ആവർത്തനം 14:1-29

14  “നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മക്കളാണ്‌. മരിച്ച ഒരാൾക്കു​വേണ്ടി നിങ്ങളു​ടെ ശരീര​ത്തിൽ മുറിവ്‌ ഉണ്ടാക്കുകയോ+ നിങ്ങളു​ടെ നെറ്റി വടിച്ച്‌ കഷണ്ടി ഉണ്ടാക്കുകയോ* അരുത്‌.+  കാരണം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാണ്‌.+ തന്റെ ജനമാ​യി​രി​ക്കാ​നാ​യി, തന്റെ പ്രത്യേ​ക​സ്വ​ത്താ​യി​രി​ക്കാ​നാ​യി,* ഭൂമു​ഖ​ത്തുള്ള എല്ലാ ജനതക​ളിൽനി​ന്നും യഹോവ നിങ്ങളെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+  “അറപ്പാ​യ​തൊ​ന്നും നിങ്ങൾ തിന്നരു​ത്‌.+  നിങ്ങൾക്കു തിന്നാ​വുന്ന മൃഗങ്ങൾ ഇവയാണ്‌:+ കാള, ചെമ്മരി​യാട്‌, കോലാ​ട്‌,  മാൻ,* ചെറു​മാൻ, കാട്ടാട്‌, കൃഷ്‌ണ​മൃ​ഗം, കാട്ടു​ചെ​മ്മ​രി​യാട്‌, മലയാട്‌.  അയവിറക്കുന്ന, കുളമ്പു പൂർണ​മാ​യും രണ്ടായി പിളർന്ന മൃഗങ്ങ​ളെ​യെ​ല്ലാം നിങ്ങൾക്കു തിന്നാം.  പക്ഷേ അയവി​റ​ക്കു​ന്ന​തോ കുളമ്പു പിളർന്നി​രി​ക്കു​ന്ന​തോ ആയ മൃഗങ്ങ​ളിൽ ഇപ്പറയു​ന്നവ നിങ്ങൾ തിന്നരു​ത്‌: ഒട്ടകം, മുയൽ, പാറമു​യൽ. കാരണം അയവി​റ​ക്കു​ന്നെ​ങ്കി​ലും ഇവയ്‌ക്കു പിളർന്ന കുളമ്പു​ക​ളില്ല. ഇവ നിങ്ങൾക്ക്‌ അശുദ്ധ​മാണ്‌.+  പന്നിയെയും നിങ്ങൾ തിന്നരു​ത്‌. അതിന്റെ കുളമ്പു പിളർന്ന​താ​ണെ​ങ്കി​ലും അത്‌ അയവി​റ​ക്കു​ന്നില്ല. അതു നിങ്ങൾക്ക്‌ അശുദ്ധ​മാണ്‌. അവയുടെ മാംസം തിന്നു​ക​യോ ജഡം തൊടു​ക​യോ അരുത്‌.  “വെള്ളത്തിൽ ജീവി​ക്കു​ന്ന​വ​യിൽ ചിറകും ചെതു​മ്പ​ലും ഉള്ള എല്ലാത്തി​നെ​യും നിങ്ങൾക്കു തിന്നാം.+ 10  എന്നാൽ ചിറകും ചെതു​മ്പ​ലും ഇല്ലാത്ത ഒന്നി​നെ​യും നിങ്ങൾ തിന്നരു​ത്‌. അവ നിങ്ങൾക്ക്‌ അശുദ്ധ​മാണ്‌. 11  “ശുദ്ധി​യുള്ള എല്ലാ പക്ഷിക​ളെ​യും നിങ്ങൾക്കു തിന്നാം. 12  എന്നാൽ കഴുകൻ, താലി​പ്പ​രുന്ത്‌, കരിങ്ക​ഴു​കൻ,+ 13  ചെമ്പരുന്ത്‌, ചക്കിപ്പ​രുന്ത്‌ എന്നിവയെ നിങ്ങൾ തിന്നരു​ത്‌. കൂടാതെ ഒരുത​ര​ത്തി​ലു​മുള്ള ഗരുഡ​നെ​യും 14  മലങ്കാക്കയെയും 15  പ്രാപ്പിടിയനെയും നിങ്ങൾ തിന്നരു​ത്‌. ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, 16  നത്ത്‌, നെടു​ഞ്ചെ​വി​യൻമൂങ്ങ, അരയന്നം, 17  ഞാറപ്പക്ഷി, ശവംതീ​നി​ക്ക​ഴു​കൻ, നീർക്കാക്ക, 18  കൊക്ക്‌, ഉപ്പൂപ്പൻ, വവ്വാൽ എന്നിവ​യും എല്ലാ തരം മുണ്ടി​യും 19  കൂട്ടമായി കാണ​പ്പെ​ടുന്ന, ചിറകുള്ള എല്ലാ ജീവികളും* നിങ്ങൾക്ക്‌ അശുദ്ധ​മാണ്‌; അവയെ തിന്നരു​ത്‌. 20  ശുദ്ധിയുള്ള എല്ലാ പറവക​ളെ​യും നിങ്ങൾക്കു തിന്നാം. 21  “ചത്തുകി​ട​ക്കുന്ന ഒരു മൃഗ​ത്തെ​യും നിങ്ങൾ തിന്നരു​ത്‌.+ പക്ഷേ, അതിനെ നിങ്ങളു​ടെ നഗരത്തിൽ* വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കു കൊടു​ക്കാം; അവന്‌ അതു തിന്നാം. അല്ലെങ്കിൽ നിങ്ങൾക്ക്‌ അതിനെ ഒരു വിദേ​ശി​ക്കു വിൽക്കാം. നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാ​ണ​ല്ലോ. “നിങ്ങൾ ആട്ടിൻകു​ട്ടി​യെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരു​ത്‌.+ 22  “വർഷം​തോ​റും നിങ്ങളു​ടെ നിലത്തെ എല്ലാ വിളവു​ക​ളു​ടെ​യും പത്തിലൊന്നു* നിങ്ങൾ നിർബ​ന്ധ​മാ​യും നൽകണം.+ 23  നിങ്ങളുടെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ നിങ്ങളു​ടെ ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ എന്നിവ​യു​ടെ പത്തി​ലൊ​ന്നും അതു​പോ​ലെ, നിങ്ങളു​ടെ ആടുമാ​ടു​ക​ളു​ടെ കടിഞ്ഞൂ​ലു​ക​ളെ​യും കൊണ്ടു​വന്ന്‌ ദൈവ​ത്തി​ന്റെ സന്നിധി​യിൽവെച്ച്‌ നിങ്ങൾ തിന്നണം.+ അങ്ങനെ, നിങ്ങൾ എല്ലായ്‌പോ​ഴും നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടാൻ പഠിക്കും.+ 24  “പക്ഷേ നിന്റെ ദൈവ​മായ യഹോവ തന്റെ നാമത്തി​നാ​യി തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലം വളരെ ദൂരെ​യാ​ണെ​ന്നി​രി​ക്കട്ടെ. ഇത്രയ​ധി​കം സാധന​ങ്ങ​ളും​കൊണ്ട്‌ (കാരണം, നിന്റെ ദൈവ​മായ യഹോവ നിന്നെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​മ​ല്ലോ.) അത്രയും ദൂരം പോകു​ന്നതു ദുഷ്‌കരമാണെങ്കിൽ+ 25  നീ അതു പണമാക്കി മാറ്റി, ആ പണവു​മാ​യി നിന്റെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു യാത്ര ചെയ്യണം. 26  നീ ആഗ്രഹി​ക്കുന്ന വിധത്തിൽ നിനക്ക്‌ ആ പണം ചെലവ​ഴി​ക്കാം; കന്നുകാ​ലി, ചെമ്മരി​യാട്‌, കോലാ​ട്‌, വീഞ്ഞ്‌, മറ്റു ലഹരി​പാ​നീ​യങ്ങൾ എന്നിങ്ങനെ ഇഷ്ടമു​ള്ള​തെ​ന്തും നിനക്കു വാങ്ങാം. അങ്ങനെ നീയും നിന്റെ വീട്ടി​ലു​ള്ള​വ​രും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുന്നിൽവെച്ച്‌ ഭക്ഷണം കഴിച്ച്‌ ആഹ്ലാദി​ക്കണം.+ 27  എന്നാൽ നിങ്ങളു​ടെ നഗരങ്ങ​ളി​ലുള്ള ലേവ്യരെ നീ മറന്നു​ക​ള​യ​രുത്‌;+ അവർക്കു നിങ്ങ​ളോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ നൽകി​യിട്ടി​ല്ലല്ലോ.+ 28  “എല്ലാ മൂന്നാം വർഷത്തി​ന്റെ​യും ഒടുവിൽ, ആ വർഷത്തെ വിളവി​ന്റെ പത്തി​ലൊ​ന്നു മുഴു​വ​നും കൊണ്ടു​വന്ന്‌ നിങ്ങളു​ടെ നഗരങ്ങ​ളിൽ സംഭരി​ക്കണം.+ 29  നിങ്ങളോടൊപ്പം ഓഹരി​യോ അവകാ​ശ​മോ ലഭി​ച്ചിട്ടി​ല്ലാത്ത ലേവ്യ​നും നിങ്ങളു​ടെ നഗരങ്ങ​ളിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യും അനാഥനും* വിധവ​യും വന്ന്‌ കഴിച്ച്‌ തൃപ്‌ത​രാ​കട്ടെ.+ അപ്പോൾ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ എല്ലാ പ്രവൃ​ത്തി​ക​ളെ​യും അനു​ഗ്ര​ഹി​ക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “കണ്ണുകൾക്കു മധ്യേ കഷണ്ടി വെക്കു​ക​യോ (ഉണ്ടാക്കു​ക​യോ).”
അഥവാ “വിലമ​തി​ക്കാ​നാ​വാത്ത അവകാ​ശ​മാ​യി​രി​ക്കാ​നാ​യി.”
അക്ഷ. “മാൻ, ഗസൽമാൻ.”
അഥവാ “പ്രാണി​ക​ളും.”
അക്ഷ. “കവാട​ങ്ങൾക്കു​ള്ളിൽ.”
അഥവാ “ദശാംശം.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം