വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 51

പിറന്നാൾ ആഘോ​ഷ​ത്തി​നി​ട​യിൽ ഒരു കൊല​പാ​തകം

പിറന്നാൾ ആഘോ​ഷ​ത്തി​നി​ട​യിൽ ഒരു കൊല​പാ​തകം

മത്തായി 14:1-12; മർക്കോസ്‌ 6:14-29; ലൂക്കോസ്‌ 9:7-9

  • ഹെരോ​ദി​ന്റെ ഉത്തരവ​നു​സ​രിച്ച്‌ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ തല വെട്ടുന്നു

യേശു​വി​ന്റെ അപ്പോസ്‌ത​ല​ന്മാർ ഗലീല​യിൽ ശുശ്രൂഷ ചെയ്യു​ക​യാണ്‌. പക്ഷേ യേശു​വി​നെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടുത്ത ആൾക്ക്‌ അതിനുള്ള സ്വാത​ന്ത്ര്യ​മില്ല. ഏതാണ്ട്‌ രണ്ടു വർഷമാ​യി സ്‌നാ​പ​ക​യോ​ഹ​ന്നാൻ ജയിലിൽത്ത​ന്നെ​യാണ്‌.

ഹെരോദ്‌ അന്തിപ്പാസ്‌ രാജാവ്‌ തന്റെ അർധസ​ഹോ​ദ​ര​നായ ഫിലി​പ്പോ​സി​ന്റെ ഭാര്യ ഹെരോ​ദ്യ​യെ സ്വന്തമാ​ക്കി. ഹെരോ​ദ്യ​യെ കല്യാണം കഴിക്കാൻ അദ്ദേഹം ആദ്യ ഭാര്യയെ ഉപേക്ഷി​ക്കു​ക​യും ചെയ്‌തു. അതു തെറ്റാ​ണെന്നു യോഹ​ന്നാൻ തുറന്നു​പ​റ​യു​ന്നു. മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിന്‌ എതിരാണ്‌ ഇത്‌. ശരിക്കും പറഞ്ഞാൽ വ്യഭി​ചാ​രം! പക്ഷേ ഹെരോദ്‌ അവകാ​ശ​പ്പെ​ടു​ന്നത്‌ മോശ​യ്‌ക്കു കൊടുത്ത നിയമം താൻ അനുസ​രി​ക്കു​ന്നു​ണ്ടെ​ന്നാണ്‌. യോഹ​ന്നാൻ തെറ്റു ചൂണ്ടി​ക്കാ​ണി​ച്ച​തു​കൊണ്ട്‌ ഹെരോദ്‌ യോഹ​ന്നാ​നെ ജയിലിൽ അടയ്‌ക്കു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഹെരോ​ദ്യ​യു​ടെ പ്രേര​ണ​കൊ​ണ്ടാ​യി​രി​ക്കാം അങ്ങനെ ചെയ്യു​ന്നത്‌.

ആളുകൾ ‘യോഹ​ന്നാ​നെ ഒരു പ്രവാ​ച​ക​നാ​യാ​ണു കാണു​ന്നത്‌.’ അതു​കൊണ്ട്‌ യോഹ​ന്നാ​നെ എന്തു ചെയ്യു​മെന്നു ഹെരോ​ദിന്‌ അറിയില്ല. (മത്തായി 14:5) പക്ഷേ, ഹെരോ​ദ്യക്ക്‌ ഇക്കാര്യ​ത്തിൽ ഒരു സംശയ​വു​മില്ല. ഹെരോ​ദ്യക്ക്‌ “യോഹ​ന്നാ​നോ​ടു കടുത്ത പകയു”ണ്ട്‌. എങ്ങനെ​യും യോഹ​ന്നാ​നെ കൊന്നു​ക​ള​യാൻ അവസരം നോക്കി​യി​രി​ക്കു​ക​യാണ്‌ അവർ. (മർക്കോസ്‌ 6:19) അവസാനം അവസരം ഒത്തുകി​ട്ടു​ന്നു.

എ.ഡി. 32-ലെ പെസഹ​യ്‌ക്കു തൊട്ടു മുമ്പ്‌ ഹെരോദ്‌ തന്റെ പിറന്നാൾ ഗംഭീ​ര​മാ​യി ആഘോ​ഷി​ക്കാൻ തീരു​മാ​നി​ക്കു​ന്നു. ഹെരോ​ദി​ന്റെ എല്ലാ ഉന്നതോ​ദ്യോ​ഗ​സ്ഥ​രും സൈന്യാ​ധി​പ​ന്മാ​രും അതു​പോ​ലെ ഗലീല​യി​ലെ പ്രമു​ഖ​രും ആഘോ​ഷ​ത്തിന്‌ എത്തിയി​ട്ടുണ്ട്‌. ആഘോ​ഷ​ങ്ങൾക്കി​ട​യിൽ വിരു​ന്നു​കാ​രു​ടെ മുന്നിൽ നൃത്തം ചെയ്യാൻ ഹെരോ​ദ്യ തന്റെ മകൾ ശലോ​മയെ അയയ്‌ക്കു​ന്നു. ഹെരോ​ദ്യക്ക്‌ മുൻഭർത്താ​വായ ഫിലി​പ്പോ​സിൽ ജനിച്ച മകളാണ്‌ അവൾ. അവളുടെ നൃത്തം കണ്ട്‌ വിരു​ന്നു​കാർ മതിമ​റ​ന്നി​രി​ക്കു​ക​യാണ്‌.

ശലോ​മ​യു​ടെ നൃത്തം വളരെ​യ​ധി​കം ഇഷ്ടപ്പെട്ട ഹെരോദ്‌ പറയുന്നു: “ആഗ്രഹി​ക്കു​ന്നത്‌ എന്തും ചോദി​ച്ചു​കൊ​ള്ളൂ, ഞാൻ തരാം.” അദ്ദേഹം ഇങ്ങനെ സത്യം ചെയ്യു​ക​പോ​ലും ചെയ്യുന്നു: “നീ എന്തു ചോദി​ച്ചാ​ലും, അതു രാജ്യ​ത്തി​ന്റെ പകുതി​യാ​യാ​ലും, ഞാൻ തരും.” എന്നാൽ അതിനു മറുപടി പറയു​ന്ന​തി​നു മുമ്പ്‌ ശലോമ പോയി അമ്മയോട്‌ “ഞാൻ എന്തു ചോദി​ക്കണം” എന്ന്‌ അന്വേ​ഷി​ക്കു​ന്നു.​—മർക്കോസ്‌ 6:22-24.

ഇങ്ങനെ ഒരു അവസര​ത്തി​നു​വേ​ണ്ടി​യാണ്‌ ഹെരോ​ദ്യ കാത്തി​രു​ന്നത്‌! “യോഹ​ന്നാൻ സ്‌നാ​പ​കന്റെ തല ചോദിക്ക്‌,” ഉടനെ വന്നു ഹെരോ​ദ്യ​യു​ടെ മറുപടി. പെട്ടെ​ന്നു​തന്നെ ശലോമ തന്റെ അപേക്ഷ​യു​മാ​യി രാജാ​വി​ന്റെ അടുത്ത്‌ എത്തുന്നു: “ഇപ്പോൾത്തന്നെ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ തല ഒരു തളിക​യിൽ എനിക്കു തരണം.”​—മർക്കോസ്‌ 6:24, 25.

ഹെരോ​ദിന്‌ അതു കേട്ട്‌ ആകെ വിഷമ​മാ​കു​ന്നു. പക്ഷേ വിരു​ന്നു​കാ​രു​ടെ​യെ​ല്ലാം മുന്നിൽവെ​ച്ചാണ്‌ അദ്ദേഹം ശലോ​മ​യോ​ടു സത്യം ചെയ്‌തത്‌. വാക്കു പാലി​ക്കാ​തി​രു​ന്നാൽ നാണ​ക്കേ​ടാണ്‌. അതു​കൊണ്ട്‌ എന്തായാ​ലും, ഒരു നിരപ​രാ​ധി​യെ കൊന്നി​ട്ടാ​യാ​ലും, അതു ചെയ്യണം. അങ്ങനെ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ കൊല്ലാ​നുള്ള ഉത്തരവു​മാ​യി ഹെരോദ്‌ ഒരു അംഗര​ക്ഷ​കനെ അയയ്‌ക്കു​ന്നു. അയാൾ പെട്ടെ​ന്നു​തന്നെ യോഹ​ന്നാ​ന്റെ തല ഒരു തളിക​യിൽ കൊണ്ടു​വ​രു​ന്നു. അയാൾ അതു ശലോ​മയ്‌ക്കു കൊടു​ക്കു​മ്പോൾ അവൾ അതുമാ​യി നേരെ അമ്മയുടെ അടു​ത്തേക്കു പോകു​ന്നു.

ഇതെക്കു​റിച്ച്‌ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ കേൾക്കു​മ്പോൾ അവർ ചെന്ന്‌ യോഹ​ന്നാ​ന്റെ ശരീരം എടുത്ത്‌ അടക്കം ചെയ്യുന്നു. എന്നിട്ട്‌ കാര്യം യേശു​വി​നെ അറിയി​ക്കു​ന്നു.

പിന്നീട്‌, യേശു ആളുകളെ സുഖ​പ്പെ​ടു​ത്തു​ക​യും ഭൂതങ്ങളെ പുറത്താ​ക്കു​ക​യും ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ ഹെരോ​ദിന്‌ ആകെ പേടി​യാ​കു​ന്നു. ഇതൊക്കെ ചെയ്യുന്ന ആ മനുഷ്യൻ, അതായത്‌ യേശു, “മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ട” സ്‌നാ​പ​ക​യോ​ഹ​ന്നാൻതന്നെ ആയിരി​ക്ക​ണ​മെന്ന്‌ ഹെരോദ്‌ കരുതു​ന്നു. (ലൂക്കോസ്‌ 9:7) അതു​കൊണ്ട്‌ ഹെരോദ്‌ അന്തിപ്പാസ്‌ യേശു​വി​നെ കാണാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. യേശു പഠിപ്പി​ക്കു​ന്നതു കേൾക്കാ​നൊ​ന്നു​മല്ല, മറിച്ച്‌ താൻ പേടി​ക്കു​ന്ന​തു​പോ​ലെ​യാ​ണോ കാര്യങ്ങൾ എന്ന്‌ ഉറപ്പി​ക്കാൻവേ​ണ്ടി​യാണ്‌ ഇത്‌.