കൾ ദയയോ​ടെ ഇടപെ​ടേ​ണ്ട​താ​യി​രു​ന്നു. അതിൽ പരാജ​യ​പ്പെ​ട്ട​തു​കൊ​ണ്ടാണ്‌ അവരെ ഇങ്ങനെ ന്യായം വിധി​ച്ചത്‌.

ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന ഈ ന്യായ​വി​ധിക്ക്‌ സ്ഥിരമായ, എന്നേക്കും നിലനിൽക്കുന്ന അനന്തര​ഫ​ലങ്ങൾ ഉണ്ടാകു​മെന്ന്‌ അപ്പോ​സ്‌ത​ല​ന്മാർ മനസ്സി​ലാ​ക്കു​ന്നു. യേശു കോലാ​ടു​ക​ളോട്‌ ഇങ്ങനെ പറയുന്നു: “അപ്പോൾ (രാജാവ്‌) അവരോ​ടു പറയും: ‘സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്റെ ഈ ഏറ്റവും ചെറിയ സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു ചെയ്യാ​തി​രു​ന്ന​തെ​ല്ലാം നിങ്ങൾ എനിക്കാ​ണു ചെയ്യാ​തി​രു​ന്നത്‌.’ ഇവരെ എന്നേക്കു​മാ​യി നിഗ്ര​ഹി​ച്ചു​ക​ള​യും; നീതി​മാ​ന്മാർ നിത്യ​ജീ​വ​നി​ലേ​ക്കും കടക്കും.”​—മത്തായി 25:45, 46.

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ചോദ്യ​ത്തി​നുള്ള ഈ മറുപ​ടി​യിൽനിന്ന്‌ യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ പല പ്രയോ​ജ​ന​ങ്ങ​ളും ലഭിക്കു​ന്നു. തങ്ങളുടെ മനോ​ഭാ​വ​ങ്ങ​ളും പ്രവർത്ത​ന​ങ്ങ​ളും വിലയി​രു​ത്താൻ യേശു​വി​ന്റെ മറുപടി അവരെ സഹായി​ക്കു​ന്നു.