വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 18

യേശു വളരുന്നു, യോഹ​ന്നാൻ കുറയു​ന്നു

യേശു വളരുന്നു, യോഹ​ന്നാൻ കുറയു​ന്നു

മത്തായി 4:12; മർക്കോസ്‌ 6:17-20; ലൂക്കോസ്‌ 3:19, 20; യോഹ​ന്നാൻ 3:22–4:3

  • യേശു​വി​ന്റെ ശിഷ്യ​ന്മാർ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു

  • സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ ജയിലിൽ അടയ്‌ക്കു​ന്നു

എ.ഡി. 30-ലെ പെസഹ ആഘോഷം കഴിഞ്ഞ്‌ യേശു​വും ശിഷ്യ​ന്മാ​രും യരുശ​ലേ​മിൽനിന്ന്‌ പോകു​ന്നു. എന്നാൽ ഗലീല​യി​ലെ സ്വന്തം വീടു​ക​ളി​ലേക്കല്ല അവർ ഇപ്പോൾ പോകു​ന്നത്‌. അവർ യഹൂദ്യ​യി​ലേക്കു പോയി പലരെ​യും സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു. കഴിഞ്ഞ ഒരു വർഷ​ത്തോ​ള​മാ​യി സ്‌നാ​പ​ക​യോ​ഹ​ന്നാ​നും ഒരുപക്ഷേ യോർദാൻ നദിയു​ടെ താഴ്‌വ​ര​യിൽ ഏതാണ്ട്‌ ഇതു​പോ​ലൊ​രു പ്രവർത്ത​ന​മാ​ണു ചെയ്യു​ന്നത്‌. അദ്ദേഹ​ത്തി​ന്റെ ചില ശിഷ്യ​ന്മാർ ഇപ്പോ​ഴും അദ്ദേഹ​ത്തി​ന്റെ​കൂ​ടെ​ത്ത​ന്നെ​യുണ്ട്‌.

യേശു ആരെയും നേരിട്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നില്ല. യേശു​വി​ന്റെ നേതൃ​ത്വ​ത്തിൽ ശിഷ്യ​ന്മാ​രാണ്‌ അതു ചെയ്യു​ന്നത്‌. യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ഈ സമയത്ത്‌, യേശു​വും യോഹ​ന്നാ​നും ജൂതന്മാ​രെ​യാ​ണു പഠിപ്പി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ നിയമ ഉടമ്പടി​ക്കെ​തി​രെ ചെയ്‌ത പാപ​ത്തെ​ക്കു​റിച്ച്‌ മാനസാ​ന്ത​ര​പ്പെ​ട്ട​വ​രാണ്‌ അവർ.​—പ്രവൃ​ത്തി​കൾ 19:4.

പക്ഷേ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർക്ക്‌ അതു തീരെ സഹിക്കു​ന്നില്ല. അവർ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പരാതി പറയുന്നു: “അങ്ങയു​ടെ​കൂ​ടെ​യു​ണ്ടാ​യി​രുന്ന ഒരാളി​ല്ലേ (യേശു), . . . അതാ, അയാൾ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു. എല്ലാവ​രും അയാളു​ടെ അടു​ത്തേ​ക്കാ​ണു പോകു​ന്നത്‌.” (യോഹ​ന്നാൻ 3:26) പക്ഷേ യോഹ​ന്നാന്‌ അതിൽ ഒട്ടും അസൂയ​യില്ല. യേശു​വി​ന്റെ വിജയ​ത്തിൽ അദ്ദേഹ​ത്തി​നു സന്തോ​ഷമേ ഉള്ളൂ. തന്റെ ശിഷ്യ​ന്മാ​രും അതിൽ സന്തോ​ഷി​ക്കാൻ അദ്ദേഹം ആഗ്രഹി​ക്കു​ന്നു. “‘ഞാൻ ക്രിസ്‌തു​വല്ല, എന്നെ ക്രിസ്‌തു​വി​നു മുമ്പായി അയച്ചതാണ്‌’ എന്നു ഞാൻ പറഞ്ഞതി​നു നിങ്ങൾതന്നെ സാക്ഷികൾ” എന്നു യോഹന്നാൻ അവരെ ഓർമ​പ്പെ​ടു​ത്തു​ന്നു. ഈ ആശയം എല്ലാവർക്കും മനസ്സി​ലാ​കാൻ അദ്ദേഹം ഒരു ഉദാഹ​ര​ണ​വും പറയുന്നു: “മണവാ​ട്ടി​യു​ള്ളവൻ മണവാളൻ. മണവാ​ളന്റെ തോഴ​നോ, മണവാ​ളന്റെ അരികെ നിന്ന്‌ അയാളു​ടെ സ്വരം കേൾക്കു​മ്പോൾ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. അങ്ങനെ​തന്നെ, എന്റെ സന്തോ​ഷ​വും പൂർണ​മാ​യി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 3:28, 29.

മാസങ്ങൾക്കു മുമ്പ്‌ തന്റെ ശിഷ്യ​ന്മാ​രെ യേശു​വി​നു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​പ്പോൾ, മണവാ​ളന്റെ തോഴ​നെ​പ്പോ​ലെ യോഹ​ന്നാ​നും സന്തോ​ഷി​ച്ചു. അവരിൽ ചിലർ യേശു​വി​നെ അനുഗ​മി​ച്ചു. അവർക്കു പിന്നീട്‌ പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള അഭി​ഷേകം ലഭിക്കു​മാ​യി​രു​ന്നു. ഇപ്പോൾ കൂടെ​യുള്ള ശിഷ്യ​ന്മാ​രും യേശു​വി​നെ അനുഗ​മി​ക്ക​ണ​മെ​ന്നാ​ണു യോഹ​ന്നാ​ന്റെ ആഗ്രഹം. ശരിക്കും പറഞ്ഞാൽ യേശു​വി​ന്റെ ശുശ്രൂ​ഷയ്‌ക്കു​വേണ്ടി വഴി ഒരുക്കു​ക​യാണ്‌ യോഹ​ന്നാ​ന്റെ ലക്ഷ്യം. യോഹ​ന്നാൻ വിശദീ​ക​രി​ക്കു​ന്നു: “അദ്ദേഹം വളരണം, ഞാനോ കുറയണം.”​—യോഹ​ന്നാൻ 3:30.

നേരത്തേ യേശു​വി​നെ അനുഗ​മി​ക്കാൻ തുടങ്ങിയ മറ്റൊരു യോഹ​ന്നാൻ, യേശു​വി​ന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചും മനുഷ്യ​വർഗ​ത്തി​ന്റെ രക്ഷയിൽ യേശു​വി​നുള്ള പ്രധാ​ന​പ​ങ്കി​നെ​ക്കു​റി​ച്ചും എഴുതു​ന്നു: “മുകളിൽനിന്ന്‌ വരുന്ന​യാൾ മറ്റെല്ലാ​വർക്കും മീതെ​യാണ്‌. . . . പിതാവ്‌ പുത്രനെ സ്‌നേ​ഹി​ക്കു​ന്നു. എല്ലാം പുത്രന്റെ കൈക​ളിൽ ഏൽപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌. പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണില്ല. ദൈവ​ക്രോ​ധം അവന്റെ മേലുണ്ട്‌.” (യോഹ​ന്നാൻ 3:31, 35, 36) ആളുകൾ അറിയേണ്ട എത്ര പ്രധാ​ന​പ്പെട്ട സത്യം!

സ്‌നാ​പ​ക​യോ​ഹ​ന്നാൻ തന്റെ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചും അതു കുറയു​ന്ന​തി​നെ​ക്കു​റി​ച്ചും ചർച്ച ചെയ്‌ത്‌ അധികം താമസി​യാ​തെ ഹെരോദ്‌ രാജാവ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നു. ഹെരോ​ദി​ന്റെ അർധസ​ഹോ​ദ​ര​നായ ഫിലി​പ്പോ​സി​ന്റെ ഭാര്യ​യായ ഹെരോ​ദ്യ​യെ അദ്ദേഹം കല്യാണം കഴിച്ചു. അദ്ദേഹ​ത്തി​ന്റെ ആ വ്യഭി​ചാ​രം യോഹ​ന്നാൻ പരസ്യ​മാ​യി തുറന്നു​കാ​ണി​ച്ച​തു​കൊ​ണ്ടാണ്‌ ഹെരോദ്‌ യോഹ​ന്നാ​നെ ജയിലിൽ അടയ്‌ക്കു​ന്നത്‌. യോഹ​ന്നാ​നെ അറസ്റ്റു ചെയ്‌തത്‌ അറിഞ്ഞ​പ്പോൾ യേശു ശിഷ്യ​ന്മാ​രെ​യും​കൂ​ട്ടി യഹൂദ്യ​യിൽനിന്ന്‌ ഗലീല​യി​ലേക്കു പോകു​ന്നു.​—മത്തായി 4:12; മർക്കോസ്‌ 1:14.