വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 55

യേശു​വി​ന്റെ വാക്കുകൾ അനേകരെ ഞെട്ടി​ക്കു​ന്നു

യേശു​വി​ന്റെ വാക്കുകൾ അനേകരെ ഞെട്ടി​ക്കു​ന്നു

യോഹ​ന്നാൻ 6:48-71

  • യേശു​വി​ന്റെ മാംസം തിന്നു​ന്ന​തും രക്തം കുടി​ക്കു​ന്ന​തും

  • പലർക്കും ബുദ്ധി​മുട്ട്‌ തോന്നി​യിട്ട്‌ യേശു​വി​നെ അനുഗ​മി​ക്കു​ന്നത്‌ നിറു​ത്തു​ന്നു

യേശു കഫർന്ന​ഹൂ​മി​ലെ ഒരു സിന​ഗോ​ഗിൽ പഠിപ്പി​ക്കു​ക​യാണ്‌. താൻ സ്വർഗ​ത്തിൽനിന്ന്‌ വന്ന ശരിക്കുള്ള അപ്പമാ​ണെന്ന്‌ യേശു പറയുന്നു. ഗലീല​ക്ക​ട​ലി​നു കിഴക്ക്‌ യേശു അപ്പവും മീനും കൊടുത്ത ആളുക​ളോ​ടു പറഞ്ഞതി​ന്റെ ബാക്കി​യാ​യി​ട്ടാണ്‌ യേശു ഇപ്പോൾ സംസാ​രി​ക്കു​ന്നത്‌.

യേശു ചർച്ച തുടരു​ന്നു: “നിങ്ങളു​ടെ പൂർവി​കർ വിജന​ഭൂ​മി​യിൽവെച്ച്‌ മന്ന കഴിച്ചി​ട്ടും മരിച്ചു​പോ​യ​ല്ലോ.” എന്നിട്ട്‌ ഒരു വ്യത്യാ​സം എടുത്തു​കാ​ണി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “ഞാനാണു സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന ജീവനുള്ള അപ്പം. ഈ അപ്പം തിന്നു​ന്ന​യാൾ എന്നും ജീവി​ച്ചി​രി​ക്കും. ലോക​ത്തി​ന്റെ ജീവനു​വേ​ണ്ടി​യുള്ള എന്റെ മാംസ​മാ​ണു ഞാൻ കൊടു​ക്കാ​നി​രി​ക്കുന്ന അപ്പം.”​—യോഹ​ന്നാൻ 6:48-51.

എ.ഡി. 30-ലെ വസന്തകാ​ലത്ത്‌ യേശു നിക്കോ​ദേ​മൊ​സി​നോട്‌ ദൈവം യേശു​വി​നെ ഒരു രക്ഷകനാ​യി നൽകി​യെ​ന്നും അത്ര വലുതാ​ണു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേ​ഹ​മെ​ന്നും പറഞ്ഞി​രു​ന്നു. താൻ നൽകാ​നി​രി​ക്കുന്ന ബലിയിൽ വിശ്വാ​സം അർപ്പി​ച്ചു​കൊണ്ട്‌ തന്റെ മാംസം കഴി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റിച്ച്‌ യേശു ഇപ്പോൾ ഊന്നി​പ്പ​റ​യു​ന്നു. അതാണു നിത്യ​ജീ​വൻ നേടാ​നുള്ള വഴി.

പക്ഷേ, യേശു പറയു​ന്നത്‌ ആളുകൾക്ക്‌ ഉൾക്കൊ​ള്ളാ​നാ​കു​ന്നില്ല. “ഇവൻ എങ്ങനെ ഇവന്റെ മാംസം നമുക്കു തിന്നാൻ തരും,” അവർ ചോദി​ക്കു​ന്നു. (യോഹ​ന്നാൻ 6:52) താൻ ഇതു പറയു​ന്നത്‌ അക്ഷരാർഥ​ത്തി​ലല്ല, ആലങ്കാ​രി​ക​മാ​യി​ട്ടാണ്‌ എന്ന്‌ അവർ മനസ്സി​ലാ​ക്കാൻ യേശു ആഗ്രഹി​ക്കു​ന്നു. അത്‌ ആലങ്കാ​രി​ക​മാ​യി എടു​ക്കേ​ണ്ട​താ​ണെന്ന്‌ യേശു​വി​ന്റെ തുടർന്നുള്ള വാക്കുകൾ വ്യക്തമാ​ക്കു​ന്നു.

“നിങ്ങൾ മനുഷ്യ​പു​ത്രന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും ചെയ്യു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല. എന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും ചെയ്യു​ന്ന​യാൾക്കു നിത്യ​ജീ​വ​നുണ്ട്‌. . . . കാരണം എന്റെ മാംസം യഥാർഥ​ഭ​ക്ഷ​ണ​വും എന്റെ രക്തം യഥാർഥ​പാ​നീ​യ​വും ആണ്‌. എന്റെ മാംസം തിന്നു​ക​യും എന്റെ രക്തം കുടി​ക്കു​ക​യും ചെയ്യു​ന്ന​യാൾ എന്നോ​ടും ഞാൻ അയാ​ളോ​ടും യോജി​പ്പി​ലാ​യി​രി​ക്കും.”​—യോഹ​ന്നാൻ 6:53-56.

ഈ വാക്കുകൾ കേട്ട​പ്പോൾ ജൂതന്മാർക്ക്‌ എന്തു തോന്നി​യി​രി​ക്ക​ണ​മെന്ന്‌ ഒന്ന്‌ ആലോ​ചി​ച്ചു നോക്കി​യേ! യേശു നരഭോ​ജ​നത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നോ രക്തം ഭക്ഷിക്കു​ന്ന​തിന്‌ എതി​രെ​യുള്ള നിയമം ലംഘി​ക്കാൻ പറയു​ക​യാ​ണെ​ന്നോ അവർ ചിന്തി​ച്ചി​രി​ക്കാം. (ഉൽപത്തി 9:4; ലേവ്യ 17:10, 11) എന്നാൽ അക്ഷരാർഥ​ത്തിൽ മാംസ​മോ രക്തമോ കഴിക്കു​ന്ന​തി​നെയല്ല യേശു അർഥമാ​ക്കു​ന്നത്‌. യേശു പെട്ടെ​ന്നു​തന്നെ തന്റെ പൂർണ​ത​യുള്ള മനുഷ്യ​ശ​രീ​ര​വും ജീവര​ക്ത​വും ബലിയാ​യി അർപ്പി​ക്കാൻ പോകു​ക​യാണ്‌. നിത്യ​ജീ​വൻ നേടാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും ആ ബലിയിൽ വിശ്വാ​സം അർപ്പി​ക്കണം എന്നാണ്‌ യേശു പറയു​ന്നത്‌. പക്ഷേ, യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ചിലർക്കു​പോ​ലും ഇതു മനസ്സി​ലാ​കു​ന്നില്ല. ചിലർ ഇങ്ങനെ പറയുന്നു: “ഹൊ, എന്തൊ​ക്കെ​യാണ്‌ ഇദ്ദേഹം ഈ പറയു​ന്നത്‌? ഇതൊക്കെ കേട്ടു​നിൽക്കാൻ ആർക്കു കഴിയും!”​—യോഹ​ന്നാൻ 6:60.

ശിഷ്യ​ന്മാ​രിൽ ചിലരും യേശു​വി​ന്റെ വാക്കുകൾ കേട്ട്‌ പിറു​പി​റു​ക്കു​ന്നെന്നു കണ്ട്‌ യേശു ചോദി​ക്കു​ന്നു: “ഇതു നിങ്ങൾക്കു ബുദ്ധി​മു​ട്ടു​ണ്ടാ​ക്കി​യോ? അങ്ങനെ​യെ​ങ്കിൽ മനുഷ്യ​പു​ത്രൻ എവി​ടെ​നിന്ന്‌ വന്നോ അവി​ടേക്കു കയറി​പ്പോ​കു​ന്നതു നിങ്ങൾ കണ്ടാലോ? . . . ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ വചനങ്ങ​ളാണ്‌ ആത്മാവും ജീവനും. എന്നാൽ, വിശ്വ​സി​ക്കാത്ത ചിലർ നിങ്ങൾക്കി​ട​യി​ലുണ്ട്‌.” അതോടെ ശിഷ്യ​ന്മാ​രിൽ പലരും യേശു​വി​നെ ഉപേക്ഷിച്ച്‌ പോകു​ന്നു. പിന്നെ അവർ യേശു​വി​ന്റെ​കൂ​ടെ നടക്കു​ന്നില്ല.​—യോഹ​ന്നാൻ 6:61-64.

അതു​കൊണ്ട്‌ യേശു 12 അപ്പോസ്‌ത​ല​ന്മാ​രോട്‌, “നിങ്ങൾക്കും പോക​ണ​മെ​ന്നു​ണ്ടോ” എന്നു ചോദി​ക്കു​ന്നു. അപ്പോൾ പത്രോസ്‌ പറയുന്നു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടു​ത്തേക്കു പോകാ​നാണ്‌? നിത്യ​ജീ​വന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്‌! അങ്ങ്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധ​നെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു, അതു ഞങ്ങൾക്കു മനസ്സി​ലാ​യി​ട്ടു​മുണ്ട്‌.” (യോഹ​ന്നാൻ 6:67-69) വിശ്വസ്‌ത​ത​യു​ടെ എത്ര നല്ല മാതൃക! പത്രോ​സി​നോ മറ്റ്‌ അപ്പോസ്‌ത​ല​ന്മാർക്കോ ഇപ്പോ​ഴും യേശു പഠിപ്പി​ക്കു​ന്ന​തൊ​ന്നും പൂർണ​മാ​യി മനസ്സി​ലാ​കു​ന്നി​ല്ലെന്ന്‌ ഓർക്കണം!

പത്രോ​സി​ന്റെ മറുപടി കേട്ട്‌ യേശു​വി​നു സന്തോ​ഷ​മാ​കു​ന്നു. പക്ഷേ, യേശു പറയുന്നു: “ഞാൻ നിങ്ങൾ പന്ത്രണ്ടു പേരെ തിര​ഞ്ഞെ​ടു​ത്തു, ഇല്ലേ? എങ്കിലും നിങ്ങളിൽ ഒരാൾ പരദൂ​ഷണം പറയു​ന്ന​വ​നാണ്‌.” (യോഹ​ന്നാൻ 6:70) യൂദാസ്‌ ഈസ്‌ക​ര്യോ​ത്തി​നെ​ക്കു​റി​ച്ചാണ്‌ യേശു അതു പറയു​ന്നത്‌. ഈ സമയത്ത്‌ യൂദാസ്‌ തെറ്റായ വഴിക്കു നീങ്ങി​ത്തു​ട​ങ്ങു​ക​യാ​ണെന്ന്‌ യേശു തിരി​ച്ച​റി​ഞ്ഞി​രി​ക്കണം.

എന്തായാ​ലും പത്രോ​സും മറ്റ്‌ അപ്പോസ്‌ത​ല​ന്മാ​രും തന്നെ ഉപേക്ഷി​ച്ചു​പോ​കാ​തെ താൻ ചെയ്യുന്ന ജീവര​ക്ഷാ​ക​ര​മായ ആ പ്രവർത്തനം ചെയ്യു​ന്ന​തിൽ യേശു​വി​നു തീർച്ച​യാ​യും സന്തോഷം തോന്നു​ന്നു.