വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 86

കാണാ​തെ​പോയ മകൻ മടങ്ങി​വ​രു​ന്നു

കാണാ​തെ​പോയ മകൻ മടങ്ങി​വ​രു​ന്നു

ലൂക്കോസ്‌ 15:11-32

  • കാണാ​തെ​പോയ മകനെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

കാണാ​തെ​പോയ ആടി​നെ​യും ദ്രഹ്‌മ​യെ​യും കുറി​ച്ചുള്ള ദൃഷ്ടാന്തം പറയു​മ്പോൾ യേശു സാധ്യ​ത​യ​നു​സ​രിച്ച്‌ യോർദാൻ നദിയു​ടെ കിഴക്കുള്ള പെരി​യ​യിൽത്ത​ന്നെ​യാണ്‌. പാപി​യായ ഒരാൾ മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രു​മ്പോൾ നമ്മൾ സന്തോ​ഷി​ക്ക​ണ​മെന്ന പാഠമാണ്‌ ഈ രണ്ടു ദൃഷ്ടാ​ന്ത​ങ്ങ​ളും പഠിപ്പി​ക്കു​ന്നത്‌. ഇത്തരം പാപി​കളെ യേശു സ്വീക​രി​ക്കു​ന്ന​തു​കൊണ്ട്‌ പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും യേശു​വി​നെ വിമർശി​ക്കു​ന്നു. പക്ഷേ യേശു പറഞ്ഞ ആ രണ്ടു ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ ഈ വിമർശകർ എന്തെങ്കി​ലും പഠിക്കു​ന്നു​ണ്ടോ? മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​ക​ളോ​ടു സ്വർഗീ​യ​പി​താ​വിന്‌ എന്തു തോന്നു​ന്നെന്ന്‌ ഇവർ തിരി​ച്ച​റി​യു​ന്നു​ണ്ടോ? സുപ്ര​ധാ​ന​മായ അതേ വസ്‌തുത എടുത്തു​കാ​ട്ടുന്ന ഹൃദയസ്‌പർശി​യായ ഒരു ദൃഷ്ടാ​ന്ത​ക​ഥ​യാ​ണു യേശു ഇപ്പോൾ പറയു​ന്നത്‌.

അപ്പനും രണ്ട്‌ ആൺമക്ക​ളും ഉൾപ്പെ​ടു​ന്ന​താ​ണു ദൃഷ്ടാന്തം. ഇളയമ​ക​നാണ്‌ അതിലെ മുഖ്യ​ക​ഥാ​പാ​ത്രം. ആ ദൃഷ്ടാ​ന്തകഥ കേട്ടു​കൊ​ണ്ടി​രുന്ന പരീശ​ന്മാർക്കും ശാസ്‌ത്രി​മാർക്കും മറ്റുള്ള​വർക്കും ഇളയമ​ക​നെ​ക്കു​റിച്ച്‌ യേശു പറഞ്ഞതിൽനിന്ന്‌ പലതും പഠിക്കാ​നാ​കും. അതേസ​മയം അപ്പനെ​ക്കു​റി​ച്ചും മൂത്തമ​ക​നെ​ക്കു​റി​ച്ചും യേശു പറഞ്ഞ കാര്യങ്ങൾ നമുക്ക്‌ അവഗണി​ക്കാ​നും പറ്റില്ല. കാരണം അവരുടെ മനോ​ഭാ​വ​ത്തിൽനി​ന്നും നമുക്കു പാഠങ്ങൾ പഠിക്കാ​നുണ്ട്‌. അതു​കൊണ്ട്‌ യേശു ഈ ദൃഷ്ടാ​ന്തകഥ പറയു​മ്പോൾ ആ മൂന്നു പുരു​ഷ​ന്മാ​രെ​ക്കു​റി​ച്ചും ചിന്തി​ക്കുക. ആ കഥ ഇതാണ്‌:

