യശയ്യ 30:1-33

30  “ദുശ്ശാ​ഠ്യ​ക്കാ​രായ പുത്ര​ന്മാ​രു​ടെ കാര്യം കഷ്ടം!”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.“അവർ എന്റേത​ല്ലാത്ത പദ്ധതികൾ നടപ്പാ​ക്കു​ന്നു,+എന്റെ ആത്മാവ്‌ തോന്നി​പ്പി​ക്കാ​തെ അവർ സഖ്യങ്ങൾ ഉണ്ടാക്കു​ന്നു;*അങ്ങനെ അവർ പാപങ്ങ​ളോ​ടു പാപങ്ങൾ കൂട്ടുന്നു.   ഫറവോന്റെ സംരക്ഷണത്തിൽ* അഭയം പ്രാപി​ക്കാ​നുംഈജി​പ്‌തി​ന്റെ തണലിൽ സുരക്ഷി​ത​ത്വം തേടാ​നുംഅവർ എന്നോട്‌ ആലോചിക്കാതെ+ ഈജി​പ്‌തി​ലേക്കു പോകു​ന്നു.+   എന്നാൽ ഫറവോ​ന്റെ സംരക്ഷണം നിമിത്തം നിങ്ങൾ ലജ്ജി​ക്കേ​ണ്ടി​വ​രും,ഈജി​പ്‌തി​ന്റെ തണലിലെ അഭയം നിങ്ങൾക്ക്‌ അപമാനം വരുത്തും.+   അവന്റെ പ്രഭു​ക്ക​ന്മാർ സോവാ​നി​ലാണ്‌,+അവന്റെ സന്ദേശ​വാ​ഹകർ ഹാനേ​സിൽ എത്തിയി​രി​ക്കു​ന്നു.   അവർക്കു ഗുണ​മൊ​ന്നും ചെയ്യാൻ കഴിയാത്ത ഒരു ജനംഅവരെ​യെ​ല്ലാം നാണം​കെ​ടു​ത്തും.ആ ജനം അവർക്ക്‌ അപമാ​ന​വും ലജ്ജയും മാത്രം വരുത്തു​ന്നു,അവർ ഉപകാ​ര​മോ സഹായ​മോ ചെയ്യു​ന്നില്ല.”+  തെക്കുള്ള മൃഗങ്ങൾക്കെ​തി​രെ​യുള്ള ഒരു പ്രഖ്യാ​പനം: ദുരി​ത​ത്തി​ന്റെ​യും കഷ്ടതയു​ടെ​യും ദേശത്തു​കൂ​ടെ,സിംഹ​ത്തി​ന്റെ, അലറുന്ന സിംഹ​ത്തി​ന്റെ, ദേശത്തു​കൂ​ടെ,അണലി​യു​ടെ​യും പറക്കുന്ന തീനാഗത്തിന്റെയും* ദേശത്തു​കൂ​ടെഅവർ അവരുടെ സമ്പത്ത്‌ കഴുത​പ്പു​റ​ത്തുംസമ്മാനങ്ങൾ ഒട്ടകപ്പു​റ​ത്തും കയറ്റി​ക്കൊ​ണ്ടു​പോ​കു​ന്നു. എന്നാൽ ഇതൊ​ന്നും ആ ജനത്തിനു പ്രയോ​ജനം ചെയ്യില്ല.   ഈജിപ്‌തിന്റെ സഹായം​കൊണ്ട്‌ ഒരു ഗുണവു​മി​ല്ല​ല്ലോ.+ അതു​കൊണ്ട്‌ ഞാൻ ഇതിനെ, “വെറുതേ ഇരിക്കുന്ന രാഹാബ്‌”+ എന്നു വിളിച്ചു.   “ചെല്ലുക, അവർ കാൺകെ അത്‌ ഒരു ഫലകത്തിൽ എഴുതുക;+ഭാവി​യിൽ ഉപകരി​ക്കേ​ണ്ട​തിന്‌,ഒരു നിത്യ​സാ​ക്ഷ്യ​മാ​യിഅത്‌ ഒരു പുസ്‌ത​ക​ത്തിൽ കുറി​ച്ചു​വെ​ക്കുക.