വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 30

പിതാ​വു​മാ​യുള്ള യേശു​വി​ന്റെ ബന്ധം

പിതാ​വു​മാ​യുള്ള യേശു​വി​ന്റെ ബന്ധം

യോഹ​ന്നാൻ 5:17-47

  • ദൈവ​മാ​ണു യേശു​വി​ന്റെ പിതാവ്‌

  • പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം

യേശു ഒരു രോഗി​യെ സുഖ​പ്പെ​ടു​ത്തു​മ്പോൾ ശബത്ത്‌ ലംഘി​ച്ചെന്നു ജൂതന്മാർ ആരോ​പി​ക്കു​ന്നു. അപ്പോൾ യേശു പറയുന്നു: “എന്റെ പിതാവ്‌ ഇപ്പോ​ഴും കർമനി​ര​ത​നാണ്‌; ഞാനും അതു​പോ​ലെ കർമനി​ര​ത​നാണ്‌.”​—യോഹ​ന്നാൻ 5:17.

യേശു ഈ ചെയ്യു​ന്നതു ശബത്തു​നി​യ​മ​ത്തി​നു വിരു​ദ്ധ​മായ ഒന്നുമല്ല. പ്രസം​ഗി​ക്കു​ക​യും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യു​മ്പോൾ യേശു, ദൈവം ചെയ്യുന്ന നല്ല പ്രവർത്ത​ന​ങ്ങളെ അനുക​രി​ക്കു​ക​യാണ്‌. അതു​കൊ​ണ്ടു​തന്നെ എല്ലാ ദിവസ​വും യേശു നല്ല കാര്യങ്ങൾ ചെയ്യുന്നു. പക്ഷേ യേശു​വി​ന്റെ മറുപടി ആ എതിരാ​ളി​കളെ കൂടുതൽ ദേഷ്യം​പി​ടി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ അവർ യേശു​വി​നെ കൊല്ലാൻനോ​ക്കു​ന്നു. എന്തു​കൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌?

ആളുകളെ സുഖ​പ്പെ​ടു​ത്തു​മ്പോൾ യേശു ശബത്ത്‌ ലംഘി​ക്കു​ക​യാണ്‌ എന്ന തെറ്റി​ദ്ധാ​രണ മാത്രമല്ല അവരുടെ ദേഷ്യ​ത്തി​നു കാരണം. യേശു ദൈവ​പു​ത്ര​നാ​ണെന്നു പറയു​ന്ന​തും അവർക്കു തീരെ പിടി​ക്കു​ന്നില്ല. ദൈവം തന്റെ പിതാ​വാ​ണെന്നു പറയു​ന്നതു ദൈവ​ദൂ​ഷ​ണ​മാണ്‌ എന്നാണ്‌ അവരുടെ വാദം. അങ്ങനെ പറയു​മ്പോൾ, അവരുടെ നോട്ട​ത്തിൽ യേശു തന്നെത്തന്നെ ദൈവ​ത്തോ​ടു തുല്യ​നാ​ക്കു​ക​യാ​ണ​ത്രേ. പക്ഷേ അവരുടെ ഈ ആരോ​പ​ണ​ങ്ങൾകൊ​ണ്ടൊ​ന്നും യേശു പേടി​ക്കു​ന്നില്ല. അതു​കൊണ്ട്‌ ദൈവ​വു​മാ​യി തനിക്കുള്ള പ്രത്യേക ബന്ധത്തെ​ക്കു​റിച്ച്‌ യേശു വീണ്ടും അവരോ​ടു പറയുന്നു: “പിതാ​വി​നു പുത്രനെ ഇഷ്ടമാ​യ​തു​കൊണ്ട്‌ പിതാവ്‌ ചെയ്യു​ന്ന​തെ​ല്ലാം പുത്രനു കാണി​ച്ചു​കൊ​ടു​ക്കു​ന്നു.”​—യോഹ​ന്നാൻ 5:20.

