വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 129

“ഇതാ, ആ മനുഷ്യൻ!”

“ഇതാ, ആ മനുഷ്യൻ!”

മത്തായി 27:15-17, 20-30; മർക്കോസ്‌ 15:6-19; ലൂക്കോസ്‌ 23:18-25; യോഹ​ന്നാൻ 18:39–19:5

  • യേശു​വി​നെ വെറുതെ വിടാൻ പീലാ​ത്തൊസ്‌ ശ്രമി​ക്കു​ന്നു

  • ജൂതന്മാർ ബറബ്ബാ​സി​നെ ചോദി​ക്കു​ന്നു

  • യേശു​വി​നെ അപമാ​നി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യുന്നു

യേശു​വി​ന്റെ മരണത്തി​നാ​യി മുറവി​ളി കൂട്ടുന്ന ജനത്തോ​ടു പീലാ​ത്തൊസ്‌ പറയുന്നു: “നിങ്ങൾ ഇയാൾക്കെ​തി​രെ ഉന്നയി​ക്കുന്ന ആരോ​പ​ണ​ങ്ങൾക്ക്‌ ഒരു അടിസ്ഥാ​ന​വും കണ്ടില്ല. ഹെരോ​ദും കണ്ടില്ല.” (ലൂക്കോസ്‌ 23:14, 15) യേശു​വി​നെ രക്ഷിക്കാൻ മറ്റൊരു ശ്രമം നടത്തി​ക്കൊണ്ട്‌ പീലാ​ത്തൊസ്‌ ഇങ്ങനെ പറയുന്നു: “പെസഹ​യ്‌ക്ക്‌ ഞാൻ നിങ്ങൾക്കൊ​രു തടവു​കാ​രനെ വിട്ടു​ത​രുന്ന പതിവു​ണ്ട​ല്ലോ. ജൂതന്മാ​രു​ടെ രാജാ​വി​നെ ഞാൻ നിങ്ങൾക്കു വിട്ടു​ത​രട്ടേ?”​—യോഹ​ന്നാൻ 18:39.

പീലാ​ത്തൊ​സിന്‌ ജയിൽപ്പു​ള്ളി​യായ ബറബ്ബാ​സി​നെ അറിയാം. ബറബ്ബാസ്‌ ഒരു കള്ളനും കൊല​പാ​ത​കി​യും കലാപ​കാ​രി​യും ആണ്‌. അതു​കൊണ്ട്‌ പീലാ​ത്തൊസ്‌ ചോദി​ക്കു​ന്നു: “ഞാൻ ആരെ വിട്ടു​ത​രാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌, ബറബ്ബാ​സി​നെ​യോ അതോ ആളുകൾ ക്രിസ്‌തു​വെന്നു വിളി​ക്കുന്ന യേശു​വി​നെ​യോ.” മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ വാക്കു കേട്ട്‌ യേശു​വിന്‌ പകരം ബറബ്ബാ​സി​നെ വിട്ടു​ത​രാൻ ജനം ആവശ്യ​പ്പെ​ടു​ന്നു. പീലാ​ത്തൊസ്‌ വീണ്ടും അവരോട്‌, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടു​ത​രാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ ” എന്നു ചോദി​ച്ച​പ്പോൾ, “ബറബ്ബാ​സി​നെ” എന്ന്‌ അവർ പറഞ്ഞു.​—മത്തായി 27:17, 21.

നിരാ​ശ​യോ​ടെ പീലാ​ത്തൊസ്‌, “ക്രിസ്‌തു എന്നു വിളി​ക്കുന്ന യേശു​വി​നെ ഞാൻ എന്തു ചെയ്യണം” എന്നു ചോദി​ച്ചു. “അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌!” എന്ന്‌ അവർ ഒന്നടങ്കം വിളി​ച്ചു​പ​റഞ്ഞു. (മത്തായി 27:22) ആ ജനം നിഷ്‌ക​ള​ങ്ക​നായ ഒരു മനുഷ്യ​ന്റെ മരണത്തി​നു​വേണ്ടി മുറവി​ളി കൂട്ടു​ക​യാണ്‌. എത്ര ലജ്ജാകരം! പീലാ​ത്തൊസ്‌ അവരോട്‌ അപേക്ഷി​ക്കു​ന്നു: “എന്തിന്‌? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്‌തു? മരണം അർഹി​ക്കു​ന്ന​തൊ​ന്നും ഞാൻ ഇയാളിൽ കാണു​ന്നില്ല. അതു​കൊണ്ട്‌ ഞാൻ ഇയാളെ ശിക്ഷി​ച്ചിട്ട്‌ വിട്ടയ​യ്‌ക്കു​ക​യാണ്‌.”​—ലൂക്കോസ്‌ 23:22.

പീലാ​ത്തൊസ്‌ പല തവണ ശ്രമി​ച്ചി​ട്ടും, കുപി​ത​രായ ജനം ഏകസ്വ​ര​ത്തിൽ “അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌!” എന്ന്‌ ആക്രോ​ശി​ച്ചു​കൊ​ണ്ടി​രു​ന്നു. (മത്തായി 27:23) യേശു​വി​ന്റെ രക്തത്തി​നു​വേണ്ടി ഇങ്ങനെ അലമു​റ​യി​ടാൻ ജനക്കൂ​ട്ടത്തെ ഇളക്കി​വി​ട്ടത്‌ മതനേ​താ​ക്ക​ന്മാ​രാണ്‌! അവർ ചോദി​ക്കു​ന്നത്‌ ഏതെങ്കി​ലും ഒരു കുറ്റവാ​ളി​യു​ടെ​യോ കൊല​പാ​ത​കി​യു​ടെ​യോ രക്തമല്ല, പകരം നിഷ്‌ക​ള​ങ്ക​നായ ഒരു മനുഷ്യ​ന്റെ രക്തമാണ്‌, അഞ്ചു ദിവസം മുമ്പ്‌ യരുശ​ലേ​മി​ലേക്ക്‌ ഒരു രാജാ​വാ​യി ജനം സ്വീക​രിച്ച മനുഷ്യ​ന്റെ! ഇപ്പോൾ അലമു​റ​യി​ടുന്ന ഈ ജനക്കൂ​ട്ട​ത്തിൽ യേശു​വി​ന്റെ ശിഷ്യ​ന്മാർ ഉണ്ടോ എന്ന്‌ അറിയില്ല. ഉണ്ടെങ്കിൽത്തന്നെ അവർ ആരു​ടെ​യും ശ്രദ്ധയിൽപ്പെ​ടാ​തെ നിൽക്കു​ക​യാ​യി​രി​ക്കും.

താൻ പറയു​ന്ന​തൊ​ന്നും ജനം അംഗീ​ക​രി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ലെന്നു പീലാ​ത്തൊസ്‌ മനസ്സി​ലാ​ക്കു​ന്നു. മുറവി​ളി കൂടി​ക്കൂ​ടി വന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇപ്പോൾ പീലാ​ത്തൊസ്‌ കുറച്ച്‌ വെള്ളം എടുത്ത്‌ ജനത്തിന്റെ മുമ്പാകെ കൈകൾ കഴുകു​ന്നു. എന്നിട്ട്‌ അവരോ​ടു പറയുന്നു: “ഈ മനുഷ്യ​ന്റെ രക്തത്തിൽ എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റു​കൊ​ള്ളണം!” ഇതൊ​ന്നും ജനത്തിന്റെ മനോ​ഭാ​വ​ത്തിന്‌ ഒരു മാറ്റവും വരുത്തു​ന്നില്ല. “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്നാണ്‌ അവർ പറയു​ന്നത്‌.​—മത്തായി 27:24, 25.

താൻ ചെയ്യു​ന്നത്‌ തെറ്റാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും ജനത്തെ തൃപ്‌തി​പ്പെ​ടു​ത്താൻ ഗവർണർ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌, ജനത്തിന്റെ ആവശ്യ​മ​നു​സ​രിച്ച്‌ പീലാ​ത്തൊസ്‌ ബറബ്ബാ​സി​നെ ജനത്തിനു വിട്ടു​കൊ​ടു​ക്കു​ന്നു.  എന്നിട്ട്‌ യേശു​വി​ന്റെ വസ്‌ത്രം ഉരിഞ്ഞിട്ട്‌ ചാട്ടയ്‌ക്ക്‌ അടിപ്പി​ക്കു​ന്നു.