+   അവർ ധിക്കാ​രി​ക​ളായ ഒരു ജനവും+ വഞ്ചകരായ മക്കളും+ ആണല്ലോ,യഹോ​വ​യു​ടെ നിയമം* കേൾക്കാൻ കൂട്ടാ​ക്കാത്ത മക്കൾതന്നെ.+ 10  അവർ ദിവ്യ​ജ്ഞാ​നി​ക​ളോ​ടു പറയുന്നു: ‘നിങ്ങൾ ഇനി ദർശി​ക്ക​രുത്‌;’ ദിവ്യ​ദർശി​ക​ളോ​ടു പറയുന്നു: ‘ഞങ്ങളോ​ടു നേരുള്ള ദർശനങ്ങൾ പറയരു​ത്‌;+ കാതിന്‌ ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാ​ഴ്‌ചകൾ കാണുക.+ 11  നിങ്ങൾ പാത വിട്ടു​മാ​റുക; വഴിമാ​റി സഞ്ചരി​ക്കുക. ഞങ്ങളോട്‌ ഇനി ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നെ​ക്കു​റിച്ച്‌ സംസാ​രി​ക്ക​രുത്‌.’”+ 12  അതുകൊണ്ട്‌ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ ഇങ്ങനെ പറയുന്നു: “നിങ്ങൾ ഈ വാക്ക്‌ തള്ളിക്കളയുകയും+ചതിയി​ലും വഞ്ചനയി​ലും ആശ്രയി​ക്കു​ക​യും ചെയ്യു​ന്ന​തി​നാൽ,നിങ്ങൾ ഇക്കാര്യ​ങ്ങ​ളിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​തി​നാൽ,+ 13  ഈ തെറ്റ്‌ നിങ്ങൾക്കു പൊളിഞ്ഞ ഒരു മതിൽപോ​ലെ​യുംഉന്തിനിൽക്കു​ന്ന, വീഴാ​റായ ഒരു വൻമതിൽപോ​ലെ​യും ആയിരി​ക്കും. അതു പെട്ടെന്ന്‌, ഞൊടി​യി​ട​യിൽ തകർന്നു​വീ​ഴും. 14  അതു കുശവന്റെ മൺകു​ടം​പോ​ലെ ഉടഞ്ഞു​പോ​കും;അടുപ്പിൽനിന്ന്‌ കനൽ വാരാ​നോചെളിക്കുഴിയിൽനിന്ന്‌* വെള്ളം കോരി​യെ​ടു​ക്കാ​നോ കഴിയുന്ന ഒരു കഷണം​പോ​ലും ബാക്കി​വ​രില്ല.അത്‌ ഒന്നാകെ തകർന്ന്‌ പൊടി​ഞ്ഞു​പോ​കും.” 15  അതുകൊണ്ടാണ്‌ പരമാ​ധി​കാ​രി​യാം കർത്താ​വും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും ആയ യഹോവ പറയു​ന്നത്‌: “എന്റെ അടു​ത്തേക്കു മടങ്ങി​വന്ന്‌ വിശ്ര​മി​ക്കുക; എന്നാൽ നിങ്ങൾ രക്ഷപ്പെ​ടും;ശാന്തരാ​യി​രുന്ന്‌ എന്നിൽ ആശ്രയി​ക്കുക; അതാണു നിങ്ങളു​ടെ ബലം.”+ പക്ഷേ അതിനു നിങ്ങൾ മനസ്സു​കാ​ണി​ച്ചില്ല.+ 16  പകരം നിങ്ങൾ പറഞ്ഞു: “ഇല്ല, ഞങ്ങൾ കുതി​ര​പ്പു​റത്ത്‌ കയറി ഓടി​പ്പോ​കും!” അതു​കൊണ്ട്‌ നിങ്ങൾ ഓടി​പ്പോ​കേ​ണ്ടി​വ​രും. “വേഗത​യേ​റിയ കുതി​ര​ക​ളു​ടെ പുറത്ത്‌ ഞങ്ങൾ സഞ്ചരി​ക്കും!”