വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 65

യരുശ​ലേ​മി​ലേക്കു പോകുന്ന വഴി പഠിപ്പി​ക്കു​ന്നു

യരുശ​ലേ​മി​ലേക്കു പോകുന്ന വഴി പഠിപ്പി​ക്കു​ന്നു

മത്തായി 8:19-22; ലൂക്കോസ്‌ 9:51-62; യോഹ​ന്നാൻ 7:2-10

  • യേശു​വി​ന്റെ സഹോ​ദ​ര​ന്മാർ യേശു​വി​നെ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ?

  • ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി പ്രവർത്തി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌?

കുറച്ച്‌ കാല​ത്തേക്ക്‌ യേശു​വി​ന്റെ പ്രവർത്തനം മുഖ്യ​മാ​യും ഗലീല​യിൽ മാത്ര​മാ​യി​രു​ന്നു. കാരണം, ഇവി​ടെ​യു​ള്ളവർ യഹൂദ്യ​യിൽ ഉള്ളവ​രെ​ക്കാൾ കുറെ​ക്കൂ​ടി താത്‌പ​ര്യം കാണിച്ചു. മാത്രമല്ല, യരുശ​ലേ​മിൽവെച്ച്‌ യേശു ശബത്തിൽ ഒരാളെ സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ ‘ജൂതന്മാർ യേശു​വി​നെ കൊല്ലാൻ’ നോക്കു​ക​യും ചെയ്‌തു.​—യോഹ​ന്നാൻ 5:18; 7:1.

എ.ഡി. 32-ലെ സെപ്‌റ്റം​ബ​റോ ഒക്‌ടോ​ബ​റോ ആണ്‌ ഇത്‌. കൂടാ​രോ​ത്സവം അടുത്ത്‌ വരുക​യാണ്‌. ഈ ഉത്സവം ഏഴു ദിവസം നീളുന്ന ഒരു ആഘോ​ഷ​മാണ്‌. അതിന്റെ തൊട്ട്‌ അടുത്ത ദിവസം, അതായത്‌ എട്ടാം ദിവസം, ഒരു വിശു​ദ്ധ​സ​മ്മേ​ള​ന​വും ഉണ്ടായി​രി​ക്കും. കാർഷി​ക​വർഷ​ത്തി​ന്റെ അവസാ​നത്തെ കുറി​ക്കുന്ന ഉത്സവമാണ്‌ ഇത്‌. വലിയ സന്തോ​ഷ​ത്തി​ന്റെ​യും നന്ദി​പ്ര​ക​ട​ന​ത്തി​ന്റെ​യും ഒരു സമയം!

യേശു​വി​ന്റെ അർധസ​ഹോ​ദ​ര​ന്മാർ​—യാക്കോബ്‌, ശിമോൻ, യോ​സേഫ്‌, യൂദാസ്‌—​എന്നിവർ യേശു​വി​നോട്‌, “ഇവിടെ നിൽക്കാ​തെ യഹൂദ്യ​യി​ലേക്കു പോകൂ” എന്നു പറയുന്നു. ആ ദേശത്തെ മതപര​മായ പ്രവർത്ത​ന​ങ്ങ​ളു​ടെ കേന്ദ്ര​മാണ്‌ യരുശ​ലേം. മൂന്നു വാർഷി​കോ​ത്സ​വ​ങ്ങ​ളു​ടെ സമയത്തും ധാരാളം ആളുകൾ അവിടെ എത്താറുണ്ട്‌. യേശു​വി​ന്റെ അനിയ​ന്മാർ പറയുന്നു: “പ്രസിദ്ധി ആഗ്രഹി​ക്കുന്ന ആരും രഹസ്യ​മാ​യിട്ട്‌ ഒന്നും ചെയ്യാ​റി​ല്ല​ല്ലോ. ഇതൊക്കെ ചെയ്യുന്ന സ്ഥിതിക്കു യേശു​വി​നെ ലോകം കാണട്ടെ.”​—യോഹ​ന്നാൻ 7:3, 4.