ക്രൂര​മാ​യി തല്ലിയ​തി​നു ശേഷം, പടയാ​ളി​കൾ യേശു​വി​നെ ഗവർണ​റി​ന്റെ കൊട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​കു​ന്നു. പടയാ​ളി​ക​ളു​ടെ കൂട്ടം യേശു​വി​നെ വീണ്ടും പരിഹ​സി​ക്കു​ന്നു. ഒരു മുൾക്കി​രീ​ടം മെടഞ്ഞു​ണ്ടാ​ക്കി യേശു​വി​ന്റെ തലയിൽ വെക്കുന്നു. എന്നിട്ട്‌ രാജാ​ക്ക​ന്മാർ ധരിക്കു​ന്ന​തു​പോ​ലുള്ള പർപ്പിൾ നിറത്തി​ലുള്ള ഒരു വസ്‌ത്ര​വും ധരിപ്പി​ക്കു​ന്നു. യേശു​വി​ന്റെ വലതു​കൈ​യിൽ ഒരു ഈറ്റത്ത​ണ്ടും വെച്ചു​കൊ​ടു​ത്തു. എന്നിട്ട്‌ “ജൂതന്മാ​രു​ടെ രാജാവേ, അഭിവാ​ദ്യ​ങ്ങൾ!” എന്നു പരിഹാ​സ​ത്തോ​ടെ പറയുന്നു. (മത്തായി 27:28, 29) കൂടാതെ യേശു​വി​ന്റെ മേൽ തുപ്പു​ക​യും മാറി​മാ​റി മുഖത്ത്‌ അടിക്കു​ക​യും ചെയ്യുന്നു. യേശു​വി​ന്റെ കൈയിൽ കൊടുത്ത ബലമുള്ള ഈറ്റത്ത​ണ്ടു​കൊ​ണ്ടു​തന്നെ അവർ യേശു​വി​ന്റെ തലയ്‌ക്ക്‌ അടിക്കു​ന്നു. അപ്പോൾ, കളിയാ​ക്കാ​നാ​യി യേശു​വി​ന്റെ തലയിൽ വെച്ചി​രുന്ന ‘കിരീ​ട​ത്തി​ന്റെ’ മുള്ളുകൾ തലയോ​ട്ടി​യി​ലേക്ക്‌ ആഴ്‌ന്നി​റ​ങ്ങു​ന്നു.

ഇത്ര​യൊ​ക്കെ സംഭവി​ച്ചി​ട്ടും പതറാതെ നിൽക്കുന്ന യേശു​വി​ന്റെ മനക്കരുത്ത്‌ കണ്ടപ്പോൾ പീലാ​ത്തൊ​സി​നു വലിയ മതിപ്പു തോന്നു​ന്നു. യേശു​വി​നെ വധിക്കു​ന്ന​തി​ന്റെ ഉത്തരവാ​ദി​ത്വ​ത്തിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാൻ പീലാ​ത്തൊസ്‌ ഒരു ശ്രമം​കൂ​ടി നടത്തി​ക്കൊണ്ട്‌ ഇങ്ങനെ പറയുന്നു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണു​ന്നില്ല എന്നു നിങ്ങൾ മനസ്സി​ലാ​ക്കാൻ ഇതാ, ഞാൻ അയാളെ നിങ്ങളു​ടെ അടുത്ത്‌ കൊണ്ടു​വ​രു​ന്നു.” അടി​കൊണ്ട്‌ ചോര ഒലിച്ച്‌ നിൽക്കുന്ന യേശു​വി​നെ കാണു​മ്പോൾ ജനത്തിന്റെ മനസ്സ്‌ അലിയു​മെന്ന്‌ പീലാ​ത്തൊസ്‌ ചിന്തി​ച്ചു​കാ​ണു​മോ? ഹൃദയ​ശൂ​ന്യ​രായ ആ ജനത്തിനു മുമ്പാകെ യേശു നിൽക്കു​മ്പോൾ പീലാ​ത്തൊസ്‌ പറയുന്നു: “ഇതാ, ആ മനുഷ്യൻ!”—യോഹ​ന്നാൻ 19:4, 5.

അടി​കൊണ്ട്‌ വല്ലാതെ മുറി​വേ​റ്റി​ട്ടും ശാന്തത കൈവി​ടാ​തെ തല ഉയർത്തി നിൽക്കുന്ന യേശു​വി​നോ​ടു പീലാ​ത്തൊ​സിന്‌ സഹതാ​പ​വും ബഹുമാ​ന​വും തോന്നി​ക്കാ​ണു​മെ​ന്നാണ്‌ അദ്ദേഹ​ത്തി​ന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌.