വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 100

പത്ത്‌ മിന​യെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

പത്ത്‌ മിന​യെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

ലൂക്കോസ്‌ 19:11-28

  • പത്ത്‌ മിന​യെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം

യേശു​വി​ന്റെ ലക്ഷ്യം യരുശ​ലേം ആണെങ്കി​ലും ഒരുപക്ഷേ യേശു ഇപ്പോ​ഴും ശിഷ്യ​ന്മാ​രോ​ടൊ​പ്പം സക്കായി​യു​ടെ വീട്ടിൽത്ത​ന്നെ​യാ​യി​രി​ക്കാം. യേശു രാജാ​വാ​യി​ട്ടുള്ള “ദൈവ​രാ​ജ്യം” പെട്ടെ​ന്നു​തന്നെ സ്ഥാപി​ത​മാ​കു​മെ​ന്നാണ്‌ അവർ വിശ്വ​സി​ച്ചത്‌. (ലൂക്കോസ്‌ 19:11) എന്നാൽ യേശു മരി​ക്കേ​ണ്ടി​യി​രു​ന്നു എന്ന കാര്യം ഗ്രഹി​ക്കാൻ പരാജ​യ​പ്പെ​ട്ട​തു​പോ​ലെ​തന്നെ ഇക്കാര്യം മനസ്സി​ലാ​ക്കു​ന്ന​തി​ലും അവർക്കു പിശകു സംഭവി​ച്ചി​രി​ക്കു​ന്നു. ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കാൻ ഇനിയും ധാരാളം സമയമു​ണ്ടെന്ന്‌ അവർക്കു മനസ്സി​ലാ​കു​ന്ന​തി​നു​വേണ്ടി യേശു ഒരു ദൃഷ്ടാന്തം പറയുന്നു:

“കുലീ​ന​നായ ഒരു മനുഷ്യൻ രാജാ​ധി​കാ​രം നേടി​യിട്ട്‌ വരാൻ ഒരു ദൂര​ദേ​ശ​ത്തേക്കു യാത്ര​യാ​യി.” (ലൂക്കോസ്‌ 19:12) അത്തര​മൊ​രു യാത്രയ്‌ക്ക്‌ ധാരാളം സമയ​മെ​ടു​ക്കും. ദൃഷ്ടാ​ന്ത​ത്തി​ലെ “കുലീ​ന​നായ ഒരു മനുഷ്യൻ” യേശു​വാണ്‌. ‘ദൂര​ദേശം’ സ്വർഗ​വും. സ്വർഗ​ത്തിൽ പിതാവ്‌ യേശു​വിന്‌ രാജാ​ധി​കാ​രം കൊടു​ക്കും.

ഈ ദൃഷ്ടാ​ന്ത​ത്തി​ലെ “കുലീ​ന​നായ ഒരു മനുഷ്യൻ” യാത്ര പോകു​ന്ന​തി​നു മുമ്പ്‌ അടിമ​ക​ളിൽ പത്തു പേരെ വിളിച്ച്‌ അവർക്ക്‌ ഓരോ​രു​ത്തർക്കും ഓരോ വെള്ളി മിന കൊടു​ത്തിട്ട്‌ “ഞാൻ തിരി​ച്ചെ​ത്തു​ന്ന​തു​വരെ ഇതു​കൊണ്ട്‌ വ്യാപാ​രം ചെയ്യുക” എന്നു പറഞ്ഞു. (ലൂക്കോസ്‌ 19:13) വെള്ളി മിനകൾ മൂല്യ​മുള്ള നാണയ​ങ്ങ​ളാണ്‌. മൂന്നു മാസത്തി​ല​ധി​കം ഒരു കർഷകന്‌ പണി​യെ​ടു​ത്തു ലഭിക്കുന്ന വേതന​ത്തി​നു തുല്യ​മാണ്‌ ഒരു മിന.

ദൃഷ്ടാ​ന്ത​ത്തി​ലെ പത്ത്‌ അടിമ​ക​ളെ​പ്പോ​ലെ​യാണ്‌ തങ്ങളെന്ന്‌ ശിഷ്യ​ന്മാർ മനസ്സി​ലാ​ക്കി​ക്കാ​ണും. കാരണം, യേശു അവരെ ഇതിനു മുമ്പ്‌ വിള​വെ​ടു​പ്പി​നുള്ള പണിക്കാ​രോട്‌ ഉപമി​ച്ചി​ട്ടുണ്ട്‌. (മത്തായി 9:35-38) ദൈവ​രാ​ജ്യ​ത്തിൽ ഭരിക്കാ​നാ​യി മറ്റു ശിഷ്യ​ന്മാ​രെ കൂട്ടി​ച്ചേർക്കു​ന്ന​തി​നെ​യാ​ണു യേശു ഉദ്ദേശി​ച്ചത്‌, അല്ലാതെ അക്ഷരീയ വിള​വെ​ടു​പ്പി​നെയല്ല. അതിനാ​യി യേശു​വി​ന്റെ ശിഷ്യ​ന്മാർ അവരുടെ സമയവും ഊർജ​വും ആസ്‌തി​ക​ളും ഉപയോ​ഗി​ക്ക​ണ​മാ​യി​രു​ന്നു.

ഈ ദൃഷ്ടാ​ന്ത​ത്തിൽ, കൂടു​ത​ലായ മറ്റ്‌ എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ യേശു വെളി​പ്പെ​ടു​ത്തി​യത്‌? നാട്ടിലെ പൗരന്മാർക്ക്‌ “(കുലീ​ന​നായ ഒരു മനുഷ്യ​നോട്‌) വെറു​പ്പാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ ‘ഈ മനുഷ്യൻ ഞങ്ങളുടെ രാജാ​വാ​കു​ന്നതു ഞങ്ങൾക്ക്‌ ഇഷ്ടമല്ല’ എന്നു പറയാൻ അദ്ദേഹ​ത്തി​ന്റെ പിന്നാലെ സ്ഥാനപ​തി​ക​ളു​ടെ ഒരു സംഘത്തെ അയച്ചു” എന്ന്‌ യേശു പറയുന്നു. (ലൂക്കോസ്‌ 19:14) ജൂതന്മാർക്കു യേശു​വി​നെ ഇഷ്ടമല്ലെന്ന കാര്യം ശിഷ്യ​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. ചിലർ യേശു​വി​നെ കൊല്ലാൻപോ​ലും ആഗ്രഹി​ച്ചു. യേശു മരിച്ച്‌ സ്വർഗ​ത്തി​ലേക്കു പോയ​തി​നു ശേഷം ജൂതന്മാർക്ക്‌ യേശു​വി​നോ​ടുള്ള മനോ​ഭാ​വം യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ ഉപദ്ര​വി​ച്ചു​കൊണ്ട്‌ അവർ പ്രകട​മാ​ക്കി. യേശു തങ്ങളുടെ രാജാ​വാ​കേണ്ട എന്ന്‌ ഈ എതിരാ​ളി​കൾ വ്യക്തമാ​ക്കി.​—യോഹ​ന്നാൻ 19:15, 16; പ്രവൃ​ത്തി​കൾ 4:13-18; 5:40.

