യോഹ​ന്നാൻ എഴുതി​യത്‌ 3:1-36

3  പരീശ​ന്മാ​രു​ടെ കൂട്ടത്തിൽ നിക്കോദേമൊസ്‌+ എന്നു പേരുള്ള ഒരു ജൂതപ്രമാണിയുണ്ടായിരുന്നു.  അയാൾ രാത്രി​യിൽ യേശുവിന്റെ അടുത്ത്‌ വന്ന്‌+ പറഞ്ഞു: “റബ്ബീ,+ അങ്ങ്‌ ദൈവത്തിന്റെ അടുത്തു​നിന്ന്‌ വന്ന ഗുരു​വാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം, ദൈവം കൂടെ​യി​ല്ലാ​തെ ഇതു​പോ​ലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”+  അപ്പോൾ യേശു അദ്ദേഹ​ത്തോ​ടു പറഞ്ഞു: “വീണ്ടും ജനിക്കാത്തവനു+ ദൈവ​രാ​ജ്യം കാണാൻ കഴിയില്ല+ എന്നു ഞാൻ സത്യം​സത്യമായി പറയുന്നു.”  നിക്കോ​ദേ​മൊസ്‌ ചോദിച്ചു: “പ്രായമായ ഒരു മനുഷ്യ​നു ജനിക്കാൻ കഴിയു​ന്നത്‌ എങ്ങനെയാണ്‌? അയാൾക്ക്‌ അമ്മയുടെ വയറ്റിൽ കടന്ന്‌ വീണ്ടും ജനിക്കാൻ കഴിയുമോ?”  യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ പറയുന്നു: വെള്ളത്തിൽനിന്നും+ ദൈവാത്മാവിൽനിന്നും+ ജനിക്കാ​ത്ത​യാൾക്കു ദൈവ​രാ​ജ്യ​ത്തിൽ പ്രവേശിക്കാനാകില്ല.  ജഡത്തിൽനിന്ന്‌ ജനിക്കു​ന്നതു ജഡവും ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കു​ന്നത്‌ ആത്മാവും ആണ്‌.  നിങ്ങൾ വീണ്ടും ജനിക്കണമെന്നു+ ഞാൻ പറഞ്ഞതു കേട്ട്‌ അതിശയിക്കേണ്ടാ.  കാറ്റ്‌ അതിന്‌ ഇഷ്ടമു​ള്ളി​ട​ത്തേക്കു വീശുന്നു. നിങ്ങൾക്ക്‌ അതിന്റെ ശബ്ദം കേൾക്കാം. പക്ഷേ അത്‌ എവി​ടെ​നിന്ന്‌ വരു​ന്നെ​ന്നോ എവി​ടേക്കു പോകു​ന്നെ​ന്നോ നിങ്ങൾക്ക്‌ അറിയില്ല. ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കു​ന്ന​വ​രും അങ്ങനെതന്നെയാണ്‌.”+  അപ്പോൾ നിക്കോ​ദേ​മൊസ്‌ യേശുവിനോട്‌, “ഇതൊക്കെ എങ്ങനെ സംഭവി​ക്കും” എന്നു ചോദിച്ചു. 10  യേശു പറഞ്ഞു: “ഇസ്രായേലിന്റെ ഒരു ഗുരു​വാ​യി​ട്ടും ഇതൊ​ന്നും താങ്കൾക്ക്‌ അറിയില്ലേ? 11  സത്യം​സ​ത്യ​മാ​യി ഞാൻ പറയുന്നു: ഞങ്ങൾക്ക്‌ അറിയാ​വു​ന്നതു ഞങ്ങൾ പറയുന്നു. ഞങ്ങൾ കണ്ട കാര്യ​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾ സാക്ഷി പറയുന്നു.+ പക്ഷേ ഞങ്ങളുടെ ഈ സാക്ഷി​മൊ​ഴി നിങ്ങൾ സ്വീകരിക്കുന്നില്ല.+ 12  ഞാൻ ഭൗമി​ക​കാ​ര്യ​ങ്ങൾ പറഞ്ഞിട്ടു നിങ്ങൾ വിശ്വ​സി​ക്കാത്ത സ്ഥിതിക്ക്‌, സ്വർഗീ​യ​കാ​ര്യ​ങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?+ 13  പോരാത്തതിന്‌, സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന+ മനുഷ്യ​പു​ത്ര​ന​ല്ലാ​തെ ഒരു മനുഷ്യ​നും സ്വർഗ​ത്തിൽ കയറിയിട്ടുമില്ല.+ 14  മോശ വിജന​ഭൂ​മി​യിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ+ മനുഷ്യ​പു​ത്ര​നും ഉയർത്തപ്പെടേണ്ടതാണ്‌.+ 15  അങ്ങനെ, അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യ​ജീ​വൻ കിട്ടും.+ 16  “തന്റെ ഏകജാ​ത​നായ മകനിൽ*+ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി.+ അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം. 17  ദൈവം മകനെ ലോക​ത്തേക്ക്‌ അയച്ചത്‌ അവൻ ലോകത്തെ വിധിക്കാനല്ല, അവനി​ലൂ​ടെ ലോകം രക്ഷ നേടാനാണ്‌.+ 18  അവനിൽ വിശ്വ​സി​ക്കു​ന്ന​വനെ ന്യായം വിധിക്കുകയില്ല.+ വിശ്വ​സി​ക്കാ​ത്ത​വ​നെ​യോ ദൈവത്തിന്റെ ഏകജാതന്റെ നാമത്തിൽ വിശ്വ​സി​ക്കാ​ത്ത​തു​കൊണ്ട്‌ വിധിച്ചുകഴിഞ്ഞു.+ 19  ന്യായ​വി​ധി​യു​ടെ അടിസ്ഥാ​നം ഇതാണ്‌: വെളിച്ചം ലോക​ത്തേക്കു വന്നിട്ടും+ മനുഷ്യർ വെളി​ച്ച​ത്തെ​ക്കാൾ ഇരുട്ടി​നെ സ്‌നേഹിക്കുന്നു. കാരണം അവരുടെ പ്രവൃ​ത്തി​കൾ ദുഷിച്ചതാണ്‌.+ 20  ഹീനമായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​യാൾ വെളി​ച്ചത്തെ വെറുക്കുന്നു. അയാളു​ടെ പ്രവൃ​ത്തി​കൾ വെളി​ച്ചത്ത്‌ വരാതി​രി​ക്കാൻവേണ്ടി അയാൾ വെളി​ച്ച​ത്തി​ലേക്കു വരുന്നില്ല. 21  എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്യുന്നയാൾ, തന്റെ പ്രവൃ​ത്തി​കൾ ദൈ​വേ​ഷ്ട​പ്ര​കാ​ര​മു​ള്ള​താ​ണെന്നു വെളി​പ്പെ​ടാൻവേണ്ടി വെളി​ച്ച​ത്തി​ലേക്കു വരുന്നു.”+ 22  അതിനു ശേഷം യേശു​വും ശിഷ്യ​ന്മാ​രും യഹൂദ്യ​യി​ലെ നാട്ടിൻപു​റ​ത്തേക്കു പോയി. അവിടെ യേശു അവരു​ടെ​കൂ​ടെ കുറച്ച്‌ കാലം താമസിച്ച്‌ ആളുകളെ സ്‌നാനപ്പെടുത്തി.+ 23  ശലേമിന്‌ അടുത്തുള്ള ഐനോ​നിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട്‌+ യോഹ​ന്നാ​നും അവിടെ സ്‌നാനപ്പെടുത്തുന്നുണ്ടായിരുന്നു. ധാരാളം ആളുകൾ അവിടെ വന്ന്‌ സ്‌നാനമേറ്റു.+ 24  ഇതു യോഹ​ന്നാ​നെ ജയിലി​ലാ​ക്കു​ന്ന​തി​നു മുമ്പായിരുന്നു.+ 25  യോഹന്നാന്റെ ശിഷ്യ​ന്മാ​രും ഒരു ജൂതനും തമ്മിൽ ശുദ്ധീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ ഒരു തർക്കമുണ്ടായി. 26  ആ ശിഷ്യ​ന്മാർ യോഹന്നാന്റെ അടുത്ത്‌ ചെന്ന്‌ ചോദിച്ചു: “റബ്ബീ, യോർദാന്‌ അക്കരെ അങ്ങയു​ടെ​കൂ​ടെ​യു​ണ്ടാ​യി​രുന്ന ഒരാളില്ലേ, അങ്ങ്‌ സാക്ഷ്യ​പ്പെ​ടു​ത്തിയ ആൾ?+ അതാ, അയാൾ സ്‌നാനപ്പെടുത്തുന്നു. എല്ലാവ​രും അയാളു​ടെ അടു​ത്തേ​ക്കാ​ണു പോകുന്നത്‌.” 27  അപ്പോൾ യോഹ​ന്നാൻ പറഞ്ഞു: “സ്വർഗത്തിൽനിന്ന്‌ കൊടു​ക്കാ​തെ ആർക്കും ഒന്നും കിട്ടില്ല. 28  ‘ഞാൻ ക്രിസ്‌തുവല്ല,+ എന്നെ ക്രിസ്‌തു​വി​നു മുമ്പായി അയച്ചതാണ്‌’+ എന്നു ഞാൻ പറഞ്ഞതി​നു നിങ്ങൾതന്നെ സാക്ഷികൾ. 29  മണവാ​ട്ടി​യു​ള്ളവൻ മണവാളൻ.+ മണവാളന്റെ തോഴനോ, മണവാളന്റെ അരികെ നിന്ന്‌ അയാളു​ടെ സ്വരം കേൾക്കു​മ്പോൾ വളരെ​യ​ധി​കം സന്തോഷിക്കുന്നു. അങ്ങനെതന്നെ, എന്റെ സന്തോ​ഷ​വും പൂർണമായിരിക്കുന്നു. 30  അദ്ദേഹം വളരണം, ഞാനോ കുറയണം.”+ 31  മുകളിൽനിന്ന്‌ വരുന്നയാൾ+ മറ്റെല്ലാവർക്കും* മീതെയാണ്‌. ഭൂമി​യിൽനി​ന്നു​ള്ള​യാൾ ഭൂമി​യിൽനി​ന്നാ​യ​തു​കൊണ്ട്‌ ഭൂമി​യി​ലെ കാര്യങ്ങൾ സംസാരിക്കുന്നു. സ്വർഗ​ത്തിൽനിന്ന്‌ വരുന്ന​യാ​ളോ മറ്റെല്ലാ​വർക്കും മീതെയാണ്‌.+ 32  താൻ കണ്ടതി​നും കേട്ടതി​നും അദ്ദേഹം സാക്ഷി പറയുന്നു.+ എന്നാൽ ആ വാക്കുകൾ ആരും അംഗീകരിക്കുന്നില്ല.+ 33  അദ്ദേഹത്തിന്റെ സാക്ഷി​മൊ​ഴി അംഗീ​ക​രി​ക്കു​ന്ന​യാൾ ദൈവം സത്യവാ​നാ​ണെന്നു സ്ഥിരീകരിക്കുന്നു;+ 34  ദൈവം അയച്ചയാൾ ദൈവത്തിന്റെ വചനങ്ങൾ പറയുന്നു.+ കാരണം, ഒരു പിശു​ക്കും കൂടാതെയാണു* ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ കൊടുക്കുന്നത്‌. 35  പിതാവ്‌ പുത്രനെ സ്‌നേഹിക്കുന്നു.+ എല്ലാം പുത്രന്റെ കൈക​ളിൽ ഏൽപ്പി​ക്കു​ക​യും ചെയ്‌തിരിക്കുന്നു.+ 36  പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യജീവനുണ്ട്‌.+ പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണില്ല.+ ദൈവ​ക്രോ​ധം അവന്റെ മേലുണ്ട്‌.+

