യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 4:1-11

4  പിന്നെ ഞാൻ നോക്കി​യപ്പോൾ അതാ, സ്വർഗ​ത്തിൽ ഒരു തുറന്ന വാതിൽ! ഞാൻ ആദ്യം കാഹള​നാ​ദംപോ​ലുള്ള ഒരു ശബ്ദം കേട്ടു. അത്‌ എന്നോടു പറഞ്ഞു: “ഇങ്ങോട്ടു കയറി​വരൂ. സംഭവി​ക്കാ​നുള്ള കാര്യങ്ങൾ ഞാൻ നിനക്കു കാണി​ച്ചു​ത​രാം.”  ഉടനെ ഞാൻ ദൈവാ​ത്മാ​വി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി. അതാ, സ്വർഗ​ത്തിൽ ഒരു സിംഹാ​സനം! സിംഹാ​സ​ന​ത്തിൽ ആരോ ഇരിക്കു​ന്നു.+  ആ വ്യക്തി കാഴ്‌ച​യ്‌ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പു​ര​ത്‌ന​വും പോ​ലെ​യാ​യി​രു​ന്നു. സിംഹാ​സ​ന​ത്തി​നു ചുറ്റും മരതകംപോ​ലുള്ള ഒരു മഴവി​ല്ലു​ണ്ടാ​യി​രു​ന്നു.+  സിംഹാസനത്തിനു ചുറ്റും വേറെ 24 സിംഹാ​സ​നങ്ങൾ; അവയിൽ ഇരിക്കുന്ന 24 മൂപ്പന്മാരെയും*+ ഞാൻ കണ്ടു; അവർ വെള്ളവ​സ്‌ത്ര​വും തലയിൽ സ്വർണ​കി​രീ​ട​വും ധരിച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.  സിംഹാസനത്തിൽനിന്ന്‌ മിന്നൽപ്പിണരുകളും+ ശബ്ദങ്ങളും ഇടിമുഴക്കങ്ങളും+ വന്നു​കൊ​ണ്ടി​രു​ന്നു; സിംഹാ​സ​ന​ത്തി​നു മുന്നിൽ ജ്വലി​ക്കുന്ന ഏഴു വിളക്കു​കൾ; ഇവ ദൈവ​ത്തി​ന്റെ ഏഴ്‌ ആത്മാക്കളെ+ പ്രതീ​കപ്പെ​ടു​ത്തു​ന്നു.  സിംഹാസനത്തിനു മുന്നിൽ പളുങ്കുപോ​ലെ ഒരു കണ്ണാടി​ക്കടൽ.+ സിംഹാ​സ​ന​ത്തി​ന്റെ നടുഭാഗത്ത്‌* ചുറ്റി​ലു​മാ​യി നാലു ജീവികൾ;+ അവയ്‌ക്കു മുന്നി​ലും പിന്നി​ലും നിറയെ കണ്ണുകൾ.  ഒന്നാമത്തെ ജീവി സിംഹത്തെപ്പോ​ലി​രു​ന്നു;+ രണ്ടാം ജീവി കാള​യെപ്പോ​ലെ;+ മൂന്നാം ജീവി+ മനുഷ്യ​മു​ഖ​മു​ള്ളത്‌; നാലാം ജീവി+ പറക്കുന്ന കഴുകനെപ്പോ​ലെ.+  നാലു ജീവി​ക​ളിൽ ഓരോ​ന്നി​നും ആറു ചിറകു​ണ്ടാ​യി​രു​ന്നു. അവയുടെ ചുറ്റി​ലും അകത്തും നിറയെ കണ്ണുക​ളു​ണ്ടാ​യി​രു​ന്നു.+ ആ ജീവികൾ രാപ്പകൽ, “ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും വരുന്നവനും+ ആയ സർവശ​ക്ത​നാം ദൈവ​മായ യഹോവ* പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ”+ എന്ന്‌ ഇടവി​ടാ​തെ പറഞ്ഞുകൊ​ണ്ടി​രു​ന്നു.  എന്നുമെന്നേക്കും+ ജീവി​ക്കു​ന്ന​വ​നും സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നും ആയ ദൈവ​ത്തിന്‌ ആ ജീവികൾ മഹത്ത്വ​വും ബഹുമാ​ന​വും നന്ദിയും നൽകുമ്പോഴൊ​ക്കെ 10  24 മൂപ്പന്മാർ+ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്റെ മുമ്പാകെ കുമ്പിട്ട്‌ എന്നു​മെന്നേ​ക്കും ജീവി​ക്കു​ന്ന​വനെ ആരാധി​ക്കു​ക​യും അവരുടെ കിരീ​ടങ്ങൾ സിംഹാ​സ​ന​ത്തി​നു മുന്നിൽ ഇട്ടു​കൊണ്ട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: 11  “ഞങ്ങളുടെ ദൈവ​മായ യഹോവേ,* മഹത്ത്വവും+ ബഹുമാനവും+ ശക്തിയും+ ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌;+ അങ്ങയുടെ ഇഷ്ടപ്ര​കാ​ര​മാണ്‌ എല്ലാം ഉണ്ടായ​തും സൃഷ്ടി​ക്കപ്പെ​ട്ട​തും.”

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “നടുഭാ​ഗത്ത്‌ സിംഹാ​സ​ന​ത്തി​ന്‌ അടുത്തും.”
അനു. എ5 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം