വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 79

നാശം വരാൻപോ​കു​ന്നത്‌ എന്തു​കൊണ്ട്‌?

നാശം വരാൻപോ​കു​ന്നത്‌ എന്തു​കൊണ്ട്‌?

ലൂക്കോസ്‌ 13:1-21

  • രണ്ടു ദുരന്ത​ങ്ങ​ളിൽനി​ന്നുള്ള പാഠം

  • കൂനി​യായ ഒരു സ്‌ത്രീ​യെ യേശു ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു

ദൈവ​വു​മാ​യി ആളുകൾക്കുള്ള ബന്ധത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ യേശു അവരെ പ്രേരി​പ്പി​ച്ചു. യേശു പല രീതി​യിൽ അതിനു ശ്രമി​ക്കു​ന്നു. പരീശന്റെ വീടിന്റെ പുറത്ത്‌ കൂടിവന്ന ആളുക​ളോ​ടു സംസാ​രി​ച്ച​ശേഷം യേശു​വി​നു വീണ്ടും ഒരു അവസരം കിട്ടുന്നു.

ഒരു ദുരന്ത​ത്തെ​ക്കു​റിച്ച്‌ അവരിൽ ചിലർ യേശു​വി​നോ​ടു പറയുന്നു. “ബലി അർപ്പി​ക്കാൻ ചെന്ന ചില ഗലീല​ക്കാ​രെ (റോമൻ ഗവർണ​റായ പൊന്തി​യൊസ്‌) പീലാ​ത്തൊസ്‌ കൊന്ന”തിനെ​ക്കു​റി​ച്ചാണ്‌ അത്‌. (ലൂക്കോസ്‌ 13:1) എന്തിനാ​യി​രി​ക്കും അവർ അതു പറഞ്ഞത്‌?

യരുശ​ലേ​മി​ലേക്കു വെള്ളം കൊണ്ടു​വ​രാ​നുള്ള ഒരു കനാൽ പണിയാൻവേണ്ടി പീലാ​ത്തൊസ്‌ ആലയഭ​ണ്ഡാ​ര​ത്തി​ലെ പണം ഉപയോ​ഗി​ച്ച​പ്പോൾ ആയിര​ക്ക​ണ​ക്കി​നു ജൂതന്മാർ പ്രതി​ഷേ​ധി​ക്കു​ക​യും അവരിൽ ചിലർ കൊല്ല​പ്പെ​ടു​ക​യും ചെയ്‌തു. ആ ഗലീല​ക്കാ​ര​ക്കു​റി​ച്ചാ​യി​രി​ക്കാം ഇവർ പറയു​ന്നത്‌. പീലാ​ത്തൊസ്‌ ഈ പണം ഉപയോ​ഗി​ച്ചത്‌ ആലയത്തി​ലെ ചില അധികാ​രി​ക​ളു​ടെ സമ്മത​ത്തോ​ടെ​യാ​യി​രി​ക്കാം. മോശ​മായ എന്തൊ​ക്കെ​യോ ചെയ്‌തി​ട്ടാണ്‌ ആ ഗലീല​ക്കാർക്ക്‌ ഇങ്ങനെ​യൊ​രു ദുരന്ത​മു​ണ്ടാ​യത്‌ എന്നാണ്‌ ഇവർ കരുതു​ന്നത്‌. പക്ഷേ യേശു അതി​നോ​ടു യോജി​ക്കു​ന്നില്ല.

യേശു അവരോട്‌, “ആ ഗലീല​ക്കാർ മറ്റെല്ലാ ഗലീല​ക്കാ​രെ​ക്കാ​ളും പാപി​ക​ളാ​യ​തു​കൊ​ണ്ടാണ്‌ അവർക്ക്‌ ഇതു സംഭവി​ച്ച​തെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ” എന്നു ചോദി​ക്കു​ന്നു. അങ്ങനെ​യ​ല്ലെന്ന്‌ യേശു​തന്നെ പറയുന്നു. എന്നാൽ അതിനെ അടിസ്ഥാ​ന​മാ​ക്കി യേശു ജൂതന്മാർക്ക്‌ ഒരു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു: “മാനസാ​ന്ത​ര​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ നിങ്ങളും അവരെ​പ്പോ​ലെ മരിക്കും.” (ലൂക്കോസ്‌ 13:2, 3) എന്നിട്ട്‌, ഒരുപക്ഷേ അടുത്ത​കാ​ലത്ത്‌ നടന്ന മറ്റൊരു ദുരന്ത​ത്തെ​ക്കു​റിച്ച്‌ യേശു പറയുന്നു. കനാലി​ന്റെ പണി​യോ​ടു ബന്ധപ്പെട്ട്‌ ഉണ്ടായ ഒരു ദുരന്ത​മാ​യി​രി​ക്കാം അത്‌. യേശു ചോദി​ക്കു​ന്നു:

