വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 72

യേശു 70 ശിഷ്യ​ന്മാ​രെ പ്രസം​ഗി​ക്കാൻ അയയ്‌ക്കു​ന്നു

യേശു 70 ശിഷ്യ​ന്മാ​രെ പ്രസം​ഗി​ക്കാൻ അയയ്‌ക്കു​ന്നു

ലൂക്കോസ്‌ 10:1-24

  • യേശു 70 ശിഷ്യ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ പ്രസം​ഗി​ക്കാൻ അയയ്‌ക്കു​ന്നു

എ.ഡി. 32-ന്റെ അവസാ​ന​ത്തോട്‌ അടുത്ത സമയം. യേശു സ്‌നാ​ന​മേ​റ്റിട്ട്‌ ഇപ്പോൾ ഏതാണ്ട്‌ മൂന്നു വർഷമാ​യി. കൂടാ​രോ​ത്സ​വ​ത്തി​നു​വേണ്ടി അടുത്തി​ടെ യേശു​വും ശിഷ്യ​ന്മാ​രും യരുശ​ലേ​മിൽ ഉണ്ടായി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇപ്പോ​ഴും അവർ അതിന്റെ അടു​ത്തൊ​ക്കെ​ത്ത​ന്നെ​യുണ്ട്‌. (ലൂക്കോസ്‌ 10:38; യോഹ​ന്നാൻ 11:1) ബാക്കി​യുള്ള ആറു മാസത്തിൽ, അധികം സമയവും യേശു ശുശ്രൂഷ ചെയ്യു​ന്നത്‌ യഹൂദ്യ​യി​ലോ യോർദാൻ നദിക്ക്‌ അക്കരെ​യുള്ള പെരിയ ജില്ലയി​ലോ ആണ്‌. ഈ പ്രദേ​ശ​ങ്ങ​ളി​ലും പ്രസം​ഗി​ക്കേ​ണ്ട​തുണ്ട്‌.

മുമ്പ്‌ എ.ഡി. 30-ലെ പെസഹ​യ്‌ക്കു ശേഷം യേശു കുറച്ച്‌ മാസങ്ങൾ യഹൂദ്യ​യിൽ പ്രസം​ഗി​ച്ചിട്ട്‌ ശമര്യ വഴി യാത്ര തുടർന്നു. എ.ഡി. 31-ലെ പെസഹ​യോട്‌ അടുത്ത്‌ യരുശ​ലേ​മി​ലെ ജൂതന്മാർ യേശു​വി​നെ കൊല്ലാൻ നോക്കി. അടുത്ത ഒന്നര വർഷം വടക്ക്‌ ഗലീല​യി​ലാ​ണു യേശു പ്രധാ​ന​മാ​യും പഠിപ്പി​ച്ചത്‌. ആ സമയത്ത്‌ അനേകർ യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യി. ഗലീല​യിൽ യേശു അപ്പോസ്‌ത​ല​ന്മാർക്കു വേണ്ട പരിശീ​ലനം നൽകി​യിട്ട്‌, “‘സ്വർഗ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു’ എന്നു പ്രസം​ഗി​ക്കണം” എന്നു പറഞ്ഞ്‌ അവരെ അയച്ചു. (മത്തായി 10:5-7) ഇപ്പോൾ യേശു യഹൂദ്യ​യിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നുള്ള ഒരുക്കങ്ങൾ നടത്തു​ക​യാണ്‌.

ഈ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി യേശു 70 ശിഷ്യ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ അവരെ ഈരണ്ടാ​യി അയയ്‌ക്കു​ന്നു. അങ്ങനെ മൊത്തം 35 ജോടി ആളുകൾ ആ പ്രദേ​ശത്ത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നുണ്ട്‌. അവിടെ “വിളവ്‌ ധാരാ​ള​മുണ്ട്‌. പക്ഷേ പണിക്കാർ കുറവാണ്‌.” (ലൂക്കോസ്‌ 10:2) യേശു പിന്നീട്‌ പ്രവർത്തി​ക്കാ​നി​രി​ക്കുന്ന പ്രദേ​ശ​ത്തേ​ക്കാണ്‌ ഇവരെ അയയ്‌ക്കു​ന്നത്‌. ഈ 70 പേർ രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ക​യും യേശു പ്രസം​ഗി​ക്കുന്ന അതേ സന്ദേശം അറിയി​ക്കു​ക​യും വേണമാ​യി​രു​ന്നു.

ഈ ശിഷ്യ​ന്മാ​രു​ടെ മുഖ്യ​ശ്രദ്ധ സിന​ഗോ​ഗു​ക​ളിൽ പഠിപ്പി​ക്കു​ന്ന​തി​ലാ​യി​രി​ക്ക​രുത്‌. പകരം ആളുക​ളു​ടെ വീടു​ക​ളിൽ ചെന്ന്‌ പ്രസം​ഗി​ക്കാ​നാണ്‌ യേശു അവരോ​ടു പറഞ്ഞത്‌. “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യം​തന്നെ, ‘ഈ വീടിനു സമാധാ​നം!’ എന്നു പറയണം. സമാധാ​നം പ്രിയ​പ്പെ​ടുന്ന ഒരാൾ അവി​ടെ​യു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ സമാധാ​നം അയാളു​ടെ മേൽ ഇരിക്കും.” ഇനി, അവരുടെ സന്ദേശം എന്തായി​രു​ന്നു? യേശു പറയുന്നു: “‘ദൈവ​രാ​ജ്യം നിങ്ങളു​ടെ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു’ എന്ന്‌ അവരോ​ടു പറയു​ക​യും വേണം.”​—ലൂക്കോസ്‌ 10:5-9.

ഏകദേശം ഒരു വർഷം മുമ്പ്‌ 12 അപ്പോസ്‌ത​ല​ന്മാ​രെ അയയ്‌ക്കു​മ്പോൾ യേശു കൊടുത്ത നിർദേ​ശ​ങ്ങ​ളോ​ടു സമാന​മാ​യി​രു​ന്നു ഈ 70 ശിഷ്യ​ന്മാർക്കു കൊടു​ക്കുന്ന നിർദേ​ശ​ങ്ങ​ളും. എല്ലാവ​രും അവരെ സ്വീക​രി​ക്കി​ല്ലെന്ന്‌ യേശു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. എങ്കിലും അവരുടെ ശ്രമങ്ങൾ താത്‌പ​ര്യ​മു​ള്ള​വർക്കു ഗുണം ചെയ്യും. കാരണം, യേശു പിന്നീട്‌ വരു​മ്പോൾ അവരെ​ല്ലാം യേശു​വി​നെ കാണാ​നും യേശു​വിൽനിന്ന്‌ പഠിക്കാ​നും ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രി​ക്കും.

പ്രസം​ഗി​ക്കാൻ പോയ 35 ജോടി ആളുക​ളും അധികം വൈകാ​തെ യേശു​വി​ന്റെ അടു​ത്തേക്കു മടങ്ങി​വന്നു. അവർ സന്തോ​ഷ​ത്തോ​ടെ യേശു​വി​നോട്‌, “കർത്താവേ, അങ്ങയുടെ പേര്‌ ഉപയോ​ഗി​ക്കു​മ്പോൾ ഭൂതങ്ങൾപോ​ലും ഞങ്ങൾക്കു കീഴട​ങ്ങു​ന്നു” എന്നു പറയുന്നു. ഈ വാർത്ത കേട്ട്‌ ആവേശ​ത്തോ​ടെ യേശു ഇങ്ങനെ പറയുന്നു: “സാത്താൻ മിന്നൽപോ​ലെ ആകാശ​ത്തു​നിന്ന്‌ വീണു​ക​ഴി​ഞ്ഞ​താ​യി ഞാൻ കാണുന്നു. ഇതാ, സർപ്പങ്ങ​ളെ​യും തേളു​ക​ളെ​യും ചവിട്ടി​മെ​തി​ക്കാൻ ഞാൻ നിങ്ങൾക്ക്‌ അധികാ​രം തന്നിരി​ക്കു​ന്നു.”​—ലൂക്കോസ്‌ 10:17-19.

അങ്ങനെ, ആലങ്കാ​രി​ക​മാ​യി സർപ്പങ്ങ​ളെ​യും തേളു​ക​ളെ​യും  ചവിട്ടി​മെ​തി​ക്കാൻ, അതായത്‌ ദോഷ​ക​ര​മായ കാര്യ​ങ്ങ​ളു​ടെ മേൽ ജയം നേടാൻ, തന്റെ അനുഗാ​മി​കൾക്കു കഴിയു​മെന്നു യേശു ഉറപ്പു കൊടു​ക്കു​ന്നു. മാത്രമല്ല, ഭാവി​യിൽ സാത്താൻ സ്വർഗ​ത്തിൽനിന്ന്‌ വീഴു​മെ​ന്നും അവർക്ക്‌ ഉറപ്പായി. ഭാവി​യി​ലേക്കു നോക്കു​മ്പോൾ എന്താണ്‌ ഏറ്റവും പ്രധാനം എന്നു തിരി​ച്ച​റി​യാ​നും യേശു ആ 70 പേരെ സഹായി​ക്കു​ന്നു. “ഭൂതങ്ങൾ നിങ്ങൾക്കു കീഴട​ങ്ങു​ന്ന​തു​കൊ​ണ്ടല്ല, നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ സന്തോ​ഷി​ക്കുക” എന്ന്‌ യേശു പറയുന്നു.​—ലൂക്കോസ്‌ 10:20.

യേശു​വിന്‌ ഒരുപാ​ടു സന്തോ​ഷ​മാ​കു​ന്നു. പിതാവ്‌ തന്റെ ഈ എളിയ ദാസന്മാ​രെ ഉപയോ​ഗിച്ച്‌ ഇത്ര വലിയ കാര്യങ്ങൾ ചെയ്യു​ന്ന​തു​കൊണ്ട്‌ യേശു പിതാ​വി​നെ പരസ്യ​മാ​യി സ്‌തു​തി​ക്കു​ന്നു. എന്നിട്ട്‌ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ കാണു​ന്നതു കാണുന്ന കണ്ണുകൾക്കു സന്തോ​ഷി​ക്കാം. കാരണം അനേകം പ്രവാ​ച​ക​ന്മാ​രും രാജാ​ക്ക​ന്മാ​രും നിങ്ങൾ കാണു​ന്നതു കാണാൻ ആഗ്രഹി​ച്ചി​ട്ടും കണ്ടില്ല, നിങ്ങൾ കേൾക്കു​ന്നതു കേൾക്കാൻ ആഗ്രഹി​ച്ചി​ട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”​—ലൂക്കോസ്‌ 10:23, 24.