അടിക്കുറിപ്പുകള്‍

അഥവാ “ദൈവം നേരിട്ട്‌ സൃഷ്ടിച്ച ഒരേ ഒരു മകനിൽ.”
അഥവാ “മറ്റെല്ലാ​ത്തി​നും.”
അഥവാ “അളന്നല്ല.”

പഠനക്കുറിപ്പുകൾ

നിക്കോ​ദേ​മൊസ്‌: യേശു​വി​ന്റെ ശരീരം ശവസം​സ്‌കാ​ര​ത്തി​നാ​യി ഒരുക്കാൻ അരിമ​ഥ്യ​ക്കാ​ര​നായ യോ​സേ​ഫി​ന്റെ​കൂ​ടെ നിക്കോ​ദേ​മൊ​സും ഉണ്ടായി​രു​ന്നെന്നു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു യോഹ​ന്നാൻ മാത്ര​മാണ്‌.​—യോഹ 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

നിക്കോ​ദേ​മൊസ്‌: ഇദ്ദേഹം ഒരു പരീശ​നും ജൂത​പ്ര​മാ​ണി​യും (അതായത്‌, സൻഹെ​ദ്രി​നി​ലെ ഒരു അംഗം) ആയിരു​ന്നു. (പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” കാണുക.) നിക്കോ​ദേ​മൊസ്‌ എന്ന പേരിന്റെ അർഥം “ജനതകളെ ജയിച്ച​ട​ക്കു​ന്നവൻ” എന്നാണ്‌. ഗ്രീക്കു​കാ​രു​ടെ ഇടയിൽ സർവസാ​ധാ​ര​ണ​മാ​യി​രുന്ന ഈ പേര്‌ ചില ജൂതന്മാ​രും സ്വീക​രി​ച്ചി​രു​ന്നു. നിക്കോ​ദേ​മൊ​സി​നെ​ക്കു​റിച്ച്‌ യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ മാത്രമേ കാണു​ന്നു​ള്ളൂ. (യോഹ 3:4, 9; 7:50; 19:39) യോഹ 3:10-ൽ യേശു അദ്ദേഹത്തെ “ഇസ്രാ​യേ​ലി​ന്റെ ഒരു ഗുരു” എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം.​—യോഹ 19:39-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവരാജ്യം: മർക്കോസിന്റെ സുവിശേഷത്തിന്റെ മൂലപാഠത്തിൽ ഈ പദപ്രയോഗം 14 പ്രാവശ്യം കാണുന്നുണ്ട്‌. (ഭാഷകളുടെ വ്യാകരണനിയമങ്ങളും വാചകഘടനയും മറ്റും പലതായതുകൊണ്ട്‌ ബൈബിൾ പരിഭാഷ ചെയ്യുമ്പോൾ ഈ എണ്ണത്തിനു വ്യത്യാസം വരാം. മലയാളത്തിലും ആ വ്യത്യാസമുണ്ട്‌.) മത്തായിയുടെ സുവിശേഷത്തിൽ ഈ പദപ്രയോഗം 4 പ്രാവശ്യമേ കാണുന്നുള്ളൂ എങ്കിലും (മത്തായി 12:28; 19:24; 21:31, 43) സമാനാർഥത്തിലുള്ള ‘സ്വർഗരാജ്യം’ എന്ന പദപ്രയോഗം ഏതാണ്ട്‌ 30 പ്രാവശ്യം കാണുന്നുണ്ട്‌. (മർ 10:23-ഉം മത്ത 19:23, 24-ഉം താരതമ്യം ചെയ്യുക.) യേശുവിന്റെ പ്രസംഗപ്രവർത്തനത്തിന്റെ കേന്ദ്രവിഷയം ദൈവത്തിന്റെ രാജ്യമായിരുന്നു. (ലൂക്ക 4:43) ദൈവത്തിന്റെ രാജ്യത്തെക്കുറിച്ച്‌ നാലു സുവിശേഷങ്ങളിലായി കാണുന്ന 100-ലേറെ പരാമർശങ്ങളിൽ മിക്കവയും യേശുവിന്റേതാണ്‌.​—മത്ത 3:2; 4:​17; 25:34 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

വീണ്ടും ജനിക്കുക: നിക്കോ​ദേ​മൊ​സി​നോ​ടുള്ള യേശു​വി​ന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നതു ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാൻ ഒരാൾ രണ്ടാമതു ജനിക്ക​ണ​മെ​ന്നാണ്‌. യേശു​വി​ന്റെ ആ വാക്കു​ക​ളു​ടെ ശരിയായ അർഥം നിക്കോ​ദേ​മൊ​സി​നു മനസ്സി​ലാ​യി​ല്ലെ​ന്നാണ്‌ 4-ാം വാക്യ​ത്തി​ലെ അദ്ദേഹ​ത്തി​ന്റെ മറുപടി കാണി​ക്കു​ന്നത്‌. ഒരാൾ മനുഷ്യ​നാ​യി​ത്തന്നെ രണ്ടാമ​തും ജനിക്കണം എന്നാണു യേശു പറഞ്ഞ​തെന്ന്‌ അദ്ദേഹം തെറ്റി​ദ്ധ​രി​ച്ചു. എന്നാൽ രണ്ടാമത്തെ ഈ ജനനം ‘ദൈവാ​ത്മാ​വിൽനി​ന്നു​ള്ള​താ​ണെന്ന്‌’ യേശു​തന്നെ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. (യോഹ 3:5) ‘ദൈവ​മ​ക്ക​ളാ​കു​ന്നവർ’ ജനിക്കു​ന്നതു ‘രക്തത്താ​ലോ ശരീര​ത്തി​ന്റെ ഇഷ്ടത്താ​ലോ പുരു​ഷന്റെ ഇഷ്ടത്താ​ലോ അല്ല,’ മറിച്ച്‌ “ദൈവ​ത്തിൽനി​ന്നാണ്‌.” (യോഹ 1:12, 13) 1പത്ര 1:3, 23-ൽ സമാന​മായ ഒരു പദപ്ര​യോ​ഗം പത്രോ​സും ഉപയോ​ഗി​ക്കു​ന്നുണ്ട്‌. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു “പുതു​ജ​നനം” ലഭിച്ചി​രി​ക്കു​ന്നു എന്ന്‌ അദ്ദേഹം അവിടെ പറയുന്നു. മിക്ക ബൈബി​ളു​ക​ളും “വീണ്ടും ജനിക്കുക” എന്ന പദപ്ര​യോ​ഗ​മാ​ണു ലൂക്ക 3:3-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ചില ബൈബി​ളു​ക​ളിൽ “ഉന്നതങ്ങ​ളിൽനിന്ന്‌ ജനിക്കുക” എന്നാണു കാണു​ന്നത്‌. അതിൽ തെറ്റി​ല്ല​താ​നും. കാരണം ഏനോഥൻ എന്ന ഗ്രീക്കു​വാ​ക്കി​ന്റെ അർഥം പൊതു​വേ “ഉന്നതങ്ങ​ളിൽനിന്ന്‌” എന്നാണ്‌. (യോഹ 3:31; 19:11; യാക്ക 1:17; 3:15, 17) ഈ രണ്ടു പദപ്ര​യോ​ഗ​വും സൂചി​പ്പി​ക്കുന്ന ആശയം ഒന്നുത​ന്നെ​യാണ്‌: രാജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നി​രി​ക്കു​ന്ന​വർക്കു “ദൈവ​ത്തിൽനിന്ന്‌” അഥവാ ഉന്നതങ്ങ​ളിൽനിന്ന്‌ ഒരു പുതു​ജ​നനം ലഭിക്കും. (1യോഹ 3:9) എന്നാൽ നിക്കോ​ദേ​മൊ​സി​ന്റെ മറുപടി കണക്കി​ലെ​ടു​ക്കു​മ്പോൾ, ഏനോഥൻ എന്ന ഗ്രീക്കു​വാ​ക്കി​നെ ഇവിടെ “വീണ്ടും; പുതു​താ​യി” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​ലും തെറ്റില്ല.

ദൈവ​രാ​ജ്യം: യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഈ പദപ്ര​യോ​ഗം രണ്ടു പ്രാവ​ശ്യ​മേ കാണു​ന്നു​ള്ളൂ.​—യോഹ 3:5; മത്ത 3:2; മർ 1:15 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

സ്വർഗ​രാ​ജ്യം: ഈ പദപ്ര​യോ​ഗം 30-ലേറെ തവണ ബൈബി​ളിൽ കാണു​ന്നുണ്ട്‌, എല്ലാം മത്തായി​യു​ടെ സുവി​ശേ​ഷ​ത്തി​ലാണ്‌. മർക്കോ​സി​ന്റെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളിൽ ഇതി​നോ​ടു സമാന​മായ “ദൈവ​രാ​ജ്യം” എന്ന പ്രയോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. “ദൈവ​രാ​ജ്യ”ത്തിന്റെ ഭരണ​കേ​ന്ദ്രം സ്വർഗ​മാ​യി​രി​ക്കു​മെ​ന്നും അത്‌ അവി​ടെ​നി​ന്നാ​യി​രി​ക്കും ഭരണം നടത്തു​ന്ന​തെ​ന്നും ഇതു സൂചി​പ്പി​ക്കു​ന്നു.​—മത്ത 21:43; മർ 1:15; ലൂക്ക 4:43; ദാനി 2:44; 2തിമ 4:18.

വെള്ളത്തിൽനി​ന്നും ദൈവാ​ത്മാ​വിൽനി​ന്നും ജനിക്കുക: യോഹ​ന്നാൻ സ്‌നാ​പകൻ നടത്തി​യി​രുന്ന സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ നിക്കോ​ദേ​മൊ​സിന്‌ അറിയാ​മാ​യി​രു​ന്നു. (മർ 1:4-8; ലൂക്ക 3:16; യോഹ 1:31-34) അതു​കൊണ്ട്‌ വെള്ള​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, ആളുകൾ സ്‌നാ​ന​മേൽക്കുന്ന വെള്ളമാ​ണെന്നു നിക്കോ​ദേ​മൊസ്‌ ന്യായ​മാ​യും മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കും. ഇനി, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ‘ദൈവാ​ത്മാ​വി​നെ​ക്കു​റിച്ച്‌,’ അതായത്‌ ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യായ പരിശു​ദ്ധാ​ത്മാ​വി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്ന​തും നിക്കോ​ദേ​മൊ​സി​നു പരിചി​ത​മാ​യി​രു​ന്നി​രി​ക്കണം. (ഉൽ 41:38; പുറ 31:3; സംഖ 11:17; ന്യായ 3:10; 1ശമു 10:6; യശ 63:11) അതു​കൊണ്ട്‌ ‘ദൈവാ​ത്മാവ്‌’ എന്നു പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചതു പരിശു​ദ്ധാ​ത്മാ​വി​നെ​യാ​ണെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി​ക്കാ​ണും. വാസ്‌ത​വ​ത്തിൽ ‘വെള്ളത്തിൽനി​ന്നും ദൈവാ​ത്മാ​വിൽനി​ന്നും ജനിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞ കാര്യം, യേശു​വി​ന്റെ ജീവി​ത​ത്തിൽത്തന്നെ സംഭവി​ച്ചി​രു​ന്നു. വെള്ളത്തിൽ സ്‌നാ​ന​മേ​റ്റ​പ്പോൾ പരിശു​ദ്ധാ​ത്മാവ്‌ യേശു​വി​ന്റെ മേൽ ഇറങ്ങി. അങ്ങനെ യേശു ‘വെള്ളത്തിൽനി​ന്നും ദൈവാ​ത്മാ​വിൽനി​ന്നും ജനിച്ചു.’ (മത്ത 3:16, 17; ലൂക്ക 3:21, 22) യേശു തന്റെ മകനാ​ണെന്നു ദൈവം ആ സന്ദർഭ​ത്തിൽ പ്രഖ്യാ​പി​ച്ചത്‌, താൻ യേശു​വി​നെ ഒരു ആത്മപു​ത്ര​നാ​യി ജനിപ്പി​ച്ചി​രി​ക്കു​ന്നെന്നു സൂചി​പ്പി​ക്കാ​നാ​യി​രി​ക്കാം. അതു യേശു​വി​നു സ്വർഗ​ത്തി​ലേക്കു മടങ്ങി​ച്ചെ​ല്ലാ​നുള്ള വഴി തുറക്കു​ക​യും ചെയ്‌തു. ഒരാൾ തന്റെ മുൻകാ​ല​ജീ​വി​തം ഉപേക്ഷി​ക്കു​ക​യും തന്റെ പാപങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ പശ്ചാത്ത​പിച്ച്‌, വെള്ളത്തിൽ സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ആ ക്രിസ്‌തു​ശി​ഷ്യൻ ‘വെള്ളത്തിൽനിന്ന്‌ ജനി​ച്ചെന്നു’ പറയാം. ഇനി “വെള്ളത്തിൽനി​ന്നും ദൈവാ​ത്മാ​വിൽനി​ന്നും” ജനിക്കു​ന്ന​വ​രു​ടെ കാര്യ​മോ? ദൈവം അവരെ തന്റെ പുത്ര​ന്മാ​രാ​യി ജനിപ്പി​ക്കു​ക​യാണ്‌. സ്വർഗ​ത്തിൽ ആത്മവ്യ​ക്തി​ക​ളാ​യി ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള അവർ ദൈവ​രാ​ജ്യ​ത്തിൽ രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും ചെയ്യും.​—ലൂക്ക 22:30; റോമ 8:14-17, 23; തീത്ത 3:5; എബ്ര 6:4, 5.

ദൈവാ​ത്മാവ്‌: അഥവാ “ചലനാ​ത്മ​ക​ശക്തി.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ന്യൂമ എന്ന ഗ്രീക്കു​പദം കുറി​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യെ​യാണ്‌.​—പദാവ​ലി​യിൽ “ആത്മാവ്‌” കാണുക.

ജഡത്തിൽനിന്ന്‌ ജനിക്കു​ന്നതു ജഡം: “ജഡം” എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം (സാർക്‌സ്‌) ഇവിടെ കുറി​ക്കു​ന്നത്‌, ഒരു മനുഷ്യ​നിൽനിന്ന്‌ (അഥവാ, ജഡത്തിൽനിന്ന്‌) ജനിക്കുന്ന ജീവനുള്ള ഒരു വ്യക്തി​യെ​യാണ്‌. സ്വാഭാ​വി​ക​മാ​യും അത്തരം ഒരു ശരീര​ത്തിന്‌ അതി​ന്റേ​തായ പരിമി​തി​ക​ളും കാണും.​—യോഹ 17:2-ന്റെ പഠനക്കു​റി​പ്പു കാണുക.

ആത്മാവ്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ ദൈവാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യപ്പെട്ട, ദൈവ​ത്തി​ന്റെ ഒരു ആത്മപു​ത്രനെ കുറി​ക്കു​ന്നു.

എല്ലാ മനുഷ്യ​രും: അക്ഷ. “എല്ലാ മാംസ​വും.” ഇതേ പദപ്ര​യോ​ഗം ലൂക്ക 3:6-ലും ഉണ്ട്‌. അതാകട്ടെ യശ 40:5-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. യശ 40:5-ന്റെ എബ്രാ​യ​പാ​ഠ​ത്തി​ലും ഇതേ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​പ്ര​യോ​ഗം കാണാം.​—യോഹ 1:14-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

ദൈവാ​ത്മാവ്‌: അഥവാ “ചലനാ​ത്മ​ക​ശക്തി.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ന്യൂമ എന്ന ഗ്രീക്കു​പദം കുറി​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യെ​യാണ്‌.​—പദാവ​ലി​യിൽ “ആത്മാവ്‌” കാണുക.

കാറ്റ്‌ . . . ദൈവാ​ത്മാവ്‌: പൊതു​വേ “ദൈവാ​ത്മാവ്‌,” “ആത്മാവ്‌” എന്നെല്ലാം പരിഭാ​ഷ​പ്പെ​ടു​ത്തുന്ന ന്യൂമ എന്ന ഗ്രീക്കു​പദം ഈ വാക്യ​ത്തിൽ രണ്ടു തവണ കാണാം. അതിൽ ആദ്യ​ത്തേത്‌ “കാറ്റ്‌” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ ആ പദത്തെ “കാറ്റ്‌” എന്നു തർജമ ചെയ്‌തി​ട്ടു​ള്ളൂ. എന്നാൽ അതിന്റെ തത്തുല്യ എബ്രാ​യ​പ​ദ​മായ റുവാക്ക്‌ 100-ഓളം പ്രാവ​ശ്യം “കാറ്റ്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (ഉൽ 8:1; പുറ 10:13; 1രാജ 18:45; ഇയ്യ 21:18; സെഖ 2:6, അടിക്കു​റിപ്പ്‌; പദാവ​ലി​യിൽ “ആത്മാവ്‌” കാണുക.) ഈ രണ്ടു പദങ്ങളും മനുഷ്യ​നേ​ത്ര​ങ്ങൾക്ക്‌ അദൃശ്യ​മായ ഒന്നി​നെ​യാ​ണു പൊതു​വേ കുറി​ക്കു​ന്നത്‌. അതിനെ കാണാൻ കഴിയി​ല്ലെ​ങ്കി​ലും അതിന്റെ ശക്തിയു​ടെ ചലനം മിക്ക​പ്പോ​ഴും തെളി​വു​ക​ളി​ലൂ​ടെ മനസ്സി​ലാ​ക്കാ​നാ​കും. ആഴമേ​റിയ ഒരു ആത്മീയ​സ​ത്യം പഠിപ്പി​ക്കാ​നാ​ണു യേശു ഇവിടെ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചത്‌. ഈ വാക്യ​ത്തി​ന്റെ ഒടുവിൽ കാണുന്ന ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കു​ന്നവർ എന്ന പദപ്ര​യോ​ഗ​ത്തി​ലും ന്യൂമ എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. തന്റെ ചലനാ​ത്മ​ക​ശ​ക്തി​യായ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ ദൈവം ജനിപ്പി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചാണ്‌ അവിടെ പറയു​ന്നത്‌. (യോഹ 3:5-ന്റെ പഠനക്കു​റി​പ്പു കാണുക.) ‘ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കു​ന്ന​തി​നെ’ കാറ്റ്‌ വീശു​ന്ന​തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്താ​മെന്നു യേശു നിക്കോ​ദേ​മൊ​സി​നോ​ടു പറഞ്ഞു. കാറ്റു വീശു​ന്ന​തി​ന്റെ തെളി​വു​കൾ കാണാ​നും കേൾക്കാ​നും അറിയാ​നും നിക്കോ​ദേ​മൊ​സി​നു കഴിയു​മാ​യി​രു​ന്നെ​ങ്കി​ലും അത്‌ എവി​ടെ​നിന്ന്‌ വന്നെന്നോ എവി​ടേക്കു പോകു​ന്നെ​ന്നോ അദ്ദേഹ​ത്തിന്‌ അറിയാ​നാ​കി​ല്ലാ​യി​രു​ന്നു. സമാന​മാ​യി, യഹോവ തന്റെ ആത്മാവി​നെ ഉപയോ​ഗിച്ച്‌ ഒരു മനുഷ്യ​നെ വീണ്ടും ജനിപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ തിരു​വെ​ഴു​ത്തു​ഗ്രാ​ഹ്യം ഇല്ലാത്ത​വർക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. അത്തരത്തിൽ വീണ്ടും ജനിക്കു​ന്ന​വരെ കാത്തി​രി​ക്കുന്ന മഹത്തായ അനു​ഗ്ര​ഹങ്ങൾ ഉൾക്കൊ​ള്ളാ​നും അവർക്കാ​കില്ല.

മനുഷ്യ​പു​ത്രൻ: അഥവാ “മനുഷ്യ​ന്റെ പുത്രൻ.” ഈ പദപ്ര​യോ​ഗം സുവി​ശേ​ഷ​ങ്ങ​ളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ, താൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച യഥാർഥ​മ​നു​ഷ്യ​നാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആദാമി​നു പകരം​വെ​ക്കാൻ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​നാ​ണെ​ന്നും യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ മനുഷ്യ​കു​ലത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (റോമ 5:12, 14, 15) ഈ പദപ്ര​യോ​ഗം, യേശു​ത​ന്നെ​യാ​ണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരി​ച്ച​റി​യി​ച്ചു.​—ദാനി 7:13, 14. പദാവലി കാണുക.

മനുഷ്യ​പു​ത്രൻ: മത്ത 8:20-ന്റെ പഠനക്കു​റി​പ്പു കാണുക.

മനുഷ്യ​പു​ത്ര​നും ഉയർത്ത​പ്പെ​ടേ​ണ്ട​താണ്‌: തന്നെ സ്‌തം​ഭ​ത്തി​ലേറ്റി വധിക്കു​ന്ന​തി​നെ, പണ്ട്‌ വിജന​ഭൂ​മി​യിൽവെച്ച്‌ താമ്ര സർപ്പത്തെ സ്‌തം​ഭ​ത്തിൽ സ്ഥാപി​ച്ച​തി​നോ​ടു യേശു താരത​മ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വിഷപ്പാ​മ്പി​ന്റെ കടി​യേ​റ്റാ​ലും മരിക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ ഇസ്രാ​യേ​ല്യർ മോശ സ്ഥാപിച്ച താമ്ര​സർപ്പത്തെ നോ​ക്കേ​ണ്ടി​യി​രു​ന്നു. സമാന​മാ​യി, പാപി​ക​ളായ മനുഷ്യർക്കു നിത്യ​ജീ​വൻ ലഭിക്ക​ണ​മെ​ങ്കിൽ അവർ യേശു​വി​ലേ​ക്കു​തന്നെ നോക്കണം; അതായത്‌, അവർ യേശു​വിൽ വിശ്വാ​സം അർപ്പി​ക്കണം. (സംഖ 21:4-9; എബ്ര 12:2) യേശു​വി​നെ ഒരു സ്‌തം​ഭ​ത്തി​ലേറ്റി വധിച്ച​തു​കൊണ്ട്‌ പലരു​ടെ​യും നോട്ട​ത്തിൽ യേശു ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നും പാപി​യും ഒക്കെയാ​യി. ഒരാളെ സ്‌തം​ഭ​ത്തിൽ തൂക്കി​യാൽ മോശ​യു​ടെ നിയമം അയാളെ ശപിക്ക​പ്പെ​ട്ട​വ​നാ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. (ആവ 21:22, 23) യേശു​വി​നെ സ്‌തം​ഭ​ത്തി​ലേ​റ്റി​യ​തി​നെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ പൗലോ​സും നിയമ​ത്തി​ലെ ഈ ഭാഗം ഉദ്ധരിച്ചു. ‘നിയമ​ത്തി​ന്റെ ശാപത്തിൽനിന്ന്‌ ജൂതന്മാ​രെ വിടു​വി​ക്കാൻവേ​ണ്ടി​യാണ്‌’ യേശു​വി​നു സ്‌തം​ഭ​ത്തി​ലേ​റേ​ണ്ടി​വ​ന്നത്‌ എന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു. അങ്ങനെ ‘ക്രിസ്‌തു അവർക്കു പകരം ഒരു ശാപമാ​യി.’​—ഗല 3:13; 1പത്ര 2:24.

