വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രോത്സാഹനവുമായി യേശു വരുന്നു

പ്രോത്സാഹനവുമായി യേശു വരുന്നു

അധ്യായം 4

പ്രോ​ത്സാ​ഹ​ന​വു​മാ​യി യേശു വരുന്നു

1. യോഹ​ന്നാൻ ഇപ്പോൾ ആർക്കെ​ഴു​തു​ന്നു, അദ്ദേഹ​ത്തി​ന്റെ സന്ദേശം ഇന്ന്‌ ആർ അതീവ താത്‌പ​ര്യ​മു​ള​ള​താ​യി കണ്ടെത്തണം?

 അടുത്ത ഭാഗം ഇന്നു ദൈവ​ജ​ന​ത്തി​ന്റെ സഭക​ളോ​ടു സഹവസി​ക്കുന്ന ഏതൊ​രു​വ​നും അതീവ​താ​ത്‌പ​ര്യ​മു​ള​ള​താ​യി​രി​ക്കേ​ണ്ട​താണ്‌. ഇവിടെ സന്ദേശ​ങ്ങ​ളു​ടെ ഒരു പരമ്പര​ത​ന്നെ​യുണ്ട്‌. “നിയമി​ത​സ​മയം” അടുത്തു​വ​രു​മ്പോൾ അവയ്‌ക്കു പ്രത്യേ​ക​പ്ര​യു​ക്തി​യുണ്ട്‌. (വെളി​പ്പാ​ടു 1:3) നാം ആ പ്രഖ്യാ​പ​ന​ങ്ങൾക്കു ചെവി​കൊ​ടു​ക്കു​ന്നതു നമ്മുടെ നിത്യ​പ്ര​യോ​ജ​ന​ത്തി​നു​വേ​ണ്ടി​യാണ്‌. രേഖ ഇപ്രകാ​രം വായി​ക്കു​ന്നു: “യോഹ​ന്നാൻ ആസ്യയി​ലെ ഏഴു സഭകൾക്കും എഴുതു​ന്നതു: ഇരിക്കു​ന്ന​വ​നും ഇരുന്ന​വ​നും വരുന്ന​വ​നു​മാ​യ​വ​ങ്കൽനി​ന്നും അവന്റെ സിംഹാ​സ​ന​ത്തിൻമു​മ്പി​ലു​ളള ഏഴു ആത്മാക്ക​ളു​ടെ പക്കൽനി​ന്നും . . . യേശു​ക്രി​സ്‌തു​വി​ങ്കൽനി​ന്നും നിങ്ങൾക്കു കൃപയും സമാധാ​ന​വും ഉണ്ടാകട്ടെ.”—വെളി​പ്പാ​ടു 1:4, 5ബി.

2. (എ) ‘ഏഴ്‌’ എന്ന സംഖ്യ എന്തിനെ സൂചി​പ്പി​ക്കു​ന്നു? (ബി) കർത്താ​വി​ന്റെ ദിവസ​ത്തിൽ “ഏഴു സഭകൾ”ക്കുളള സന്ദേശങ്ങൾ ആർക്കു ബാധക​മാ​കു​ന്നു?

2 ഇവിടെ യോഹ​ന്നാൻ ‘ഏഴു സഭകളെ’ സംബോ​ധന ചെയ്യുന്നു, പ്രവച​ന​ത്തിൽ പിന്നീട്‌ അവയുടെ പേരുകൾ പറഞ്ഞി​ട്ടു​മുണ്ട്‌. ‘ഏഴ്‌’ എന്ന ആ സംഖ്യ വെളി​പാ​ടിൽ കൂടെ​ക്കൂ​ടെ ആവർത്തി​ക്ക​പ്പെ​ടു​ന്നു. അതു വിശേ​ഷി​ച്ചും ദൈവ​ത്തി​ന്റെ കാര്യ​ങ്ങ​ളോ​ടും അവന്റെ അഭിഷിക്ത സഭയോ​ടു​മു​ളള ബന്ധത്തിൽ തികവി​നെ അർഥമാ​ക്കു​ന്നു. കർത്താ​വി​ന്റെ ദിവസ​ത്തിൽ ദൈവ​ജ​ന​ത്തി​ന്റെ സഭകളു​ടെ എണ്ണം ലോക​വ്യാ​പ​ക​മാ​യി പതിനാ​യി​ര​ങ്ങ​ളാ​യി വളർന്നി​രി​ക്കെ, ഒന്നാമ​താ​യി അഭിഷി​ക്ത​രു​ടെ ‘ഏഴു സഭക​ളോ​ടു’ പറഞ്ഞത്‌ ഇന്നു മുഴു ദൈവ​ജ​ന​ത്തി​നും ബാധക​മാ​കു​ന്നു​വെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (വെളി​പ്പാ​ടു 1:10) അതെ, ഈ ഭൂമു​ഖ​ത്തെ​മ്പാ​ടു​മു​ളള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ സഭകൾക്കും അവയോ​ടു സഹവസി​ക്കുന്ന എല്ലാവർക്കും​വേണ്ടി യോഹ​ന്നാന്‌ ഒരു ജീവൽപ്ര​ധാന സന്ദേശ​മാ​ണു​ള​ളത്‌.

3. (എ) യോഹ​ന്നാ​ന്റെ ആശംസ​യിൽ “കൃപയും സമാധാ​ന​വും” എവിടെ നിന്നു വരുന്നു? (ബി) അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ഏതു വാക്കുകൾ യോഹ​ന്നാ​ന്റെ ആശംസ​യോ​ടു സമാന​മാണ്‌?

3 “കൃപയും സമാധാ​ന​വും”—വിശേ​ഷി​ച്ചും അവയുടെ ഉറവി​ടത്തെ നാം വിലമ​തി​ക്കു​മ്പോൾ അവ എത്ര അഭികാ​മ്യ​മാണ്‌! അവ ഒഴുകു​ന്നത്‌ ആരിൽനി​ന്നാ​ണോ ആ ‘ഒരുവൻ’ ‘നിത്യ​ത​യു​ടെ രാജാ​വും’ “അനിശ്ചി​ത​കാ​ലം​മു​തൽ അനിശ്ചി​ത​കാ​ലം​വരെ” ജീവി​ക്കു​ന്ന​വ​നു​മായ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​ത​ന്നെ​യാണ്‌. (1 തിമോ​ത്തി 1:17; സങ്കീർത്തനം 90:2, NW) ഇവിടെ ‘ഏഴു ആത്മാക്കൾ’ കൂടെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, ആ പദപ്ര​യോ​ഗം ദൈവ​ത്തി​ന്റെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയു​ടെ അഥവാ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രവർത്ത​ന​ത്തി​ന്റെ തികവി​നെ സൂചി​പ്പി​ക്കു​ന്നു, പ്രവച​ന​ത്തി​നു ശ്രദ്ധനൽകുന്ന എല്ലാവർക്കും അതു ഗ്രാഹ്യ​വും അനു​ഗ്ര​ഹ​വും കൈവ​രു​ത്തു​മ്പോൾത്തന്നെ. കൂടാതെ ഒരു പ്രധാന പങ്കുവ​ഹി​ക്കു​ന്നതു “യേശു​ക്രി​സ്‌തു”വാണ്‌, യേശു​വി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ പിന്നീട്‌ “കൃപയും സത്യവും നിറഞ്ഞവൻ” എന്നെഴു​തി. (യോഹ​ന്നാൻ 1:14) അങ്ങനെ യോഹ​ന്നാ​ന്റെ ആശംസ​യിൽ, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ കൊരി​ന്ത്യ​സ​ഭ​ക്കു​ളള തന്റെ രണ്ടാം ലേഖനം ഉപസം​ഹ​രി​ക്കു​മ്പോൾ പരാമർശിച്ച അതേ ഘടകങ്ങൾ ഉണ്ട്‌: “കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ കൃപയും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും പരിശു​ദ്ധാ​ത്മാ​വി​ന്റെ കൂട്ടാ​യ്‌മ​യും നിങ്ങ​ളെ​ല്ലാ​വ​രോ​ടും​കൂ​ടെ ഇരിക്കു​മാ​റാ​കട്ടെ.” (2 കൊരി​ന്ത്യർ 13:14) ഇന്നു സത്യത്തെ സ്‌നേ​ഹി​ക്കുന്ന നമ്മി​ലേ​വർക്കും ആ വാക്കുകൾ ബാധക​മാ​കട്ടെ!—സങ്കീർത്തനം 119:97.

“വിശ്വ​സ്‌ത​സാ​ക്ഷി”

4. യേശു​ക്രി​സ്‌തു​വി​നെ യോഹ​ന്നാൻ കൂടു​ത​ലാ​യി എങ്ങനെ വർണി​ക്കു​ന്നു, ഈ വർണനാ​പ​ദങ്ങൾ എന്തു​കൊ​ണ്ടു വളരെ അനു​യോ​ജ്യ​മാ​യി​രി​ക്കു​ന്നു?

4 “വിശ്വ​സ്‌ത​സാ​ക്ഷി​യും മരിച്ച​വ​രിൽ ആദ്യജാ​ത​നും ഭൂരാ​ജാ​ക്കൻമാർക്കു അധിപ​തി​യും” എന്ന്‌ യേശു​വി​നെ വർണി​ക്കു​ക​യിൽ യോഹ​ന്നാൻ തിരി​ച്ച​റി​യു​ന്ന​പ്ര​കാ​രം​തന്നെ, യഹോവ കഴിഞ്ഞാൽ അഖിലാ​ണ്ഡ​ത്തിൽ ഏററവും മഹത്ത്വ​മു​ളള വ്യക്തി യേശു​വാണ്‌. (വെളി​പ്പാ​ടു 1:5എ) ആകാശ​ത്തിൽ ചന്ദ്രൻ എന്നപോ​ലെ അവൻ യഹോ​വ​യു​ടെ ദൈവ​ത്വ​ത്തിന്‌ ഏററവും വലിയ സാക്ഷി​യെന്ന നിലയിൽ ഉറപ്പായി സ്ഥാപി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (സങ്കീർത്തനം 89:37) ഒരു ബലിമ​ര​ണ​ത്തോ​ളം നിർമലത പാലി​ച്ച​ശേഷം അവൻ മനുഷ്യ​വർഗ​ത്തിൽനിന്ന്‌ അമർത്ത്യ ആത്മജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടേ​ണ്ട​വ​രിൽ ആദ്യൻ ആയിത്തീർന്നു. (കൊ​ലൊ​സ്സ്യർ 1:18) അവൻ ഇപ്പോൾ യഹോ​വ​യു​ടെ സന്നിധി​യിൽ “സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലും സകല അധികാ​ര​വും” ഏൽപ്പി​ക്ക​പ്പെ​ട്ട​വ​നാ​യി എല്ലാ ഭൗമി​ക​രാ​ജാ​ക്കൻമാർക്കും മീതെ ഉയർത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. (മത്തായി 28:18; സങ്കീർത്തനം 89:27; 1 തിമൊ​ഥെ​യൊസ്‌ 6:15) ഭൗമി​ക​ജ​ന​ത​ക​ളു​ടെ​യി​ട​യിൽ ഭരിക്കു​ന്ന​തിന്‌ അവൻ 1914-ൽ രാജാ​വാ​യി അവരോ​ധി​ക്ക​പ്പെട്ടു.—സങ്കീർത്തനം 2:6-9; മത്തായി 25:31-33.

5. (എ) കർത്താ​വായ യേശു​ക്രി​സ്‌തു​വി​നോ​ടു​ളള വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്ന​തിൽ യോഹ​ന്നാൻ തുടരു​ന്ന​തെ​ങ്ങനെ? (ബി) യേശു​വി​ന്റെ പൂർണ​മാ​നു​ഷ​ജീ​വ​നാ​കുന്ന ദാനത്തിൽനി​ന്നും ആർ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ന്നു, അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഒരു പ്രത്യേക അനു​ഗ്ര​ഹ​ത്തിൽ പങ്കാളി​ക​ളാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

5 യോഹ​ന്നാൻ ഈ ഉജ്ജ്വല​വാ​ക്കു​ക​ളിൽ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നോ​ടു​ളള വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്ന​തിൽ തുടരു​ന്നു: “നമ്മെ സ്‌നേ​ഹി​ക്കു​ന്ന​വ​നും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടു​വി​ച്ചു തന്റെ പിതാ​വായ ദൈവ​ത്തി​ന്നു നമ്മെ രാജ്യ​വും പുരോ​ഹി​തൻമാ​രും ആക്കിത്തീർത്ത​വ​നു​മാ​യ​വന്നു എന്നെ​ന്നേ​ക്കും മഹത്വ​വും ബലവും; ആമേൻ.” (വെളി​പ്പാ​ടു 1:6) മനുഷ്യ​വർഗ​ലോ​ക​ത്തിൽനിന്ന്‌ തന്നിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വരെ പൂർണ​ത​യു​ളള ജീവനി​ലേക്കു പുനഃ​സ്ഥാ​പി​ക്കേ​ണ്ട​തി​നു യേശു തന്റെ പൂർണ മനുഷ്യ​ജീ​വൻ നൽകി. പ്രിയ വായന​ക്കാ​രാ, നിങ്ങൾക്കും ഇതിൽ ഉൾപ്പെ​ടാൻ കഴിയും! (യോഹ​ന്നാൻ 3:16) എന്നാൽ യോഹ​ന്നാ​നെ​പ്പോ​ലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ആയിത്തീ​രു​ന്ന​വർക്കു യേശു​വി​ന്റെ ബലിമ​രണം ഒരു പ്രത്യേക അനു​ഗ്ര​ഹ​ത്തി​നു​ളള വഴി തുറന്നു​കൊ​ടു​ത്തു. യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഇവർ നീതി​മാൻമാർ ആയി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. യേശു ചെയ്‌ത​തു​പോ​ലെ ഭൗമി​ക​ജീ​വന്റെ പ്രതീ​ക്ഷ​ക​ളെ​ല്ലാം ത്യജിച്ച്‌, ചെറിയ ആട്ടിൻകൂ​ട്ട​ത്തിൽപ്പെ​ട്ടവർ യേശു​വി​നോ​ടൊത്ത്‌ അവന്റെ രാജ്യ​ത്തിൽ രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മെ​ന്ന​നി​ല​യിൽ സേവി​ക്കു​ന്ന​തി​നു പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​തി​ന്റെ പ്രതീ​ക്ഷ​യോ​ടെ ദൈവാ​ത്മാ​വി​നാൽ ജനിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (ലൂക്കൊസ്‌ 12:32, റോമർ 8:18; 1 പത്രൊസ്‌ 2:5; വെളി​പ്പാ​ടു 20:6) എന്തൊരു മഹത്തായ പദവി! മഹത്ത്വ​വും ശക്തിയും യേശു​വി​നു​ള​ളത്‌ എന്ന്‌ യോഹ​ന്നാൻ അത്ര ഉറപ്പോ​ടെ ഘോഷി​ച്ചത്‌ അതിശ​യമല്ല!

“മേഘങ്ങ​ളോ​ടെ വരുന്നു”

6. (എ) യേശു “മേഘങ്ങ​ളോ​ടെ വരുന്ന”തിനെ​ക്കു​റി​ച്ചു യോഹ​ന്നാൻ എന്തു വിളിച്ചു പറയുന്നു, യേശു​വി​ന്റെ ഏതു പ്രവചനം യോഹ​ന്നാൻ ഓർമി​ച്ചി​രി​ക്കണം? (ബി) യേശു എങ്ങനെ​യാ​ണു ‘വരുന്നത്‌’, ഭൂമി​യിൽ ആർ വലിയ ദുഃഖം അനുഭ​വി​ക്കും?

6 അടുത്ത​താ​യി യോഹ​ന്നാൻ ആഹ്ലാദ​ത്തോ​ടെ പ്രഖ്യാ​പി​ക്കു​ന്നു: “ഇതാ, അവൻ മേഘാ​രൂ​ഢ​നാ​യി [മേഘങ്ങളോടെ, NW] വരുന്നു; ഏതു കണ്ണും, അവനെ കുത്തി​ത്തു​ളെ​ച്ച​വ​രും അവനെ കാണും; ഭൂമി​യി​ലെ ഗോ​ത്രങ്ങൾ ഒക്കെയും അവനെ​ച്ചൊ​ല്ലി വിലപി​ക്കും. ഉവ്വു, ആമേൻ.” (വെളി​പ്പാ​ടു 1:7) വ്യവസ്ഥി​തി​യു​ടെ സമാപ​നത്തെ സംബന്ധിച്ച യേശു​വി​ന്റെ മുൻപ്ര​വ​ചനം ഇവിടെ യോഹ​ന്നാ​നെ ഓർമ​പ്പെ​ടു​ത്തി​യെ​ന്ന​തി​നു സംശയ​മില്ല. യേശു അവിടെ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “അപ്പോൾ മനുഷ്യ​പു​ത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമി​യി​ലെ സകല ഗോ​ത്ര​ങ്ങ​ളും പ്രലാ​പി​ച്ചും​കൊ​ണ്ടു, മനുഷ്യ​പു​ത്രൻ ആകാശ​ത്തി​ലെ മേഘങ്ങ​ളിൻമേൽ മഹാശ​ക്തി​യോ​ടും തേജ​സ്സോ​ടും​കൂ​ടെ വരുന്നതു കാണും.” (മത്തായി 24:3, 30) അങ്ങനെ, ജനതക​ളു​ടെ​മേൽ യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ നടപ്പാ​ക്കു​ന്ന​തിന്‌ തന്റെ ശ്രദ്ധതി​രി​ക്കു​ന്ന​തി​നാൽ യേശു ‘വരുന്നു.’ ഇതു ഭൂമി​യിൽ സുപ്ര​ധാന മാററ​ങ്ങ​ളിൽ കലാശി​ക്കും, കൂടാതെ, “ഭൂമി​യി​ലെ സകല ഗോ​ത്ര​ങ്ങ​ളും” യേശു​വി​ന്റെ രാജത്വ​ത്തി​ന്റെ യാഥാർഥ്യം അവഗണി​ച്ച​തു​കൊണ്ട്‌ അവർ തീർച്ച​യാ​യും ‘സർവ്വശ​ക്തി​യു​ളള ദൈവ​ത്തി​ന്റെ കോപ​വും ക്രോ​ധ​വും’ അനുഭ​വി​ക്കും.—വെളി​പ്പാ​ടു 19:11-21; സങ്കീർത്തനം 2:2, 3, 8, 9.

7. അനുസ​ര​ണം​കെ​ട്ടവർ ഉൾപ്പെടെ “ഏതു കണ്ണും” യേശു​വി​നെ “കാണു”ന്നത്‌ എങ്ങനെ?

7 തന്റെ ശിഷ്യൻമാ​രോ​ടൊ​ത്തു ചെലവ​ഴിച്ച അവസാന സന്ധ്യാ​സ​മ​യത്ത്‌ യേശു അവരോട്‌ ഇപ്രകാ​രം പറഞ്ഞു: “കുറ​ഞ്ഞോ​ന്നു കഴിഞ്ഞാൽ ലോകം [മേലാൽ, NW] എന്നെ കാണു​ക​യില്ല.” (യോഹ​ന്നാൻ 14:19) അപ്പോൾ ‘ഏതു കണ്ണും അവനെ കാണു’ന്നത്‌ എങ്ങനെ​യാണ്‌? യേശു​വി​ന്റെ ശത്രുക്കൾ യേശു​വി​നെ ഭൗതി​ക​നേ​ത്ര​ങ്ങൾകൊണ്ട്‌ കാണു​മെന്നു നാം പ്രതീ​ക്ഷി​ക്ക​രുത്‌, എന്തെന്നാൽ യേശു​വി​ന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​നു​ശേഷം അവൻ ഇപ്പോൾ ‘അടുത്തു​കൂ​ടാത്ത വെളി​ച്ച​ത്തിൽ വസിക്കു​ന്നു’വെന്നും അവനെ ‘മനുഷ്യ​രാ​രും കണ്ടിട്ടില്ല, അല്ലെങ്കിൽ, കാണാൻ കഴിയില്ല’ എന്നും അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു. (1 തിമൊ​ഥെ​യൊസ്‌ 6:16) ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ അവന്റെ സൃഷ്ടികൾ മുഖാ​ന്തരം നമുക്കു കാണാൻ അഥവാ വിവേ​ചി​ക്കാൻ കഴിയു​ന്ന​തു​പോ​ലെ, “കാണുക” എന്നതിനു “വിവേ​ചി​ക്കുക” എന്ന അർഥമാണ്‌ യോഹ​ന്നാൻ ഉദ്ദേശി​ച്ചത്‌. (റോമർ 1:20) മേഘങ്ങൾക്കു പിന്നി​ലാ​യി​രി​ക്കു​മ്പോൾ സൂര്യൻ എന്നപോ​ലെ യേശു നഗ്നനേ​ത്ര​ങ്ങൾക്ക്‌ അദൃശ്യ​നാ​യി​രി​ക്കു​മെ​ന്ന​തി​നാൽ അവൻ “മേഘങ്ങ​ളോ​ടെ വരുന്നു.” പകൽസ​മ​യത്തു സൂര്യൻ മേഘങ്ങ​ളാൽ മറയ്‌ക്ക​പ്പെ​ട്ടി​രി​ക്കു​മ്പോ​ഴും അതവി​ടെ​യു​ണ്ടെന്നു നമുക്കു ചുററു​മു​ളള പകൽവെ​ളി​ച്ച​ത്തിൽനി​ന്നു നാം അറിയു​ന്നു. അതു​പോ​ലെ​തന്നെ, കർത്താ​വായ യേശു അദൃശ്യ​നാ​ണെ​ങ്കി​ലും ‘തന്നേക്കു​റി​ച്ചു​ളള സുവാർത്ത അനുസ​രി​ക്കാ​ത്ത​വ​രു​ടെ​മേൽ പ്രതി​കാ​രം നടത്തു​മ്പോൾ അഗ്നിജ്വാ​ല’ പോലെ അവൻ വെളി​പ്പെ​ടും. ഇവരും “അവനെ കാണു”വാൻ നിർബ​ന്ധി​ത​രാ​യി​ത്തീ​രും.—2 തെസ​ലോ​നി​ക്യർ 1:6-8, NW; 2:8.

8. (എ) പൊ.യു. 33-ൽ ‘അവനെ കുത്തി​ത്തു​ളെ​ച്ചവർ’ ആരായി​രു​ന്നു, ഇന്ന്‌ അങ്ങനെ​യു​ള​ളവർ ആരാണ്‌? (ബി) യേശു മേലാൽ ഭൂമി​യി​ല​ല്ലാ​ത്ത​തു​കൊണ്ട്‌ മനുഷ്യർക്ക്‌ ‘അവനെ കുത്തി​ത്തു​ള​ക്കാൻ’ എങ്ങനെ കഴിയും?

8 “അവനെ കുത്തി​ത്തു​ളെ​ച്ച​വ​രും” യേശു​വി​നെ ‘കാണും’. ഇവർ ആരായി​രി​ക്കും? പൊ.യു. 33-ൽ യേശു വധിക്ക​പ്പെ​ട്ട​പ്പോൾ റോമൻ പടയാ​ളി​കൾ അക്ഷരാർഥ​ത്തിൽതന്നെ അവനെ കുത്തി​ത്തു​ളച്ചു. ആ കൊല​പാ​ത​ക​ത്തി​ന്റെ കുററ​ത്തിൽ യഹൂദൻമാർക്കും പങ്കുണ്ടാ​യി​രു​ന്നു, എന്തെന്നാൽ പത്രോസ്‌ പെന്ത​ക്കോ​സ്‌തിൽ അവരിൽ ചില​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ക്രൂശിച്ച ഈ യേശു​വി​നെ തന്നേ ദൈവം കർത്താ​വും ക്രിസ്‌തു​വു​മാ​ക്കി​വെച്ചു.” (പ്രവൃ​ത്തി​കൾ 2:5-11, 36; താരത​മ്യം ചെയ്യുക: സെഖര്യാ​വു 12:10; യോഹ​ന്നാൻ 19:37.) ആ റോമാ​ക്കാ​രും യഹൂദൻമാ​രും ഇപ്പോൾ ഏതാണ്ട്‌ 2,000 വർഷമാ​യി മരിച്ചു​കി​ട​ക്കു​ന്നു. അതു​കൊണ്ട്‌ ഇന്ന്‌ അവനെ ‘കുത്തി​ത്തു​ള​ക്കുന്ന’വർ യേശു വധിക്ക​പ്പെ​ട്ട​പ്പോൾ പ്രദർശി​പ്പിച്ച അതേ വിദ്വേ​ഷ​പൂർവ​ക​മായ മനോ​ഭാ​വം പ്രകട​മാ​ക്കുന്ന ജനതക​ളെ​യും ജനങ്ങ​ളെ​യും പ്രതി​നി​ധാ​നം ചെയ്യേ​ണ്ട​താണ്‌. യേശു മേലാൽ ഇവിടെ ഭൂമി​യി​ലില്ല. എന്നാൽ എതിരാ​ളി​കൾ യേശു​വി​നു സാക്ഷ്യം​വ​ഹി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​കളെ നേരിട്ടു പീഡി​പ്പി​ക്കു​ക​യോ അത്തരം പെരു​മാ​റ​റ​ത്തി​നു മൗനമാ​യി സമ്മതം​മൂ​ളു​ക​യോ ചെയ്യു​മ്പോൾ അത്‌ അത്തരം എതിരാ​ളി​കൾ യേശു​വി​നെ​ത്തന്നെ ‘കുത്തി​ത്തു​ളക്കു’ന്നതു​പോ​ലെ​യാണ്‌.—മത്തായി 25:33, 41-46.

“അൽഫയും ഓമേ​ഗ​യും”

9. (എ) ഇപ്പോൾ ആർ സംസാ​രി​ക്കു​ന്നു, വെളി​പാ​ടിൽ അവനി​ങ്ങനെ എത്ര​പ്രാ​വ​ശ്യം ചെയ്യുന്നു? (ബി) യഹോവ സ്വയം “അൽഫയും ഓമേ​ഗ​യും” എന്നും “സർവ്വശക്തൻ” എന്നും വിളി​ക്കു​മ്പോൾ ഇതെന്തർഥ​മാ​ക്കു​ന്നു?

9 ഇപ്പോൾ മഹാത്ഭു​തം! പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​തന്നെ സംസാ​രി​ക്കു​ന്നു. അവൻ നമ്മുടെ മഹാനായ ഉപദേ​ഷ്ടാ​വും വെളി​പാ​ടി​ന്റെ ആത്യന്തി​ക​മായ ഉറവി​ട​വും ആയതി​നാൽ ചുരു​ള​ഴി​യാൻപോ​കുന്ന ദർശന​ങ്ങ​ളു​ടെ ആമുഖ​മെന്ന നിലയിൽ ഇത്‌ എത്ര ഉചിത​മാണ്‌! (യെശയ്യാ​വു 30:20) നമ്മുടെ ദൈവം പ്രഖ്യാ​പി​ക്കു​ന്നു: “ഞാൻ അൽഫയും ഓമേ​ഗ​യും ആകുന്നു, . . . ഇരിക്കു​ന്ന​വ​നും ഇരുന്ന​വ​നും വരുന്ന​വ​നു​മായ സർവ്വശക്തൻ.” (വെളി​പ്പാ​ടു 1:8) യഹോ​വ​തന്നെ സ്വർഗ​ത്തിൽനി​ന്നു സംസാ​രി​ക്കുന്ന വെളി​പാ​ടി​ലെ മൂന്നു സന്ദർഭ​ങ്ങ​ളിൽ ആദ്യ​ത്തേ​താ​ണിത്‌. (ഇവകൂടെ കാണുക: വെളി​പ്പാ​ടു 21:5-8; 22:12-15.) അൽഫയും ഓമേ​ഗ​യും ഗ്രീക്ക്‌ അക്ഷരമാ​ല​യി​ലെ ആദ്യ​ത്തെ​യും അവസാ​ന​ത്തെ​യും അക്ഷരങ്ങ​ളാ​ണെന്ന്‌ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ പെട്ടെന്നു തിരി​ച്ച​റി​ഞ്ഞി​രി​ക്കാ​നി​ട​യുണ്ട്‌. ആ രണ്ട്‌ അക്ഷരങ്ങ​ളാൽ യഹോവ തന്നേത്തന്നെ വിളി​ക്കു​ന്നത്‌, തനിക്കു​മു​മ്പു സർവശ​ക്ത​നായ ഒരു ദൈവം ഇല്ലായി​രു​ന്നു​വെ​ന്ന​തി​നും തനിക്കു​ശേഷം മറെറാ​രാൾ ഉണ്ടായി​രി​ക്കു​ക​യില്ല എന്നതി​നും ഊന്നൽ കൊടു​ക്കു​ന്നു. ദൈവ​ത്വം സംബന്ധിച്ച വിവാ​ദ​വി​ഷയം അവൻ എന്നേക്കു​മാ​യി വിജയ​ക​ര​മായ ഒരു പരിസ​മാ​പ്‌തി​യി​ലേക്കു കൊണ്ടു​വ​രും. ഒരേ​യൊ​രു സർവശ​ക്ത​നാം ദൈവ​മായ അവൻ തന്റെ സകല സൃഷ്ടി​യു​ടെ​യും​മേൽ പരമോ​ന്നത പരമാ​ധി​കാ​രി എന്നനി​ല​യിൽ എന്നേക്കു​മാ​യി സംസ്ഥാ​പി​ക്ക​പ്പെ​ടും.—താരത​മ്യം ചെയ്യുക: യെശയ്യാ​വു 46:10; 55:10, 11.

10. (എ) അടുത്ത​താ​യി, യോഹ​ന്നാൻ തന്നേക്കു​റി​ച്ചു​തന്നെ എങ്ങനെ വർണി​ക്കു​ന്നു, അദ്ദേഹം എവിടെ തടവി​ലാ​യി​രു​ന്നു? (ബി) യോഹ​ന്നാൻ എഴുതിയ ചുരുൾ ആരുടെ സഹകര​ണ​ത്തോ​ടെ സഭകൾക്കെ​ത്തി​ച്ചി​രി​ക്കണം? (സി) ഇന്ന്‌ ആത്മീയാ​ഹാ​രം മിക്ക​പ്പോ​ഴും എങ്ങനെ ലഭ്യമാ​ക്ക​പ്പെ​ടു​ന്നു?

10 കാര്യ​ങ്ങ​ളു​ടെ അനന്തര​ഫ​ലത്തെ യഹോവ നയിക്കു​മെന്ന ആത്മവി​ശ്വാ​സ​ത്തോ​ടെ യോഹ​ന്നാൻ തന്റെ സഹ അടിമ​ക​ളോ​ടു പറയുന്നു: “നിങ്ങളു​ടെ സഹോ​ദ​ര​നും യേശു​വി​ന്റെ കഷ്ടതയി​ലും രാജ്യ​ത്തി​ലും സഹിഷ്‌ണു​ത​യി​ലും കൂട്ടാ​ളി​യു​മായ യോഹ​ന്നാൻ എന്ന ഞാൻ ദൈവ​വ​ച​ന​വും യേശു​വി​ന്റെ സാക്ഷ്യ​വും നിമിത്തം പത്‌മൊസ്‌ എന്ന ദ്വീപിൽ ആയിരു​ന്നു.” (വെളി​പ്പാ​ടു 1:9) തന്റെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം കഷ്ടതകൾ സഹിച്ച്‌, വരാനു​ളള രാജ്യ​ത്തിൽ ഒരു പങ്കുല​ഭി​ക്കു​മെ​ന്നു​ളള ദൃഢമായ പ്രത്യാ​ശ​യോ​ടെ, സുവാർത്ത​ക്കു​വേണ്ടി പത്‌മോ​സി​ലെ ഒരു തടവു​കാ​ര​നായ വൃദ്ധനാം യോഹ​ന്നാൻ ഇപ്പോൾ വെളി​പാ​ടി​ലെ ദർശന​ങ്ങ​ളിൽ ആദ്യ​ത്തേതു കാണുന്നു. ഈ ദർശന​ങ്ങ​ളാൽ അവൻ അതിയാ​യി പ്രോ​ത്സാ​ഹി​ത​നാ​യി എന്നതിനു സംശയ​മില്ല, അവയുടെ നിവൃത്തി കാണു​മ്പോൾ ഇന്നു യോഹ​ന്നാൻവർഗം ഉത്തേജി​ത​രാ​കു​ന്ന​തു​പോ​ലെ​തന്നെ. ആ സമയത്ത്‌ യോഹ​ന്നാൻ തടവി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ വെളി​പാ​ടി​ന്റെ ചുരു​ളു​കൾ അദ്ദേഹം സഭകൾക്കെ​ങ്ങനെ എത്തിച്ചു​കൊ​ടു​ത്തു എന്നു നമുക്ക​റി​യില്ല. (വെളി​പ്പാ​ടു 1:11; 22:18, 19) ഇതു സാധി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ ദൂതൻമാർ തീർച്ച​യാ​യും സഹകരി​ച്ചി​ട്ടു​ണ്ടാ​കണം, സത്യത്തി​നു​വേണ്ടി വിശക്കുന്ന തങ്ങളുടെ സഹോ​ദ​രൻമാർക്കു സമയോ​ചി​ത​മായ ആത്മീയാ​ഹാ​രം കൊടു​ക്കു​ന്ന​തി​നു പ്രാപ്‌ത​രാ​ക്കി​ത്തീർത്തു​കൊണ്ട്‌, ഇന്ന്‌ നിരോ​ധ​ന​ങ്ങ​ളു​ടെ​യും നിയ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും കീഴിൽ സേവി​ക്കുന്ന യഹോ​വ​യു​ടെ വിശ്വ​സ്‌ത​സാ​ക്ഷി​കളെ അവർ പലപ്പോ​ഴും സംരക്ഷി​ച്ചി​ട്ടു​ള​ള​തു​പോ​ലെ​തന്നെ.—സങ്കീർത്തനം 34:6, 7.

11. യോഹ​ന്നാൻ വിലമ​തി​ച്ച​തു​പോ​ലെ​തന്നെ, ഇന്ന്‌ യോഹ​ന്നാൻവർഗം ഏതു പദവിയെ അമൂല്യ​മാ​യി കരുതു​ന്നു?

11 സഭക​ളോ​ടു​ളള തന്റെ ആശയവി​നി​മയ സരണി​യാ​യി യഹോ​വ​യാൽ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പദവിയെ യോഹ​ന്നാൻ എത്ര അഗാധ​മാ​യി വിലമ​തി​ച്ചി​രി​ക്കണം! സമാന​മാ​യി, ഇന്നത്തെ യോഹ​ന്നാൻവർഗം ദൈവ​ത്തി​ന്റെ വീട്ടു​കാർക്ക്‌ “തൽസമ​യത്തു” ആത്മീയ “ഭക്ഷണം” കൊടു​ക്കു​ന്ന​തി​നു​ളള അവരുടെ പദവിയെ അമൂല്യ​മാ​യി കരുതു​ന്നു. (മത്തായി 24:45) നിങ്ങൾ നിത്യ​ജീ​വൻ എന്ന മഹത്തായ ലക്ഷ്യം പ്രാപി​ക്കാൻ ഈ ആത്മീയ കരുത​ലി​നാൽ ശക്തീക​രി​ക്ക​പ്പെ​ടുന്ന ഒരാളാ​യി​രി​ക്കട്ടെ!—സദൃശ​വാ​ക്യ​ങ്ങൾ 3:13-18; യോഹ​ന്നാൻ 17:3.

[അധ്യയന ചോദ്യ​ങ്ങൾ]

[21-ാം പേജിലെ ചതുരം]

പ്രയാസമേറിയ സമയങ്ങ​ളിൽ ആത്മീയാ​ഹാ​രം ലഭിക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ വളരെ​യ​ധി​കം പീഡന​വും ഞെരു​ക്ക​വും സഹിച്ചി​ട്ടു​ളള ഈ അന്ത്യനാ​ളു​ക​ളിൽ വിശ്വാ​സ​ത്തി​ലു​റച്ചു നിൽക്കു​ന്ന​തിന്‌ അവർക്ക്‌ ആത്മീയാ​ഹാ​രം ലഭി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നു. മിക്ക സന്ദർഭ​ങ്ങ​ളി​ലും ആവശ്യ​ത്തി​നു​ളള പോഷണം നൽക​പ്പെ​ട്ടി​ട്ടുണ്ട്‌, പലപ്പോ​ഴും യഹോ​വ​യു​ടെ ശക്തിയു​ടെ ചില ശ്രദ്ധേ​യ​മായ പ്രകട​ന​ങ്ങ​ളാൽ തന്നെ.

ഉദാഹ​ര​ണ​ത്തിന്‌, ജർമനി​യിൽ ഹിററ്‌ല​റു​ടെ കീഴിൽ സാക്ഷികൾ കല്ലച്ച്‌ ഉപയോ​ഗിച്ച്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പകർപ്പെ​ടു​ക്കു​ക​യും വിതരണം ചെയ്യു​ക​യും ചെയ്‌തു. ഇത്‌ ക്രൂര നാസി അധികാ​രി​ക​ളാൽ ഔദ്യോ​ഗി​ക​മാ​യി നിരോ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന​താണ്‌. ഹാംബർഗിൽ ഇങ്ങനെ​യു​ളള പകർപ്പെ​ടു​ക്കൽ നടത്തി​യി​രുന്ന ഒരു വീട്‌ രഹസ്യ​പ്പൊ​ലീസ്‌ റെയ്‌ഡു ചെയ്‌തു. വീടു ചെറു​താ​യി​രു​ന്നു, എന്തെങ്കി​ലും സുരക്ഷി​ത​മാ​യി ഒളിച്ചു വെക്കു​ന്ന​തിന്‌ യാതൊ​രു സ്ഥലവു​മി​ല്ലാ​യി​രു​ന്നു. ടൈപ്പ്‌​റൈ​ററർ ഒരലമാ​ര​യിൽ വെച്ചി​രു​ന്നു. ഒതുക്കാ​നാ​വാത്ത കല്ലച്ച്‌ ഉരുള​ക്കി​ഴ​ങ്ങി​ടുന്ന ഒരു പെട്ടി​യിൽ തറയിൽ വെച്ചി​രു​ന്നു. അതുമല്ല, പെട്ടി​യു​ടെ പിന്നിൽ നിറയെ മാസി​ക​ക​ളോ​ടു​കൂ​ടിയ ഒരു സ്യൂട്ട്‌കേസ്‌ ഉണ്ടായി​രു​ന്നു! കണ്ടെത്തൽ ഒഴിവാ​ക്കാൻ പററാ​ത്ത​താ​ണെന്നു തോന്നി. പക്ഷേ എന്തു സംഭവി​ച്ചു? അലമാര തുറന്ന ഉദ്യോ​ഗസ്ഥൻ ടൈപ്പ്‌​റൈ​ററർ കാണാൻ കഴിയാഞ്ഞ രീതി​യി​ലാണ്‌ അതു തുറന്നത്‌. തറയെ സംബന്ധിച്ച്‌ വീട്ടു​കാ​രൻ റിപ്പോർട്ടു ചെയ്യുന്നു: “ആ മൂന്ന്‌ ഉദ്യോ​ഗസ്ഥർ മുറി​യു​ടെ നടുവിൽ നിന്നു, കണ്ടോ, നിറയെ വീക്ഷാ​ഗോ​പു​ര​വു​മാ​യി സ്യൂട്ട്‌കേ​സും അതിന്റെ മുൻപി​ലാ​യി പെട്ടി​യും ഇരുന്നി​ട​ത്തു​തന്നെ. പക്ഷേ അവരി​ലാ​രും അതു ശ്രദ്ധി​ക്കു​ന്ന​താ​യി തോന്നി​യില്ല, അവർക്ക്‌ അന്ധത ബാധി​ച്ച​തു​പോ​ലെ​യാ​യി​രു​ന്നു.” ഈ ശ്രദ്ധേ​യ​മായ ദിവ്യ​സം​ര​ക്ഷണം മൂലം ആ വീട്ടു​കാർക്ക്‌ പ്രയാ​സ​മേ​റി​യ​തും അപകടം നിറഞ്ഞ​തു​മായ സമയങ്ങ​ളിൽ ആത്മീയാ​ഹാ​രം വിതരണം ചെയ്യു​ന്ന​തിൽ തുടരാൻ കഴിഞ്ഞു.

നൈജീ​രി​യ​യും അതിൽനി​ന്നു പിളർന്നു​പോയ ബീയാ​ഫ്രെ പ്രവി​ശ്യ​യും തമ്മിൽ 1960-കളിൽ ഒരു ആഭ്യന്ത​ര​യു​ദ്ധ​മു​ണ്ടാ​യി. ബീയാ​ഫ്രെ, നൈജീ​രി​യൻ മേഖല​യാൽ പൂർണ​മാ​യും ചുററ​പ്പെ​ട്ടി​രു​ന്ന​തി​നാൽ അതും പുറം​ലോ​ക​വു​മാ​യു​ളള ഏക ബന്ധം ഒരു വിമാ​ന​ത്താ​വളം ആയിരു​ന്നു. ഇതി​ന്റെ​യർഥം ബീയാ​ഫ്രെ​യി​ലു​ളള സാക്ഷികൾ തങ്ങൾക്കു​ളള ആത്മീയാ​ഹാ​ര​ത്തി​ന്റെ വിതര​ണ​ത്തിൽ നിന്നു ഛേദി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ അപകട​ത്തി​ലാ​യി എന്നാണ്‌. പിന്നീട്‌ 1968-ന്റെ തുടക്ക​ത്തിൽ ബീയാ​ഫ്രെ​യി​ലെ അധികാ​രി​കൾ ഒരു സിവിൽ സർവീസ്‌ ഉദ്യോ​ഗ​സ്ഥനെ യൂറോ​പ്പി​ലെ ഒരു പ്രധാന ജോലി​ക്കു നിയമി​ക്കു​ക​യും മറെറാ​രാ​ളെ ബീയാ​ഫ്രെ​യി​ലെ വിമാ​ന​ത്താ​വ​ള​ത്തിൽ നിയമി​ക്കു​ക​യും ചെയ്‌തു. ഈ രണ്ടു​പേ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രി​ക്കാ​നി​ട​യാ​യി. ഇവർ ഇപ്പോൾ ബീയാ​ഫ്രെ​യു​ടെ പുറം​ലോ​ക​വു​മാ​യു​ളള ഏക കണ്ണിയു​ടെ രണ്ടററ​ത്തും സ്ഥിതി​ചെ​യ്‌തു. ഈ ക്രമീ​ക​രണം യഹോ​വ​യിൽ നിന്നാ​യി​രി​ക്ക​ണ​മെന്നു രണ്ടു​പേ​രും തിരി​ച്ച​റി​ഞ്ഞു. അതിനാൽ അവർ ബീയാ​ഫ്രെ​യി​ലേക്ക്‌ ആത്മീയ ഭക്ഷണം എത്തിക്കുന്ന സൂക്ഷ്‌മ ശ്രദ്ധ​യോ​ടെ ചെയ്യേ​ണ്ട​തും വിപൽക്ക​ര​വു​മായ ജോലി​ക്കു സന്നദ്ധരാ​യി. അവർക്ക്‌ ഇത്‌ യുദ്ധകാ​ല​മ​ത്ര​യും ചെയ്യു​ന്ന​തി​നു സാധി​ക്കു​ക​യും ചെയ്‌തു. അവരി​ലൊ​രാൾ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഈ ക്രമീ​ക​രണം മനുഷ്യർക്ക്‌ ആസൂ​ത്രണം ചെയ്യാൻ കഴിയു​ന്ന​തി​ന​തീ​ത​മാ​യി​രു​ന്നു.”

[19-ാം പേജിലെ ചാർട്ട്‌]

വെളിപാടിലെ പ്രതീ​കാ​ത്മക സംഖ്യകൾ

സംഖ്യ പ്രതീ​കാ​ത്മക അർഥം

2 ഒരു കാര്യത്തെ ഉറപ്പായി സ്ഥിരീ​ക​രി​ക്കു​ന്ന​തി​നെ അർഥമാ​ക്കു​ന്നു.

(വെളി​പ്പാ​ടു 11:3, 4; താരത​മ്യം ചെയ്യുക: ആവർത്ത​ന​പു​സ്‌തകം 17:6.)

3 ദൃഢീ​ക​ര​ണത്തെ അർഥമാ​ക്കു​ന്നു. കൂടാതെ തീവ്ര​ത​യെ​യും സൂചി​പ്പി​ക്കു​ന്നു.

(വെളി​പ്പാ​ടു 4:8; 8:13; 16:13, 19)

4 സാർവ​ത്രി​ക​തയെ അല്ലെങ്കിൽ സമതു​ലി​താ​വ​സ്ഥയെ സൂചി​പ്പി​ക്കു​ന്നു.

(വെളി​പ്പാ​ടു 4:6; 7:1, 2; 9:14; 20:8; 21:16)

6 അപൂർണ​തയെ, സാധാ​ര​ണ​മ​ല്ലാ​ത്ത​തി​നെ, വികൃ​ത​മാ​യ​തി​നെ സൂചി​പ്പി​ക്കു​ന്നു.

(വെളി​പ്പാ​ടു 13:18; താരത​മ്യം ചെയ്യുക: 2 ശമൂവേൽ 21:20.)

7 യഹോ​വ​യു​ടെ​യോ സാത്താ​ന്റെ​യോ ഉദ്ദേശ്യ​ങ്ങ​ളോ​ടു​ളള ബന്ധത്തിൽ ദിവ്യ​മാ​യി തീരു​മാ​നി​ക്ക​പ്പെട്ട തികവി​നെ അർഥമാ​ക്കു​ന്നു.

(വെളി​പ്പാ​ടു 1:4, 13, 16; 4:5; 5:1, 6; 10:3, 4; 12:3)

10 ഭൂമി​യി​ലെ കാര്യങ്ങൾ സംബന്ധിച്ച്‌, ഭൗതി​ക​മായ വിധത്തി​ലു​ളള സാകല്യ​ത്തെ അഥവാ തികവി​നെ അർഥമാ​ക്കു​ന്നു.

(വെളി​പ്പാ​ടു 2:10; 12:3; 13:1; 17:3, 12, 16)

12 സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ ദിവ്യ​മാ​യി സ്ഥാപി​ക്ക​പ്പെ​ട്ടി​ട്ടു​ളള സ്ഥാപനത്തെ

സൂചി​പ്പി​ക്കു​ന്നു.

(വെളി​പ്പാ​ടു 7:5-8; 12:1; 21:12, 16; 22:2)

24 യഹോ​വ​യു​ടെ സമൃദ്ധ​മായ (ഇരട്ടിച്ച) സ്ഥാപന​ക്ര​മീ​ക​ര​ണത്തെ അർഥമാ​ക്കു​ന്നു.

(വെളി​പ്പാ​ടു 4:4)

വെളി​പാ​ടിൽ പറഞ്ഞി​രി​ക്കുന്ന ചില സംഖ്യകൾ അക്ഷരാർഥ​ത്തിൽ മനസ്സി​ലാ​ക്കേ​ണ്ട​താണ്‌. ഇതു നിശ്ചയി​ക്കു​ന്ന​തിന്‌ മിക്ക​പ്പോ​ഴും സന്ദർഭം സഹായി​ക്കു​ന്നു. (കാണുക: വെളി​പ്പാ​ടു 7:4, 9; 11:2, 3; 12:6, 14; 17:3, 9-11; 20:3-5.)