“ശിലോ​ഹാ​മി​ലെ ഗോപു​രം വീണ്‌ മരിച്ച 18 പേർ യരുശ​ലേ​മിൽ താമസി​ക്കുന്ന മറ്റെല്ലാ​വ​രെ​ക്കാ​ളും പാപി​ക​ളാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?” (ലൂക്കോസ്‌ 13:4) ആ ആളുകൾ ചെയ്‌ത എന്തെങ്കി​ലും മോശ​മായ കാര്യം​കൊ​ണ്ടാണ്‌ അവർക്ക്‌ അതു സംഭവി​ച്ചത്‌ എന്നായി​രി​ക്കാം ജനക്കൂട്ടം കരുതു​ന്നത്‌. പക്ഷേ യേശു അതി​നോ​ടും യോജി​ക്കു​ന്നില്ല. “സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും” ആയിരി​ക്കാം ഈ ദുരന്ത​ത്തി​നു കാരണ​മെന്നു യേശു​വിന്‌ അറിയാം. (സഭാ​പ്ര​സം​ഗകൻ 9:11) പക്ഷേ ആളുകൾ ഇതിൽനിന്ന്‌ ഒരു പാഠം ഉൾക്കൊ​ള്ളണം. യേശു പറയുന്നു: “മാനസാ​ന്ത​ര​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ നിങ്ങ​ളെ​ല്ലാ​വ​രും അവരെ​പ്പോ​ലെ മരിക്കും.” (ലൂക്കോസ്‌ 13:5) എന്തു​കൊ​ണ്ടാണ്‌ യേശു ഇപ്പോൾ ഇക്കാര്യം വീണ്ടും പറയു​ന്നത്‌?

യേശു​വി​ന്റെ ശുശ്രൂഷ ഇപ്പോൾ ഏതു ഘട്ടത്തിൽ എത്തിയി​രി​ക്കു​ന്നു എന്നതു​മാ​യി അതിനു ബന്ധമുണ്ട്‌. യേശു അത്‌ ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ വ്യക്തമാ​ക്കു​ന്നു: “ഒരാൾ അയാളു​ടെ മുന്തി​രി​ത്തോ​ട്ട​ത്തിൽ ഒരു അത്തി നട്ടിരു​ന്നു. അതു കായ്‌ച്ചോ എന്നു നോക്കാൻ അയാൾ ചെന്ന​പ്പോൾ അതിൽ ഒന്നുമില്ല. അപ്പോൾ അയാൾ തോട്ട​ത്തി​ലെ പണിക്കാ​ര​നോ​ടു പറഞ്ഞു: ‘ഞാൻ മൂന്നു വർഷമാ​യി ഈ അത്തി കായ്‌ച്ചോ എന്നു നോക്കു​ന്നു. പക്ഷേ ഒരു കായ്‌പോ​ലും കണ്ടില്ല. ഇതു വെട്ടി​ക്ക​ളയ്‌! വെറുതേ എന്തിനു സ്ഥലം പാഴാ​ക്കണം!’ അപ്പോൾ പണിക്കാ​രൻ പറഞ്ഞു: ‘യജമാ​നനേ, ഒരു വർഷം​കൂ​ടെ ഇതു നിൽക്കട്ടെ. ഞാൻ ഇതിനു ചുറ്റും കിളച്ച്‌ വളമി​ട്ടു​നോ​ക്കാം. ഇതു കായ്‌ച്ചാൽ നല്ലതല്ലേ? കായ്‌ക്കു​ന്നി​ല്ലെ​ങ്കിൽ വെട്ടി​ക്ക​ള​യാം.’”​—ലൂക്കോസ്‌ 13:6-9.

ജൂതന്മാ​രു​ടെ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻവേണ്ടി മൂന്നു വർഷത്തി​ലേ​റെ​യാ​യി യേശു ശ്രമി​ക്കു​ക​യാണ്‌. പക്ഷേ കുറച്ച്‌ പേർ മാത്രമേ ശിഷ്യ​ന്മാ​രാ​യി​ട്ടു​ള്ളൂ. അതിനെ യേശു​വി​ന്റെ അധ്വാ​ന​ത്തി​ന്റെ ഫലമായി കണക്കാ​ക്കാം. ഇപ്പോൾ യേശു​വി​ന്റെ ശുശ്രൂഷ നാലാം വർഷത്തി​ലേക്കു കടന്നി​രി​ക്കു​ന്നു. യേശു ഊർജ​സ്വ​ല​മാ​യി പ്രവർത്തി​ക്കു​ക​യാണ്‌. യഹൂദ്യ​യി​ലും പെരി​യ​യി​ലും പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ യേശു ജൂതന്മാ​രാ​കുന്ന അത്തിയു​ടെ ചുവട്ടിൽ കിളച്ച്‌ വളമി​ടു​ക​യാണ്‌. അതു ഫലം കണ്ടോ? വളരെ കുറച്ച്‌ ജൂതന്മാർ മാത്രമേ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു​ള്ളൂ. പക്ഷേ ഒരു ജനതയെന്ന നിലയിൽ അവർ മാനസാ​ന്ത​ര​പ്പെ​ടാൻ കൂട്ടാ​ക്കു​ന്നില്ല. അതു​കൊണ്ട്‌ അവരെ കാത്തി​രി​ക്കു​ന്നതു നാശമാണ്‌.

അവരിൽ മിക്കവ​രു​ടെ​യും ആ മനോ​ഭാ​വം അധികം താമസി​യാ​തെ വീണ്ടും വെളി​ച്ചത്ത്‌ വരുന്നു. ഒരു ശബത്തു​ദി​വസം  യേശു സിന​ഗോ​ഗിൽ പഠിപ്പി​ക്കു​ക​യാണ്‌. ഭൂതം ബാധി​ച്ച​തു​കൊണ്ട്‌ 18 വർഷമാ​യി ഒട്ടും നിവരാൻ കഴിയാ​തെ കൂനി​യാ​യി കഴിഞ്ഞി​രുന്ന ഒരു സ്‌ത്രീ​യെ യേശു അവിടെ കാണുന്നു. അവരോട്‌ അനുകമ്പ തോന്നി​യിട്ട്‌ യേശു, “നിന്റെ വൈക​ല്യ​ത്തിൽനിന്ന്‌ നീ മോചി​ത​യാ​യി​രി​ക്കു​ന്നു” എന്നു പറയുന്നു. (ലൂക്കോസ്‌ 13:12) എന്നിട്ട്‌ യേശു ആ സ്‌ത്രീ​യെ തൊടു​ന്നു. ഉടനെ അവർ നിവർന്നു​നിന്ന്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു.

ഇതു കണ്ട്‌ സിന​ഗോ​ഗി​ന്റെ അധ്യക്ഷനു ദേഷ്യം വരുന്നു. അയാൾ പറയുന്നു: “ജോലി ചെയ്യാൻ ആറു ദിവസ​മുണ്ട്‌. വേണ​മെ​ങ്കിൽ ആ ദിവസ​ങ്ങ​ളിൽ വന്ന്‌ സുഖ​പ്പെ​ട്ടു​കൊ​ള്ളണം. ശബത്തിൽ ഇതൊ​ന്നും പാടില്ല.” (ലൂക്കോസ്‌ 13:14) ആളുകളെ സുഖ​പ്പെ​ടു​ത്താൻ യേശു​വി​നു ശക്തിയില്ല എന്നൊ​ന്നും അയാൾ കരുതു​ന്നില്ല. സുഖ​പ്പെ​ടാൻവേണ്ടി ആളുകൾ ശബത്തിൽ വരുന്ന​തി​നെ​യാണ്‌ അയാൾ കുറ്റ​പ്പെ​ടു​ത്തു​ന്നത്‌. പക്ഷേ യേശു അതെക്കു​റിച്ച്‌ ഇങ്ങനെ ന്യായ​വാ​ദം ചെയ്യുന്നു: “കപടഭ​ക്തരേ, നിങ്ങ​ളെ​ല്ലാം ശബത്തിൽ നിങ്ങളു​ടെ കാള​യെ​യും കഴുത​യെ​യും തൊഴു​ത്തിൽനിന്ന്‌ അഴിച്ച്‌ പുറത്ത്‌ കൊണ്ടു​പോ​യി വെള്ളം കൊടു​ക്കാ​റി​ല്ലേ? അങ്ങനെ​യെ​ങ്കിൽ അബ്രാ​ഹാ​മി​ന്റെ മകളും സാത്താൻ 18 വർഷമാ​യി ബന്ധനത്തിൽ വെച്ചി​രു​ന്ന​വ​ളും ആയ ഈ സ്‌ത്രീ​യെ ശബത്തു​ദി​വ​സ​ത്തിൽ ആ ബന്ധനത്തിൽനിന്ന്‌ മോചി​പ്പി​ക്കു​ന്നതു ന്യായ​മല്ലേ?”​—ലൂക്കോസ്‌ 13:15, 16.

അതു കേട്ട്‌ എതിരാ​ളി​കൾ നാണം​കെ​ട്ടു​പോ​കു​ന്നു. പക്ഷേ ജനം, യേശു ചെയ്യുന്ന അത്ഭുത​കാ​ര്യ​ങ്ങ​ളിൽ സന്തോ​ഷി​ക്കു​ന്നു. തുടർന്ന്‌ യേശു സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ മുമ്പ്‌ പറഞ്ഞ രണ്ട്‌ ദൃഷ്ടാ​ന്തങ്ങൾ ഇവിടെ യഹൂദ്യ​യിൽ വീണ്ടും പറയുന്നു. ഗലീല​ക്ക​ട​ലിൽ വള്ളത്തിൽവെ​ച്ചാണ്‌ പ്രാവ​ച​നി​ക​മായ അർഥമുള്ള ആ ദൃഷ്ടാ​ന്തങ്ങൾ യേശു മുമ്പ്‌ പറഞ്ഞത്‌.​—മത്തായി 13:31-33; ലൂക്കോസ്‌ 13:18-21.