വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾ

ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളെ​ക്കു​റിച്ച്‌ അറിയുക. നിങ്ങളു​ടെ അടുത്തുള്ള ഒരു മീറ്റിങ്ങ്‌ സ്ഥലം കണ്ടെത്തുക.

നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക (opens new window)

ഞങ്ങളുടെ യോഗങ്ങളിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

യഹോവയുടെ സാക്ഷികൾ ആഴ്‌ചയിൽ രണ്ടു തവണ ആരാധനയ്‌ക്കായി കൂടിവരുന്നു. (എബ്രായർ 10:24, 25) പൊതുജനങ്ങൾക്ക്‌ സംബന്ധിക്കാവുന്ന ഈ സഭായോഗങ്ങളിൽ, ബൈബിളിലെ ഉപദേശങ്ങളെയും അവ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെയും കുറിച്ച്‌ ഞങ്ങൾ പഠിക്കുന്നു.

ഞങ്ങളുടെ മിക്ക യോഗപരിപാടികളിലും സദസ്യചർച്ചകളുണ്ട്‌, ഏറെക്കുറെ ഒരു ക്ലാസ്സ്‌-റൂമിൽ നടക്കുന്ന ചർച്ചകൾപോലെ. എന്നാൽ ചർച്ചയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന്‌ ഓരോരുത്തർക്കും തീരുമാനിക്കാം. ഗീതത്തോടും പ്രാർഥനയോടും കൂടെയാണ്‌ യോഗങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും.

ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നതിന്‌ നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരിക്കണമെന്നില്ല. യോഗങ്ങളിൽ സംബന്ധിക്കാൻ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്‌. പണപ്പിരിവില്ല.