വാസ്‌ത​വ​ത്തിൽ യേശു​വി​ന്റെ ഈ നാല്‌ അനിയ​ന്മാ​രും യേശു​വി​നെ മിശി​ഹ​യാ​യി അംഗീ​ക​രി​ക്കു​ന്നില്ല. പക്ഷേ ഉത്സവത്തി​നു വരുന്ന​വ​രെ​ല്ലാം യേശു​വി​ന്റെ അത്ഭുത​പ്ര​വൃ​ത്തി​കൾ കാണണ​മെന്ന്‌ അവർ ആഗ്രഹി​ക്കു​ന്നു. അതിന്റെ അപകടം മനസ്സി​ലാ​ക്കുന്ന യേശു പറയുന്നു: “നിങ്ങളെ വെറു​ക്കാൻ ലോക​ത്തി​നു കാരണം ഒന്നുമില്ല. എന്നാൽ അതിന്റെ പ്രവൃ​ത്തി​കൾ ദുഷി​ച്ച​താ​ണെന്നു ഞാൻ സാക്ഷി പറയു​ന്ന​തു​കൊണ്ട്‌ ലോകം എന്നെ വെറു​ക്കു​ന്നു. നിങ്ങൾ ഉത്സവത്തി​നു പൊയ്‌ക്കോ. ഇതുവരെ എന്റെ സമയമാ​കാ​ത്ത​തു​കൊണ്ട്‌ ഞാൻ ഇപ്പോൾ ഉത്സവത്തി​നു വരുന്നില്ല.”​—യോഹ​ന്നാൻ 7:5-8.

ഉത്സവത്തി​നു പോകുന്ന മറ്റ്‌ എല്ലാവ​രു​ടെ​യും​കൂ​ടെ യേശു​വി​ന്റെ അനിയ​ന്മാർ പോയി കുറച്ച്‌ ദിവസ​ങ്ങൾക്കു ശേഷം യേശു​വും ശിഷ്യ​ന്മാ​രും ആരു​ടെ​യും കണ്ണിൽപ്പെ​ടാ​തെ രഹസ്യ​മാ​യി അങ്ങോട്ട്‌ പോകു​ന്നു. യോർദാൻ നദിയു​ടെ അടുത്തു​കൂ​ടെ​യുള്ള, പൊതു​വേ എല്ലാവ​രും പോകുന്ന വഴിക്കു പോകാ​തെ ശമര്യ​യി​ലൂ​ടെ നേരെ​യുള്ള വഴിക്കാണ്‌ അവർ പോകു​ന്നത്‌. ശമര്യ​യിൽ യേശു​വി​നും ശിഷ്യ​ന്മാർക്കും താമസി​ക്കാൻ ഇടം വേണം. അതു​കൊണ്ട്‌ അതു കണ്ടുപി​ടി​ക്കാ​നാ​യി യേശു കുറച്ചു​പേരെ മുന്നമേ അവി​ടേക്ക്‌ അയയ്‌ക്കു​ന്നു. ഒരു സ്ഥലത്തു​ള്ളവർ അവരെ സ്വീക​രി​ക്കാ​നോ സാധാരണ കാണി​ക്കാ​റുള്ള ആതിഥ്യം കാണി​ക്കാ​നോ തയ്യാറാ​കു​ന്നില്ല. കാരണം, യേശു ജൂതന്മാ​രു​ടെ ഉത്സവത്തി​നു​വേണ്ടി യരുശ​ലേ​മി​ലേക്കു പോകു​ക​യാ​ണ​ല്ലോ. ഇതു കണ്ട്‌ യാക്കോ​ബും യോഹ​ന്നാ​നും ദേഷ്യ​ത്തോ​ടെ, “കർത്താവേ, ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി അവരെ നശിപ്പി​ക്കാൻ ഞങ്ങൾ ആജ്ഞാപി​ക്കട്ടേ” എന്നു ചോദി​ക്കു​ന്നു. (ലൂക്കോസ്‌ 9:54) അങ്ങനെ ഒരു കാര്യം പറയു​ക​പോ​ലും അരു​തെന്നു പറഞ്ഞ്‌ യേശു അവരെ ശകാരി​ക്കു​ന്നു. എന്നിട്ട്‌ അവർ യാത്ര തുടരു​ന്നു.

പോകുന്ന വഴി ഒരു ശാസ്‌ത്രി യേശു​വി​നോട്‌, “ഗുരുവേ, അങ്ങ്‌ എവിടെ പോയാ​ലും ഞാനും കൂടെ വരും” എന്നു പറയുന്നു. അപ്പോൾ യേശു അയാ​ളോട്‌, “കുറു​ക്ക​ന്മാർക്കു മാളങ്ങ​ളുണ്ട്‌. ആകാശ​ത്തി​ലെ പക്ഷികൾക്കു കൂടു​ക​ളു​മുണ്ട്‌. മനുഷ്യ​പു​ത്ര​നോ തല ചായി​ക്കാൻ ഇടമില്ല” എന്നു പറയുന്നു. (മത്തായി 8:19, 20) യേശു​വി​ന്റെ അനുഗാ​മി​യാ​യാൽ ആ ശാസ്‌ത്രി​ക്കു പല കഷ്ടങ്ങളും അനുഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണു  യേശു ഉദ്ദേശി​ക്കു​ന്നത്‌. ഒരുപക്ഷേ അഹങ്കാ​രം​കൊ​ണ്ടാ​യി​രി​ക്കാം ഇങ്ങനെ​യൊ​രു ജീവി​ത​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നേ അയാൾക്കു പറ്റില്ലാ​യി​രു​ന്നു. ഇപ്പോൾ നമുക്ക്‌ ഓരോ​രു​ത്തർക്കും നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘യേശു​വി​നെ അനുക​രി​ക്കാൻ ഞാൻ എത്ര​ത്തോ​ളം ഒരുക്ക​മാണ്‌?’

മറ്റൊ​രാ​ളോട്‌ യേശു, “എന്റെ അനുഗാ​മി​യാ​കുക” എന്നു പറയുന്നു. അപ്പോൾ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ അപ്പനെ അടക്കി​യി​ട്ടു വരട്ടേ” എന്നു ചോദി​ക്കു​ന്നു. ഇയാളു​ടെ സാഹച​ര്യം അറിയാ​വു​ന്ന​തു​കൊണ്ട്‌ യേശു പറയുന്നു: “മരിച്ചവർ അവരുടെ മരിച്ച​വരെ അടക്കട്ടെ. പക്ഷേ നീ പോയി എല്ലായി​ട​ത്തും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഘോഷി​ക്കുക.” (ലൂക്കോസ്‌ 9:59, 60) അപ്പൻ ഇതുവരെ മരിച്ചി​ട്ടു​ണ്ടാ​കില്ല. അല്ലായി​രു​ന്നെ​ങ്കിൽ ആ മകൻ യേശു​വി​നോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ ഇവിടെ നിൽക്കാൻ സാധ്യ​ത​യി​ല്ല​ല്ലോ. വാസ്‌ത​വ​ത്തിൽ ദൈവ​രാ​ജ്യ​ത്തെ ജീവി​ത​ത്തിൽ ഒന്നാമതു വെക്കാൻ അയാൾ ഒരുക്ക​മ​ല്ലാ​യി​രു​ന്നു.

അവർ യരുശ​ലേ​മി​ലേക്കു പൊയ്‌ക്കൊ​ണ്ടി​രി​ക്കു​മ്പോൾ വേറൊ​രാൾ യേശു​വി​നോട്‌, “കർത്താവേ, ഞാൻ അങ്ങയെ അനുഗ​മി​ക്കാം; എന്നാൽ ആദ്യം പോയി വീട്ടി​ലു​ള്ള​വ​രോ​ടു യാത്ര ചോദി​ക്കാൻ എന്നെ അനുവ​ദി​ച്ചാ​ലും” എന്നു പറയുന്നു. യേശു​വോ അയാ​ളോട്‌, “കലപ്പയിൽ കൈ വെച്ചിട്ട്‌ തിരി​ഞ്ഞു​നോ​ക്കുന്ന ആരും ദൈവ​രാ​ജ്യ​ത്തി​നു യോജി​ച്ച​വനല്ല” എന്നു പറയുന്നു.​—ലൂക്കോസ്‌ 9:61, 62.

യേശു​വി​ന്റെ ശരിക്കുള്ള അനുഗാ​മി​ക​ളാ​കാൻ ആഗ്രഹി​ക്കു​ന്നവർ ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി പ്രവർത്തി​ക്കു​ന്ന​തിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കണം. നിലം ഉഴുന്നവൻ നേരെ നോക്കു​ന്നി​ല്ലെ​ങ്കിൽ ഉഴവു​ചാൽ സാധ്യ​ത​യ​നു​സ​രിച്ച്‌ വളഞ്ഞു​പു​ള​ഞ്ഞി​രി​ക്കും. ഇനി, പുറകി​ലു​ള്ളതു കാണാൻ കലപ്പ താഴെ വെക്കു​ന്നെ​ങ്കിൽ ഉദ്ദേശി​ച്ച​പോ​ലെ പണി മുന്നോ​ട്ടു പോകില്ല. അതു​പോ​ലെ ഒരാൾ ഈ പഴയ വ്യവസ്ഥി​തി​യി​ലേക്കു തിരി​ഞ്ഞു​നോ​ക്കു​ന്നെ​ങ്കിൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന വഴിയിൽനിന്ന്‌ അയാൾ മാറി​പ്പോ​യേ​ക്കാം.