“ഒരു മനുഷ്യ​നു രണ്ട്‌ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു,” യേശു പറഞ്ഞു​തു​ട​ങ്ങു​ന്നു. “അവരിൽ ഇളയവൻ അപ്പനോട്‌, ‘അപ്പാ, സ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തരൂ’ എന്നു പറഞ്ഞു. അപ്പൻ സ്വത്ത്‌ അവർക്കു വീതി​ച്ചു​കൊ​ടു​ത്തു.” (ലൂക്കോസ്‌ 15:11, 12) അപ്പൻ മരിച്ച​തു​കൊ​ണ്ടല്ല ഇളയമകൻ തന്റെ അവകാശം ചോദി​ക്കു​ന്നത്‌. അപ്പൻ ഇപ്പോ​ഴും ജീവി​ച്ചി​രി​പ്പുണ്ട്‌. എങ്കിലും മകന്‌ ഇപ്പോൾത്തന്നെ തന്റെ അവകാശം വേണം. കാരണം കിട്ടുന്ന പണം​കൊണ്ട്‌ സ്വാത​ന്ത്ര്യ​ത്തോ​ടെ അടിച്ചു​പൊ​ളിച്ച്‌ ജീവി​ക്കാൻ മകൻ ആഗ്രഹി​ക്കു​ന്നു. ആ മകൻ എന്താണു ചെയ്യു​ന്ന​തെന്നു നോക്കാം.

യേശു പറയുന്നു: “കുറച്ച്‌ ദിവസം കഴിഞ്ഞ​പ്പോൾ, ഇളയവൻ തനിക്കു​ള്ള​തെ​ല്ലാം വാരി​ക്കെട്ടി ഒരു ദൂര​ദേ​ശ​ത്തേക്കു പോയി. അവി​ടെ​ച്ചെന്ന്‌ അവൻ കുത്തഴിഞ്ഞ ജീവിതം നയിച്ച്‌ തന്റെ സ്വത്തെ​ല്ലാം ധൂർത്ത​ടി​ച്ചു.” (ലൂക്കോസ്‌ 15:13) തന്റെ മക്കൾക്കു​വേണ്ടി കരുതുന്ന, അവർക്കു വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കുന്ന, ഒരു അപ്പന്റെ തണലിൽ സുരക്ഷി​ത​മാ​യി വീട്ടിൽ കഴിയു​ന്ന​തി​നു പകരം ഈ മകൻ വേറൊ​രു ദേശ​ത്തേക്കു പോകു​ന്നു. അധാർമി​ക​വും കുത്തഴി​ഞ്ഞ​തും ആയ ഒരു ജീവിതം നയിച്ചു​കൊണ്ട്‌ കിട്ടിയ സ്വത്തെ​ല്ലാം അവൻ ധൂർത്ത​ടി​ക്കു​ന്നു. കഷ്ടപ്പാടു നിറഞ്ഞ​താ​ണു പിന്നീട്‌ അവന്റെ ജീവിതം. അതാണു യേശു തുടർന്നു വിവരി​ക്കു​ന്നത്‌:

 “അവന്റെ കൈയി​ലു​ള്ള​തെ​ല്ലാം തീർന്നു. അങ്ങനെ​യി​രി​ക്കെ ആ നാട്ടി​ലെ​ങ്ങും കടുത്ത ക്ഷാമം ഉണ്ടായി. അവൻ ആകെ ഞെരു​ക്ക​ത്തി​ലാ​യി. അന്നാട്ടു​കാ​ര​നായ ഒരാളു​ടെ അടുത്ത്‌ അവൻ അഭയം തേടി. അയാൾ അവനെ അയാളു​ടെ വയലിൽ പന്നികളെ മേയ്‌ക്കാൻ അയച്ചു. പന്നിക്കു കൊടു​ക്കുന്ന പയറു​കൊ​ണ്ടെ​ങ്കി​ലും വയറു നിറയ്‌ക്കാൻ അവൻ കൊതി​ച്ചു. പക്ഷേ ആരും അവന്‌ ഒന്നും കൊടു​ത്തില്ല.”​—ലൂക്കോസ്‌ 15:14-16.

മോശയ്‌ക്കു ദൈവം കൊടുത്ത നിയമ​ത്തിൽ പന്നികളെ അശുദ്ധ​മാ​യി​ട്ടാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. എങ്കിലും ഇവന്‌ ഇപ്പോൾ പന്നിയെ നോക്കുന്ന ജോലി ചെയ്യേ​ണ്ടി​വ​രു​ന്നു. വിശന്നു വലഞ്ഞ​പ്പോൾ മൃഗങ്ങൾക്കു സാധാരണ കൊടു​ക്കുന്ന തീറ്റ​യെ​ങ്കി​ലും, പന്നിക​ളു​ടെ തീറ്റ​യെ​ങ്കി​ലും, കിട്ടി​യാൽ മതി​യെ​ന്നാ​യി അവന്‌. കഷ്ടപ്പാ​ടും ദാരി​ദ്ര്യ​വും ഒക്കെ അനുഭ​വി​ച്ച​പ്പോൾ അവനു “സുബോധ”മുണ്ടായി. അവൻ എന്തു ചെയ്യുന്നു? അവൻ തന്നോ​ടു​തന്നെ പറയുന്നു: “എന്റെ അപ്പന്റെ എത്രയോ കൂലി​ക്കാർ സുഭി​ക്ഷ​മാ​യി കഴിയു​ന്നു. ഞാനോ ഇവിടെ പട്ടിണി കിടന്ന്‌ ചാകാ​റാ​യി! ഞാൻ അപ്പന്റെ അടുത്ത്‌ ചെന്ന്‌ പറയും: ‘അപ്പാ, ഞാൻ സ്വർഗ​ത്തോ​ടും അപ്പനോ​ടും പാപം ചെയ്‌തു. അങ്ങയുടെ മകൻ എന്ന്‌ അറിയ​പ്പെ​ടാൻ ഇനി എനിക്ക്‌ ഒരു യോഗ്യ​ത​യു​മില്ല. എന്നെ അപ്പന്റെ കൂലി​ക്കാ​ര​നാ​യെ​ങ്കി​ലും ഇവിടെ നിറു​ത്തണേ.’” എന്നിട്ട്‌ അവൻ എഴു​ന്നേറ്റ്‌ അപ്പന്റെ അടു​ത്തേക്കു പോകു​ന്നു.​—ലൂക്കോസ്‌ 15:17-20.

ആ അപ്പൻ ഇപ്പോൾ എന്തു ചെയ്യും? വീടു വിട്ടു​പോ​യ​തിന്‌ ആ മകന്റെ നേരെ ദേഷ്യ​പ്പെ​ടു​ക​യും അവൻ കാണിച്ച വിഡ്‌ഢി​ത്ത​ര​ത്തി​നു വഴക്കു പറയു​ക​യും ചെയ്യു​മോ? തിരി​ച്ചു​വന്ന ആ മകനോട്‌ ഒരു താത്‌പ​ര്യ​വും കാണി​ക്കാ​തെ അവനെ സ്വീക​രി​ക്കാ​തി​രി​ക്കു​മോ? നിങ്ങളാ​യി​രു​ന്നു ആ സ്ഥാന​ത്തെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നു? നിങ്ങളു​ടെ മകനോ മകളോ ആയിരു​ന്നു അതെങ്കി​ലോ?

 കാണാ​തെ​പോയ മകനെ തിരി​ച്ചു​കി​ട്ടു​ന്നു

ഈ അപ്പന്‌ ഇപ്പോൾ എന്തു തോന്നു​ന്നു, അദ്ദേഹം എന്തു ചെയ്യുന്നു എന്നെല്ലാം യേശു വിവരി​ക്കു​ന്നു: “ദൂരെ​വെ​ച്ചു​തന്നെ അപ്പൻ (മകനെ) തിരി​ച്ച​റി​ഞ്ഞു. മനസ്സ്‌ അലിഞ്ഞ്‌ അപ്പൻ ഓടി​ച്ചെന്ന്‌ അവനെ കെട്ടി​പ്പി​ടിച്ച്‌ സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു.” (ലൂക്കോസ്‌ 15:20) മകന്റെ കുത്തഴിഞ്ഞ ജീവി​ത​ത്തെ​ക്കു​റിച്ച്‌ കേട്ടി​ട്ടു​ണ്ടെ​ങ്കി​ലും അപ്പൻ ഈ മകനെ സ്വീക​രി​ക്കു​ന്നു. യഹോവയെ അറിയു​ന്നെ​ന്നും ആരാധി​ക്കു​ന്നെ​ന്നും അവകാ​ശ​പ്പെ​ടുന്ന ഈ ജൂത​നേ​താ​ക്ക​ന്മാർ, മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​ക​ളോ​ടുള്ള സ്വർഗീ​യ​പി​താ​വി​ന്റെ മനോ​ഭാ​വം ഈ ദൃഷ്ടാ​ന്ത​ക​ഥ​യിൽനിന്ന്‌ മനസ്സി​ലാ​ക്കു​മോ? മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​കളെ സ്വീക​രി​ക്കുന്ന പിതാ​വി​ന്റെ അതേ മനോ​ഭാ​വ​മാ​ണു യേശു​വും കാണി​ക്കു​ന്ന​തെന്ന്‌ ഇവർ തിരി​ച്ച​റി​യു​മോ?

അതിദുഃ​ഖ​ത്തോ​ടെ തല കുനിച്ച്‌ നിൽക്കുന്ന മകനെ കാണു​മ്പോൾ അവൻ മാനസാ​ന്ത​ര​പ്പെ​ട്ടെന്ന്‌, കാര്യങ്ങൾ വിവേ​ചി​ക്കാൻ പ്രാപ്‌ത​നായ അപ്പനു മനസ്സി​ലാ​ക്കാൻ കഴിയു​ന്നു​ണ്ടാ​കും. സ്‌നേ​ഹ​ത്തോ​ടെ മകനെ സ്വീക​രി​ക്കാൻ അപ്പൻ മുൻകൈ​യെ​ടു​ക്കു​ന്ന​തു​കൊണ്ട്‌ കുറ്റങ്ങൾ ഏറ്റുപ​റ​യാൻ മകന്‌ കുറെക്കൂടി എളുപ്പ​മാ​കു​ന്നു. “അവൻ പറഞ്ഞു: ‘അപ്പാ, ഞാൻ സ്വർഗ​ത്തോ​ടും അപ്പനോ​ടും പാപം ചെയ്‌തു. അങ്ങയുടെ മകൻ എന്ന്‌ അറിയ​പ്പെ​ടാൻ എനിക്ക്‌ ഇനി ഒരു യോഗ്യ​ത​യു​മില്ല.’”​—ലൂക്കോസ്‌ 15:21.

അപ്പൻ വീട്ടിലെ അടിമ​കൾക്ക്‌ ഈ നിർദേശം കൊടു​ക്കു​ന്നു: “വേഗം ചെന്ന്‌ ഏറ്റവും നല്ല കുപ്പായം കൊണ്ടു​വന്ന്‌ ഇവനെ ധരിപ്പി​ക്കൂ. കൈയിൽ മോതി​ര​വും കാലിൽ ചെരി​പ്പും ഇട്ടു​കൊ​ടു​ക്കൂ. കൊഴുത്ത കാളക്കു​ട്ടി​യെ അറുക്കണം. നമുക്കു തിന്നു​കു​ടിച്ച്‌ ആഘോ​ഷി​ക്കാം. എന്റെ ഈ മകൻ മരിച്ച​വ​നാ​യി​രു​ന്നു. ഇപ്പോൾ ഇവനു ജീവൻ തിരി​ച്ചു​കി​ട്ടി. ഇവനെ കാണാ​തെ​പോ​യി​രു​ന്നു, ഇപ്പോൾ കണ്ടുകി​ട്ടി.” എന്നിട്ട്‌, “അവർ ആനന്ദി​ച്ചു​ല്ല​സി​ക്കാൻ” തുടങ്ങു​ന്നു.​—ലൂക്കോസ്‌ 15:22-24.

ഈ സമയത്ത്‌ ആ വീട്ടിലെ മൂത്ത മകൻ വയലി​ലാണ്‌. യേശു അവനെ​ക്കു​റിച്ച്‌ പറയുന്നു: “അവൻ വീടിന്‌ അടുത്ത്‌ എത്തിയ​പ്പോൾ സംഗീ​ത​ത്തി​ന്റെ​യും നൃത്തത്തി​ന്റെ​യും ഒക്കെ ശബ്ദം കേട്ടു. അവൻ ജോലി​ക്കാ​രിൽ ഒരാളെ അടുത്ത്‌ വിളിച്ച്‌ കാര്യം തിരക്കി. അയാൾ അവനോ​ടു പറഞ്ഞു: ‘അനിയൻ വന്നിട്ടുണ്ട്‌. ആപത്തൊ​ന്നും കൂടാതെ മകനെ തിരി​ച്ചു​കി​ട്ടി​യ​തു​കൊണ്ട്‌ അങ്ങയുടെ അപ്പൻ കൊഴുത്ത കാളക്കു​ട്ടി​യെ അറുത്തു.’ ഇതു കേട്ട്‌ അവനു വല്ലാതെ ദേഷ്യം വന്നു. അകത്തേക്കു ചെല്ലാൻ അവൻ കൂട്ടാ​ക്കി​യില്ല. അപ്പോൾ അപ്പൻ പുറത്ത്‌ വന്ന്‌ അവനെ എങ്ങനെ​യെ​ങ്കി​ലും പറഞ്ഞ്‌ സമ്മതി​പ്പി​ക്കാൻ നോക്കി. എന്നാൽ അവൻ അപ്പനോ​ടു പറഞ്ഞു: ‘എത്രയോ കാലമാ​യി ഞാൻ അപ്പനു​വേണ്ടി കഷ്ടപ്പെട്ട്‌ പണി​യെ​ടു​ക്കു​ന്നു. അപ്പന്റെ വാക്കു ഞാൻ ഒരിക്കൽപ്പോ​ലും  ധിക്കരി​ച്ചി​ട്ടില്ല. എന്നിട്ടും എന്റെ കൂട്ടു​കാ​രു​ടെ​കൂ​ടെ ഒന്ന്‌ ഒത്തുകൂ​ടാൻ അപ്പൻ ഇതുവരെ എനിക്ക്‌ ഒരു ആട്ടിൻകു​ട്ടി​യെ​പ്പോ​ലും തന്നിട്ടില്ല. എന്നിട്ട്‌ ഇപ്പോൾ, വേശ്യ​ക​ളു​ടെ​കൂ​ടെ അപ്പന്റെ സ്വത്തു തിന്നു​മു​ടിച്ച ഈ മകൻ വന്ന ഉടനെ അപ്പൻ അവനു​വേണ്ടി കൊഴുത്ത കാളക്കു​ട്ടി​യെ അറുത്തി​രി​ക്കു​ന്നു.’”​—ലൂക്കോസ്‌ 15:25-30.

ഈ മൂത്ത മകനെ​പ്പോ​ലെ, സാധാ​ര​ണ​ക്കാ​രോ​ടും പാപി​ക​ളോ​ടും യേശു കരുണ​യും താത്‌പ​ര്യ​വും കാണി​ക്കു​ന്ന​തി​നെ വിമർശി​ക്കു​ന്നത്‌ ആരാണ്‌? ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും. യേശു പാപി​കളെ സ്വീക​രി​ക്കു​ന്ന​തി​നെ അവർ വിമർശി​ച്ച​തു​കൊ​ണ്ടാ​ണു യേശു ഇങ്ങനെ​യൊ​രു ദൃഷ്ടാ​ന്തകഥ പറഞ്ഞത്‌. ദൈവം കരുണ കാണി​ക്കു​ന്ന​തി​നെ വിമർശി​ക്കുന്ന എല്ലാവ​രും ഈ ദൃഷ്ടാ​ന്ത​ത്തി​ലെ പാഠം ഉൾക്കൊ​ള്ളണം.

മൂത്ത മകനോട്‌ അപ്പൻ ഇങ്ങനെ അപേക്ഷി​ക്കു​ന്ന​താ​യി പറഞ്ഞു​കൊണ്ട്‌ യേശു ആ ദൃഷ്ടാന്തം ഉപസം​ഹ​രി​ക്കു​ന്നു: “മോനേ, നീ എപ്പോ​ഴും എന്റെകൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ല്ലോ. എനിക്കു​ള്ള​തെ​ല്ലാം നിന്റേ​തല്ലേ? എന്നാൽ നിന്റെ ഈ അനിയൻ മരിച്ച​വ​നാ​യി​രു​ന്നു. ഇപ്പോൾ അവനു ജീവൻ തിരി​ച്ചു​കി​ട്ടി. അവനെ കാണാ​തെ​പോ​യി​രു​ന്നു, ഇപ്പോ​ഴോ കണ്ടുകി​ട്ടി. നമ്മൾ ഇത്‌ ആഘോ​ഷി​ക്കേ​ണ്ട​തല്ലേ?”​—ലൂക്കോസ്‌ 15:31, 32.

മൂത്തമകൻ അവസാനം എന്തു ചെയ്യു​ന്നെന്നു യേശു വെളി​പ്പെ​ടു​ത്തു​ന്നില്ല. എങ്കിലും യേശു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം ‘വലി​യൊ​രു കൂട്ടം പുരോ​ഹി​ത​ന്മാർ വിശ്വാ​സം സ്വീക​രി​ച്ചു.’ (പ്രവൃ​ത്തി​കൾ 6:7) യേശു പറഞ്ഞ, കാണാ​തെ​പോയ മകനെ​ക്കു​റി​ച്ചുള്ള ശക്തമായ ഈ ദൃഷ്ടാന്തം കേട്ട ചിലർപോ​ലും അക്കൂട്ട​ത്തിൽ ഉണ്ടായി​രി​ക്കാം. അതെ, അവർക്കു​പോ​ലും സുബോ​ധ​ത്തി​ലേക്കു വരാനും മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവ​ത്തി​ലേക്കു തിരി​യാ​നും കഴിഞ്ഞു.

യേശു പറഞ്ഞ ഈ നല്ല ദൃഷ്ടാ​ന്ത​ത്തി​ലെ പ്രധാ​ന​പ്പെട്ട പാഠങ്ങൾ ശിഷ്യ​ന്മാർ മനസ്സിൽ സൂക്ഷി​ക്ക​ണ​മാ​യി​രു​ന്നു. ആദ്യത്തെ പാഠം ഇതാണ്‌: ‘ഒരു ദൂര​ദേ​ശത്തെ’ പ്രലോ​ഭ​ന​ങ്ങ​ളു​ടെ​യും ഉല്ലാസ​ങ്ങ​ളു​ടെ​യും പിന്നാലെ പോകു​ന്ന​തി​നു പകരം നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമുക്കു​വേണ്ടി കരുതു​ക​യും ചെയ്യുന്ന നമ്മുടെ പിതാ​വി​ന്റെ കരുത​ലിൻകീ​ഴിൽ ദൈവ​ജ​ന​ത്തോ​ടൊ​പ്പം സുരക്ഷി​ത​രാ​യി കഴിയു​ന്നതു ശരിക്കും എത്ര ജ്ഞാനമാണ്‌!

രണ്ടാമത്തെ പാഠം: നമ്മളിൽ ആരെങ്കി​ലും ദൈവ​ത്തി​ന്റെ വഴിയിൽനിന്ന്‌ വ്യതി​ച​ലി​ച്ചു​പോ​യാൽ വീണ്ടും ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കു​ന്ന​തി​നു സ്വർഗീ​യ​പി​താ​വി​ലേക്കു നമ്മൾ താഴ്‌മ​യോ​ടെ മടങ്ങി​വ​രണം.

ഇനിയു​മുണ്ട്‌ പാഠം: അനിയ​നോട്‌ അമർഷം വെച്ചു​കൊണ്ട്‌ അവനെ സ്വീക​രി​ക്കാൻ കൂട്ടാ​ക്കാഞ്ഞ ചേട്ടനിൽനിന്ന്‌ എത്ര വ്യത്യസ്‌ത​നാണ്‌ മകനോ​ടു ക്ഷമിച്ച്‌ അവനെ സ്വീക​രി​ക്കാൻ തയ്യാറായ അപ്പൻ! വഴി​തെ​റ്റി​പ്പോയ ഒരാൾ ആത്മാർഥ​മാ​യി പശ്ചാത്ത​പിച്ച്‌ ‘സ്വർഗീ​യ​പി​താ​വി​ന്റെ ഭവനത്തി​ലേക്ക്‌ ’ മടങ്ങി​വ​രു​ന്നെ​ങ്കിൽ, ആ അപ്പനെ​പ്പോ​ലെ ദൈവ​ദാ​സർ അയാ​ളോ​ടു ക്ഷമിക്കു​ക​യും അയാളെ സ്വീക​രി​ക്കു​ക​യും വേണം. ‘മരിച്ച​വ​നും’ ‘കാണാ​തെ​പോ​യ​വ​നും’ ആയ നമ്മുടെ സഹോ​ദ​രന്‌ ‘ഇപ്പോൾ ജീവൻ തിരി​ച്ചു​കി​ട്ടി​യ​തി​ലും’ അവനെ ‘ഇപ്പോൾ കണ്ടുകി​ട്ടി​യ​തി​ലും’ നമുക്കു സന്തോ​ഷി​ക്കാം.