“കുലീ​ന​നായ ഒരു മനുഷ്യൻ രാജാ​ധി​കാ​രം നേടി​യിട്ട്‌ ” തിരി​ച്ചു​വ​രു​ന്നതു വരെ പത്തു അടിമകൾ എങ്ങനെ​യാണ്‌ അവരുടെ മിനകൾ ഉപയോ​ഗി​ച്ചത്‌? യേശു പറയുന്നു: “ഒടുവിൽ അദ്ദേഹം രാജാ​ധി​കാ​രം നേടി മടങ്ങി​വന്നു. താൻ പണം കൊടു​ത്തി​രുന്ന അടിമകൾ വ്യാപാ​രം ചെയ്‌ത്‌ എന്തു സമ്പാദി​ച്ചു എന്ന്‌ അറിയാൻ അവരെ വിളി​പ്പി​ച്ചു. അപ്പോൾ ഒന്നാമൻ വന്ന്‌, ‘യജമാ​നനേ, അങ്ങയുടെ മിന​കൊണ്ട്‌ ഞാൻ പത്തുകൂ​ടെ സമ്പാദി​ച്ചു’ എന്നു ബോധി​പ്പി​ച്ചു. അദ്ദേഹം അയാ​ളോ​ടു പറഞ്ഞു: ‘കൊള്ളാം! നീ നല്ല അടിമ​യാണ്‌! നീ ചെറി​യൊ​രു കാര്യ​ത്തിൽ വിശ്വസ്‌ത​നാ​ണെന്നു തെളി​യി​ച്ച​തു​കൊണ്ട്‌ പത്തു നഗരത്തിന്‌ അധികാ​രി​യാ​യി​രി​ക്കുക.’ രണ്ടാമൻ വന്ന്‌, ‘യജമാ​നനേ, അങ്ങയുടെ മിന​കൊണ്ട്‌ ഞാൻ അഞ്ചുകൂ​ടെ ഉണ്ടാക്കി​യി​രി​ക്കു​ന്നു’ എന്നു ബോധി​പ്പി​ച്ചു. യജമാനൻ അയാ​ളോട്‌, ‘നിന്നെ അഞ്ചു നഗരം ഏൽപ്പി​ക്കു​ന്നു’ എന്നു പറഞ്ഞു.”​—ലൂക്കോസ്‌ 19:15-19.

തങ്ങളുടെ ആസ്‌തി​കൾ മുഴു​വ​നാ​യി ഉപയോ​ഗ​പ്പെ​ടു​ത്തിയ അടിമ​ക​ളെ​പ്പോ​ലെ ശിഷ്യ​ന്മാർ പ്രവർത്തി​ക്കു​ന്നെ​ങ്കിൽ യേശു അവരിൽ സംപ്രീ​ത​നാ​യി​രി​ക്കും എന്ന കാര്യം അവർക്ക്‌ ഉറപ്പി​ക്കാ​നാ​കും. കൂടാതെ തങ്ങളുടെ പരി​ശ്ര​മ​ത്തി​നു തക്ക പ്രതി​ഫ​ല​വും യേശു നൽകു​മെന്ന്‌ അവർക്ക്‌ വിശ്വ​സി​ക്കാം. എന്നാൽ, യേശു​വി​ന്റെ എല്ലാ ശിഷ്യ​ന്മാ​രു​ടെ​യും സാഹച​ര്യ​ങ്ങൾ ഒരേ​പോ​ലെയല്ല, അവർക്കുള്ള അവസര​ങ്ങ​ളും കഴിവു​ക​ളും വ്യത്യസ്‌ത​വും ആണ്‌. എന്തൊ​ക്കെ​യാ​ണെ​ങ്കി​ലും ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തിന്‌ അവർ വിശ്വസ്‌ത​ത​യോ​ടെ ചെയ്‌ത എല്ലാ ശ്രമത്തി​നും തക്ക അനു​ഗ്രഹം “രാജാ​ധി​കാര”ത്തിൽ വരുന്ന യേശു അവർക്കു നൽകും.​—മത്തായി 28:19, 20.

എന്നാൽ ഒരു കാര്യം ശ്രദ്ധി​ക്കുക. ദൃഷ്ടാ​ന്ത​ത്തി​ന്റെ ഒടുവിൽ യേശു ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ ഒരു വ്യത്യാ​സം എടുത്തു​കാ​ട്ടി: “മറ്റൊ​രാൾ (ഒരു അടിമ) വന്ന്‌ പറഞ്ഞു: ‘യജമാ​നനേ, ഇതാ അങ്ങയുടെ മിന. ഞാൻ ഇത്‌ ഒരു തുണി​യിൽ പൊതിഞ്ഞ്‌ സൂക്ഷി​ച്ചു​വെച്ചു. അങ്ങ്‌ നിക്ഷേ​പി​ക്കാ​ത്തത്‌ എടുക്കു​ക​യും വിതയ്‌ക്കാ​ത്തതു കൊയ്‌തെ​ടു​ക്കു​ക​യും ചെയ്യുന്ന കഠിന​ഹൃ​ദ​യ​നാ​യ​തു​കൊണ്ട്‌ എനിക്ക്‌ അങ്ങയെ പേടി​യാ​യി​രു​ന്നു.’ അപ്പോൾ അദ്ദേഹം അയാ​ളോ​ടു പറഞ്ഞു: ‘ദുഷ്ടാ, നിന്റെ സ്വന്തം വാക്കു​കൾകൊ​ണ്ടു​തന്നെ  ഞാൻ ഇപ്പോൾ നിന്നെ വിധി​ക്കും. ഞാൻ നിക്ഷേ​പി​ക്കാ​ത്തത്‌ എടുക്കു​ക​യും വിതയ്‌ക്കാ​ത്തതു കൊയ്യു​ക​യും ചെയ്യുന്ന കഠിന​ഹൃ​ദ​യ​നാ​ണെന്നു നിനക്ക്‌ അറിയാ​മാ​യി​രു​ന്നു, അല്ലേ? പിന്നെ എന്താണു നീ എന്റെ പണം ഒരു ബാങ്കിൽ നിക്ഷേ​പി​ക്കാ​ഞ്ഞത്‌? അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ എനിക്ക്‌ അതു പലിശ സഹിതം തിരികെ വാങ്ങാ​മാ​യി​രു​ന്ന​ല്ലോ.’ ‘എന്നിട്ട്‌ അദ്ദേഹം അടുത്ത്‌ നിന്നവ​രോട്‌, “അവന്റെ കൈയിൽനിന്ന്‌ ആ മിന വാങ്ങി പത്തു മിന ഉള്ളവനു കൊടു​ക്കുക” എന്നു കല്‌പി​ച്ചു.’”​—ലൂക്കോസ്‌ 19:20-24.

യജമാ​ന​ന്റെ രാജ്യ​ത്തി​ലെ സമ്പത്ത്‌ വർധി​പ്പി​ക്കാൻ പരാജയപ്പെട്ട ഈ അടിമയ്‌ക്കു വലിയ നഷ്ടം അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. പെട്ടെ​ന്നു​തന്നെ യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി വാഴു​മെന്ന്‌ അപ്പോസ്‌ത​ല​ന്മാർ പ്രതീ​ക്ഷി​ക്കു​ന്നു. എന്നാൽ അവർ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ ആ രാജ്യ​ത്തിൽ അവർക്ക്‌ ഒരു സ്ഥാനം ലഭിക്കാ​തെ പോകും എന്ന കാര്യം അവസാ​നത്തെ അടിമ​യെ​ക്കു​റിച്ച്‌ യേശു പറഞ്ഞതിൽനിന്ന്‌ ശിഷ്യ​ന്മാർ ഇപ്പോൾ മനസ്സി​ലാ​ക്കി​യി​രി​ക്കണം.

യേശു​വി​ന്റെ വാക്കുകൾ വിശ്വസ്‌ത​രായ ശിഷ്യ​ന്മാർക്ക്‌ നന്നായി പരി​ശ്ര​മി​ക്കു​ന്ന​തി​നുള്ള പ്രേരണ നൽകി. യേശു ഉപസം​ഹ​രി​ക്കു​ന്നു: “ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഉള്ളവനു കൂടുതൽ കൊടു​ക്കും. ഇല്ലാത്ത​വന്റെ കൈയിൽനി​ന്നോ ഉള്ളതും​കൂ​ടെ എടുത്തു​ക​ള​യും.” കൂടാതെ “തന്നെ രാജാ​വാ​യി” അംഗീ​ക​രി​ക്കാൻ ഇഷ്ടമി​ല്ലാത്ത ശത്രുക്കൾ കൊല്ല​പ്പെ​ടും എന്നും യേശു പറയുന്നു. തുടർന്ന്‌ യേശു യരുശ​ലേ​മി​ലേക്ക്‌ പോകു​ന്നു.​—ലൂക്കോസ്‌ 19:26-28.