പിതാവ്‌ ജീവൻ കൊടു​ക്കു​ന്ന​വ​നാണ്‌. പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നുള്ള ശക്തി ആളുകൾക്കു കൊടു​ത്തു​കൊണ്ട്‌ ദൈവം മുമ്പ്‌ അതിനു തെളിവു നൽകി​യി​ട്ടുണ്ട്‌. “പിതാവ്‌ മരിച്ച​വരെ ഉയിർപ്പിച്ച്‌ അവർക്കു ജീവൻ കൊടു​ക്കു​ന്ന​തു​പോ​ലെ പുത്ര​നും താൻ ആഗ്രഹി​ക്കു​ന്ന​വർക്കു ജീവൻ കൊടു​ക്കു​ന്നു” എന്നു യേശു പറയുന്നു. (യോഹ​ന്നാൻ 5:21) പ്രത്യാ​ശ​യോ​ടെ ഭാവി​യി​ലേക്കു നോക്കാൻ സഹായി​ക്കുന്ന എത്ര അർഥവ​ത്തായ ഒരു പ്രസ്‌താ​വന! ഇപ്പോൾപ്പോ​ലും പുത്രൻ ആത്മീയ​മാ​യി മരിച്ച​വരെ ഉയിർപ്പി​ക്കു​ന്നുണ്ട്‌. യേശു പറയുന്നു: “എന്റെ വചനം കേട്ട്‌ എന്നെ അയച്ച പിതാ​വി​നെ വിശ്വ​സി​ക്കു​ന്ന​യാൾക്കു നിത്യ​ജീ​വ​നുണ്ട്‌. അയാൾ ന്യായ​വി​ധി​യി​ലേക്കു വരാതെ മരണത്തിൽനിന്ന്‌ ജീവനി​ലേക്കു കടന്നി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 5:24.

മരിച്ചു​പോ​യ ആരെയും യേശു അതുവരെ ജീവനി​ലേക്കു കൊണ്ടു​വ​ന്നി​ട്ടി​ല്ലാ​യി​രു​ന്നു. പക്ഷേ ശരിക്കുള്ള പുനരു​ത്ഥാ​നം നടക്കു​മെ​ന്നു​തന്നെ യേശു എതിരാ​ളി​ക​ളോ​ടു പറയുന്നു. “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു” എന്നാണു യേശു പറയു​ന്നത്‌.​—യോഹ​ന്നാൻ 5:28, 29.

യേശു​വിന്‌ സുപ്ര​ധാ​ന​മായ ഒരു പദവി​യു​ണ്ടെ​ങ്കി​ലും താൻ ദൈവ​ത്തെ​ക്കാൾ താഴ്‌ന്ന​വ​നാ​ണെന്നു യേശു തുറന്നു​പ​റ​യു​ന്നു. “എനിക്കു സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ ഒന്നും ചെയ്യാ​നാ​കില്ല. . . . എനിക്ക്‌ എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാ​വി​ന്റെ ഇഷ്ടം ചെയ്യാ​നാണ്‌ ആഗ്രഹം.” (യോഹ​ന്നാൻ 5:30) പക്ഷേ, ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിൽ തനിക്കുള്ള സുപ്ര​ധാ​ന​മായ പങ്കി​നെ​ക്കു​റിച്ച്‌ യേശു വെളി​പ്പെ​ടു​ത്തു​ന്നു. ഇതെക്കു​റിച്ച്‌ യേശു ഇത്ര പരസ്യ​മാ​യി പറയു​ന്നത്‌ ആദ്യമാ​യി​ട്ടാണ്‌. പക്ഷേ ഈ എതിരാ​ളി​കൾക്ക്‌ ഇക്കാര്യ​ത്തിൽ യേശു​വി​ന്റെ വാക്കുകൾ മാത്രമല്ല തെളി​വാ​യി​ട്ടു​ള്ളത്‌. “നിങ്ങൾ (സ്‌നാപക) യോഹ​ന്നാ​ന്റെ അടു​ത്തേക്ക്‌ ആളുകളെ അയച്ചല്ലോ. യോഹ​ന്നാൻ സത്യത്തി​നു സാക്ഷി പറഞ്ഞു” എന്ന്‌ യേശു അവരെ ഓർമി​പ്പി​ക്കു​ന്നു.​—യോഹ​ന്നാൻ 5:33.

സാധ്യ​ത​യ​നു​സ​രിച്ച്‌, ഏതാണ്ടു രണ്ടു വർഷം മുമ്പ്‌ തന്റെ പിന്നാലെ വരുന്ന വ്യക്തി​യെ​ക്കു​റിച്ച്‌ യോഹ​ന്നാൻ ജൂതമ​ത​നേ​താ​ക്ക​ന്മാ​രോ​ടു പറഞ്ഞത്‌ ഈ എതിരാ​ളി​കൾക്കു നന്നായി അറിയാം. ആ വ്യക്തി​യെ​ക്കു​റിച്ച്‌ ‘പ്രവാ​ചകൻ’ എന്നും ‘ക്രിസ്‌തു’ എന്നും പറഞ്ഞി​ട്ടുണ്ട്‌. (യോഹ​ന്നാൻ 1:20-25) ഇപ്പോൾ ജയിലി​ലാ​യി​രി​ക്കുന്ന യോഹ​ന്നാ​നെ​ക്കു​റിച്ച്‌ അവർക്ക്‌ എത്ര മതിപ്പാ​യി​രു​ന്നു എന്ന്‌ ഓർമി​പ്പി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “അൽപ്പസ​മ​യ​ത്തേക്ക്‌ ആ മനുഷ്യ​ന്റെ പ്രകാ​ശ​ത്തിൽ സന്തോ​ഷി​ക്കാ​നും നിങ്ങൾ തയ്യാറാ​യി.” (യോഹ​ന്നാൻ 5:35) പക്ഷേ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റേ​തി​നെ​ക്കാൾ വലിയ തോതി​ലാ​ണു യേശു സാക്ഷി പറയു​ന്നത്‌.

“ഞാൻ ചെയ്യുന്ന . . . പ്രവൃ​ത്തി​കൾ (തൊട്ടു​മുമ്പ്‌ ആ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി​യത്‌ ഉൾപ്പെ​ടെ​യു​ള്ളവ) പിതാവ്‌ എന്നെ അയച്ചു എന്നതിനു തെളി​വാണ്‌.” കൂടാതെ യേശു ഇങ്ങനെ​യും പറയുന്നു: “എന്നെ അയച്ച പിതാവ്‌ നേരി​ട്ടും എന്നെക്കു​റിച്ച്‌ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 5:36, 37) ഉദാഹ​ര​ണ​ത്തിന്‌, സ്‌നാ​ന​സ​മ​യത്ത്‌ ദൈവം യേശുവിനെക്കുറിച്ച്‌ സാക്ഷി പറഞ്ഞു.​—മത്തായി 3:17.

യേശു​വി​നെ​തി​രെ കുറ്റാ​രോ​പണം ഉന്നയി​ക്കു​ന്ന​വർക്ക്‌ യേശു​വി​നെ അംഗീ​ക​രി​ക്കാ​തി​രി​ക്കാൻ ശരിക്കും ഒരു ന്യായ​വു​മില്ല. അവർ അന്വേ​ഷണം നടത്തു​ന്ന​താ​യി അവകാ​ശ​പ്പെ​ടുന്ന തിരു​വെ​ഴു​ത്തു​കൾതന്നെ യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറയുന്നു. “നിങ്ങൾ മോശയെ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കിൽ എന്നെയും വിശ്വ​സി​ക്കു​മാ​യി​രു​ന്നു,” യേശു പറയുന്നു. “കാരണം മോശ എന്നെക്കു​റിച്ച്‌ എഴുതി​യി​ട്ടുണ്ട്‌. മോശ എഴുതി​യതു നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ലെ​ങ്കിൽ പിന്നെ ഞാൻ പറയു​ന്നത്‌ എങ്ങനെ വിശ്വ​സി​ക്കാ​നാണ്‌?”​—യോഹ​ന്നാൻ 5:46, 47.