വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 24

ഗലീല​യി​ലെ ശുശ്രൂഷ യേശു വികസി​പ്പി​ക്കു​ന്നു

ഗലീല​യി​ലെ ശുശ്രൂഷ യേശു വികസി​പ്പി​ക്കു​ന്നു

മത്തായി 4:23-25; മർക്കോസ്‌ 1:35-39; ലൂക്കോസ്‌ 4:42, 43

  • നാലു ശിഷ്യ​ന്മാ​രെ​യും​കൊണ്ട്‌ യേശു ഗലീല​യിൽ ചുറ്റി​സ​ഞ്ച​രി​ക്കു​ന്നു

  • യേശു​വി​ന്റെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​യും അത്ഭുത​ങ്ങ​ളെ​യും കുറി​ച്ചുള്ള വാർത്ത പരക്കുന്നു

യേശു ഇപ്പോൾ നാലു ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ കഫർന്ന​ഹൂ​മി​ലാണ്‌. നല്ല തിരക്കുള്ള ദിവസ​മാ​യി​രു​ന്നു അത്‌. വൈകു​ന്നേ​ര​മാ​യ​പ്പോൾ കഫർന്ന​ഹൂ​മി​ലു​ള്ളവർ രോഗി​ക​ളെ​യും​കൊണ്ട്‌ യേശു​വി​ന്റെ അടുക്കൽ വരുന്നു. യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്താൻവേ​ണ്ടി​യാണ്‌ അത്‌. യേശു​വിന്‌ ഒന്ന്‌ ഒറ്റയ്‌ക്കി​രി​ക്കാ​നോ ഒന്നു വിശ്ര​മി​ക്കാ​നോ പോലും പറ്റുന്നില്ല.

പിറ്റേന്ന്‌ അതിരാ​വി​ലെ, നേരം വെളു​ക്കു​ന്ന​തി​നു മുമ്പു​തന്നെ, യേശു എഴു​ന്നേറ്റ്‌ ഒറ്റയ്‌ക്ക്‌ പുറ​ത്തേക്കു പോകു​ന്നു. തനിച്ചി​രുന്ന്‌ പിതാ​വി​നോ​ടു പ്രാർഥി​ക്കാ​നാ​യി യേശു ഒരു ഏകാന്ത​സ്ഥലം കണ്ടുപി​ടി​ക്കു​ന്നു. പക്ഷേ അധിക​നേരം അങ്ങനെ ഇരിക്കാ​നാ​കു​ന്നില്ല. കാരണം യേശു​വി​നെ കാണാ​നി​ല്ലെന്ന്‌ “ശിമോ​നും കൂടെ​യു​ള്ള​വ​രും” പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​യു​ന്നു. അവർ യേശു​വി​നെ തേടി പുറ​പ്പെ​ടു​ന്നു. പത്രോ​സാ​യി​രി​ക്കാം ചില​പ്പോൾ ഇതിനു മുൻകൈ​യെ​ടു​ക്കു​ന്നത്‌. കാരണം യേശു പത്രോ​സി​ന്റെ വീട്ടിലെ അതിഥി​യാ​ണ​ല്ലോ.​—മർക്കോസ്‌ 1:36; ലൂക്കോസ്‌ 4:38.

യേശു​വി​നെ കണ്ടുപി​ടി​ക്കു​മ്പോൾ പത്രോസ്‌ പറയുന്നു: “എല്ലാവ​രും അങ്ങയെ അന്വേ​ഷി​ക്കു​ക​യാണ്‌.” (മർക്കോസ്‌ 1:37) കഫർന്ന​ഹൂ​മി​ലെ ആളുക​ളു​ടെ ആഗ്രഹം യേശു അവി​ടെ​ത്തന്നെ കഴിയ​ണ​മെ​ന്നാണ്‌. യേശു ചെയ്‌ത കാര്യങ്ങൾ അവർ വളരെ വിലമ​തി​ക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ “തങ്ങളെ വിട്ട്‌ പോക​രു​തെന്ന്‌” അവർ യേശു​വി​നോട്‌ അപേക്ഷി​ക്കു​ന്നു. (ലൂക്കോസ്‌ 4:42) ഇത്തരത്തിൽ അത്ഭുത​ക​ര​മാ​യി ആളുകളെ സുഖ​പ്പെ​ടു​ത്താ​നാ​ണോ യേശു മുഖ്യ​മാ​യും ഭൂമി​യി​ലേക്കു വന്നത്‌? യേശു തന്റെ പ്രവർത്തനം ഈ പ്രദേ​ശത്തു മാത്രം ഒതുക്കി നിറു​ത്ത​ണോ? ഇതെക്കു​റിച്ച്‌ യേശു എന്താണു പറയു​ന്നത്‌?

യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “നമുക്കു മറ്റ്‌ എവി​ടേ​ക്കെ​ങ്കി​ലും പോകാം. അടുത്ത്‌ വേറെ​യും പട്ടണങ്ങ​ളു​ണ്ട​ല്ലോ. അവി​ടെ​യും എനിക്കു പ്രസം​ഗി​ക്കണം. ഞാൻ വന്നതു​തന്നെ അതിനു​വേ​ണ്ടി​യാ​ണ​ല്ലോ.” അവി​ടെ​നിന്ന്‌ പോക​രു​തെന്നു പറയു​ന്ന​വ​രോ​ടും യേശു പറയുന്നു: “മറ്റു നഗരങ്ങ​ളി​ലും എനിക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തുണ്ട്‌. അതിനു​വേ​ണ്ടി​യാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌.”​—മർക്കോസ്‌ 1:38; ലൂക്കോസ്‌ 4:43.

യേശു ഭൂമി​യിൽ വന്നതിന്റെ ഒരു മുഖ്യ ഉദ്ദേശ്യം ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കുക എന്നതാണ്‌. ആ രാജ്യം പിതാ​വി​ന്റെ നാമത്തെ പരിശു​ദ്ധ​മാ​ക്കു​ക​യും ആളുക​ളു​ടെ എല്ലാ രോഗ​ങ്ങ​ളും എന്നേക്കു​മാ​യി സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യും. ആളുകളെ അത്ഭുത​ക​ര​മാ​യി സുഖ​പ്പെ​ടു​ത്തി​ക്കൊണ്ട്‌, തന്നെ അയച്ചത്‌ ദൈവ​മാ​ണെ​ന്ന​തി​ന്റെ തെളിവു നൽകു​ക​യാണ്‌ യേശു. സമാന​മാ​യി നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ മോശ​യും അത്ഭുതങ്ങൾ കാണിച്ചു. ദൈവ​മാണ്‌ തന്നെ അയച്ച​തെന്നു തെളി​യി​ക്കാ​നാ​യി​രു​ന്നു അത്‌.​—പുറപ്പാട്‌ 4:1-9, 30, 31.

അങ്ങനെ യേശു മറ്റു നഗരങ്ങ​ളിൽ പ്രസം​ഗി​ക്കു​ന്ന​തി​നു കഫർന്ന​ഹൂ​മിൽനിന്ന്‌ പോകു​ന്നു. നാലു ശിഷ്യ​ന്മാ​രു​മുണ്ട്‌ ഒപ്പം. പത്രോ​സും സഹോ​ദരൻ അന്ത്ര​യോ​സും അതു​പോ​ലെ യോഹ​ന്നാ​നും സഹോ​ദരൻ യാക്കോ​ബും ആണ്‌ അവർ. തലേ ആഴ്‌ച​യാണ്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി തന്റെകൂ​ടെ വരാൻ ആദ്യത്തെ ആ നാലു​പേ​രെ​യും യേശു വിളി​ക്കു​ന്നത്‌.

ഈ നാലു ശിഷ്യ​ന്മാ​രോ​ടൊ​പ്പം യേശു ഗലീല​യി​ലെ​ങ്ങും പോയി പ്രസം​ഗി​ക്കു​ന്നു. അതൊരു വൻവി​ജ​യ​മാ​യി​രു​ന്നു! അവി​ടെ​യെ​ല്ലാ​മുള്ള ആളുകൾ യേശു​വി​നെ​ക്കു​റിച്ച്‌ അറിഞ്ഞു. “യേശു​വി​നെ​ക്കു​റി​ച്ചുള്ള വാർത്ത സിറി​യ​യി​ലെ​ങ്ങും പരന്നു.” ദക്കപ്പൊ​ലി എന്നു വിളി​ച്ചി​രുന്ന പത്തുപ​ട്ട​ണ​പ്ര​ദേ​ശ​ത്തേ​ക്കും യോർദാൻ നദിയു​ടെ മറുക​ര​യി​ലേ​ക്കും വാർത്ത എത്തി. (മത്തായി 4:24, 25) ആ പ്രദേ​ശ​ങ്ങ​ളിൽനി​ന്നും അതു​പോ​ലെ യഹൂദ്യ​യിൽനി​ന്നും ജനക്കൂ​ട്ടങ്ങൾ യേശു​വി​നെ​യും ശിഷ്യ​ന്മാ​രെ​യും പിന്തു​ട​രു​ന്നു. പലരും രോഗി​ക​ളെ​യും​കൊണ്ട്‌ യേശു​വി​ന്റെ അടുക്കൽ വരുന്നുണ്ട്‌. യേശു ആരെയും നിരാ​ശ​പ്പെ​ടു​ത്തു​ന്നില്ല​—രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്നു. ഭൂതബാ​ധി​ത​രാ​യ​വ​രിൽനിന്ന്‌ ദുഷ്ടാ​ത്മാ​ക്കളെ പുറത്താ​ക്കു​ക​യും ചെയ്യുന്നു.