വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 104

ജൂതന്മാർ ദൈവ​ശബ്ദം കേൾക്കുന്നു​—അവർ വിശ്വാ​സം കാണി​ക്കു​മോ?

ജൂതന്മാർ ദൈവ​ശബ്ദം കേൾക്കുന്നു​—അവർ വിശ്വാ​സം കാണി​ക്കു​മോ?

യോഹ​ന്നാൻ 12:28-50

  • അനേകർ ദൈവ​ശബ്ദം കേൾക്കു​ന്നു

  • ന്യായ​വി​ധി​ക്കുള്ള അടിസ്ഥാ​നം

നീസാൻ 10 തിങ്കളാഴ്‌ച. യേശു തന്റെ മരണ​ത്തെ​ക്കു​റിച്ച്‌ ദേവാ​ല​യ​ത്തിൽവെച്ച്‌ സംസാ​രി​ക്കു​ന്നു. തന്റെ മരണം പിതാ​വി​ന്റെ പേരിനെ എങ്ങനെ ബാധി​ക്കും എന്ന്‌ ചിന്തിച്ച്‌ യേശു ഇങ്ങനെ പറയുന്നു: “പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ.” അപ്പോൾ ആകാശ​ത്തു​നിന്ന്‌ വലി​യൊ​രു ശബ്ദമു​ണ്ടാ​യി: “ഞാൻ അതു മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇനിയും മഹത്ത്വ​പ്പെ​ടു​ത്തും.”​—യോഹ​ന്നാൻ 12:27, 28.

അവിടെ കൂടി​നിന്ന ജനം പേടി​ച്ചു​പോ​യി. ചിലർ വിചാ​രി​ച്ചത്‌ ഇടിമു​ഴ​ങ്ങി​യ​താണ്‌ എന്നാണ്‌. മറ്റു ചിലർ കരുതി​യത്‌: “ഒരു ദൂതൻ അദ്ദേഹ​ത്തോ​ടു സംസാ​രി​ച്ച​താണ്‌ ” എന്നാണ്‌. (യോഹ​ന്നാൻ 12:29) എന്നാൽ വാസ്‌ത​വ​ത്തിൽ അത്‌ യഹോവ സംസാ​രി​ച്ച​താ​യി​രു​ന്നു! ഇത്‌ ആദ്യമാ​യി​ട്ടല്ല യേശു​വി​നോ​ടുള്ള ബന്ധത്തിൽ മനുഷ്യർ ദൈവ​ശബ്ദം കേൾക്കു​ന്നത്‌.

മൂന്നര വർഷം മുമ്പ്‌, യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ “ഇവൻ എന്റെ പ്രിയ​പു​ത്രൻ, ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നു ദൈവം പറയു​ന്നത്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ കേട്ടു. എ.ഡി. 32-ലെ പെസഹ ആചരണം കഴിഞ്ഞ്‌ യാക്കോബ്‌, യോഹ​ന്നാൻ, പത്രോസ്‌ എന്നിവ​രു​ടെ മുമ്പാകെ യേശു രൂപാ​ന്ത​ര​പ്പെട്ടു. “ഇവൻ എന്റെ പ്രിയ​പു​ത്രൻ. ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു. ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം” എന്നു ദൈവം പറയു​ന്നത്‌ ആ മൂന്നു പേരും കേട്ടു. (മത്തായി 3:17; 17:5) എന്നാൽ ഇപ്പോൾ ഈ മൂന്നാം തവണ അനേകർക്കു കേൾക്കാൻ കഴിയുന്ന വിധത്തി​ലാണ്‌ യഹോവ സംസാ​രി​ക്കു​ന്നത്‌.

യേശു പറയുന്നു: “ഈ ശബ്ദം ഉണ്ടായത്‌ എനിക്കു​വേ​ണ്ടി​യല്ല, നിങ്ങൾക്കു​വേ​ണ്ടി​യാണ്‌.” (യോഹ​ന്നാൻ 12:30) യേശു യഥാർഥ​ത്തിൽ ദൈവ​പു​ത്ര​നും മുൻകൂ​ട്ടി​പ്പറഞ്ഞ മിശി​ഹ​യും ആണെന്ന​തി​ന്റെ തെളി​വാ​യി​രു​ന്നു ഇത്‌.