+എന്നു നിങ്ങൾ പറഞ്ഞു. അതു​കൊണ്ട്‌ നിങ്ങളെ പിന്തു​ട​രു​ന്നവർ വേഗത​യു​ള്ള​വ​രാ​യി​രി​ക്കും.+ 17  ഒരുവന്റെ ഭീഷണി​യിൽ ആയിരം പേർ വിറയ്‌ക്കും;+അഞ്ചു പേർ ഭയപ്പെ​ടു​ത്തു​മ്പോൾ നിങ്ങൾ ഓടി​പ്പോ​കും.ശേഷി​ക്കു​ന്ന​വർ പർവത​ശി​ഖ​ര​ത്തിൽ തനിയെ നിൽക്കുന്ന ഒരു തൂണു​പോ​ലെ​യുംകുന്നി​ന്മു​ക​ളി​ലെ കൊടി​മ​രം​പോ​ലെ​യും ആയിത്തീ​രും.+ 18  എന്നാൽ നിങ്ങ​ളോ​ടു കരുണ കാണി​ക്കാൻ യഹോവ ക്ഷമയോടെ* കാത്തി​രി​ക്കു​ന്നു,+നിങ്ങ​ളോ​ടു കനിവ്‌ കാട്ടാൻ ദൈവം എഴു​ന്നേൽക്കും.+ യഹോവ ന്യായ​ത്തി​ന്റെ ദൈവ​മ​ല്ലോ.+ ദൈവ​ത്തി​നു​വേണ്ടി കാത്തിരിക്കുന്ന* എല്ലാവ​രും സന്തുഷ്ടർ.+ 19  ജനം സീയോ​നിൽ, അതായത്‌ യരുശ​ലേ​മിൽ,+ താമസി​ക്കു​മ്പോൾ നീ ഒരു കാരണ​വ​ശാ​ലും ദുഃഖി​ച്ചു​ക​ര​യില്ല.+ സഹായ​ത്തി​നു​വേ​ണ്ടി​യുള്ള നിന്റെ നിലവി​ളി കേൾക്കുന്ന മാത്ര​യിൽ ദൈവം ഉറപ്പാ​യും നിന്നോ​ടു കരുണ കാണി​ക്കും; അതു കേൾക്കുന്ന ഉടനെ ഉത്തരം തരും.+ 20  യഹോവ നിനക്കു കഷ്ടതയാ​കുന്ന അപ്പവും+ ഉപദ്ര​വ​മാ​കുന്ന വെള്ളവും തന്നാലും നിന്റെ മഹാനായ ഉപദേഷ്ടാവ്‌+ ഇനി ഒളിച്ചി​രി​ക്കില്ല; നിന്റെ സ്വന്തം കണ്ണു​കൊണ്ട്‌ നീ ആ ഉപദേ​ഷ്ടാ​വി​നെ കാണും. 21  നീ വഴി​തെറ്റി ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറി​യാൽ, “ഇതാണു വഴി,+ ഇതിലേ നടക്കുക” എന്നൊരു ശബ്ദം നിന്റെ പിന്നിൽനി​ന്ന്‌ കേൾക്കും.+ 22  നിന്റെ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളിൽ പൊതി​ഞ്ഞി​രി​ക്കുന്ന വെള്ളി​യും നിന്റെ ലോഹ​പ്ര​തി​മ​ക​ളിൽ പൂശി​യി​രി​ക്കുന്ന സ്വർണ​വും നീ അശുദ്ധ​മാ​ക്കും.+ “ദൂരെ പോ!” എന്നു പറഞ്ഞ്‌* ആർത്തവ​കാ​ലത്തെ തുണി​പോ​ലെ നീ അതു വലി​ച്ചെ​റി​യും.