ലോകം ഉണ്ടായ​തു​തന്നെ അദ്ദേഹം മുഖാ​ന്ത​ര​മാണ്‌: “ലോകം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ മനുഷ്യ​കു​ല​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌, ലോകം അദ്ദേഹത്തെ അറിഞ്ഞില്ല എന്ന്‌ ഈ വാക്യ​ത്തി​ന്റെ​തന്നെ തുടർന്നുള്ള ഭാഗത്ത്‌ പറയു​ന്നത്‌. ഗ്രീക്കു​ഭാ​ഷ​യി​ലുള്ള മറ്റു പുസ്‌ത​ക​ങ്ങ​ളിൽ കോസ്‌മൊസ്‌ എന്ന പദം, പ്രപഞ്ച​ത്തെ​യും എല്ലാ സൃഷ്ടി​ക​ളെ​യും കുറി​ക്കാൻ ചില​പ്പോ​ഴൊ​ക്കെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരു സന്ദർഭ​ത്തിൽ ഗ്രീക്കു​കാ​രായ ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോൾ പൗലോസ്‌ ഈ പദം ഉപയോ​ഗി​ച്ച​തും ഈ അർഥത്തി​ലാ​യി​രി​ക്കാം. (പ്രവൃ 17:24) എന്നാൽ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദം പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മനുഷ്യ​കു​ലത്തെ മൊത്ത​ത്തി​ലോ അതിന്റെ ഒരു ഭാഗ​ത്തെ​യോ കുറി​ക്കാ​നാണ്‌. സ്വർഗ​വും ഭൂമി​യും അതിലുള്ള സകലതും സൃഷ്ടി​ക്കു​ന്ന​തിൽ യേശു​വും ഉൾപ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഈ വാക്യം പ്രധാ​ന​മാ​യും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നതു മനുഷ്യ​കു​ല​ത്തി​നു തുടക്ക​മി​ടു​ന്ന​തിൽ യേശു​വി​നു​ണ്ടാ​യി​രുന്ന പങ്കിലാണ്‌.​—ഉൽ 1:26; യോഹ 1:3; കൊലോ 1:15-17.

മകനിൽ വിശ്വ​സി​ക്കുന്ന: ഇവിടെ കാണുന്ന പിസ്റ്റ്യൂ​വോ (“വിശ്വാ​സം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള പീസ്റ്റിസ്‌ എന്ന ഗ്രീക്കു​നാ​മ​വു​മാ​യി ഇതിനു ബന്ധമുണ്ട്‌.) എന്ന ഗ്രീക്കു​ക്രി​യ​യു​ടെ അടിസ്ഥാ​നാർഥം “വിശ്വ​സി​ക്കുക; വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക” എന്നൊ​ക്കെ​യാണ്‌. എന്നാൽ സന്ദർഭം, വ്യാക​ര​ണ​ഘടന എന്നിവ​യ​നു​സ​രിച്ച്‌ ഇതിന്റെ അർഥത്തിന്‌ അൽപ്പ​മൊ​ക്കെ വ്യത്യാ​സം വന്നേക്കാം. ഒരാൾ അസ്‌തി​ത്വ​ത്തി​ലുണ്ട്‌ എന്നു വിശ്വ​സി​ക്കു​ന്ന​തി​നെ​യോ അംഗീ​ക​രി​ക്കു​ന്ന​തി​നെ​യോ മാത്രമല്ല ഈ പദം കുറി​ക്കു​ന്നത്‌. (യാക്ക 2:19) ഒരാളിൽ ശക്തമായ വിശ്വാ​സ​വും ആശ്രയ​വും ഉള്ളതു​കൊണ്ട്‌ അയാളെ അനുസ​രി​ക്കുക എന്നൊരു അർഥവും അതിനുണ്ട്‌. യോഹ 3:16-ൽ പിസ്റ്റ്യൂ​വോ എന്ന ക്രിയ​യോ​ടൊ​പ്പം ഒരു പ്രത്യ​യ​വും​കൂ​ടെ ചേർത്തി​ട്ടുണ്ട്‌. ആ പദപ്ര​യോ​ഗ​ത്തെ​ക്കു​റിച്ച്‌ ഒരു പണ്ഡിതൻ പറയു​ന്നത്‌ ഇതാണ്‌: “വിശ്വാ​സം എന്നത്‌ ഇവിടെ ഒരു പ്രവൃ​ത്തി​യാ​യി​ട്ടാ​ണു കണക്കാ​ക്കു​ന്നത്‌, ആരെങ്കി​ലും ചെയ്യുന്ന ഒരു കാര്യ​മാ​യിട്ട്‌. അതായത്‌ ആരി​ലെ​ങ്കി​ലും വിശ്വാ​സം അർപ്പി​ക്കുക എന്നതു​പോ​ലെ.” [പുതി​യ​നി​യമ ഗ്രീക്കി​ന്റെ അടിസ്ഥാ​ന​വ്യാ​ക​രണം (ഇംഗ്ലീഷ്‌), പോൾ എൽ. കോഫ്‌മൻ, 1982, പേ. 46] യേശു ഇവിടെ സംസാ​രി​ച്ചതു വിശ്വാ​സ​ത്തി​ന്റെ ഒരൊറ്റ പ്രവൃ​ത്തി​യെ​ക്കു​റി​ച്ചല്ല, മറിച്ച്‌ ജീവി​ത​ത്തി​ലു​ട​നീ​ളം വിശ്വാ​സം തെളി​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണെന്നു വ്യക്തം. യോഹ 3:36-ൽ സമാന​മായ ഒരു പദപ്ര​യോ​ഗം കാണാം. അവിടെ ‘പുത്ര​നിൽ വിശ്വ​സി​ക്കുക’ എന്നതിനു നേർവി​പ​രീ​ത​മാ​യി പറഞ്ഞി​രി​ക്കു​ന്നതു ‘പുത്രനെ അനുസ​രി​ക്കാ​തി​രി​ക്കുക’ എന്നാണ്‌. അതു​കൊണ്ട്‌ ‘വിശ്വ​സി​ക്കുക’ എന്ന്‌ അവിടെ പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥവും ഒരാളു​ടെ ശക്തമായ വിശ്വാ​സ​ത്തി​നു തെളി​വേ​കാൻ അനുസ​രണം കാണി​ക്കുക എന്നുത​ന്നെ​യാണ്‌.

ലോകം: ഗ്രീക്ക്‌ സാഹി​ത്യ​കൃ​തി​ക​ളി​ലും പ്രത്യേ​കിച്ച്‌ ബൈബി​ളി​ലും കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മനുഷ്യ​കു​ല​ത്തെ​ക്കു​റിച്ച്‌ പറയു​മ്പോ​ഴാണ്‌. (യോഹ 1:10-ന്റെ പഠനക്കു​റി​പ്പു കാണുക.) ഇവിടെ കോസ്‌മൊസ്‌ എന്ന പദം, വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന മാനവ​കു​ലത്തെ മുഴു​വ​നും കുറി​ക്കു​ന്നു. യോഹ 1:29-ൽ അവരുടെ “പാപം” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എല്ലാ മനുഷ്യർക്കും ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ പാപ​ത്തെ​ക്കു​റി​ച്ചാണ്‌.

സ്‌നേഹം: ഗ്രീക്കു​പാ​ഠ​ത്തിൽ ഇവിടെ അഗപാഓ (“സ്‌നേ​ഹി​ക്കുക”) എന്ന ക്രിയ​യാ​ണു കാണു​ന്നത്‌. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഈ പദം ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഈ ഗ്രീക്ക്‌ ക്രിയാ​പ​ദ​വും ഇതി​നോ​ടു ബന്ധമുള്ള അഗാപേ എന്ന നാമപ​ദ​വും ഈ സുവി​ശേ​ഷ​ത്തിൽ 44 പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. മറ്റു മൂന്നു സുവി​ശേ​ഷ​ങ്ങ​ളിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ മൊത്തം എണ്ണമെ​ടു​ത്താ​ലും ഇത്രയും വരില്ല. ബൈബി​ളിൽ അഗപാഓ, അഗാപേ എന്നീ പദങ്ങൾ, തത്ത്വങ്ങ​ളാൽ നയിക്ക​പ്പെ​ടുന്ന നിസ്സ്വാർഥ​സ്‌നേ​ഹ​ത്തെ​യാ​ണു മിക്ക​പ്പോ​ഴും കുറി​ക്കു​ന്നത്‌. ഈ വാക്യ​ത്തി​ലും അത്‌ ആ അർഥത്തിൽത്ത​ന്നെ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. കാരണം ലോകത്തെ, അഥവാ പാപത്തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ വീണ്ടെ​ടു​ക്കേണ്ട മനുഷ്യ​രെ, ദൈവം സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ ഈ വാക്യം പറയു​ന്നത്‌. (യോഹ 1:29) “ദൈവം സ്‌നേ​ഹ​മാണ്‌” എന്നു പറയുന്ന 1യോഹ 4:8-ലും ഈ നാമപദം കാണാം. ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിൽ’ (ഗല 5:22) ആദ്യ​ത്തേ​താ​യി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ (അഗാപേ) 1കൊ 13:4-7-ൽ വിശദ​മാ​യി ചർച്ച ചെയ്യു​ന്നുണ്ട്‌. തിരു​വെ​ഴു​ത്തു​ക​ളിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന രീതി നോക്കി​യാൽ, ഇത്തരം സ്‌നേഹം വികാ​ര​ത്തി​ന്റെ പുറത്ത്‌ പെട്ടെ​ന്നു​ണ്ടാ​കുന്ന ഒരു തോന്നൽ മാത്ര​മ​ല്ലെന്നു മനസ്സി​ലാ​കും. മിക്ക​പ്പോ​ഴും ഈ പദത്തിന്‌ അതി​നെ​ക്കാൾ അർഥവ്യാ​പ്‌തി​യുണ്ട്‌. ഇത്തരം സ്‌നേഹം കാണി​ക്കാൻ പലപ്പോ​ഴും ബോധ​പൂർവം ശ്രമം ചെയ്യേ​ണ്ടി​വ​രും. (മത്ത 5:44; എഫ 5:25) ചുരു​ക്ക​ത്തിൽ, ക്രിസ്‌ത്യാ​നി​കൾ കടമയു​ടെ​യും തത്ത്വങ്ങ​ളു​ടെ​യും ഔചി​ത്യ​ത്തി​ന്റെ​യും പേരിൽ സ്‌നേ​ഹി​ക്കാ​നും പരിശീ​ലി​ക്കണം. എന്നു​വെച്ച്‌ ഇതു തണുപ്പൻ മട്ടിലുള്ള ഒരു സ്‌നേ​ഹമല്ല, മിക്ക​പ്പോ​ഴും ഒരാ​ളോ​ടുള്ള ആത്മാർഥ​മായ ഇഷ്ടമാണ്‌ ഇത്തരം സ്‌നേ​ഹ​ത്തി​നു പിന്നിൽ. (1പത്ര 1:22) യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന ചില ഭാഗങ്ങൾ നോക്കി​യാൽ ഇതു വ്യക്തമാ​കും. കാരണം “പിതാവ്‌ പുത്രനെ സ്‌നേ​ഹി​ക്കു​ന്നു” എന്നു പറഞ്ഞ​പ്പോൾ (യോഹ 3:35) അഗപാഓ എന്ന പദത്തിന്റെ ഒരു രൂപം ഉപയോ​ഗിച്ച യോഹ​ന്നാൻ അതേ ബന്ധത്തെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​യ​പ്പോൾ ഫിലീ​യോ (“ഇഷ്ടം തോന്നുക”) എന്ന ഗ്രീക്കു​ക്രി​യ​യു​ടെ ഒരു രൂപമാണ്‌ ഉപയോ​ഗി​ച്ചത്‌.​—യോഹ 5:20.

വിധി​ക്കുക: അഥവാ “കുറ്റം വിധി​ക്കുക.” യഹോവ തന്റെ മകനെ അയച്ചതു ലോകത്തെ അഥവാ മനുഷ്യ​കു​ലത്തെ കുറ്റം വിധി​ക്കാ​നല്ല പകരം വിശ്വ​സി​ക്കു​ന്ന​വരെ സ്‌നേ​ഹ​പൂർവം രക്ഷിക്കാ​നാണ്‌.​—യോഹ 3:16; 2പത്ര 3:9.

വിധി​ക്കുക: അഥവാ “കുറ്റം വിധി​ക്കുക.” യഹോവ തന്റെ മകനെ അയച്ചതു ലോകത്തെ അഥവാ മനുഷ്യ​കു​ലത്തെ കുറ്റം വിധി​ക്കാ​നല്ല പകരം വിശ്വ​സി​ക്കു​ന്ന​വരെ സ്‌നേ​ഹ​പൂർവം രക്ഷിക്കാ​നാണ്‌.​—യോഹ 3:16; 2പത്ര 3:9.

ന്യായം വിധി​ക്കു​ക​യില്ല: അഥവാ “കുറ്റം വിധി​ക്കു​ക​യില്ല.”​—യോഹ 3:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ലോകം: “ലോകം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ മനുഷ്യ​കു​ല​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു ലോക​ത്തേക്കു വരുന്നു എന്ന്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നതു മുഖ്യ​മാ​യും സ്‌നാ​ന​ത്തെ​ത്തു​ടർന്ന്‌ യേശു മനുഷ്യ​രു​ടെ ഇടയി​ലേക്ക്‌ ഇറങ്ങി പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌, അല്ലാതെ യേശു മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നെ​ക്കു​റി​ച്ചല്ല. സ്‌നാ​ന​ത്തി​നു ശേഷം യേശു തന്റെ ശുശ്രൂ​ഷ​യി​ലൂ​ടെ മനുഷ്യ​കു​ല​മാ​കുന്ന ലോക​ത്തി​നു വെളിച്ചം പകർന്നു.​—യോഹ 3:17, 19; 6:14; 9:39; 10:36; 11:27; 12:46; 1യോഹ 4:9 എന്നിവ താരത​മ്യം ചെയ്യുക.

വെളിച്ചം: “വെളിച്ചം” എന്ന പദം ഈ വാക്യ​ത്തിൽ ആദ്യമാ​യി വരുന്നി​ടത്ത്‌ അതിന്‌ ആളത്വം കല്‌പി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. അതു യേശു​വി​നെ​യാ​ണു കുറി​ക്കു​ന്നത്‌. കാരണം യേശു തന്റെ ജീവി​ത​ത്തി​ലൂ​ടെ​യും ഉപദേ​ശ​ങ്ങ​ളി​ലൂ​ടെ​യും വെളിച്ചം പ്രകാ​ശി​പ്പി​ച്ചു. ദൈവ​മായ യഹോ​വ​യിൽനി​ന്നുള്ള അറിവും ഗ്രാഹ്യ​വും ആണ്‌ യേശു ഇത്തരത്തിൽ പ്രതി​ഫ​ലി​പ്പി​ച്ചത്‌. യോഹ 1:7-9-ലും യേശു​വി​നെ ആലങ്കാ​രി​ക​മാ​യി “വെളിച്ചം” എന്നു വിളി​ച്ചി​ട്ടുണ്ട്‌.​—ലോക​ത്തേക്കു വന്ന എന്ന പദപ്ര​യോ​ഗ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ യോഹ 1:9-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു . . . ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി: സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ യേശു​വി​ന്റെ നിർദേ​ശ​പ്ര​കാ​രം മറ്റുള്ള​വ​രാ​ണു സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌. കാരണം “യേശുവല്ല, ശിഷ്യ​ന്മാ​രാ​ണു സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌” എന്നു യോഹ 4:2 പറയുന്നു.

ഐനോൻ: ധാരാളം വെള്ളമു​ണ്ടാ​യി​രുന്ന ഒരു സ്ഥലമാ​യി​രു​ന്നു ഇത്‌. ശലേമിന്‌ അടുത്തുള്ള സ്ഥലം എന്ന്‌ ഇതിനെ വിളി​ച്ചി​രി​ക്കു​ന്നത്‌, ശലേം കൂടുതൽ പ്രശസ്‌ത​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​കാം. ഈ രണ്ടു സ്ഥലങ്ങളു​ടെ​യും കൃത്യ​സ്ഥാ​നം നമുക്ക്‌ അറിയില്ല. എന്നാൽ ശകപ്പൊ​ളി​സിന്‌ (ബേത്ത്‌-ശെയാൻ) ഏതാണ്ട്‌ 12 കി.മീ. (ഏതാണ്ട്‌ 8 റോമൻ മൈൽ) തെക്കായി സ്ഥിതി ചെയ്യുന്ന യോർദാൻ താഴ്‌​വര​യി​ലാ​യി​രു​ന്നു ഇവയുടെ സ്ഥാന​മെന്നു യൂസേ​ബി​യസ്‌ പറയുന്നു. ആ പ്രദേ​ശ​ത്തുള്ള ടെൽ റിഡ്‌ഗ (ടെൽ ഷാലേം) ആണ്‌ ശലേം എന്നു കരുത​പ്പെ​ടു​ന്നു. അതിന്‌ അടുത്താ​യി ധാരാളം നീരു​റ​വകൾ കാണ​പ്പെ​ടു​ന്നു എന്ന വസ്‌തുത, ഐനോ​നെ​ക്കു​റിച്ച്‌ യൂസേ​ബി​യസ്‌ നൽകുന്ന വിവര​ണ​വു​മാ​യി ചേരു​ന്നുണ്ട്‌. ബൈബി​ളിൽ ഐനോൻ, ശലേം എന്നീ രണ്ടു സ്ഥലപ്പേ​രു​ക​ളും ഇവിടെ മാത്രമേ കാണു​ന്നു​ള്ളൂ.

സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു: അഥവാ “നിമജ്ജനം ചെയ്യുന്നു.” ബാപ്‌റ്റി​ഡ്‌സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊ​ക്കെ​യാണ്‌. സ്‌നാ​ന​പ്പെ​ടുന്ന ആളെ പൂർണ​മാ​യി മുക്കണ​മെ​ന്നാ​ണു ബൈബിൾ സൂചി​പ്പി​ക്കു​ന്നത്‌. ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന സ്ഥലത്തു​വെച്ച്‌ യോഹ​ന്നാൻ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ ‘അവിടെ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌’ എന്നു വിവരണം പറയുന്നു. (ഈ വാക്യ​ത്തി​ലെ ഐനോൻ എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) ഫിലി​പ്പോസ്‌ എത്യോ​പ്യൻ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ രണ്ടു​പേ​രും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി” എന്നു പറയു​ന്നി​ടത്ത്‌ സെപ്‌റ്റുവജിന്റിൽ കാണു​ന്ന​തും ഇതേ ഗ്രീക്കു​പ​ദം​ത​ന്നെ​യാണ്‌.

യോർദാന്‌ അക്കരെ: അഥവാ “യോർദാ​നു കിഴക്ക്‌.” യോഹ 3:23-ൽ പറഞ്ഞി​രി​ക്കുന്ന ഐനോ​നും ശലേമും യോർദാ​ന്റെ പടിഞ്ഞാ​റാ​യി​രു​ന്നു. എന്നാൽ യോഹ​ന്നാൻ യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ “യോർദാന്‌ അക്കരെ,” അതായത്‌ യോർദാ​നു കിഴക്ക്‌ “ബഥാന്യ​യിൽവെ​ച്ചാണ്‌.”​—യോഹ 1:28-ന്റെ പഠനക്കു​റി​പ്പും അനു. ബി10-ഉം കാണുക.

യോർദാന്‌ അക്കരെ . . . ബഥാന്യ​യിൽ: അതായത്‌ യോർദാ​നു കിഴക്കുള്ള ബഥാന്യ​യിൽ. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒരിടത്ത്‌ മാത്രം പറഞ്ഞി​ട്ടുള്ള ഈ ബഥാന്യ, യരുശ​ലേ​മിന്‌ അടുത്തുള്ള ബഥാന്യ അല്ല. (മത്ത 21:17; മർ 11:1; ലൂക്ക 19:29; യോഹ 11:1) യോർദാ​നു കിഴക്കുള്ള ഈ ബഥാന്യ​യു​ടെ സ്ഥാനം നമുക്കു കൃത്യ​മാ​യി അറിയില്ല. യേശു സ്‌നാ​ന​മേ​റ്റ​തെന്നു പരമ്പരാ​ഗ​ത​മാ​യി കരുതി​പ്പോ​രുന്ന ഒരു സ്ഥലം യോർദാന്‌ അക്കരെ, യരീ​ഹൊ​യ്‌ക്ക്‌ എതിർവ​ശ​ത്താ​യി ഉണ്ട്‌. അതാണ്‌ ഇവിടെ പറയുന്ന ബഥാന്യ​യെന്ന്‌ ചിലർ കരുതു​ന്നു. പക്ഷേ യോഹ 1:29, 35, 43; 2:1 എന്നീ വാക്യങ്ങൾ അതിനെ അനുകൂ​ലി​ക്കു​ന്നില്ല. കാരണം ഈ വാക്യങ്ങൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ബഥാന്യ​യു​ടെ സ്ഥാനം യരീ​ഹൊ​യ്‌ക്ക്‌ അടുത്തല്ല മറിച്ച്‌ ഗലീല​യി​ലെ കാനാ​യ്‌ക്ക്‌ അടുത്താണ്‌. അതു​കൊണ്ട്‌ ഈ വാക്യ​ത്തിൽ പറയുന്ന ബഥാന്യ ഗലീല​ക്ക​ട​ലി​നു തെക്കു​വ​ശ​ത്താ​യി​രി​ക്കാ​നാ​ണു സാധ്യത. പക്ഷേ അക്കാര്യം തറപ്പി​ച്ചു​പ​റ​യാ​നാ​കില്ല.​—അനു. ബി10 കാണുക.

മണവാളന്റെ തോഴൻ: ബൈബിൾക്കാ​ല​ങ്ങ​ളിൽ മണവാളന്റെ വളരെ അടുത്ത ഒരു പരിച​യ​ക്കാ​രൻ വിവാ​ഹ​സ​മ​യത്ത്‌ അദ്ദേഹത്തിന്റെ ഔദ്യോ​ഗി​ക​പ്ര​തി​നി​ധി​യാ​യി അവിടെ കാണു​മാ​യി​രു​ന്നു. വിവാ​ഹ​വു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീ​ക​രി​ക്കു​ന്ന​തിൽ അദ്ദേഹ​ത്തി​നു വലി​യൊ​രു പങ്കുണ്ടാ​യി​രു​ന്നു. മണവാ​ള​നെ​യും മണവാ​ട്ടി​യെ​യും ഒരുമി​പ്പി​ക്കുന്ന വ്യക്തി​യാ​യി​ട്ടാണ്‌ അദ്ദേഹത്തെ കണ്ടിരു​ന്നത്‌. വിവാ​ഹ​ദി​വസം മണവാ​ട്ടി​യെ​യും​കൊ​ണ്ടുള്ള ഘോഷ​യാ​ത്ര മണവാളന്റെയോ മണവാളന്റെ അപ്പന്റെയോ വീട്ടിൽ എത്തി​ച്ചേ​രും. തുടർന്ന്‌ അവി​ടെ​വെച്ച്‌ വിവാ​ഹ​സദ്യ നടക്കും. വിവാഹവിരുന്നിന്റെ സമയത്ത്‌ മണവാളൻ മണവാ​ട്ടി​യോ​ടു സംസാ​രി​ക്കുന്ന സ്വരം കേൾക്കു​മ്പോൾ തോഴനു സന്തോ​ഷ​മാ​കും. കൂട്ടു​കാ​ര​നോ​ടുള്ള ഉത്തരവാ​ദി​ത്വം നന്നായി നിറവേറ്റിയതിന്റെ ചാരി​താർഥ്യ​മാ​യി​രി​ക്കും അദ്ദേഹത്തിന്റെ മനസ്സിൽ. ‘മണവാളന്റെ തോഴ​നോ​ടാണ്‌’ യോഹ​ന്നാൻ സ്‌നാ​പകൻ തന്നെത്തന്നെ ഉപമി​ച്ചത്‌. യേശു​വാ​യി​രു​ന്നു മണവാളൻ; ഒരു കൂട്ടമെന്ന നിലയിൽ യേശുവിന്റെ ശിഷ്യ​ന്മാർ ആലങ്കാ​രി​ക​മ​ണ​വാ​ട്ടി​യും. മിശി​ഹ​യ്‌ക്കു വഴി​യൊ​രു​ക്കി​ക്കൊണ്ട്‌ യോഹന്നാൻ സ്‌നാപകൻ “മണവാട്ടി”വർഗത്തി​ലെ ആദ്യത്തെ അംഗങ്ങളെ യേശു​വി​നു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. (യോഹ 1:29, 35; 2കൊ 11:2; എഫ 5:22-27; വെളി 21:2, 9) രണ്ടു വ്യക്തി​കളെ തമ്മിൽ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന​തോ​ടെ, ‘തോഴനു’ തന്റെ ഉത്തരവാ​ദി​ത്വം നിറ​വേ​റ്റി​യ​താ​യി ചിന്തി​ക്കാ​മാ​യി​രു​ന്നു. അതു കഴിഞ്ഞാൽപ്പി​ന്നെ അദ്ദേഹം ഒരു മുഖ്യ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്കില്ല. യേശു​വി​നോ​ടുള്ള ബന്ധത്തിൽ തന്റെ സ്ഥാന​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാ​നും അതു​പോ​ലൊ​രു കാര്യം പറഞ്ഞു: “അദ്ദേഹം വളരണം, ഞാനോ കുറയണം.”​—യോഹ 3:30.

മുകളിൽനിന്ന്‌ വരുന്ന​യാൾ: ഇതിനു മുമ്പുള്ള വാക്യ​ങ്ങ​ളിൽ കാണു​ന്നതു സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ വാക്കു​ക​ളാ​ണെ​ങ്കി​ലും യോഹ 3:31-36-ലേത്‌ അദ്ദേഹ​ത്തി​ന്റെ വാക്കു​കളല്ല; അതു യേശു​വി​ന്റെ വാക്കുകൾ ഉദ്ധരി​ച്ചി​രി​ക്കു​ന്ന​തു​മല്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ അത്‌ ഈ സുവി​ശേഷം എഴുതിയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​ന്റെ​തന്നെ വാക്കു​ക​ളാണ്‌. കാരണം നിക്കോ​ദേ​മൊ​സി​നോ​ടുള്ള യേശു​വി​ന്റെ വാക്കുകൾ യോഹ 3:21-ൽ അവസാ​നി​ക്കു​ന്ന​താ​യി സന്ദർഭം സൂചി​പ്പി​ക്കു​ന്നു. തുടർന്ന്‌ യോഹ 3:25 വരെ, അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവ​വി​വ​ര​ണ​മാ​ണു കാണു​ന്നത്‌. യോഹ 3:26 മുതലുള്ള വാക്യ​ങ്ങ​ളി​ലേതു സ്‌നാ​പ​ക​യോ​ഹ​ന്നാ​നും അദ്ദേഹ​ത്തി​ന്റെ ശിഷ്യ​ന്മാ​രും തമ്മിലുള്ള സംഭാ​ഷ​ണ​മാണ്‌. അതു യോഹ 3:30-ൽ അവസാ​നി​ക്കു​ക​യും ചെയ്യുന്നു. യോഹ 3:31-36-ലെ വാക്കുകൾ യേശു​വി​ന്റേ​താ​യി​ട്ടല്ല രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും അതിൽ അടങ്ങി​യി​രി​ക്കു​ന്നതു യേശു അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ പഠിപ്പിച്ച സത്യങ്ങൾത​ന്നെ​യാണ്‌.

ദൈവം സത്യവാ​നാ​ണെന്നു സ്ഥിരീ​ക​രി​ക്കു​ന്നു: അക്ഷ. “ദൈവം സത്യവാ​നാ​ണെ​ന്ന​തി​നു മുദ്ര പതിക്കു​ന്നു.” “മുദ്ര പതിക്കുക” എന്നതിന്റെ ഗ്രീക്കു​പദം ഇവിടെ ആലങ്കാ​രി​ക​മാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഒരു രേഖയിൽ മുദ്ര വെച്ചാൽ അത്‌ ആധികാ​രി​ക​മാ​കും. സമാന​മാ​യി ഒരു പ്രസ്‌താ​വന തികച്ചും സത്യമാ​ണെന്നു സൂചി​പ്പി​ക്കാ​നാണ്‌ ഈ ആലങ്കാ​രി​ക​ഭാഷ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. മിശി​ഹ​യു​ടെ സാക്ഷി​മൊ​ഴി അംഗീ​ക​രി​ക്കുന്ന ഒരാൾ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ പ്രവച​നങ്ങൾ സത്യമാ​യി​ത്തീർന്നെന്ന്‌ അംഗീ​ക​രി​ക്കു​ക​യാണ്‌. അതിലൂ​ടെ അയാൾ ദൈവം സത്യവാ​നാ​ണെന്നു സമ്മതി​ക്കു​ക​യു​മാണ്‌.​—റോമ 3:4 താരത​മ്യം ചെയ്യുക.

വിശ്വ​സി​ക്കു​ന്ന​വന്‌ . . . അനുസ​രി​ക്കാ​ത്ത​വന്‌: യോഹ 3:16-ന്റെ പഠനക്കു​റി​പ്പു കാണുക.

മകനിൽ വിശ്വ​സി​ക്കുന്ന: ഇവിടെ കാണുന്ന പിസ്റ്റ്യൂ​വോ (“വിശ്വാ​സം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള പീസ്റ്റിസ്‌ എന്ന ഗ്രീക്കു​നാ​മ​വു​മാ​യി ഇതിനു ബന്ധമുണ്ട്‌.) എന്ന ഗ്രീക്കു​ക്രി​യ​യു​ടെ അടിസ്ഥാ​നാർഥം “വിശ്വ​സി​ക്കുക; വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക” എന്നൊ​ക്കെ​യാണ്‌. എന്നാൽ സന്ദർഭം, വ്യാക​ര​ണ​ഘടന എന്നിവ​യ​നു​സ​രിച്ച്‌ ഇതിന്റെ അർഥത്തിന്‌ അൽപ്പ​മൊ​ക്കെ വ്യത്യാ​സം വന്നേക്കാം. ഒരാൾ അസ്‌തി​ത്വ​ത്തി​ലുണ്ട്‌ എന്നു വിശ്വ​സി​ക്കു​ന്ന​തി​നെ​യോ അംഗീ​ക​രി​ക്കു​ന്ന​തി​നെ​യോ മാത്രമല്ല ഈ പദം കുറി​ക്കു​ന്നത്‌. (യാക്ക 2:19) ഒരാളിൽ ശക്തമായ വിശ്വാ​സ​വും ആശ്രയ​വും ഉള്ളതു​കൊണ്ട്‌ അയാളെ അനുസ​രി​ക്കുക എന്നൊരു അർഥവും അതിനുണ്ട്‌. യോഹ 3:16-ൽ പിസ്റ്റ്യൂ​വോ എന്ന ക്രിയ​യോ​ടൊ​പ്പം ഒരു പ്രത്യ​യ​വും​കൂ​ടെ ചേർത്തി​ട്ടുണ്ട്‌. ആ പദപ്ര​യോ​ഗ​ത്തെ​ക്കു​റിച്ച്‌ ഒരു പണ്ഡിതൻ പറയു​ന്നത്‌ ഇതാണ്‌: “വിശ്വാ​സം എന്നത്‌ ഇവിടെ ഒരു പ്രവൃ​ത്തി​യാ​യി​ട്ടാ​ണു കണക്കാ​ക്കു​ന്നത്‌, ആരെങ്കി​ലും ചെയ്യുന്ന ഒരു കാര്യ​മാ​യിട്ട്‌. അതായത്‌ ആരി​ലെ​ങ്കി​ലും വിശ്വാ​സം അർപ്പി​ക്കുക എന്നതു​പോ​ലെ.” [പുതി​യ​നി​യമ ഗ്രീക്കി​ന്റെ അടിസ്ഥാ​ന​വ്യാ​ക​രണം (ഇംഗ്ലീഷ്‌), പോൾ എൽ. കോഫ്‌മൻ, 1982, പേ. 46] യേശു ഇവിടെ സംസാ​രി​ച്ചതു വിശ്വാ​സ​ത്തി​ന്റെ ഒരൊറ്റ പ്രവൃ​ത്തി​യെ​ക്കു​റി​ച്ചല്ല, മറിച്ച്‌ ജീവി​ത​ത്തി​ലു​ട​നീ​ളം വിശ്വാ​സം തെളി​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണെന്നു വ്യക്തം. യോഹ 3:36-ൽ സമാന​മായ ഒരു പദപ്ര​യോ​ഗം കാണാം. അവിടെ ‘പുത്ര​നിൽ വിശ്വ​സി​ക്കുക’ എന്നതിനു നേർവി​പ​രീ​ത​മാ​യി പറഞ്ഞി​രി​ക്കു​ന്നതു ‘പുത്രനെ അനുസ​രി​ക്കാ​തി​രി​ക്കുക’ എന്നാണ്‌. അതു​കൊണ്ട്‌ ‘വിശ്വ​സി​ക്കുക’ എന്ന്‌ അവിടെ പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥവും ഒരാളു​ടെ ശക്തമായ വിശ്വാ​സ​ത്തി​നു തെളി​വേ​കാൻ അനുസ​രണം കാണി​ക്കുക എന്നുത​ന്നെ​യാണ്‌.

ദൃശ്യാവിഷ്കാരം