മനുഷ്യർ എങ്ങനെ ജീവി​ക്കണം എന്നതിന്‌ ഒരു മാതൃ​ക​യാണ്‌ യേശു​വി​ന്റെ വിശ്വ​സ്‌ത​ജീ​വി​തം. കൂടാതെ, ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യായ പിശാ​ചായ സാത്താൻ മരണ​യോ​ഗ്യ​നാ​ണെ​ന്നും യേശു​വി​ന്റെ ജീവിതം തെളി​യി​ക്കു​ന്നു. അതു​കൊണ്ട്‌ യേശു പറയുന്നു: “ഇപ്പോൾ ഈ ലോകത്തെ ന്യായം വിധി​ക്കും. ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യെ തള്ളിക്ക​ള​യാ​നുള്ള സമയമാണ്‌ ഇത്‌.” യേശു തുടരു​ന്നു: “എന്നാൽ എന്നെ ഭൂമി​യിൽനിന്ന്‌ ഉയർത്തു​മ്പോൾ ഞാൻ എല്ലാ തരം മനുഷ്യ​രെ​യും എന്നി​ലേക്ക്‌ ആകർഷി​ക്കും.” (യോഹ​ന്നാൻ 12:31, 32) ഇത്‌ കാണി​ക്കു​ന്നത്‌ യേശു​വി​ന്റെ മരണം ആളുകൾക്ക്‌ പ്രയോ​ജനം ചെയ്യു​മെ​ന്നാണ്‌. യേശു ആളുകളെ തന്നി​ലേക്ക്‌ ആകർഷി​ക്കു​ക​യും അങ്ങനെ നിത്യ​ജീ​വ​നി​ലേ​ക്കുള്ള വഴി അവർക്ക്‌ തുറന്നു​കൊ​ടു​ക്കു​ക​യും ചെയ്യും.

തന്നെ ‘ഉയർത്തും’ എന്നു യേശു പറഞ്ഞത്‌ കേട്ട​പ്പോൾ ജനക്കൂട്ടം ഇങ്ങനെ ചോദി​ച്ചു: “ക്രിസ്‌തു എന്നുമു​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണു നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ ഞങ്ങൾ കേട്ടി​രി​ക്കു​ന്നത്‌. അപ്പോൾപ്പി​ന്നെ മനുഷ്യ​പു​ത്രനെ ഉയർത്തു​മെന്നു താങ്കൾ പറയു​ന്നത്‌ എന്താണ്‌? ഏതു മനുഷ്യ​പു​ത്ര​നെ​ക്കു​റി​ച്ചാ​ണു താങ്കൾ പറയു​ന്നത്‌?” (യോഹ​ന്നാൻ 12:34) ദൈവ​ത്തി​ന്റെ ശബ്ദം ഉൾപ്പെടെ എല്ലാ തെളി​വു​ക​ളും ഉണ്ടായി​ട്ടും മിക്ക ആളുക​ളും യേശു​വി​നെ ശരിക്കു​മുള്ള മനുഷ്യ​പു​ത്ര​നാ​യി, അതായത്‌ മുൻകൂ​ട്ടി​പ്പറഞ്ഞ മിശി​ഹ​യാ​യി, സ്വീക​രി​ച്ചില്ല.

മുമ്പ്‌ പറഞ്ഞതു​പോ​ലെ യേശു ഇപ്പോൾ വീണ്ടും പറയുന്നു താൻ “വെളിച്ചം” ആണെന്ന്‌. (യോഹ​ന്നാൻ 8:12; 9:5) യേശു ജനക്കൂ​ട്ട​ത്തോ​ടു പറഞ്ഞു: “ഇനി, കുറച്ച്‌ കാല​ത്തേക്കു മാത്രമേ വെളിച്ചം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കൂ. ഇരുട്ടു നിങ്ങളെ കീഴട​ക്കാ​തി​രി​ക്കാൻ വെളി​ച്ച​മു​ള്ള​പ്പോൾ നടന്നു​കൊ​ള്ളുക. . . . നിങ്ങൾ വെളി​ച്ച​ത്തി​ന്റെ പുത്ര​ന്മാ​രാ​കാൻ വെളി​ച്ച​മു​ള്ള​പ്പോൾ വെളി​ച്ച​ത്തിൽ വിശ്വാ​സ​മർപ്പി​ക്കുക.” (യോഹ​ന്നാൻ 12:35, 36) ഇതു പറഞ്ഞിട്ട്‌ യേശു അവി​ടെ​നിന്ന്‌ പോയി. കാരണം യേശു മരി​ക്കേ​ണ്ടി​യി​രു​ന്നത്‌ നീസാൻ 10-ന്‌ അല്ലായി​രു​ന്നു, യേശു​വി​നെ സ്‌തം​ഭ​ത്തിൽ ‘ഉയർത്തേ​ണ്ടത്‌ ’​—സ്‌തം​ഭ​ത്തിൽ തറയ്‌ക്കേ​ണ്ടത്‌—നീസാൻ 14-ന്‌ ആയിരു​ന്നു.​—ഗലാത്യർ 3:13.

യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ ജൂതന്മാ​രിൽ പലരും യേശു​വിൽ വിശ്വ​സി​ച്ചില്ല. ഇതൊരു പ്രവച​ന​നി​വൃ​ത്തി​യാ​യി​രു​ന്നു. കാരണം ആളുക​ളു​ടെ കണ്ണുകൾ അന്ധമാ​യി​രി​ക്കും, അവരുടെ ഹൃദയങ്ങൾ കഠിന​മാ​യി​രി​ക്കും, അതു​കൊണ്ട്‌ സുഖം പ്രാപി​ക്കാ​നാ​യി അവർ മനം തിരി​ഞ്ഞു​വ​രു​ക​യു​മില്ല എന്ന്‌ യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യശയ്യ 6:10; യോഹ​ന്നാൻ 12:40) ജീവന്റെ വഴി അഥവാ വരാനി​രുന്ന വിമോ​ചകൻ യേശു​വാണ്‌ എന്നതിന്റെ തെളിവ്‌ മിക്ക ജൂതന്മാ​രും മനഃപൂർവം തള്ളിക്ക​ളഞ്ഞു.

നിക്കോ​ദേ​മൊ​സും അരിമ​ഥ്യ​ക്കാ​ര​നായ യോ​സേ​ഫും മറ്റു പല പ്രമാ​ണി​മാ​രും യേശു​വിൽ “വിശ്വ​സി​ച്ചു.” എന്നാൽ വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ അവർ പ്രവർത്തി​ച്ചോ? ഇല്ല. എന്തായി​രു​ന്നു കാരണം? ഒന്നുകിൽ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കു​മെന്ന്‌ അവർ ഭയന്നു. അല്ലെങ്കിൽ അവർ ‘മനുഷ്യ​രു​ടെ അംഗീ​കാ​ര​മാണ്‌ ആഗ്രഹി​ച്ചത്‌.’​—യോഹ​ന്നാൻ 12:42, 43.

തന്നിൽ വിശ്വ​സി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥമാ​ക്കു​ന്ന​തെന്ന്‌ യേശു​തന്നെ വിശദീ​ക​രി​ച്ചു: “എന്നിൽ വിശ്വ​സി​ക്കു​ന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച  വ്യക്തി​യെ​യും വിശ്വ​സി​ക്കു​ന്നു. എന്നെ കാണു​ന്നവൻ എന്നെ അയച്ച വ്യക്തി​യെ​യും കാണുന്നു.” ജനത്തെ പഠിപ്പി​ക്കാ​നാ​യി ദൈവം യേശു​വി​നെ പഠിപ്പിച്ച സത്യങ്ങൾ എത്ര പ്രധാ​ന​പ്പെ​ട്ട​താ​ണെന്ന്‌ യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ കാണി​ക്കു​ന്നു: “എന്നെ വകവെ​ക്കാ​തെ എന്റെ വചനങ്ങൾ തള്ളിക്ക​ള​യു​ന്ന​വനെ വിധി​ക്കുന്ന ഒരാളുണ്ട്‌. എന്റെ വാക്കു​ക​ളാ​യി​രി​ക്കും അവസാ​ന​നാ​ളിൽ അവനെ വിധി​ക്കുക.” അതു​കൊണ്ട്‌ യേശു ആ സത്യങ്ങൾ മറ്റുള്ള​വരെ അറിയി​ക്കു​ന്ന​തിൽ തുടർന്നു.​—യോഹ​ന്നാൻ 12:44, 45, 48.

യേശു ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “ഞാൻ എനിക്കു തോന്നു​ന്ന​തു​പോ​ലെ ഒന്നും സംസാ​രി​ച്ചി​ട്ടില്ല. എന്തു പറയണം, എന്തു സംസാ​രി​ക്കണം എന്ന്‌ എന്നെ അയച്ച പിതാ​വു​തന്നെ എന്നോടു കല്‌പി​ച്ചി​ട്ടുണ്ട്‌. പിതാ​വി​ന്റെ കല്‌പന നിത്യ​ജീ​വ​നി​ലേക്കു നയിക്കു​ന്നെന്ന്‌ എനിക്ക്‌ അറിയാം.” (യോഹ​ന്നാൻ 12:49, 50) തന്നിൽ വിശ്വ​സി​ക്കുന്ന എല്ലാ മനുഷ്യർക്കും​വേണ്ടി തന്റെ ജീവരക്തം യാഗമാ​യി അർപ്പി​ക്ക​ണ​മെന്ന കാര്യം യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.​—റോമർ 5:8, 9.