+ 23  നീ വിതയ്‌ക്കുന്ന വിത്തി​നാ​യി ദൈവം മഴ പെയ്യി​ക്കും;+ ദേശം സമൃദ്ധ​മാ​യി ആഹാരം ഉത്‌പാ​ദി​പ്പി​ക്കും; അതു പോഷ​ക​സ​മ്പു​ഷ്ട​മായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാ​ല​മായ പുൽപ്പു​റ​ങ്ങ​ളിൽ മേഞ്ഞു​ന​ട​ക്കും.+ 24  വയലിൽ പണി​യെ​ടു​ക്കുന്ന നിന്റെ കഴുത​ക​ളും കന്നുകാ​ലി​ക​ളും പുളി​യൻചീര ചേർത്ത തീറ്റ തിന്നും. അതെ, കോരി​ക​കൾകൊ​ണ്ടും മുൾക്ക​ര​ണ്ടി​കൾകൊ​ണ്ടും പാറ്റി​യെ​ടുത്ത തീറ്റ അവ തിന്നും. 25  വലിയ സംഹാ​ര​ത്തി​ന്റെ ദിവസ​ത്തിൽ ഗോപു​രങ്ങൾ തകർന്നു​വീ​ഴു​മ്പോൾ, എല്ലാ ഉയർന്ന പർവത​ങ്ങ​ളി​ലും എല്ലാ വലിയ കുന്നു​ക​ളി​ലും അരുവി​ക​ളും തോടു​ക​ളും ഉണ്ടായി​രി​ക്കും.+ 26  യഹോവ തന്റെ ജനത്തിന്റെ+ ഒടിവു​കൾ വെച്ചു​കെ​ട്ടു​ക​യും തന്റെ അടി​യേറ്റ്‌ ഗുരു​ത​ര​മാ​യി മുറി​വു​പ​റ്റി​യ​വരെ സുഖപ്പെടുത്തുകയും+ ചെയ്യുന്ന ദിവസം, പൂർണ​ച​ന്ദ്രൻ സൂര്യ​നെ​പ്പോ​ലെ പ്രകാ​ശി​ക്കും; അന്നു സൂര്യന്റെ വെളിച്ചം ഏഴു മടങ്ങ്‌ ഉജ്ജ്വല​മാ​കും;+ അത്‌ ഏഴു ദിവസത്തെ വെളി​ച്ച​ത്തി​നു തുല്യ​മാ​യി​രി​ക്കും. 27  അതാ, യഹോ​വ​യു​ടെ പേര്‌ ദൂരെ​നിന്ന്‌ വരുന്നു,അതു ദൈവ​കോ​പ​ത്താൽ ജ്വലി​ച്ചും കനത്ത മേഘം​കൊണ്ട്‌ ഇരുണ്ടും ഇരിക്കു​ന്നു. ദൈവ​ത്തി​ന്റെ വായിൽ ക്രോധം നിറഞ്ഞി​രി​ക്കു​ന്നു,ദൈവ​ത്തി​ന്റെ നാവ്‌, ദഹിപ്പി​ക്കുന്ന അഗ്നിയാ​ണ്‌.+ 28  ജനതകളെ വിനാശത്തിന്റെ* അരിപ്പ​യിൽ ഇട്ട്‌ തെള്ളാ​നാ​യി,ദൈവ​ത്തി​ന്റെ ആത്മാവ്‌* കവി​ഞ്ഞൊ​ഴു​കി കഴു​ത്തോ​ളം എത്തുന്ന ഒരു നദി​പോ​ലെ​യാ​യി​രി​ക്കു​ന്നു;ജനതക​ളു​ടെ വായിൽ വഴി​തെ​റ്റി​ക്കുന്ന ഒരു കടിഞ്ഞാ​ണു​ണ്ടാ​യി​രി​ക്കും.+ 29  എന്നാൽ നിങ്ങളു​ടെ പാട്ട്‌നിങ്ങൾ ഉത്സവത്തിന്‌+ ഒരുങ്ങുന്ന* രാത്രി​യിൽ പാടുന്ന പാട്ടു​പോ​ലെ​യാ​കും.ഇസ്രാ​യേ​ലി​ന്റെ പാറയായ യഹോവയുടെ+ പർവത​ത്തി​ലേക്ക്‌കുഴലുമായി* നടന്നു​പോ​കുന്ന ഒരുവ​നെ​പ്പോ​ലെനിങ്ങളു​ടെ ഹൃദയം ആഹ്ലാദി​ക്കും. 30  യഹോവ തന്റെ ഗംഭീ​ര​സ്വ​രം കേൾപ്പി​ക്കും;+അടിക്കാ​നാ​യി ഉഗ്രകോപത്തോടെ+ കൈ വീശും.+ദഹിപ്പി​ക്കു​ന്ന അഗ്നിജ്വാലയോടും+ മേഘസ്‌ഫോടനത്തോടും+ഇടിമു​ഴ​ക്ക​ത്തോ​ടും കൊടു​ങ്കാ​റ്റോ​ടും ആലിപ്പഴവർഷത്തോടും+ കൂടെ അത്‌ ഇറങ്ങി​വ​രു​ന്നത്‌ അവർ കാണും. 31  യഹോവയുടെ സ്വരം കേട്ട്‌ അസീറിയ പേടി​ച്ചു​വി​റ​യ്‌ക്കും,+ദൈവം അതിനെ വടി​കൊണ്ട്‌ അടിക്കും.+ 32  അവരോടു പോരാ​ടാ​നാ​യി യഹോവ കൈ ഓങ്ങു​മ്പോൾ,ശിക്ഷയു​ടെ വടി വീശിഅസീറി​യ​യെ ഓരോ തവണയും അടിക്കു​മ്പോൾ,+തപ്പി​ന്റെ​യും കിന്നര​ത്തി​ന്റെ​യും നാദം മുഴങ്ങും.+ 33  അവന്റെ തോഫെത്ത്‌*+ ഒരുക്കി​ക്ക​ഴി​ഞ്ഞു;രാജാ​വി​നു​വേ​ണ്ടി​യും അതു തയ്യാറാ​ക്കി​യി​ട്ടുണ്ട്‌.+ അവൻ ആഴത്തി​ലും വീതി​യി​ലും ചിത ഒരുക്കി​യി​രി​ക്കു​ന്നു,തീയും വിറകും ധാരാളം കരുതി​യി​ട്ടുണ്ട്‌. ഗന്ധകപ്രവാഹംപോലുള്ള* യഹോ​വ​യു​ടെ ശ്വാസംഅതിനു തീ കൊളു​ത്തും.

അടിക്കുറിപ്പുകള്‍

അക്ഷ. “അവർ പാനീ​യ​നി​വേ​ദ്യം ഒഴിക്കു​ന്നു.” തെളി​വ​നു​സ​രി​ച്ച്‌ കരാർ ഉണ്ടാക്കു​ന്ന​തി​നെ കുറി​ക്കു​ന്നു.
അക്ഷ. “ഫറവോ​ന്റെ കോട്ട​യിൽ.”
അഥവാ “വേഗത​യുള്ള വിഷസർപ്പ​ത്തി​ന്റെ​യും.”
അഥവാ “ഉപദേശം.”
മറ്റൊരു സാധ്യത “ജലസം​ഭ​ര​ണി​യിൽനി​ന്ന്‌.”
അഥവാ “പ്രതീ​ക്ഷ​യോ​ടെ.”
അഥവാ “ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കുന്ന.”
മറ്റൊരു സാധ്യത “വൃത്തി​കെ​ട്ടത്‌ എന്നു പറഞ്ഞ്‌.”
അക്ഷ. “വ്യർഥ​ത​യു​ടെ.”
അഥവാ “ശ്വാസം.”
അഥവാ “നിങ്ങ​ളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ക്കുന്ന.”
അഥവാ “കുഴൽനാ​ദ​ത്തി​ന​നു​സ​രി​ച്ച്‌.”
“തോ​ഫെത്ത്‌” എന്നതു ദഹിപ്പി​ക്കാ​നുള്ള ഒരു സ്ഥലത്തെ കുറി​ക്കു​ന്നു. അതു നാശത്തെ അർഥമാ​ക്കു​ന്നു.
അഥവാ “കുത്തി​യൊ​ഴു​കി വരുന്ന സൾഫർപോ​ലുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം