വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 4

യേശു യഹൂദ്യ​യിൽ പിന്നീടു ചെയ്യുന്ന ശുശ്രൂഷ

“പണിക്കാ​രെ അയയ്‌ക്കാൻ വിള​വെ​ടു​പ്പി​ന്റെ അധികാരിയോടു യാചി​ക്കുക.”​—ലൂക്കോസ്‌ 10:2

യേശു യഹൂദ്യ​യിൽ പിന്നീടു ചെയ്യുന്ന ശുശ്രൂഷ

ഈ വിഭാഗത്തിൽ

അധ്യായം 66

കൂടാ​രോ​ത്സ​വ​ത്തി​നു​വേണ്ടി യരുശ​ലേ​മിൽ

യേശു പറയു​ന്നതു കേട്ടു​കൊ​ണ്ടി​രു​ന്നവർ യേശു​വി​നു ഭൂതമു​ണ്ടെന്ന്‌ ചിന്തി​ക്കാൻ ഇടയാ​യത്‌ എങ്ങനെ?

അധ്യായം 67

“ആ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല”

ജൂതന്മാ​രു​ടെ പരമോ​ന്നത കോടതി ഏതാണ്ട്‌ ഒന്നാകെ യേശു​വി​നെ എതിർക്കു​ന്നു, പക്ഷേ അവരിൽ ഒരാൾ യേശു​വി​നു​വേണ്ടി സംസാ​രി​ക്കാൻ ധൈര്യം കാണി​ക്കു​ന്നു.

അധ്യായം 68

ദൈവ​പു​ത്രൻ​—‘ലോക​ത്തി​ന്റെ വെളിച്ചം’

“സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു”മെന്ന്‌ യേശു പറഞ്ഞു. എന്തിൽനിന്ന്‌?

അധ്യായം 69

അവരുടെ പിതാവ്‌ അബ്രാ​ഹാ​മോ അതോ പിശാ​ചോ?

അബ്രാ​ഹാ​മി​ന്റെ ശരിക്കുള്ള മക്കളെ എങ്ങനെ തിരി​ച്ച​റി​യാ​മെ​ന്നും തന്റെ പിതാവ്‌ ശരിക്കും ആരാ​ണെ​ന്നും യേശു പറയുന്നു.

അധ്യായം 70

ജന്മനാ അന്ധനായ ഒരാളെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു

ഇയാൾ അന്ധനായി ജനിച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ശിഷ്യ​ന്മാർ യേശു​വി​നോ​ടു ചോദി​ക്കു​ന്നു. അയാൾ പാപം ചെയ്‌തി​ട്ടാ​ണോ? അയാളു​ടെ അപ്പനും അമ്മയും പാപം ചെയ്‌തി​ട്ടാ​ണോ? യേശു അയാളെ സുഖ​പ്പെ​ടു​ത്തു​മ്പോൾ ആളുകൾ പല തരത്തിൽ പ്രതി​ക​രി​ക്കു​ന്നു.

അധ്യായം 71

അന്ധനാ​യി​രുന്ന മനുഷ്യ​നെ പരീശ​ന്മാർ ചോദ്യം ചെയ്യുന്നു

അന്ധനാ​യി​രുന്ന മനുഷ്യ​ന്റെ ന്യായ​വാ​ദം പരീശ​ന്മാ​രെ ചൊടി​പ്പി​ക്കു​ന്നു. മാതാ​പി​താ​ക്കൾ പേടി​ച്ച​തു​പോ​ലെ​തന്നെ അയാളെ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കു​ന്നു.

അധ്യായം 72

യേശു 70 ശിഷ്യ​ന്മാ​രെ പ്രസം​ഗി​ക്കാൻ അയയ്‌ക്കു​ന്നു

യഹൂദ്യ​യിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ യേശു 70 പേരെ ഈരണ്ടാ​യി അയയ്‌ക്കു​ന്നു. ആളുകളെ ശിഷ്യ​ന്മാർ എവിടെ കണ്ടെത്ത​ണ​മാ​യി​രു​ന്നു? സിന​ഗോ​ഗു​ക​ളി​ലോ അതോ വീടു​ക​ളി​ലോ?

അധ്യായം 73

നല്ല അയൽക്കാ​ര​നായ ശമര്യ​ക്കാ​രൻ

നല്ല അയൽക്കാ​രന്റെ അല്ലെങ്കിൽ “നല്ല ശമര്യ​ക്കാ​രന്റെ” ഉപമയി​ലൂ​ടെ യേശു ശക്തമായ ഒരു പാഠം പഠിപ്പി​ക്കു​ന്നത്‌ എങ്ങനെ?

അധ്യായം 74

ആതിഥ്യ​ത്തെ​യും പ്രാർഥ​ന​യെ​യും കുറി​ച്ചുള്ള പാഠങ്ങൾ

യേശു മറിയ​യു​ടെ​യും മാർത്ത​യു​ടെ​യും വീട്ടിൽ ചെല്ലുന്നു. ആതിഥ്യ​ത്തെ​ക്കു​റിച്ച്‌ യേശു അവരെ എന്തു പഠിപ്പി​ക്കു​ന്നു? പിന്നീട്‌, എങ്ങനെ പ്രാർഥി​ക്ക​ണ​മെ​ന്നാ​ണു യേശു ശിഷ്യ​ന്മാ​രെ പഠിപ്പിക്കുന്നത്‌ ?

അധ്യായം 75

സന്തോ​ഷ​ത്തി​ന്റെ ഉറവിടം യേശു വെളി​പ്പെ​ടു​ത്തു​ന്നു

ദൈവ​ത്തി​ന്റെ വിരലി​നെ​ക്കു​റി​ച്ചും ദൈവ​രാ​ജ്യം അവരെ കടന്നു​പോ​യത്‌ എങ്ങനെ എന്നതി​നെ​ക്കു​റി​ച്ചും യേശു എതിരാ​ളി​ക​ളോ​ടു പറയുന്നു. യഥാർഥ​സ​ന്തോ​ഷം എങ്ങനെ കണ്ടെത്താ​മെ​ന്നും യേശു പറയുന്നു.

അധ്യായം 76

പരീശ​ന്റെ​കൂ​ടെ ഭക്ഷണം കഴിക്കു​ന്നു

പരീശ​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും മതകാ​പ​ട്യം യേശു തുറന്നു​കാ​ട്ടു​ന്നു. ഏതു വലിയ ചുമടു​ക​ളാണ്‌ അവർ ആളുക​ളു​ടെ മേൽ വെച്ചുകൊടുക്കുന്നത്‌?

അധ്യായം 77

ധനത്തെ​ക്കു​റിച്ച്‌ യേശു ഉപദേശം കൊടു​ക്കു​ന്നു

വലിയ സംഭര​ണ​ശാ​ലകൾ പണിത ധനിക​നായ മനുഷ്യ​ന്റെ ദൃഷ്ടാ​ന്തകഥ യേശു പറയുന്നു. സമ്പത്തിനു പിന്നാലെ പോകു​ന്ന​തി​ന്റെ അപകട​ത്തെ​ക്കു​റിച്ച്‌ എന്ത്‌ ഉപദേ​ശ​മാ​ണു യേശു ആവർത്തിച്ച്‌ നൽകുന്നത്‌ ?

അധ്യായം 78

വിശ്വസ്‌ത​നായ കാര്യസ്ഥാ, ഒരുങ്ങി​യി​രി​ക്കുക!

ശിഷ്യ​ന്മാ​രു​ടെ ആത്മീയ​ക്ഷേ​മ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്നു യേശു കാണി​ക്കു​ന്നു. അവരുടെ ആത്മീയ​ക്ഷേ​മ​ത്തിൽ കാര്യ​സ്ഥ​നുള്ള പങ്ക്‌ എന്താണ്‌? ഒരുങ്ങി​യി​രി​ക്കാ​നുള്ള ഉപദേശം ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

അധ്യായം 79

നാശം വരാൻപോ​കു​ന്നത്‌ എന്തു​കൊണ്ട്‌?

മാനസാ​ന്ത​ര​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ യേശു സഹായി​ക്കാൻ നോക്കുന്ന ആ ആളുകളെ കാത്തി​രി​ക്കു​ന്നതു നാശമാ​ണെന്നു യേശു പറയുന്നു. ദൈവ​വു​മാ​യുള്ള ബന്ധത്തെ​ക്കു​റിച്ച്‌ യേശു അവരെ പഠിപ്പി​ക്കാൻ ശ്രമി​ക്കുന്ന ആ പ്രധാ​ന​പ്പെട്ട പാഠം അവർ പഠിക്കു​മോ?

അധ്യായം 80

നല്ല ഇടയനും ആട്ടിൻതൊ​ഴു​ത്തും

ഒരു ഇടയനും ആടുക​ളും തമ്മിലുള്ള ആ ബന്ധം, യേശു​വിന്‌ ശിഷ്യ​ന്മാ​രോ​ടു തോന്നുന്ന വികാ​രത്തെ നന്നായി ചിത്രീ​ക​രി​ക്കു​ന്നു. അവർ യേശു​വി​ന്റെ പഠിപ്പി​ക്കൽ തിരി​ച്ച​റിഞ്ഞ്‌ യേശു കാണി​ക്കുന്ന വഴിയേ പോകു​മോ?

അധ്യായം 81

യേശു​വും പിതാ​വും ഒന്നായി​രി​ക്കു​ന്നത്‌ എങ്ങനെ?

യേശു തന്നെത്തന്നെ ദൈവ​ത്തോ​ടു തുല്യ​നാ​ക്കി​യെന്നു പറഞ്ഞു​കൊണ്ട്‌ ചില എതിരാ​ളി​കൾ യേശു​വി​നെ കുറ്റ​പ്പെ​ടു​ത്തു​ന്നു. അവരുടെ വ്യാജാ​രോ​പ​ണ​ങ്ങളെ യേശു വിദഗ്‌ധ​മാ​യി തള്ളിക്ക​ള​യു​ന്നത്‌ എങ്ങനെ?