വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 32

ശബത്തിൽ ചെയ്യാ​വുന്ന കാര്യങ്ങൾ എന്താണ്‌?

ശബത്തിൽ ചെയ്യാ​വുന്ന കാര്യങ്ങൾ എന്താണ്‌?

മത്തായി 12:9-14; മർക്കോസ്‌ 3:1-6; ലൂക്കോസ്‌ 6:6-11

  • ശബത്തിൽ ഒരാളു​ടെ കൈ സുഖ​പ്പെ​ടു​ത്തു​ന്നു

മറ്റൊരു ശബത്ത്‌. യേശു ഒരു സിന​ഗോ​ഗിൽ ചെല്ലുന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഗലീല​യി​ലാണ്‌ ഇത്‌. അവിടെ വലതു​കൈ ശോഷിച്ച ഒരാളെ കാണുന്നു. (ലൂക്കോസ്‌ 6:6) ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും യേശു​വി​നെ അടുത്തു നിരീ​ക്ഷി​ക്കു​ക​യാണ്‌. എന്താണ്‌ അവരുടെ ഉദ്ദേശ്യം? അവരുടെ ചോദ്യം അതു വെളി​പ്പെ​ടു​ത്തു​ന്നു: “ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നതു ശരിയാ​ണോ?”​—മത്തായി 12:10.

ജീവൻ അപകട​ത്തി​ലാ​ണെ​ങ്കിൽ മാത്രമേ ശബത്തിൽ സുഖ​പ്പെ​ടു​ത്താ​വൂ എന്നാണു ജൂതമ​ത​നേ​താ​ക്ക​ന്മാ​രു​ടെ പക്ഷം. അതു​കൊ​ണ്ടു​തന്നെ അവരുടെ നോട്ട​ത്തിൽ ശബത്തു​ദി​വസം ഒരാളു​ടെ അസ്ഥിയോ ഉളുക്കോ വെച്ചു​കെ​ട്ടു​ന്നത്‌ ശരിയല്ല, കാരണം അതിന്റെ പേരിൽ ആരു​ടെ​യും ജീവ​നൊ​ന്നും അപകട​ത്തി​ല​ല്ല​ല്ലോ. ശബത്തിൽ ഒരാളെ സുഖ​പ്പെ​ടു​ത്താ​മോ എന്നു ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും യേശു​വി​നോട്‌ ചോദി​ക്കു​ന്നത്‌ ഈ പാവത്തി​ന്റെ വേദന​യിൽ വിഷമം തോന്നി​യി​ട്ടൊ​ന്നു​മല്ല. എങ്ങനെ​യും യേശു​വിൽ കുറ്റം കണ്ടെത്താൻ നോക്കു​ക​യാണ്‌ അവർ.

അവരുടെ ഈ ന്യായ​വാ​ദം ഒട്ടും ശരിയ​ല്ലെന്ന്‌ യേശു​വിന്‌ അറിയാം. ശബത്തിൽ ജോലി ചെയ്യു​ന്ന​തിന്‌ എതി​രെ​യുള്ള നിയമ​ത്തെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ അതിരു​കടന്ന ഒരു വീക്ഷണ​മാണ്‌ അവർക്കു​ള്ളത്‌ എന്നു യേശു തിരി​ച്ച​റി​യു​ന്നു. (പുറപ്പാട്‌ 20:8-10) യേശു ചെയ്‌ത നല്ല പ്രവൃ​ത്തി​കൾ കണ്ടിട്ട്‌ മുമ്പും ആളുകൾ ഇത്തരത്തിൽ അനാവ​ശ്യ​മാ​യി വിമർശി​ച്ചി​ട്ടുണ്ട്‌. യേശു ഇപ്പോൾ നാടകീ​യ​മായ ഒരു ഏറ്റുമു​ട്ട​ലി​നു കളമൊ​രു​ക്കു​ന്നു. അതിനു​വേണ്ടി ശോഷിച്ച കൈയുള്ള ഈ വ്യക്തി​യോട്‌ “എഴു​ന്നേറ്റ്‌ ഇവിടെ നടുക്കു വന്ന്‌ നിൽക്കുക” എന്നു പറയുന്നു.​—മർക്കോസ്‌ 3:3.

എന്നിട്ട്‌ ശാസ്‌ത്രി​മാ​രോ​ടും പരീശ​ന്മാ​രോ​ടും ആയി യേശു പറയുന്നു: “നിങ്ങളു​ടെ ആടു ശബത്തു​ദി​വസം കുഴി​യിൽ വീണാൽ നിങ്ങൾ അതിനെ പിടി​ച്ചു​ക​യ​റ്റാ​തി​രി​ക്കു​മോ?” (മത്തായി 12:11) ആട്‌ അവരുടെ സമ്പാദ്യ​മാണ്‌. അതു​കൊണ്ട്‌ പിറ്റേ ദിവസം​വരെ അവർ അതിനെ കുഴി​യിൽ വിട്ടേ​ക്കില്ല. അത്‌ അവിടെ കിടന്ന്‌ ചത്തു​പോ​യാൽ വലിയ നഷ്ടമല്ലേ? മാത്രമല്ല, “നീതി​മാൻ തന്റെ വളർത്തു​മൃ​ഗ​ങ്ങളെ നന്നായി നോക്കു​ന്നു” എന്നും തിരു​വെ​ഴു​ത്തു​കൾ പറയു​ന്നു​ണ്ട​ല്ലോ.​—സുഭാ​ഷി​തങ്ങൾ 12:10.

ഇതിന്‌ ഒരു സമാന്തരത ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “ഒരു ആടി​നെ​ക്കാൾ എത്രയോ വില​പ്പെ​ട്ട​താണ്‌ ഒരു മനുഷ്യൻ! അതു​കൊണ്ട്‌ ശബത്തിൽ ഒരു നല്ല കാര്യം ചെയ്യു​ന്നതു ശരിയാണ്‌.” (മത്തായി 12:12) ആ സ്ഥിതിക്ക്‌ ഈ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തു​മ്പോൾ യേശു ശബത്തു​നി​യമം ലംഘി​ക്കു​കയല്ല. അനുക​മ്പ​യോ​ടെ​യുള്ള യുക്തി​സ​ഹ​മായ ആ ന്യായ​വാ​ദ​ത്തിന്‌ എതിരെ ഒന്നും പറയാൻ ആ മതനേ​താ​ക്ക​ന്മാർക്കു കഴിയു​ന്നില്ല. അവർ വെറുതേ മിണ്ടാ​തി​രു​ന്നു.

അവരുടെ തെറ്റായ ചിന്താ​ഗ​തി​യിൽ അമർഷ​വും സങ്കടവും തോന്നിയ യേശു ചുറ്റും നോക്കു​ന്നു. എന്നിട്ട്‌ ആ മനുഷ്യ​നോട്‌ “കൈ നീട്ടൂ” എന്നു പറയുന്നു. (മത്തായി 12:13) അയാൾ ശോഷിച്ച കൈ നീട്ടു​മ്പോൾ യേശു അതു സുഖ​പ്പെ​ടു​ത്തു​ന്നു. ആ മനുഷ്യ​നു വലിയ സന്തോ​ഷ​മാ​യി. പക്ഷേ, യേശു​വി​നെ കുടു​ക്കാൻ നോക്കു​ന്ന​വർക്കോ?

ആ മനുഷ്യ​ന്റെ കൈ സുഖ​പ്പെ​ട്ട​തിൽ സന്തോ​ഷി​ക്കു​ന്ന​തി​നു പകരം പരീശ​ന്മാർ ഉടനെ അവി​ടെ​നിന്ന്‌ ഇറങ്ങി “യേശു​വി​നെ കൊല്ലാൻ ഹെരോ​ദി​ന്റെ അനുയാ​യി​ക​ളു​മാ​യി” കൂടി​യാ​ലോ​ചി​ക്കു​ന്നു. (മർക്കോസ്‌ 3:6) തെളി​വ​നു​സ​രിച്ച്‌ സദൂക്യർ എന്ന മതവി​ഭാ​ഗ​ത്തി​ലെ അംഗങ്ങ​ളും ഈ രാഷ്‌ട്രീയ പാർട്ടി​യി​ലുണ്ട്‌. സാധാ​ര​ണ​ഗ​തി​യിൽ സദൂക്യ​രും പരീശ​ന്മാ​രും തമ്മിൽ അടിയാണ്‌. എന്നാൽ ഇപ്പോൾ യേശു​വി​നെ എതിർക്കുന്ന കാര്യ​ത്തിൽ അവർ ശരിക്കും ഒറ്റക്കെ​ട്ടാണ്‌.