വെളിപാട്‌ 10:1-11

10  പിന്നെ ശക്തനായ മറ്റൊരു ദൈവ​ദൂ​തൻ മേഘം ധരിച്ചും* തലയിൽ മഴവില്ല്‌ അണിഞ്ഞും സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. ദൂതന്റെ മുഖം സൂര്യനെപ്പോലെയും+ കാലുകൾ* അഗ്നിസ്‌തം​ഭ​ങ്ങൾപോലെ​യും ആയിരു​ന്നു.  ദൂതന്റെ കൈയിൽ നിവർത്തി​പ്പി​ടിച്ച ചെറിയൊ​രു ചുരു​ളു​ണ്ടാ​യി​രു​ന്നു. ദൂതൻ വലതു​കാൽ കടലി​ലും ഇടതു​കാൽ കരയി​ലും ഉറപ്പി​ച്ചു​നിന്ന്‌  സിംഹം ഗർജി​ക്കു​ന്ന​തുപോ​ലെ ഉറക്കെ ഗർജിച്ചു.+ ദൂതൻ ഗർജി​ച്ചപ്പോൾ ഏഴ്‌ ഇടിമുഴക്കങ്ങൾ+ സംസാ​രി​ച്ചു.  ഏഴ്‌ ഇടിമു​ഴ​ക്കങ്ങൾ സംസാ​രി​ച്ചപ്പോൾ ഞാൻ അത്‌ എഴുതാൻ ഒരുങ്ങി. എന്നാൽ സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം എന്നോട്‌,+ “ആ ഏഴ്‌ ഇടിമു​ഴ​ക്കങ്ങൾ പറഞ്ഞ കാര്യങ്ങൾ മുദ്ര​യി​ട്ടുവെ​ക്കുക; അവ എഴുത​രുത്‌” എന്നു പറഞ്ഞു.  കടലിലും കരയി​ലും നിൽക്കു​ന്ന​താ​യി ഞാൻ കണ്ട ദൂതൻ വലതു​കൈ സ്വർഗ​ത്തേക്ക്‌ ഉയർത്തി,  ആകാശവും അതിലു​ള്ള​തും ഭൂമി​യും അതിലു​ള്ള​തും കടലും അതിലു​ള്ള​തും സൃഷ്ടിച്ചവനും+ എന്നു​മെന്നേ​ക്കും ജീവിക്കുന്നവനും+ ആയ ദൈവത്തെച്ചൊ​ല്ലി ആണയിട്ട്‌ പറഞ്ഞു: “ഇനി താമസി​ക്കില്ല.  ദൈവം തന്റെ അടിമ​ക​ളായ പ്രവാചകന്മാരെ+ അറിയിച്ച പാവനരഹസ്യത്തെക്കുറിച്ചുള്ള+ സന്തോ​ഷ​വാർത്ത ഏഴാമത്തെ ദൂതൻ+ കാഹളം ഊതാ​റാ​കുന്ന സമയത്ത്‌+ നിറ​വേ​റും.”  സ്വർഗത്തിൽനിന്ന്‌ ഞാൻ കേട്ട ശബ്ദം+ വീണ്ടും എന്നോട്‌, “നീ ചെന്ന്‌ കടലി​ലും കരയി​ലും ആയി നിൽക്കുന്ന ദൂതന്റെ കൈയിൽനി​ന്ന്‌ തുറന്നി​രി​ക്കുന്ന ആ ചുരുൾ വാങ്ങുക”+ എന്നു പറഞ്ഞു.  ഞാൻ ദൂതന്റെ അടുത്ത്‌ ചെന്ന്‌ ആ ചെറിയ ചുരുൾ ചോദി​ച്ചു. ദൂതൻ എന്നോടു പറഞ്ഞു: “നീ ഇതു വാങ്ങി കഴിക്കുക.+ ഇതു നിന്റെ വയറ്റിൽ ചെല്ലു​മ്പോൾ കയ്‌പ്‌ അനുഭ​വപ്പെ​ടുമെ​ങ്കി​ലും വായിൽ തേൻപോ​ലെ മധുരി​ക്കും.” 10  ഞാൻ ആ ചെറിയ ചുരുൾ ദൂതന്റെ കൈയിൽനി​ന്ന്‌ വാങ്ങി കഴിച്ചു.+ അത്‌ എന്റെ വായിൽ തേൻപോ​ലെ മധുരിച്ചെങ്കിലും+ വയറ്റിൽ ചെന്ന​പ്പോൾ കയ്‌പ്‌ അനുഭ​വപ്പെട്ടു. 11  “നീ ഇനിയും വംശങ്ങളെ​യും ജനതകളെ​യും ഭാഷകളെ​യും പല രാജാ​ക്ക​ന്മാരെ​യും കുറിച്ച്‌ പ്രവചി​ക്കണം” എന്ന കല്‌പന എനിക്ക്‌ അപ്പോൾ ലഭിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ചുറ്റി​യും.”
അക്ഷ. “പാദങ്ങൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം