വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കർത്താവിന്റെ ദിവസത്തിൽ ഭൂകമ്പങ്ങൾ

കർത്താവിന്റെ ദിവസത്തിൽ ഭൂകമ്പങ്ങൾ

അധ്യായം 18

കർത്താ​വി​ന്റെ ദിവസ​ത്തിൽ ഭൂകമ്പങ്ങൾ

1, 2. (എ) ഒരു കഠിന ഭൂകമ്പം അനുഭ​വി​ക്കു​ന്നത്‌ എങ്ങനെ​യി​രി​ക്കും? (ബി) ആറാം മുദ്ര തുറക്കു​മ്പോൾ യോഹ​ന്നാൻ എന്തു വർണി​ക്കു​ന്നു?

 നിങ്ങൾ എന്നെങ്കി​ലും ഒരു കഠിന ഭൂകമ്പം അനുഭ​വി​ച്ചി​ട്ടു​ണ്ടോ? അതു സന്തോ​ഷ​ക​ര​മായ ഒരനു​ഭ​വമല്ല. ഒരു വലിയ ഭൂചലനം അസ്വസ്ഥ​ത​യു​ണ്ടാ​ക്കുന്ന ഒരു കുലു​ക്ക​ത്തോ​ടെ​യും ഒരു മൂളൽശ​ബ്ദ​ത്തോ​ടെ​യും തുടങ്ങി​യേ​ക്കാം. നിങ്ങൾ ഒരു സുരക്ഷി​ത​സ്ഥാ​ന​ത്തേക്ക്‌—ഒരുപക്ഷേ ഒരു ഡെസ്‌ക്കി​ന​ടി​യി​ലേക്കു—നീങ്ങു​മ്പോൾ ഇടവി​ട്ടു​ളള ആട്ടം വഷളാ​യേ​ക്കാം. അല്ലെങ്കിൽ പാത്ര​ങ്ങ​ളും ഉപകര​ണ​ങ്ങ​ളും കെട്ടിടം തന്നെയും തകർത്തു​കൊണ്ട്‌ അതു പെട്ടെ​ന്നു​ളള ഒരു ആഘാത​മാ​യി വന്നേക്കാം. വീണ്ടും നാശം വിതച്ചു​കൊ​ണ്ടും ദുരിതം വർധി​പ്പി​ച്ചു​കൊ​ണ്ടും കൂടെ​ക്കൂ​ടെ ഉണ്ടാകുന്ന അനന്തര​ക​മ്പ​നങ്ങൾ നിമിത്തം നാശനഷ്ടം വളരെ വിപത്‌ക​ര​മാ​യേ​ക്കാം.

2 ഇതു മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ ആറാം മുദ്ര തുറക്കു​മ്പോൾ യോഹ​ന്നാൻ എന്തു വർണി​ക്കു​ന്നു​വെന്നു പരിചി​ന്തി​ക്കുക: “ആറാം മുദ്ര പൊട്ടി​ച്ച​പ്പോൾ വലി​യോ​രു ഭൂകമ്പം ഉണ്ടായി.” (വെളി​പ്പാ​ടു 6:12എ) ഇതു മററു മുദ്രകൾ തുറക്കുന്ന അതേ കാലഘ​ട്ട​ത്തിൽ തന്നെ സംഭവി​ക്കേ​ണ്ട​താണ്‌. കർത്താ​വി​ന്റെ ദിവസ​ത്തിൽ എപ്പോ​ഴാണ്‌ ഈ ഭൂകമ്പം സംഭവി​ക്കു​ന്നത്‌, അത്‌ ഏതുതരം ഭൂകമ്പ​മാണ്‌?—വെളി​പാട്‌ 1:10.

3. (എ) തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം സംബന്ധിച്ച പ്രവച​ന​ത്തിൽ യേശു ഏതു സംഭവങ്ങൾ മുൻകൂ​ട്ടി പറഞ്ഞു? (ബി) വെളി​പ്പാ​ടു 6:12-ലെ വലിയ ആലങ്കാ​രിക ഭൂകമ്പ​ത്തോട്‌ അക്ഷരാർഥ ഭൂകമ്പങ്ങൾ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

3 ബൈബി​ളിൽ പല പ്രാവ​ശ്യം അക്ഷരീ​യ​വും ആലങ്കാ​രി​ക​വു​മായ ഭൂകമ്പ​ങ്ങ​ളെ​പ്പ​ററി പറയു​ന്നുണ്ട്‌. രാജ്യാ​ധി​കാ​ര​ത്തി​ലു​ളള തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം സംബന്ധിച്ച തന്റെ വലിയ പ്രവച​ന​ത്തിൽ യേശു ‘ഭൂകമ്പം അവിട​വി​ടെ ഉണ്ടാകും’ എന്നു മുൻകൂ​ട്ടി​പ്പ​റഞ്ഞു. ഇവ “ഈററു​നോ​വി​ന്റെ ആരംഭ”ത്തിന്റെ ഭാഗം ആയിരി​ക്കും. ഭൂമി​യി​ലെ ജനസംഖ്യ 1914-നു ശേഷം ശതകോ​ടി​ക​ളാ​യി കുതി​ച്ചു​യർന്ന​തോ​ടെ അക്ഷരാർഥ ഭൂകമ്പങ്ങൾ നമ്മുടെ കാലത്തെ ദുരി​ത​ങ്ങ​ളിൽ ഗണ്യമായ പങ്കു വഹിച്ചി​രി​ക്കു​ന്നു. (മത്തായി 24:3, 7, 8) എന്നുവ​രി​കി​ലും, അവ പ്രവചനം നിറ​വേ​റ​റു​ന്നെ​ങ്കിൽപോ​ലും ആ ഭൂകമ്പങ്ങൾ സ്വാഭാ​വി​ക​മായ പ്രകൃ​തി​വി​പ​ത്തു​ക​ളാ​യി​രു​ന്നു. അവ വെളി​പ്പാ​ടു 6:12-ലെ വലിയ പ്രതീ​കാ​ത്മക ഭൂകമ്പ​ത്തി​ന്റെ മുന്നോ​ടി​കൾ ആണ്‌. വാസ്‌ത​വ​ത്തിൽ, സാത്താന്റെ ഭൗമ മാനുഷ വ്യവസ്ഥി​തി​യെ അതിന്റെ അടിസ്ഥാ​നങ്ങൾ വരെ ഇളക്കുന്ന മുൻ പ്രകമ്പ​ന​ങ്ങ​ളു​ടെ ഒരു പരമ്പര​യു​ടെ വിനാ​ശ​ക​ര​മായ ഒരു പര്യവ​സാ​ന​മാ​യി ഇതു വരുന്നു. a

മനുഷ്യ​സ​മു​ദാ​യ​ത്തി​ലെ പ്രകമ്പ​ന​ങ്ങൾ

4. (എ) വിപത്‌ക​ര​മായ സംഭവങ്ങൾ 1914-ൽ തുടങ്ങു​മെന്ന്‌ എന്നു മുതൽ യഹോ​വ​യു​ടെ ജനം പ്രതീ​ക്ഷി​ച്ചി​രു​ന്നു? (ബി) 1914 ഏതു കാലഘ​ട്ട​ത്തി​ന്റെ അവസാ​നത്തെ കുറി​ക്കും?

4 യഹോ​വ​യു​ടെ ജനം 1870-കളുടെ മധ്യം മുതൽ 1914-ൽ വിപത്‌ക​ര​മായ സംഭവങ്ങൾ തുടങ്ങു​മെ​ന്നും വിജാ​തീ​യ​രു​ടെ കാലങ്ങ​ളു​ടെ അവസാ​നത്തെ അടയാ​ള​പ്പെ​ടു​ത്തു​മെ​ന്നും പ്രതീ​ക്ഷി​ച്ചി​രു​ന്നു. ഇത്‌ പൊ.യു.മു. 607-ൽ നടന്ന യെരു​ശ​ലേ​മി​ലെ ദാവീ​ദിക രാജ്യ​ത്തി​ന്റെ മറിച്ചി​ടൽ മുതൽ പൊ.യു. 1914-ൽ നടന്ന സ്വർഗീയ യെരു​ശ​ലേ​മി​ലെ യേശു​വി​ന്റെ സിംഹാ​സ​നാ​രോ​ഹണം വരെ നീണ്ടു​കി​ട​ക്കുന്ന ‘ഏഴു കാലങ്ങ​ളു​ടെ’ (2,520 വർഷങ്ങൾ) കാലഘ​ട്ട​മാണ്‌.—ദാനീ​യേൽ 4:24, 25; ലൂക്കോസ്‌ 21:24, കിങ്‌ ജയിംസ്‌ വേർഷൻ. b

5. (എ) സൊ​സൈ​റ​റി​യു​ടെ ആദ്യ പ്രസി​ഡൻറ്‌ 1914 ഒക്‌ടോ​ബർ 2-ന്‌ ഏതു പ്രഖ്യാ​പനം നടത്തി? (ബി) 1914-നു ശേഷം ഏതു രാഷ്‌ട്രീയ സംക്ഷോ​ഭങ്ങൾ ഉണ്ടായി?

5 അങ്ങനെ, 1914 ഒക്‌ടോ​ബർ 2-ലെ പ്രഭാ​ത​ത്തിൽ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ആദ്യ പ്രസി​ഡൻറാ​യി​രുന്ന സി. ററി. റസ്സൽ ന്യൂ​യോർക്കി​ലെ ബ്രുക്ലിൻ ബെഥേൽ കുടും​ബ​ത്തോ​ടു​കൂ​ടെ പ്രഭാ​താ​രാ​ധ​നക്കു വന്നപ്പോൾ ഈ നാടകീയ പ്രഖ്യാ​പനം നടത്തി: “വിജാ​തീ​യ​രു​ടെ കാലങ്ങൾ തീർന്നി​രി​ക്കു​ന്നു; അവരുടെ രാജാ​ക്കൻമാർക്കു തങ്ങളുടെ നാൾ കഴിഞ്ഞി​രി​ക്കു​ന്നു.” വാസ്‌ത​വ​ത്തിൽ, 1914-ൽ തുടങ്ങിയ ലോക​വ്യാ​പക സംക്ഷോ​ഭം വളരെ ദൂരവ്യാ​പ​ക​മാ​യി​രു​ന്നു, തന്നിമി​ത്തം ദീർഘ​കാ​ല​മാ​യി നിലനി​ന്നി​രുന്ന പല രാജത്വ​ങ്ങ​ളും അപ്രത്യ​ക്ഷ​മാ​യി. ബോൾഷേ​വിക്‌ വിപ്ലവ​ത്തിൽ 1917-ലെ സാർ ഭരണത്തി​ന്റെ മറിച്ചി​ടൽ മാർക്‌സി​സ​വും മുതലാ​ളി​ത്വ​വും തമ്മിലു​ളള ഇന്നത്തെ ഏററു​മു​ട്ട​ലി​ലേക്കു നയിച്ചു. രാഷ്‌ട്രീയ മാററ​ത്തി​ന്റെ പ്രകമ്പ​നങ്ങൾ ഭൂവ്യാ​പ​ക​മാ​യി മനുഷ്യ​സ​മു​ദാ​യത്തെ ശല്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇന്നു പല ഗവൺമെൻറു​ക​ളും ഒന്നോ രണ്ടോ വർഷത്തി​ല​ധി​കം അതിജീ​വി​ക്കാൻ പരാജ​യ​പ്പെ​ടു​ന്നു. രാഷ്‌ട്രീയ ലോക​ത്തി​ലെ സ്ഥിരത​യു​ടെ അഭാവം ഇററലി​യു​ടെ സംഗതി​യിൽ ദൃഷ്ടാ​ന്തീ​ക​രി​ക്ക​പ്പെ​ടു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ശേഷം വന്ന 42 വർഷങ്ങ​ളിൽ അവിടെ 47 പുതിയ ഗവൺമെൻറു​കൾ ഉണ്ടായി. എന്നാൽ അത്തരം മുൻ പ്രകമ്പ​നങ്ങൾ ഭരണപ​ര​മായ ഒരു ഇളക്കത്തി​ന്റെ മുന്നോ​ടി മാത്ര​മാണ്‌. ഫലമോ? ദൈവ​രാ​ജ്യം ഭൂമി​യു​ടെ മൊത്തം ഭരണം ഏറെറ​ടു​ക്കും.—യെശയ്യാ​വു 9:6, 7.

6. (എ) എച്ച്‌. ജി. വെൽസ്‌ അതി​പ്ര​ധാ​ന​മായ പുതിയ യുഗത്തെ വർണി​ച്ച​തെ​ങ്ങനെ? (ബി) ഒരു തത്ത്വചി​ന്ത​ക​നും ഒരു രാജ്യ​ത​ന്ത്ര​ജ്ഞ​നും 1914 മുതലു​ളള കാലഘ​ട്ട​ത്തെ​ക്കു​റിച്ച്‌ എന്തെഴു​തി?

6 പുതി​യ​തും അതി​പ്ര​ധാ​ന​വു​മായ ഒരു കാലഘ​ട്ട​ത്തി​ന്റെ തുടക്ക​മെ​ന്ന​നി​ല​യിൽ ചരി​ത്ര​കാ​രൻമാ​രും തത്ത്വചി​ന്ത​ക​രും രാഷ്‌ട്രീയ നേതാ​ക്ക​ളും 1914 എന്ന വർഷത്തി​ലേക്കു വിരൽചൂ​ണ്ടി​യി​ട്ടുണ്ട്‌. ആ കാലഘ​ട്ട​ത്തി​ലേക്കു 17 വർഷം കടന്നു​ചെ​ന്ന​പ്പോൾ ചരി​ത്ര​കാ​ര​നായ എച്ച്‌. ജി. വെൽസ്‌ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “പ്രവാ​ചകൻ മനോ​ഹ​ര​മായ കാര്യങ്ങൾ സന്തോ​ഷ​ത്തോ​ടെ പ്രവചി​ക്കും. എന്നാൽ താൻ കാണു​ന്നതു പറയുക എന്നതാണ്‌ അയാളു​ടെ ചുമതല. ഇപ്പോ​ഴും പടയാ​ളി​ക​ളും ദേശസ്‌നേ​ഹി​ക​ളും അമിത​പ​ലി​ശ​ക്കാ​രും സാമ്പത്തിക സാഹസി​ക​രും ദൃഢമാ​യി നിയ​ന്ത്രി​ക്കുന്ന ഒരു ലോകത്തെ അയാൾ കാണുന്നു; അവശേ​ഷി​ക്കുന്ന വ്യക്തി​സ്വാ​ത​ന്ത്ര്യ​ങ്ങൾ വളരെ​വേഗം നഷ്ടപ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തും കയ്‌പേ​റിയ വർഗ സമരങ്ങ​ളി​ലേക്ക്‌ എടുത്തു​ചാ​ടു​ന്ന​തും പുതിയ യുദ്ധങ്ങൾക്കാ​യി ഒരുങ്ങു​ന്ന​തു​മായ വിദ്വേ​ഷ​ത്തി​നും സംശയ​ത്തി​നും വിധേ​യ​മായ ഒരു ലോക​ത്തെ​ത്തന്നെ.” തത്ത്വചി​ന്ത​ക​നായ ബെർട്രൻറ്‌ റസ്സൽ 1953-ൽ ഇപ്രകാ​രം എഴുതി: “ലോക​ത്തി​ലെ പ്രവണ​തകൾ സംബന്ധിച്ച്‌ അറിവു​ളള ഏതൊ​രാ​ളും 1914 മുതൽ എക്കാല​ത്തും, എന്നത്തേ​തി​ലും വലിയ വിപത്തി​ലേ​ക്കു​ളള വിധി​ക​ല്‌പി​ത​വും മുൻനിർണി​ത​വു​മായ നീക്കം​പോ​ലെ തോന്നുന്ന കാര്യങ്ങൾ സംബന്ധി​ച്ചു വളരെ അസ്വസ്ഥ​നാ​യി​രി​ക്കു​ന്നു . . . അവർ മാനവ​രാ​ശി​യെ ഒരു ഗ്രീക്ക്‌ ദുരന്ത നാടക​ത്തിൽ കുപി​ത​രായ ദൈവ​ങ്ങ​ളാൽ നയിക്ക​പ്പെ​ടു​ന്ന​വ​നും വിധി​യു​ടെ​മേൽ ജയം നേടാൻ ഒരിക്ക​ലും കഴിയാ​ത്ത​വ​നു​മായ വീര​നേ​പ്പോ​ലെ കാണുന്നു.” നമ്മുടെ 20-ാം നൂററാ​ണ്ടി​ന്റെ സമാധാ​ന​പൂർണ​മായ തുടക്കം സ്‌മരി​ച്ചു​കൊണ്ട്‌ രാജ്യ​ത​ന്ത്ര​ജ്ഞ​നായ ഹരോൾഡ്‌ മാക്‌മി​ല്ലൻ 1980-ൽ ഇപ്രകാ​രം പറഞ്ഞു: “സകലവും അധിക​മ​ധി​കം മെച്ചമാ​വു​ക​യാ​യി​രു​ന്നു. ഞാൻ ജനിച്ചു​വീണ ലോകം ഇതായി​രു​ന്നു. . . . പെട്ടെന്ന്‌, അപ്രതീ​ക്ഷി​ത​മാ​യി 1914-ലെ ഒരു പ്രഭാ​ത​ത്തിൽ സകലവും ഒരു അവസാ​ന​ത്തി​ലേക്കു വന്നു.”

7-9. (എ) ഏതു സംക്ഷോ​ഭങ്ങൾ 1914 മുതൽ മനുഷ്യ​സ​മു​ദാ​യത്തെ വിറപ്പി​ച്ചി​രി​ക്കു​ന്നു? (ബി) യേശു​വി​ന്റെ സാന്നി​ധ്യ​കാ​ലത്തെ മനുഷ്യ​സ​മു​ദാ​യ​ത്തി​ലെ സംക്ഷോ​ഭ​ങ്ങ​ളിൽ ഒടുവിൽ മനുഷ്യ​വർഗ​ത്തി​നി​ട​യി​ലെ ഏതു സംഭവങ്ങൾ കൂടി ഉൾപ്പെ​ടും?

7 രണ്ടാം ലോക​മ​ഹാ​യു​ദ്ധം ഇളക്കങ്ങ​ളു​ടെ മറെറാ​രു തരംഗം ഉളവാക്കി. നാം ഈ നൂററാ​ണ്ടി​ന്റെ അവസാ​നത്തെ സമീപി​ക്കവേ ചെറിയ യുദ്ധങ്ങൾ ഭൂമിയെ ഇളക്കു​ന്ന​തിൽ തുടരു​ക​യും ചെയ്യുന്നു. എന്നാൽ ഈ വ്യവസ്ഥി​തി അത്ര​ത്തോ​ളം ചെല്ലു​മോ? ഒരു ന്യൂക്ലി​യർ കൂട്ട​ക്കൊ​ല​യു​ടെ ഭീഷണി അനേകരെ സംശയാ​ലു​ക്ക​ളാ​ക്കി​യി​രി​ക്കു​ന്നു. സന്തോ​ഷ​ക​ര​മെ​ന്നു​പ​റ​യട്ടെ, പരിഹാ​രം മനുഷ്യ​നി​ലല്ല, അവന്റെ സ്രഷ്ടാ​വിൽ ആശ്രയി​ച്ചി​രി​ക്കു​ന്നു.—യിരെ​മ്യാ​വു 17:5.

8 യുദ്ധങ്ങൾക്കു പുറമേ മററു കാര്യ​ങ്ങ​ളും 1914 മുതൽ മനുഷ്യ​സ​മു​ദാ​യത്തെ അതിന്റെ അടിസ്ഥാ​ന​ങ്ങ​ളോ​ളം ഇളക്കി​യി​ട്ടുണ്ട്‌. അങ്ങേയ​ററം ആഘാത​മു​ണ്ടാ​ക്കുന്ന സംക്ഷോ​ഭ​ങ്ങ​ളിൽ ഒന്നിന്‌ 1929 ഒക്‌ടോ​ബർ 29-ലെ യു.എസ്‌. ഓഹരി​വി​പ​ണി​യു​ടെ തകർച്ച കാഞ്ചി വലിച്ചു​വി​ട്ടു. ഇത്‌ എല്ലാ മുതലാ​ളിത്ത രാജ്യ​ങ്ങ​ളെ​യും ബാധിച്ച വലിയ സാമ്പത്തിക മാന്ദ്യ​ത്തി​ലേക്കു നയിച്ചു. ആ മാന്ദ്യം 1932-നും 1934-നും ഇടക്ക്‌ അവസാ​നി​ച്ചെ​ങ്കി​ലും നാം ഇപ്പോ​ഴും അതിന്റെ ഫലങ്ങൾ അനുഭ​വി​ക്കു​ന്നു. സാമ്പത്തി​ക​മാ​യി ദീനം പിടിച്ച ഒരു ലോകത്തെ 1929 മുതൽ ഉപായ പദ്ധതി​കൾകൊണ്ട്‌ ഓട്ടയ​ടച്ചു നിലനിർത്തി​യി​രി​ക്കു​ന്നു. ഭരണകൂ​ടങ്ങൾ സാമ്പത്തിക കമ്മി വരുത്തു​ന്ന​തിൽ വ്യാപൃ​ത​രാ​കു​ന്നു. ആയിര​ത്തി​ത്തൊ​ള​ളാ​യി​രത്തി എഴുപ​ത്തി​മൂ​ന്നി​ലെ എണ്ണപ്ര​തി​സ​ന്ധി​യും 1987-ലെ ഓഹരി വിപണി​യു​ടെ പതനവും സാമ്പത്തിക സാമ്രാ​ജ്യ​ത്തി​ന്റെ കുലു​ക്കങ്ങൾ വർധി​പ്പി​ച്ചു. അതേസ​മയം ലക്ഷക്കണ​ക്കിന്‌ ആളുകൾ അധിക​വും കടം വാങ്ങുന്നു. നിരവധി ആളുകൾ സാമ്പത്തിക തന്ത്രങ്ങൾക്കും എളുപ്പം ധനിക​രാ​കാ​നു​ളള പദ്ധതി​കൾക്കും ഭാഗ്യ​ക്കു​റി​കൾക്കും മററു ചൂതു​കളി കൗശല​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ന്നു, ജനങ്ങളെ സംരക്ഷി​ക്കേണ്ട ഭരണകൂ​ട​ങ്ങൾതന്നെ അവയിൽ പലതും നടത്തു​ക​യും ചെയ്യുന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ടെലി​വി​ഷൻ സുവി​ശേ​ഷകർ പോലും അവരുടെ ബഹു​കോ​ടി ഡോളർ പങ്കിനു​വേണ്ടി കൈ നീട്ടുന്നു!—താരത​മ്യം ചെയ്യുക: യിരെ​മ്യാ​വു 5:26-31.

9 ആദ്യകാ​ലത്ത്‌, സാമ്പത്തിക കുഴപ്പങ്ങൾ അധികാ​രം പിടി​ച്ചെ​ടു​ക്കാൻ മുസോ​ള​നി​ക്കും ഹിററ്‌ലർക്കും വഴി തുറന്നു​കൊ​ടു​ക്കു​ക​യു​ണ്ടാ​യി. മഹാബാ​ബി​ലോൻ അവരുടെ പ്രീതി നേടാൻ ഒട്ടും സമയം പാഴാ​ക്കി​യില്ല, വത്തിക്കാൻ 1929-ൽ ഇററലി​യു​മാ​യും 1933-ൽ ജർമനി​യു​മാ​യും ഉടമ്പടി ഒപ്പു​വെ​ക്കു​ക​യും ചെയ്‌തു. (വെളി​പ്പാ​ടു 17:5) തുടർന്നു​വന്ന അന്ധകാര ദിനങ്ങൾ തീർച്ച​യാ​യും തന്റെ സാന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ളള യേശു​വി​ന്റെ പ്രവചന നിവൃ​ത്തി​യു​ടെ ഭാഗമാ​യി​രു​ന്നു, “പോം​വ​ഴി​യ​റി​യാത്ത ജനതക​ളു​ടെ അതി​വേദന” ഉൾപ്പെ​ടു​മെ​ന്നും “ആളുകൾ നിവസിത ഭൂമി​യിൽ സംഭവി​ക്കുന്ന കാര്യങ്ങൾ സംബന്ധിച്ച ഭയത്താ​ലും പ്രതീ​ക്ഷ​യാ​ലും മോഹാ​ല​സ്യ​പ്പെ​ടും” എന്നും അവൻ പറഞ്ഞു. (ലൂക്കോസ്‌ 21:7-9, 25-31, NW) c അതെ, 1914-ൽ മനുഷ്യ​സ​മു​ദാ​യത്തെ ഇളക്കാൻ തുടങ്ങിയ കമ്പനങ്ങൾ ശക്തമായ അനന്തര​ക​മ്പ​ന​ങ്ങ​ളോ​ടെ തുടർന്നി​രി​ക്കു​ന്നു.

യഹോവ കുറെ ഇളക്കം വരുത്തു​ന്നു

10. (എ) മനുഷ്യ​കാ​ര്യാ​ദി​ക​ളിൽ ഇത്രയ​ധി​കം പ്രകമ്പ​നങ്ങൾ ഉളള​തെ​ന്തു​കൊണ്ട്‌? (ബി) യഹോവ എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു, എന്തിനു​ളള തയ്യാ​റെ​ടു​പ്പിൽ?

10 മനുഷ്യ​കാ​ര്യാ​ദി​ക​ളി​ലെ അത്തരം പ്രകമ്പ​നങ്ങൾ തന്റെ സ്വന്തം കാലടി​യെ നയിക്കാ​നു​ളള മമനു​ഷ്യ​ന്റെ അപ്രാ​പ്‌തി​യു​ടെ ഫലമാണ്‌. (യിരെ​മ്യാ​വു 10:23) അതിനു പുറമേ, “ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന” സാത്താൻ ആകുന്ന ആ പഴയ പാമ്പ്‌ യഹോ​വ​യു​ടെ ആരാധ​ന​യിൽനി​ന്നു മുഴു​മ​നു​ഷ്യ​വർഗ​ത്തെ​യും പിന്തി​രി​പ്പി​ക്കാ​നു​ളള തന്റെ അന്തിമ സാഹസിക ശ്രമത്തിൽ കഷ്ടങ്ങൾ വരുത്തു​ക​യാണ്‌. ആധുനിക സാങ്കേ​തി​ക​വി​ദ്യ ഭൂമി ഒരൊററ അയൽപ​ക്ക​മാ​യി ചുരു​ങ്ങാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു, അവിടെ ദേശീ​യ​വും വർഗീ​യ​വു​മായ വിദ്വേ​ഷങ്ങൾ മനുഷ്യ​സ​മു​ദാ​യത്തെ അതിന്റെ അടിസ്ഥാ​നങ്ങൾ വരെ ഉലയ്‌ക്കു​ക​യാണ്‌, പേരിൽ മാത്ര​മു​ളള ഐക്യ​രാ​ഷ്‌ട്ര​ങ്ങൾക്ക്‌ ഫലകര​മായ ഒരു പരിഹാ​ര​വും കണ്ടെത്താൻ കഴിയില്ല. മുമ്പൊ​രി​ക്ക​ലും ഇല്ലാഞ്ഞ അളവിൽ മനുഷ്യൻ അവന്റെ ദ്രോ​ഹ​ത്തി​നാ​യി മനുഷ്യ​ന്റെ​മേൽ ആധിപ​ത്യം നടത്തുന്നു. (വെളി​പ്പാ​ടു 12:9, 12; സഭാ​പ്ര​സം​ഗി 8:9) എന്നുവ​രി​കി​ലും, ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും നിർമാ​താ​വായ പരമാ​ധി​കാ​ര​കർത്താ​വായ യഹോവ ഒരിക്കൽ എന്നേക്കു​മാ​യി ഭൂമി​യി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു​ളള തയ്യാ​റെ​ടു​പ്പിൽ കഴിഞ്ഞ 70-ലധികം വർഷമാ​യി തന്റെ സ്വന്തം രീതി​യി​ലു​ളള ഇളക്കൽ നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അതെങ്ങനെ?

11. (എ) ഹഗ്ഗായി 2:6, 7-ൽ ഏതു ഇളക്കലി​നെ വർണി​ച്ചി​രി​ക്കു​ന്നു? (ബി) ഹഗ്ഗായി​യു​ടെ പ്രവചനം എങ്ങനെ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു?

11 ഹഗ്ഗായി 2:6, 7-ൽ നാം വായി​ക്കു​ന്നു: “സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഇനി കുറ​ഞ്ഞോ​ന്നു കഴിഞ്ഞി​ട്ടു ഞാൻ ആകാശ​ത്തെ​യും ഭൂമി​യെ​യും കടലി​നെ​യും കരയെ​യും ഇളക്കും. ഞാൻ സകല ജാതി​ക​ളെ​യും ഇളക്കും; സകല ജാതി​ക​ളു​ടെ​യും മനോ​ഹ​ര​വ​സ്‌തു വരിക​യും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വ​പൂർണ്ണ​മാ​ക്കും എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.” വിശേ​ഷി​ച്ചും 1919 മുതൽ, ഭൂമി​യിൽ മനുഷ്യ​സ​മു​ദാ​യ​ത്തി​ന്റെ എല്ലാ ഘടകങ്ങ​ളി​ലും തന്റെ സാക്ഷികൾ തന്റെ ന്യായ​വി​ധി​കൾ പ്രഘോ​ഷി​ക്കാൻ യഹോവ ഇടയാ​ക്കി​യി​രി​ക്കു​ന്നു. ഈ ആഗോള മുന്നറി​യി​പ്പി​നാൽ സാത്താന്റെ ലോക​വ്യ​വ​സ്ഥി​തി ഇളക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. d മുന്നറി​യി​പ്പു രൂക്ഷമാ​കു​മ്പോൾ ദൈവ​ഭ​യ​മു​ളള മനുഷ്യ​രായ “മനോ​ഹ​ര​വ​സ്‌തു”ക്കൾ ജനതക​ളിൽനി​ന്നു തങ്ങളേ​ത്തന്നെ വേർപെ​ടു​ത്താൻ ഉത്തേജി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവർ സാത്താന്റെ സ്ഥാപന​ത്തി​ലെ പ്രകമ്പ​ന​ത്താൽ തെറിച്ചു പുറത്തു​പോ​കു​ന്നു​വെന്നല്ല. പിന്നെ​യോ അവർ അവസ്ഥ തിരി​ച്ച​റി​ഞ്ഞ​പ്പോൾ, യഹോ​വ​യു​ടെ ആരാധ​നാ​ല​യത്തെ മഹത്ത്വം കൊണ്ടു നിറക്കാൻ അഭിഷിക്ത യോഹ​ന്നാൻവർഗ​ത്തോ​ടു​കൂ​ടെ പങ്കെടു​ക്കു​ന്ന​തിന്‌ അവർ സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കു​ന്നു. ഇത്‌ എങ്ങനെ സാധി​ക്കു​ന്നു? ദൈവ​ത്തി​ന്റെ സ്ഥാപി​ത​മായ രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കുന്ന തീക്ഷ്‌ണ​മായ പ്രവർത്ത​ന​ത്താൽത്തന്നെ. (മത്തായി 24:14) യേശു​വും അവന്റെ അഭിഷിക്ത അനുഗാ​മി​ക​ളും ചേർന്നു​ളള ഈ രാജ്യം “ഇളകാത്ത രാജ്യം” എന്നനി​ല​യിൽ യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നാ​യി എന്നും നിലനിൽക്കും.—എബ്രായർ 12:26-29.

12. മത്തായി 24:14-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന പ്രസം​ഗ​ത്തോട്‌ നിങ്ങൾ പ്രതി​ക​രി​ക്കാൻ തുടങ്ങി​യി​ട്ടു​ണ്ടെ​ങ്കിൽ വെളി​പ്പാ​ടു 6:12-ലെ വലിയ ഭൂകമ്പം സംഭവി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ എന്തു ചെയ്യണം?

12 നിങ്ങൾ ആ പ്രസം​ഗ​ത്തോ​ടു പ്രതി​ക​രി​ക്കാൻ തുടങ്ങി​യി​ട്ടു​ളള ഒരാളാ​ണോ? ഒരുപക്ഷേ നിങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങ​ളിൽ യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ഘോ​ഷ​ത്തിൽ സംബന്ധിച്ച ലക്ഷങ്ങളിൽ ഉൾപ്പെ​ടു​ന്നു​വോ? അങ്ങനെ​യെ​ങ്കിൽ, ബൈബിൾ സത്യത്തി​ന്റെ പഠനത്തിൽ പുരോ​ഗതി പ്രാപി​ക്കു​ന്ന​തിൽ തുടരുക. (2 തിമൊ​ഥെ​യൊസ്‌ 2:15; 3:16, 17) സാത്താന്റെ നാശത്തി​നു വിധി​ക്ക​പ്പെട്ട മനുഷ്യ​വ്യ​വ​സ്ഥി​തി​യു​ടെ ദുഷിച്ച ജീവി​ത​രീ​തി പൂർണ​മാ​യി ഒഴിവാ​ക്കുക! വിപത്‌ക​ര​മായ അന്തിമ “ഭൂകമ്പം” സാത്താന്റെ മുഴു​ലോ​ക​ത്തെ​യും തകർത്തു തരിപ്പ​ണ​മാ​ക്കു​ന്ന​തി​നു​മുമ്പ്‌ പുതി​യ​ലോക ക്രിസ്‌തീയ സമുദാ​യ​ത്തി​ലേക്കു വന്ന്‌ അതിന്റെ പ്രവർത്ത​ന​ത്തിൽ പൂർണ​മാ​യി പങ്കെടു​ക്കുക. എന്നാൽ ആ വലിയ ഭൂകമ്പം എന്താണ്‌? നമുക്കി​പ്പോൾ മനസ്സി​ലാ​ക്കാം.

വലിയ ഭൂകമ്പം!

13. വലിയ ഭൂകമ്പം മനുഷ്യാ​നു​ഭ​വ​ത്തിൽ തീർത്തും പുതു​താ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തി​ലാണ്‌?

13 അതെ, ഈ നിർണാ​യക അന്ത്യനാ​ളു​കൾ അക്ഷരീ​യ​വും ആലങ്കാ​രി​ക​വു​മായ ഭൂകമ്പ​ങ്ങ​ളു​ടെ ഒരു കാലമാ​യി​രു​ന്നി​ട്ടുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) എന്നാൽ യോഹ​ന്നാൻ ആറാം മുദ്ര തുറക്കു​മ്പോൾ കാണുന്ന അന്തിമ​മായ വലിയ ചലനം ഈ പ്രകമ്പ​ന​ങ്ങ​ളി​ലൊ​ന്നു​മല്ല. മുന്ന​മേ​യു​ളള പ്രകമ്പ​ന​ങ്ങ​ളു​ടെ കാലം അവസാ​നി​ച്ചി​രി​ക്കു​ന്നു. ഇപ്പോൾ മനുഷ്യാ​നു​ഭ​വ​ത്തിൽ തീർത്തും പുതു​തായ ഒരു വലിയ ഭൂകമ്പം വരുന്നു. അതിന്റെ സംക്ഷോ​ഭ​ങ്ങ​ളും വിക്ഷോ​ഭ​ങ്ങ​ളും റിക്ടർ സ്‌കെ​യിൽകൊ​ണ്ടോ മറേറ​തെ​ങ്കി​ലും മനുഷ്യ അളവു​കോൽകൊ​ണ്ടോ അളക്കാൻ കഴിയാ​ത​വണ്ണം അതു വളരെ വലിയ​താണ്‌. ഇതു പ്രാ​ദേ​ശി​ക​മായ ഒരു നടുക്കമല്ല, പിന്നെ​യോ മുഴു “ഭൂമി”യേയും, അതായത്‌ അധഃപ​തിച്ച മനുഷ്യ​സ​മു​ദാ​യത്തെ മുഴു​വ​നും ശൂന്യ​മാ​ക്കുന്ന വിപത്‌ക​ര​മായ ഒരു കുലു​ക്ക​മാണ്‌.

14. (എ) ഏതു പ്രവചനം ഒരു വലിയ ഭൂകമ്പ​ത്തെ​യും അതിന്റെ ഫലങ്ങ​ളെ​യും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു? (ബി) യോ​വേ​ലി​ന്റെ പ്രവച​ന​വും വെളി​പ്പാ​ടു 6:12, 13-ഉം എന്തി​നെ​യാ​യി​രി​ക്കണം പരാമർശി​ക്കു​ന്നത്‌?

14 യഹോ​വ​യു​ടെ മററു പ്രവാ​ച​കൻമാ​രും അത്തരത്തി​ലു​ളള ഒരു ഭൂകമ്പ​ത്തെ​ക്കു​റി​ച്ചും അതിന്റെ വിപത്‌ക​ര​മായ പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും മുൻകൂ​ട്ടി പറഞ്ഞു. ദൃഷ്ടാ​ന്ത​ത്തിന്‌, പൊ.യു.മു. ഏതാണ്ട്‌ 820-ൽ, “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മാ​യു​ളള ദിവസം” വരുന്ന​തി​നെ​ക്കു​റിച്ച്‌ യോവേൽ സംസാ​രി​ച്ചു, അപ്പോൾ “സൂര്യൻ ഇരുളാ​യും ചന്ദ്രൻ രക്തമാ​യും മാറി​പ്പോ​കും” എന്നു പറഞ്ഞു​കൊ​ണ്ടു​തന്നെ. പിന്നീട്‌ അവൻ ഈ വാക്കുകൾ കൂട്ടി​ച്ചേർക്കു​ന്നു: “വിധി​യു​ടെ താഴ്‌വ​ര​യിൽ അസംഖ്യ​സ​മൂ​ഹ​ങ്ങളെ കാണുന്നു; വിധി​യു​ടെ താഴ്‌വ​ര​യിൽ യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു. സൂര്യ​നും ചന്ദ്രനും ഇരുണ്ടു​പോ​കും; നക്ഷത്രങ്ങൾ പ്രകാശം നല്‌കു​ക​യു​മില്ല. യഹോവ സീയോ​നിൽനി​ന്നു ഗർജ്ജിച്ചു, യെരൂ​ശ​ലേ​മിൽനി​ന്നു തന്റെ നാദം കേൾപ്പി​ക്കും; ആകാശ​വും ഭൂമി​യും കുലു​ങ്ങി​പ്പോ​കും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രാ​യേൽമ​ക്കൾക്കു ദുർഗ്ഗ​വു​മാ​യി​രി​ക്കും.” (യോവേൽ 2:31; 3:14-16) ഈ ഇളക്കൽ മഹോ​പ​ദ്ര​വ​ത്തി​ലെ യഹോ​വ​യു​ടെ ന്യായ​വി​ധി നിർവ​ഹ​ണ​ത്തി​നു മാത്രമേ ബാധക​മാ​കാൻ കഴിയൂ. (മത്തായി 24:21) അതു​കൊണ്ട്‌ വെളി​പ്പാ​ടു 6:12, 13-ലെ സമാന്തര വിവര​ണ​ത്തിന്‌ യുക്ത്യാ​നു​സ​രണം അതേ പ്രയുക്തി തന്നെയാ​ണു​ള​ളത്‌.—ഇവകൂടെ കാണുക: യിരെ​മ്യാ​വു 10:10; സെഫന്യാ​വു 1:14, 15.

15. പ്രവാ​ച​ക​നായ ഹബക്കൂക്ക്‌ ഏതു ശക്തമായ കുലുക്കം മുൻകൂ​ട്ടി​പ്പ​റഞ്ഞു?

15 യോ​വേ​ലി​നു​ശേഷം ഏകദേശം 200 വർഷം കഴിഞ്ഞ്‌, ഹബക്കൂക്ക്‌ പ്രവാ​ചകൻ പ്രാർഥ​ന​യിൽ തന്റെ ദൈവ​ത്തോട്‌ ഇപ്രകാ​രം പറഞ്ഞു: “യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെ​ട്ടു​പോ​യി; യഹോവേ, ആണ്ടുകൾ കഴിയും​മു​മ്പെ നിന്റെ പ്രവൃ​ത്തി​യെ ജീവി​പ്പി​ക്കേ​ണമേ; ആണ്ടുകൾ കഴിയും​മു​മ്പെ അതിനെ വെളി​പ്പെ​ടു​ത്തേ​ണമേ; ക്രോ​ധ​ത്തി​ങ്കൽ കരുണ ഓർക്കേ​ണമേ.” ആ “ക്രോധം” എന്തായി​രി​ക്കും? ഹബക്കൂക്ക്‌ മഹോ​പ​ദ്ര​വ​ത്തി​ന്റെ ഒരു വ്യക്തമായ വർണന തുടർന്നു നൽകുന്നു, യഹോ​വ​യെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞു​കൊ​ണ്ടു തന്നെ: “അവൻ നിന്നു ഭൂമിയെ കുലു​ക്കു​ന്നു; അവൻ നോക്കി ജാതി​കളെ ചിതറി​ക്കു​ന്നു. . . . ക്രോ​ധ​ത്തോ​ടെ നീ ഭൂമി​യിൽ ചവിട്ടു​ന്നു; കോപ​ത്തോ​ടെ ജാതി​കളെ മെതി​ക്കു​ന്നു. എങ്കിലും ഞാൻ യഹോ​വ​യിൽ ആനന്ദി​ക്കും; എന്റെ രക്ഷയുടെ ദൈവ​ത്തിൽ ഘോഷി​ച്ചു​ല്ല​സി​ക്കും.” (ഹബക്കൂക്ക്‌ 3:1, 2, 6, 12, 18) യഹോവ ജനതകളെ മെതി​ക്കു​മ്പോൾ അവൻ മുഴു ഭൂമി​യി​ലും എന്തൊരു ശക്തമായ കുലുക്കം സൃഷ്ടി​ക്കും!

16. (എ) സാത്താൻ ദൈവ​ജ​ന​ത്തിൻമേൽ അന്തിമ ആക്രമണം നടത്തുന്ന കാല​ത്തെ​ക്കു​റി​ച്ചു പ്രവാ​ച​ക​നായ എസെക്കി​യേൽ എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു? (ബി) വെളി​പ്പാ​ടു 6:12-ലെ വലിയ ഭൂകമ്പ​ത്തി​ന്റെ ഫലമെന്ത്‌?

16 മാഗോ​ഗി​ലെ ഗോഗ്‌ (താഴ്‌ത്ത​പ്പെട്ട സാത്താൻ) ദൈവ​ജ​ന​ത്തിൻമേൽ തന്റെ അന്തിമ ആക്രമണം നടത്തു​മ്പോൾ യഹോവ “യിസ്രാ​യേൽദേ​ശത്തു ഒരു വലിയ ഭൂകമ്പം” സംഭവി​ക്കാൻ ഇടയാ​ക്കു​മെന്ന്‌ എസെക്കി​യേ​ലും മുൻകൂ​ട്ടി പറഞ്ഞു. (യെഹെ​സ്‌കേൽ 38:18, 19) അക്ഷരാർഥ ഭൂകമ്പങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കാ​മെ​ങ്കി​ലും, വെളി​പാട്‌ അടയാ​ള​ങ്ങ​ളിൽ അവതരി​പ്പി​ക്ക​പ്പെ​ട്ടു​വെന്നു നാം ഓർക്കണം. ഈ പ്രവച​ന​വും ഉദ്ധരിച്ച മററു പ്രവച​ന​ങ്ങ​ളും അങ്ങേയ​ററം പ്രതീ​കാ​ത്മ​ക​മാണ്‌. അതു​കൊണ്ട്‌, ആറാം മുദ്ര​യു​ടെ തുറക്കൽ ഈ ഭൗമിക വ്യവസ്ഥി​തി​യു​ടെ എല്ലാ ഇളക്കങ്ങ​ളു​ടെ​യും ഉച്ചാവ​സ്ഥയെ വെളി​പ്പെ​ടു​ത്തു​ന്ന​താ​യി തോന്നു​ന്നു—യഹോ​വ​യാം ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ എതിർക്കുന്ന എല്ലാ മനുഷ്യ​രും നശിപ്പി​ക്ക​പ്പെ​ടുന്ന വലിയ ഭൂകമ്പം തന്നെ.

ഒരു അന്ധകാ​ര​കാ​ലം

17. വലിയ ഭൂകമ്പം സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും എങ്ങനെ ബാധി​ക്കു​ന്നു?

17 യോഹ​ന്നാൻ തുടർന്നു പ്രകട​മാ​ക്കു​ന്ന​പ്ര​കാ​രം വലിയ ഭൂകമ്പത്തെ തുടർന്ന്‌ സ്വർഗങ്ങൾ പോലും ഉൾപ്പെ​ടുന്ന ഭീതി​പ്പെ​ടു​ത്തുന്ന സംഭവങ്ങൾ ഉണ്ടാകു​ന്നു. അവൻ പറയുന്നു: “സൂര്യൻ കരിമ്പ​ടം​പോ​ലെ കറുത്തു; ചന്ദ്രൻ മുഴു​വ​നും രക്തതു​ല്യ​മാ​യി​ത്തീർന്നു. അത്തിവൃ​ക്ഷം പെരു​ങ്കാ​റ​റു​കൊ​ണ്ടു കുലു​ങ്ങീ​ട്ടു കായി ഉതിർക്കു​മ്പോ​ലെ ആകാശ​ത്തി​ലെ നക്ഷത്രങ്ങൾ ഭൂമി​യിൽ വീണു.” (വെളി​പ്പാ​ടു 6:12ബി, 13) ഞെട്ടൽ ഉളവാ​ക്കുന്ന എന്തൊരു സംഭവം! ആ പ്രവചനം അക്ഷരാർഥ​ത്തിൽ നിവൃ​ത്തി​യേ​റി​യാൽ ഉണ്ടാകുന്ന ഭയജന​ക​മായ അന്ധകാരം നിങ്ങൾക്ക്‌ ഊഹി​ക്കാൻ കഴിയു​മോ? പകൽസ​മ​യത്ത്‌ ഊഷ്‌മ​ള​മായ, ആശ്വാ​സ​ക​ര​മായ സൂര്യ​പ്ര​കാ​ശം ഇല്ല! രാത്രി​യിൽ രജതവർണ​മായ, ഹിതക​ര​മായ ചന്ദ്ര​പ്ര​കാ​ശം ഇല്ല! ആകാശ​ത്തി​ന്റെ മൃദു​ല​മായ പശ്ചാത്ത​ല​ത്തിൽ കോടി​ക്ക​ണ​ക്കി​നു നക്ഷത്രങ്ങൾ മേലാൽ മിന്നി​ത്തി​ള​ങ്ങു​ന്നില്ല. പകരം, തണുത്ത, കഠോ​ര​മായ ഇരുട്ടു മാത്രം.—താരത​മ്യം ചെയ്യുക: മത്തായി 24:29.

18. പൊ.യു.മു. 607-ൽ യെരു​ശ​ലേ​മി​ന്റെ കാര്യ​ത്തിൽ ‘ആകാശം കറുത്തു’പോയത്‌ എങ്ങനെ?

18 ഒരു ആത്മീയ അർഥത്തിൽ പുരാതന ഇസ്രാ​യേ​ലിൽ അത്തരം ഒരു അന്ധകാരം മുൻകൂ​ട്ടി പറയ​പ്പെട്ടു. യിരെ​മ്യാവ്‌ ഇപ്രകാ​രം മുന്നറി​യി​പ്പു നൽകി: “ദേശ​മൊ​ക്കെ​യും ശൂന്യ​മാ​കും; എങ്കിലും ഞാൻ മുഴു​വ​നാ​യി മുടി​ച്ചു​ക​ള​ക​യില്ല. ഇതുനി​മി​ത്തം ഭൂമി വിലപി​ക്കും; മീതെ ആകാശം കറുത്തു​പോ​കും.” (യിരെ​മ്യാ​വു 4:27, 28) പൊ.യു.മു. 607-ൽ ആ പ്രവചനം നിവൃ​ത്തി​യേ​റി​യ​പ്പോൾ യഹോ​വ​യു​ടെ ജനത്തിനു കാര്യങ്ങൾ തീർച്ച​യാ​യും ഇരുണ്ട​താ​യി​രു​ന്നു. അവരുടെ തലസ്ഥാന നഗരമായ യെരു​ശ​ലേം ബാബി​ലോ​ന്യ​രു​ടെ കൈവ​ശ​മാ​യി. അവരുടെ ആലയം നശിപ്പി​ക്ക​പ്പെട്ടു, ദേശം ഉപേക്ഷി​ക്ക​പ്പെട്ടു. അവർക്ക്‌ ആകാശ​ത്തിൽനിന്ന്‌ ആശ്വാ​സ​ക​ര​മായ ഒരു വെളി​ച്ച​വും ഇല്ലായി​രു​ന്നു. പിന്നെ​യോ, അത്‌ യിരെ​മ്യാവ്‌ ദുഃഖ​ത്തോ​ടെ യഹോ​വ​യോ​ടു പറഞ്ഞതു​പോ​ലെ​യാ​യി​രു​ന്നു: “നീ കൊന്നു​ക​ളഞ്ഞു, നീ യാതൊ​രു അനുക​മ്പ​യും കാണി​ച്ചില്ല. പ്രാർത്ഥന കടക്കാ​ത​വണ്ണം നീ മേഘം​കൊ​ണ്ടു നിന്നേ​ത്തന്നെ മറെച്ചു.” (വിലാ​പങ്ങൾ 3:43, 44) യെരു​ശ​ലേ​മി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ആകാശ​ത്തി​ലെ ആ അന്ധകാരം മരണ​ത്തെ​യും നാശ​ത്തെ​യും അർഥമാ​ക്കി.

19. (എ) പുരാതന ബാബി​ലോ​ന്റെ സംഗതി​യിൽ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ യെശയ്യാവ്‌ ആകാശ​ങ്ങ​ളി​ലെ ഒരു അന്ധകാ​രത്തെ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) യെശയ്യാ​വി​ന്റെ പ്രവചനം എപ്പോൾ എങ്ങനെ നിവൃ​ത്തി​യേറി?

19 പിന്നീട്‌ ആകാശ​ങ്ങ​ളി​ലെ സമാന​മായ ഒരു അന്ധകാരം പുരാതന ബാബി​ലോന്‌ നാശത്തെ അർഥമാ​ക്കി. ഇതേക്കു​റിച്ച്‌ ഇപ്രകാ​രം എഴുതാൻ ദൈവ​ത്തി​ന്റെ പ്രവാ​ചകൻ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു: “ദേശത്തെ ശൂന്യ​മാ​ക്കു​വാ​നും പാപി​കളെ അതിൽനി​ന്നു മുടി​ച്ചു​ക​ള​വാ​നും യഹോ​വ​യു​ടെ ദിവസം ക്രൂര​മാ​യി​ട്ടു ക്രോ​ധ​ത്തോ​ടും അതി​കോ​പ​ത്തോ​ടും കൂടെ വരുന്നു. ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളും നക്ഷത്ര​രാ​ശി​ക​ളും പ്രകാശം തരിക​യില്ല; സൂര്യൻ ഉദയത്തി​ങ്കൽ തന്നേ ഇരുണ്ടു​പോ​കും; ചന്ദ്രൻ പ്രകാശം നല്‌കു​ക​യു​മില്ല. ഞാൻ ഭൂതലത്തെ ദോഷം​നി​മി​ത്ത​വും ദുഷ്ടൻമാ​രെ അവരുടെ അകൃത്യം​നി​മി​ത്ത​വും സന്ദർശി​ക്കും”. (യെശയ്യാ​വു 13:9-11) ഈ പ്രവചനം പൊ.യു.മു. 539-ൽ നിവൃ​ത്തി​യേറി, ബാബി​ലോൻ മേദ്യ​രു​ടെ​യും പേർഷ്യ​രു​ടെ​യും മുമ്പാകെ നിലം​പ​തി​ച്ച​പ്പോൾ തന്നെ. ബാബി​ലോൻ ലോക​ശ​ക്തി​യെന്ന നിലയി​ലു​ളള അവളുടെ സ്ഥാനത്തു​നി​ന്നും എന്നെ​ന്നേ​ക്കു​മാ​യി വീണ​പ്പോൾ അവൾക്കു​ണ്ടായ ഇരുട്ടി​നെ, നിരാ​ശയെ, ആശ്വാ​സ​ദാ​യ​ക​മായ വെളി​ച്ച​ത്തി​ന്റെ അഭാവത്തെ അതു നന്നായി വർണി​ക്കു​ന്നു.

20. വലിയ ഭൂകമ്പം ആഞ്ഞടി​ക്കു​മ്പോൾ ഈ വ്യവസ്ഥി​തിക്ക്‌ ഏതു ഭയജന​ക​മായ അനുഭവം ഉണ്ടാകാ​നി​രി​ക്കു​ന്നു?

20 അതു​പോ​ലെ​തന്നെ, വലിയ ഭൂകമ്പം ആഞ്ഞടി​ക്കു​മ്പോൾ ഈ മുഴു ലോക​വ്യ​വ​സ്ഥി​തി​യും പൂർണ​മായ അന്ധകാ​ര​ത്തി​ന്റെ നിരാ​ശ​യിൽ മുങ്ങി​പ്പോ​കും. സാത്താന്റെ ഭൗമിക വ്യവസ്ഥി​തി​യു​ടെ ശോഭ​യു​ളള നക്ഷത്രങ്ങൾ യാതൊ​രു പ്രതീ​ക്ഷാ​കി​ര​ണ​വും അയക്കു​ക​യില്ല. ഇപ്പോൾതന്നെ ഭൂമി​യി​ലെ, വിശേ​ഷാൽ ക്രൈ​സ്‌തവ ലോക​ത്തി​ലെ, രാഷ്‌ട്രീയ നേതാ​ക്കൻമാർ അവരുടെ അഴിമ​തി​ക്കും നുണയ്‌ക്കും ദുർമാർഗ ജീവി​ത​രീ​തി​ക്കും കുപ്ര​സി​ദ്ധ​രാണ്‌. (യെശയ്യാ​വു 28:14-19) മേലിൽ ഒരിക്ക​ലും അവരെ വിശ്വ​സി​ക്കാൻ കഴിയില്ല. യഹോവ ന്യായ​വി​ധി നടത്തു​മ്പോൾ അവരുടെ മിന്നുന്ന വെളിച്ചം പൂർണ​ഗ്ര​ഹ​ണാ​വ​സ്ഥ​യിൽ ആകും. ഭൂമി​യു​ടെ കാര്യ​ങ്ങ​ളി​ലെ അവരുടെ ചന്ദ്രസ​മാന സ്വാധീ​നം രക്തപങ്കി​ല​മാ​യി, മാരക​മാ​യി തുറന്നു​കാ​ട്ട​പ്പെ​ടും. അവരുടെ ലൗകിക സൂപ്പർസ്‌റ​റാ​റു​കൾ വീഴുന്ന ഉൽക്കക​ളെ​പ്പോ​ലെ നശിപ്പി​ക്ക​പ്പെ​ടു​ക​യും പെരു​ങ്കാ​റ​റത്തു പഴുക്കാത്ത അത്തിക്കാ​യ്‌കൾ പോലെ ചിതറി​ക്ക​പ്പെ​ടു​ക​യും ചെയ്യും. “ലോകാ​രം​ഭം​മു​തൽ ഇന്നുവ​രെ​യും സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ സംഭവി​ക്കാ​ത്ത​തും ആയ വലിയ കഷ്ട”ത്തിൽ നമ്മുടെ മുഴു​ഗോ​ള​വും വിറെ​ക്കും. (മത്തായി 24:21) എന്തൊരു ഭയജന​ക​മായ പ്രതീക്ഷ!

“ആകാശം” മാറി​പ്പോ​കു​ന്നു

21. തന്റെ ദർശന​ത്തിൽ “ആകാശ”ത്തെയും “എല്ലാമല”യെയും എല്ലാ ‘ദ്വീപി’നെയും സംബന്ധിച്ച്‌ യോഹ​ന്നാൻ എന്തു കാണുന്നു?

21 യോഹ​ന്നാ​ന്റെ ദർശനം തുടരു​ന്നു: “പുസ്‌ത​ക​ച്ചു​രുൾ ചുരു​ട്ടും​പോ​ലെ ആകാശം മാറി​പ്പോ​യി; എല്ലാമ​ല​യും ദ്വീപും സ്വസ്ഥാ​ന​ത്തു​നി​ന്നു ഇളകി​പ്പോ​യി.” (വെളി​പ്പാ​ടു 6:14) വ്യക്തമാ​യും, ഇവ അക്ഷരാർഥ ആകാശ​ങ്ങ​ളോ അക്ഷരാർഥ പർവത​ങ്ങ​ളും ദ്വീപു​ക​ളു​മോ അല്ല. എന്നാൽ അവ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

22. ഏദോ​മിൽ “ഒരു ചുരുൾപോ​ലെ” ഏതുതരം ‘ആകാശം ചുരുട്ട’പ്പെട്ടു?

22 സകല ജനതകൾക്കും എതി​രെ​യു​ളള യഹോ​വ​യു​ടെ ക്രോ​ധ​ത്തെ​ക്കു​റി​ച്ചു പറയുന്ന സമാന​മായ ഒരു പ്രവചനം “ആകാശം” സംബന്ധി​ച്ചു മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു: “ആകാശ​ത്തി​ലെ സൈന്യ​മെ​ല്ലാം അലിഞ്ഞു​പോ​കും; ആകാശ​വും ഒരു ചുരുൾപോ​ലെ ചുരു​ണ്ടു​പോ​കും.” (യെശയ്യാ​വു 34:4) വിശേ​ഷി​ച്ചും ഏദോം അതനു​ഭ​വി​ക്കേ​ണ്ടി​യി​രു​ന്നു. എങ്ങനെ? പൊ.യു.മു. 607-ൽ യെരു​ശ​ലേ​മി​ന്റെ നാശത്തി​നു​ശേഷം ഉടനെ ബാബി​ലോ​ന്യർ അവളെ പിടി​ച്ച​ടക്കി. ആ സമയത്ത്‌ അക്ഷരാർഥ ആകാശ​ങ്ങ​ളിൽ ശ്രദ്ധേ​യ​മായ സംഭവ​ങ്ങ​ളൊ​ന്നും സംഭവി​ച്ച​താ​യി രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല. എന്നാൽ ഏദോ​മി​ന്റെ “ആകാശ”ങ്ങളിൽ e വിപത്‌ക​ര​മായ സംഭവങ്ങൾ ഉണ്ടായി. അവളുടെ മാനുഷ ഭരണാ​ധി​കാ​രി​കൾ അവരുടെ ഉയർന്ന ആകാശ​സ​മാന സ്ഥാനത്തു​നി​ന്നു താഴ്‌ത്ത​പ്പെട്ടു. (യെശയ്യാ​വു 34:5) മേലാൽ ആർക്കും ഉപയോ​ഗ​മി​ല്ലാത്ത ഒരു പഴയ ചുരുൾപോ​ലെ അവർ ‘ചുരുട്ടി’ നീക്ക​പ്പെട്ടു.

23. ‘ഒരു ചുരുൾപോ​ലെ മാറി​പ്പോ​കുന്ന’ “ആകാശം” എന്താണ്‌, പത്രോ​സി​ന്റെ വാക്കുകൾ ഈ ഗ്രാഹ്യ​ത്തെ സ്ഥിരീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

23 അങ്ങനെ, ‘ഒരു ചുരുൾപോ​ലെ മാറി​പ്പോ​കേണ്ട’ “ആകാശം” ഈ ഭൂമി​യു​ടെ​മേൽ ഭരിക്കുന്ന ദൈവ​വി​രുദ്ധ ഗവൺമെൻറു​കളെ അർഥമാ​ക്കു​ന്നു. വെളള​ക്കു​തി​ര​പ്പു​റത്തെ സർവ​ജേ​താ​വായ സവാരി​ക്കാ​രൻ അവയെ പൂർണ​മാ​യും നീക്കം ചെയ്യും. (വെളി​പ്പാ​ടു 19:11-16, 19-21) ആറാം മുദ്ര​യു​ടെ തുറക്കൽ അർഥമാ​ക്കിയ സംഭവ​ങ്ങ​ളി​ലേക്കു മുന്നോ​ട്ടു നോക്കി​യ​പ്പോൾ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പറഞ്ഞത്‌ ഇതിനെ സ്ഥിരീ​ക​രി​ക്കു​ന്നു: “ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും . . . തീക്കായി സൂക്ഷി​ച്ചും ന്യായ​വി​ധി​യും ഭക്തികെട്ട മനുഷ്യ​രു​ടെ നാശവും സംഭവി​പ്പാ​നു​ളള ദിവസ​ത്തേക്കു കാത്തു​മി​രി​ക്കു​ന്നു.” (ചെരി​ച്ചെ​ഴുത്ത്‌ ഞങ്ങളു​ടേത്‌. [2 പത്രൊസ്‌ 3:7]) എന്നാൽ “എല്ലാമ​ല​യും ദ്വീപും സ്വസ്ഥാ​ന​ത്തു​നി​ന്നു ഇളകി​പ്പോ​യി” എന്ന പദപ്ര​യോ​ഗത്തെ സംബന്ധി​ച്ചെന്ത്‌?

24. (എ) ബൈബിൾ പ്രവച​ന​ത്തിൽ, എപ്പോ​ഴാണ്‌ പർവത​ങ്ങ​ളും ദ്വീപു​ക​ളും ഇളകു​ക​യോ, ഉലയു​ക​യോ ചെയ്യു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നത്‌? (ബി) നിനെവേ നിലം​പ​തി​ച്ച​പ്പോൾ ‘പർവ്വതങ്ങൾ കുലു​ങ്ങി​യത്‌’ എങ്ങനെ?

24 വലിയ രാഷ്‌ട്രീയ സംക്ഷോ​ഭ​ത്തി​ന്റെ കാലത്തു പർവത​ങ്ങ​ളും ദ്വീപു​ക​ളും ഇളകു​ക​യോ അല്ലാത്ത​പക്ഷം ഉലയു​ക​യോ ചെയ്യു​മെന്ന്‌ ബൈബിൾ പ്രവച​ന​ത്തിൽ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നിനെ​വേ​ക്കെ​തി​രെ​യു​ളള യഹോ​വ​യു​ടെ ന്യായ​വി​ധി​ക​ളെ​ക്കു​റി​ച്ചു മുൻകൂ​ട്ടി പറയു​മ്പോൾ പ്രവാ​ച​ക​നായ നഹൂം ഇപ്രകാ​രം എഴുതി: “അവന്റെ മുമ്പിൽ പർവ്വതങ്ങൾ കുലു​ങ്ങു​ന്നു; കുന്നുകൾ ഉരുകി​പ്പോ​കു​ന്നു; അവന്റെ സന്നിധി​യിൽ ഭൂമി ഞെട്ടി​പ്പോ​കു​ന്നു”. (നഹൂം 1:5) പൊ.യു.മു. 632-ൽ നിനെവേ നിലം​പ​തി​ച്ച​പ്പോൾ അക്ഷരാർഥ പർവത​ങ്ങ​ളു​ടെ തകർച്ച ഉണ്ടായ​തിന്‌ യാതൊ​രു രേഖയു​മില്ല. എന്നാൽ ഫലത്തിൽ പർവത​സ​മാ​ന​മാ​യി തോന്നിയ ഒരു ലോക​ശക്തി പെട്ടെന്നു തകർന്നു​പോ​യി.—താരത​മ്യം ചെയ്യുക: യിരെ​മ്യാ​വു 4:24.

25. ഈ വ്യവസ്ഥി​തി​യു​ടെ വരാൻ പോകുന്ന അവസാ​ന​ത്തിൽ “എല്ലാ മലയും ദ്വീപും” അവയുടെ സ്ഥാനത്തു നിന്നു നീക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ?

25 അതു​കൊണ്ട്‌, ആറാം മുദ്ര​യു​ടെ തുറക്ക​ലിൽ പരാമർശി​ച്ചി​രി​ക്കുന്ന “എല്ലാമ​ല​യും ദ്വീപും” യുക്ത്യാ​നു​സൃ​തം മനുഷ്യ​വർഗ​ത്തിൽ പലർക്കും വളരെ സ്ഥിരത​യു​ള​ള​താ​യി തോന്നി​യി​ട്ടു​ളള ഈ ലോക​ത്തി​ലെ രാഷ്‌ട്രീയ ഗവൺമെൻറു​ക​ളും അനുബ​ന്ധ​സ്ഥാ​പ​ന​ങ്ങ​ളും ആയിരി​ക്കും. മുമ്പ്‌ അവയിൽ ആശ്രയി​ച്ചി​രു​ന്ന​വർക്കു ഭീതി​യും അമ്പരപ്പും വരുത്തി​ക്കൊണ്ട്‌ അവ അതിന്റെ സ്ഥാനത്തു​നി​ന്നും ഇളക്കി​മാ​റ​റ​പ്പെ​ടും. പ്രവചനം തുടർന്നു പറയു​ന്ന​തു​പോ​ലെ, യഹോ​വ​യു​ടെ​യും അവന്റെ പുത്ര​ന്റെ​യും ക്രോ​ധ​ത്തി​ന്റെ മഹാദി​വസം—സാത്താന്റെ സ്ഥാപനത്തെ മുഴുവൻ നീക്കം ചെയ്യുന്ന അന്തിമ ഇളക്കൽ—പ്രതി​കാ​ര​ത്തോ​ടെ വന്നിരി​ക്കു​ന്നു​വെ​ന്ന​തി​നു സംശയ​മു​ണ്ടാ​യി​രി​ക്കു​ക​യില്ല.

ഞങ്ങളു​ടെ​മേൽ വീണു ഞങ്ങളെ മറെപ്പിൻ

26. ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ എതിർക്കുന്ന മനുഷ്യർ അവരുടെ ഭീതി​യിൽ എങ്ങനെ പ്രവർത്തി​ക്കും, ഏതു ഭീതി​വാക്ക്‌ അവർ ഉച്ചരി​ക്കും?

26 യോഹ​ന്നാ​ന്റെ വാക്കുകൾ തുടരു​ന്നു: “ഭൂമി​യി​ലെ രാജാ​ക്കൻമാ​രും മഹത്തു​ക്ക​ളും സഹസ്രാ​ധി​പൻമാ​രും ധനവാൻമാ​രും ബലവാൻമാ​രും സകലദാ​സ​നും സ്വത​ന്ത്ര​നും ഗുഹക​ളി​ലും മലപ്പാ​റ​ക​ളി​ലും ഒളിച്ചു​കൊ​ണ്ടു മലക​ളോ​ടും പാറക​ളോ​ടും; ഞങ്ങളു​ടെ​മേൽ വീഴു​വിൻ; സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്റെ മുഖം കാണാ​ത​വ​ണ്ണ​വും കുഞ്ഞാ​ട്ടി​ന്റെ കോപം തട്ടാത​വ​ണ്ണ​വും ഞങ്ങളെ മറെപ്പിൻ. അവരുടെ മഹാ​കോ​പ​ദി​വസം വന്നു; ആർക്കു നില്‌പാൻ കഴിയും എന്നു പറഞ്ഞു”.—വെളി​പ്പാ​ടു 6:15-17.

27. ശമര്യ​യി​ലെ അവിശ്വസ്‌ത ഇസ്രാ​യേ​ല്യർ എന്തു നിലവി​ളി നടത്തി, ആ വാക്കുകൾ എങ്ങനെ നിവൃ​ത്തി​യേറി?

27 ഹോശേയ ഇസ്രാ​യേ​ലിൽ വടക്കേ രാജ്യ​ത്തി​ന്റെ തലസ്ഥാ​ന​മായ ശമര്യ​ക്കെ​തി​രെ യഹോ​വ​യു​ടെ ന്യായ​വി​ധി പ്രഖ്യാ​പി​ച്ച​പ്പോൾ, അവൻ പറഞ്ഞു: “യിസ്രാ​യേ​ലി​ന്റെ പാപമാ​യി​രി​ക്കുന്ന ആവെനി​ലെ പൂജാ​ഗി​രി​കൾ നശിച്ചു​പോ​കും; മുളളും പറക്കാ​ര​യും അവരുടെ ബലിപീ​ഠ​ങ്ങ​ളിൻമേൽ മുളെ​ക്കും; അവർ മലക​ളോ​ടു: ഞങ്ങളു​ടെ​മേൽ വീഴു​വിൻ എന്നും പറയും.” (ഹോശേയ 10:8) ഈ വാക്കുകൾ എങ്ങനെ നിവൃ​ത്തി​യേറി? കൊള​ളാം, ശമര്യ പൊ.യു.മു. 740-ൽ ക്രൂര​രായ അസീറി​യ​ക്കാ​രു​ടെ മുമ്പാകെ നിലം​പ​തി​ച്ച​പ്പോൾ ഇസ്രാ​യേ​ല്യർക്ക്‌ ഓടി​പ്പോ​കാൻ യാതൊ​രി​ട​വു​മി​ല്ലാ​യി​രു​ന്നു. ഹോ​ശേ​യ​യു​ടെ വാക്കുകൾ കീഴട​ക്ക​പ്പെട്ട ജനത്തിന്‌ അനുഭ​വ​പ്പെട്ട നിസ്സഹാ​യ​ത​യു​ടെ​യും കഠിന ഭീതി​യു​ടെ​യും അപമാ​ന​ത്തി​ന്റെ​യും തോന്നൽ പ്രകട​മാ​ക്കു​ന്നു. ശമര്യ​യി​ലെ അക്ഷരാർഥ മലകൾക്കോ പർവത​സ​മാന സ്ഥാപന​ങ്ങൾക്കോ കഴിഞ്ഞ കാലത്ത്‌ അവ എത്ര സുസ്ഥി​ര​മെന്നു തോന്നി​യി​രു​ന്നെ​ങ്കിൽ പോലും അവരെ സംരക്ഷി​ക്കാൻ കഴിഞ്ഞില്ല.

28. (എ) യെരു​ശ​ലേ​മി​ലെ സ്‌ത്രീ​കൾക്ക്‌ യേശു എന്തു മുന്നറി​യി​പ്പു നൽകി? (ബി) യേശു​വി​ന്റെ മുന്നറി​യിപ്പ്‌ എങ്ങനെ നിവൃ​ത്തി​യേറി?

28 അതു​പോ​ലെ​തന്നെ, റോമൻ പടയാ​ളി​കൾ യേശു​വി​നെ വധിക്കാൻ കൊണ്ടു​പോ​യ​പ്പോൾ അവൻ യെരു​ശ​ലേ​മി​ലെ സ്‌ത്രീ​കളെ സംബോ​ധന ചെയ്‌തു​കൊണ്ട്‌ പറഞ്ഞു: “മച്ചിക​ളും പ്രസവി​ക്കാത്ത ഉദരങ്ങ​ളും കുടി​പ്പി​ക്കാത്ത മുലക​ളും ഭാഗ്യ​മു​ളളവ എന്നു പറയുന്ന കാലം വരുന്നു. അന്നു മലക​ളോ​ടു: ഞങ്ങളുടെ മേൽ വീഴു​വിൻ എന്നും കുന്നു​ക​ളോ​ടു: ഞങ്ങളെ മൂടു​വിൻ എന്നും പറഞ്ഞു​തു​ട​ങ്ങും.” (ലൂക്കൊസ്‌ 23:29, 30) റോമാ​ക്കാ​രാൽ പൊ.യു. 70-ൽ യെരു​ശ​ലേ​മി​നു​ണ്ടായ നാശത്തി​നു വ്യക്തമായ രേഖക​ളുണ്ട്‌, യേശു​വി​ന്റെ വാക്കു​കൾക്കു ഹോ​ശേ​യ​യു​ടേ​തി​നോ​ടു സമാന​മായ ഒരു അർഥമു​ണ്ടാ​യി​രു​ന്നു എന്നുള​ളതു സ്‌പഷ്ട​മാണ്‌. അപ്പോൾ യഹൂദ്യ​യിൽ തങ്ങിയ യഹൂദൻമാർക്ക്‌ ഒളിക്കാൻ സ്ഥലമി​ല്ലാ​യി​രു​ന്നു. യെരു​ശ​ലേ​മിൽ അവർ ഒളിക്കാൻ ശ്രമി​ച്ചി​ട​ത്തൊ​ന്നും അഥവാ പർവത​മു​ക​ളി​ലു​ളള മസാഡാ കോട്ട​യി​ലേക്ക്‌ അവർ പലായനം ചെയ്‌ത​പ്പോൾ പോലും യഹോ​വ​യു​ടെ ന്യായ​വി​ധി​യു​ടെ ആ ഉഗ്രമായ പ്രകട​ന​ത്തിൽ നിന്നും അവർക്കു രക്ഷപെ​ടാൻ കഴിഞ്ഞില്ല.

29. (എ) യഹോ​വ​യു​ടെ ക്രോ​ധ​ദി​വസം വരു​മ്പോൾ ഈ വ്യവസ്ഥി​തി​യെ പിന്താ​ങ്ങാൻ പ്രതി​ബ​ദ്ധ​രാ​യ​വ​രു​ടെ ഭാഗ​ധേയം എന്തായി​രി​ക്കും? (ബി) യഹോവ തന്റെ ക്രോധം പ്രകട​മാ​ക്കു​മ്പോൾ യേശു​വി​ന്റെ ഏതു പ്രവചനം നിവൃ​ത്തി​യേ​റും?

29 ഇപ്പോൾ ആറാം മുദ്ര​യു​ടെ തുറക്കൽ, യഹോ​വ​യു​ടെ വരാൻ പോകുന്ന കോപ​ദി​വ​സ​ത്തി​ലും സമാന​മായ ചിലതു സംഭവി​ക്കു​മെന്നു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. ഈ വ്യവസ്ഥി​തി​യു​ടെ അന്തിമ ഇളക്കലിൽ അതിനെ പിന്താ​ങ്ങാൻ പ്രതി​ബ​ദ്ധ​രാ​യവർ നിരാ​ശ​യോ​ടെ ഒരു ഒളിസ്ഥലം അന്വേ​ഷി​ക്കും, എന്നാൽ അവർ ഒന്നും കണ്ടെത്തു​ക​യി​ല്ല​താ​നും. വ്യാജ​മ​ത​മായ മഹാബാ​ബി​ലോൻ അവരെ ഇപ്പോൾതന്നെ ദാരു​ണ​മാ​യി പരാജ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അക്ഷരാർഥ പർവത​ങ്ങ​ളി​ലെ ഗുഹക​ളോ പ്രതീ​കാ​ത്മക, പർവ്വത​സ​മാന രാഷ്‌ട്രീയ-വ്യാവ​സാ​യിക സ്ഥാപന​ങ്ങ​ളോ സാമ്പത്തിക സുരക്ഷി​ത​ത്വ​മോ മറേറ​തെ​ങ്കി​ലും തരം സഹായ​മോ നൽകു​ക​യില്ല. യഹോ​വ​യു​ടെ കോപ​ത്തിൽനിന്ന്‌ യാതൊ​ന്നും അവരെ മറയ്‌ക്കു​ക​യില്ല. അവരുടെ ഭീതിയെ യേശു നന്നായി വർണി​ക്കു​ക​യു​ണ്ടാ​യി: “അപ്പോൾ മനുഷ്യ​പു​ത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമി​യി​ലെ സകല​ഗോ​ത്ര​ങ്ങ​ളും പ്രലാ​പി​ച്ചും​കൊ​ണ്ടു, മനുഷ്യ​പു​ത്രൻ ആകാശ​ത്തി​ലെ മേഘങ്ങ​ളിൻമേൽ മഹാശ​ക്തി​യോ​ടും തേജ​സ്സോ​ടും​കൂ​ടെ വരുന്നതു കാണും.”—മത്തായി 24:30.

30. (എ) “ആർക്കു നില്‌പാൻ കഴിയും” എന്ന ചോദ്യ​ത്താൽ എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) യഹോ​വ​യു​ടെ ന്യായ​വി​ധി​സ​മ​യത്ത്‌ ആർക്കെ​ങ്കി​ലും നിൽപ്പാൻ കഴിയു​മോ?

30 അതെ, വെളള​ക്കു​തി​ര​പ്പു​റത്തെ വിജയ​ശ്രീ​ലാ​ളി​ത​നായ സവാരി​ക്കാ​രന്റെ അധികാ​രം അംഗീ​ക​രി​ക്കാൻ വിസമ്മ​തി​ച്ചവർ തങ്ങളുടെ കുററം സമ്മതി​ക്കാൻ നിർബ​ന്ധി​ത​രാ​ക്ക​പ്പെ​ടും. സാത്താന്റെ ലോകം നീങ്ങി​പ്പോ​കു​മ്പോൾ, മനസ്സോ​ടെ സർപ്പത്തി​ന്റെ സന്തതി​യു​ടെ ഭാഗമാ​യി​ട്ടു​ളള മനുഷ്യർ നാശത്തെ അഭിമു​ഖീ​ക​രി​ക്കും. (ഉല്‌പത്തി 3:15; 1 യോഹ​ന്നാൻ 2:17) ഫലത്തിൽ, “ആർക്കു നില്‌പാൻ കഴിയും” എന്ന്‌ അനേകർ ചോദി​ക്ക​ത്ത​ക്ക​വ​ണ്ണ​മാ​യി​രി​ക്കും അന്നത്തെ ലോകാ​വസ്ഥ. യഹോ​വ​യു​ടെ ആ ന്യായ​വി​ധി ദിവസ​ത്തിൽ അവന്റെ മുമ്പാകെ അംഗീ​കാ​ര​യോ​ഗ്യ​രാ​യി ഒരുത്ത​നും നിൽപ്പാൻ കഴിയി​ല്ലെന്ന്‌ അവർ പ്രത്യ​ക്ഷ​ത്തിൽ സങ്കൽപ്പി​ക്കും. എന്നാൽ വെളി​പാട്‌ പുസ്‌തകം തുടർന്നു പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ അവർക്കു തെററു പററി​യി​രി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a അക്ഷരാർഥ ഭൂകമ്പ​ങ്ങൾക്കു തൊട്ടു​മുമ്പ്‌ പലപ്പോ​ഴും ഭൂതല​ത്തിൽ ചലനങ്ങൾ ഉണ്ടാകു​ന്നു, യഥാർഥ ഭൂകമ്പം സംഭവി​ക്കു​ന്ന​തു​വരെ മനുഷ്യർ സംശയാ​ലു​ക്കൾ അല്ലായി​രി​ക്കാ​മെ​ങ്കി​ലും അതു നായ്‌ക്കൾ കുരയ്‌ക്കു​ന്ന​തി​നോ വിറളി പിടി​ക്കു​ന്ന​തി​നോ ഇടയാ​ക്കു​ക​യും മററു മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും പരി​ഭ്രമം ഉണ്ടാക്കു​ക​യും ചെയ്യുന്നു.—എവേക്ക്‌! ജൂലൈ 8, 1982, പേജ്‌ 14 കാണുക.

b വിശദമായ വിവര​ണ​ത്തിന്‌ 22, 24 പേജുകൾ കാണുക.

c ലൂക്കൊസ്‌ 21:25, 28, 31-ലെ വചനങ്ങൾ 1895 മുതൽ 1931 വരെ 35-ലധികം വർഷം വാച്ച്‌ടവർ മാസി​ക​യു​ടെ പുറം​ച​ട്ട​യിൽ, ഇളകി​മ​റി​യുന്ന കടലിൻമീ​തെ പ്രക്ഷു​ബ്ധ​മായ ആകാശ​ങ്ങളെ പ്രകാ​ശി​പ്പി​ക്കുന്ന ലൈറ​റ്‌ഹൗ​സി​ന്റെ പശ്ചാത്ത​ല​ത്തിൽ ഉദ്ധരി​ച്ചി​രു​ന്നു.

d ഉദാഹരണത്തിന്‌, 1931-ൽ ഒരു പ്രത്യേക പ്രസ്ഥാ​ന​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ രാജ്യം, ലോക​ത്തി​ന്റെ പ്രത്യാശ (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌ത​ക​ത്തി​ന്റെ അനേകാ​യി​രം പ്രതികൾ ഭൂമി​യി​ലു​ട​നീ​ളം വൈദി​കർക്കും രാഷ്‌ട്രീ​യ​ക്കാർക്കും വ്യാപാ​രി​കൾക്കും വ്യക്തി​പ​ര​മാ​യി വിതരണം ചെയ്‌തു.

e “ആകാശം” എന്ന വാക്കിന്റെ സമാന​മായ ഒരു ഉപയോ​ഗ​ത്തിൽ യെശയ്യാ​വു 65:17, 18-ലെ “പുതിയ ആകാശ”ത്തിന്റെ പ്രവച​ന​ത്തിന്‌, ബാബി​ലോ​ന്യ പ്രവാ​സ​ത്തിൽ നിന്ന്‌ യഹൂദൻമാർ മടങ്ങി​വ​ന്ന​ശേഷം വാഗ്‌ദത്ത ദേശത്തു സ്ഥാപി​ത​മായ, ഗവർണ​റായ സെരൂ​ബാ​ബേ​ലും മഹാപു​രോ​ഹി​ത​നായ യോശു​വ​യും ഉൾപ്പെ​ടുന്ന പുതിയ ഭരണവ്യ​വ​സ്ഥ​യിൽ അതിന്റെ ആദ്യനി​വൃ​ത്തി​യു​ണ്ടാ​യി.—2 ദിനവൃ​ത്താ​ന്തം 36:23; എസ്രാ 5:1, 2; യെശയ്യാ​വു 44:28.

[അധ്യയന ചോദ്യ​ങ്ങൾ]

[105-ാം പേജിലെ ചതുരം]

1914 മുൻകൂ​ട്ടി​ക്ക​ണ്ടു

“ക്രി.മു. 606-ലായി​രു​ന്നു ദൈവ​ത്തി​ന്റെ രാജത്വം അവസാ​നി​ച്ചത്‌, കിരീടം നീക്ക​പ്പെ​ട്ടത്‌, മുഴു​ഭൂ​മി​യും വിജാ​തീ​യർക്കു നൽക​പ്പെ​ട്ടത്‌. ക്രി.മു. 606 മുതൽ 2520 വർഷങ്ങൾ ക്രി.വ. 1914-ൽ അവസാ​നി​ക്കും.” f—1877-ൽ പ്രസി​ദ്ധീ​ക​രിച്ച മൂന്നു ലോകം (ഇംഗ്ലീഷ്‌), പേജ്‌ 83.

“‘വിജാ​തീ​യ​രു​ടെ കാലങ്ങൾ’ ക്രി.മു. 606 മുതൽ ക്രി.വ. 1914 വരെയു​ളള 2520 വർഷങ്ങ​ളു​ടെ ഒരു കാലഘ​ട്ട​മാ​ണെ​ന്നു​ള​ള​തി​ന്റെ ബൈബിൾ തെളിവ്‌ വ്യക്തവും ശക്തവു​മാണ്‌.”—സി. ററി. റസ്സൽ എഴുതി 1889-ൽ പ്രസി​ദ്ധീ​ക​രിച്ച വേദാ​ധ്യ​യന പത്രിക (ഇംഗ്ലീഷ്‌), വാല്യം 2, പേജ്‌ 79.

ചാൾസ്‌ റെറയ്‌സ്‌ റസ്സലും അദ്ദേഹ​ത്തി​ന്റെ സഹ​ബൈ​ബിൾ വിദ്യാർഥി​ക​ളും 1914-ൽ വിജാ​തീ​യ​രു​ടെ കാലങ്ങൾ അഥവാ ജനതക​ളു​ടെ നിയമിത കാലങ്ങൾ അവസാ​നി​ക്കു​മെന്നു പതിറ​റാ​ണ്ടു​കൾക്കു മുമ്പു മനസ്സി​ലാ​ക്കി. (ലൂക്കൊസ്‌ 21:24) ആ ആദിമ നാളു​ക​ളിൽ ഇതെന്തർഥ​മാ​ക്കു​മെന്ന്‌ അവർ പൂർണ​മാ​യി ഗ്രഹി​ച്ചി​ല്ലെ​ങ്കി​ലും 1914 ലോക​ച​രി​ത്ര​ത്തിൽ ഒരു നിർണാ​യക തീയതി​യാ​യി​രി​ക്കു​മെന്ന്‌ അവർക്കു ബോധ്യ​പ്പെ​ട്ടി​രു​ന്നു. വർത്തമാ​ന​പ്പ​ത്ര​ത്തിൽ നിന്നുളള പിൻവ​രുന്ന ഉദ്ധരണി ശ്രദ്ധി​ക്കുക:

“യൂറോ​പ്പിൽ പൊട്ടി​പ്പു​റ​പ്പെട്ട ഭീകര​യു​ദ്ധം അസാധാ​ര​ണ​മായ ഒരു പ്രവചനം നിറ​വേ​ററി. കഴിഞ്ഞ കാൽനൂ​റ​റാ​ണ്ടു​കാ​ലം പ്രസം​ഗ​ക​രി​ലൂ​ടെ​യും അച്ചടിച്ച സാഹി​ത്യ​ത്തി​ലൂ​ടെ​യും ‘സഹസ്രാ​ബ്‌ദോ​ദ​യ​ക്കാർ’ എന്നു നന്നായി അറിയ​പ്പെ​ട്ടി​രുന്ന ‘അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി​കൾ’ ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ക്രോ​ധ​ദി​വസം 1914-ൽ തുടങ്ങു​മെന്നു ലോകത്തെ അറിയി​ച്ചു​കൊ​ണ്ടി​രു​ന്നു. ‘1914-ലേക്ക്‌ നോക്കുക!’ എന്നതാ​യി​രു​ന്നു, നൂറു​ക​ണ​ക്കി​നു സഞ്ചാര​സു​വി​ശേ​ഷ​ക​രു​ടെ മുറവി​ളി.”—ന്യൂ​യോർക്കി​ലെ ഒരു പത്രമായ ദ വേൾഡ്‌ 1914 ആഗസ്‌ററ്‌ 30.

[അടിക്കു​റി​പ്പു​കൾ]

f “ക്രി.മു.”-നും “ക്രി.വ.”-നും ഇടയ്‌ക്ക്‌ ഒരു പൂജ്യം വർഷം ഇല്ലെന്ന സംഗതി ആ ബൈബിൾ വിദ്യാർഥി​കൾ തിരി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നു​ള​ളത്‌ ദൈവാ​നു​ഗ്രഹം തന്നെ. പിൽക്കാ​ലത്ത്‌, ഗവേഷണം ക്രി.മു. 606, ക്രി.മു. 607 ആയി പുന:ക്രമീ​ക​രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​യ​പ്പോൾ പൂജ്യം വർഷവും നീക്ക​പ്പെട്ടു, അങ്ങനെ “ക്രി.വ. 1914” എന്ന പ്രവചനം കൃത്യ​മാ​യി സ്ഥിതി ചെയ്‌തു.—വാച്ച്‌ ടവർ സൊ​സൈ​ററി 1943-ൽ പ്രസി​ദ്ധീ​ക​രിച്ച “സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും” (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 239-ാം പേജ്‌ കാണുക.

[106-ാം പേജിലെ ചതുരം]

1914—ഒരു വഴിത്തി​രിവ്‌

കോപ്പൻഹേ​ഗ​നിൽ 1987-ൽ പ്രസി​ദ്ധീ​ക​രിച്ച പൊളി​റ​റി​ക്കൻസ്‌ വേൾഡ്‌ ഹിസ്‌റ​ററി—ദ പവർ ആൻഡ്‌ മീനിങ്‌ ഓഫ്‌ ഹിസ്‌റ​ററി എന്ന ഗ്രന്ഥം 40-ാം പേജിൽ പിൻവ​രുന്ന നിരീ​ക്ഷണം കുറി​ക്കു​ന്നു:

“അഭിവൃ​ദ്ധി സംബന്ധിച്ച 19-ാം നൂററാ​ണ്ടി​ലെ വിശ്വാ​സ​ത്തിന്‌ 1914-ൽ മാരക​മായ പ്രഹര​മേ​ററു. യുദ്ധം തുടങ്ങു​ന്ന​തി​ന്റെ തലേവർഷം ഡാനീഷ്‌ ചരി​ത്ര​കാ​ര​നും രാജ്യ​ത​ന്ത്ര​ജ്ഞ​നു​മായ പീററർ മഞ്ച്‌ ശുഭാ​പ്‌തി വിശ്വാ​സ​ത്തോ​ടെ ഇങ്ങനെ എഴുതി: ‘സകല തെളി​വും യൂറോ​പ്പി​ലെ വൻശക്തി​കൾ തമ്മിലു​ളള ഒരു യുദ്ധത്തി​ന്റെ സംഭവ്യ​തക്ക്‌ എതിരാണ്‌. “യുദ്ധത്തി​ന്റെ അപകട​വും” ഭാവി​യിൽ അപ്രത്യ​ക്ഷ​മാ​കും, 1871-നുശേഷം പലപ്പോ​ഴും അത്‌ അപ്രത്യ​ക്ഷ​മാ​യി​ട്ടു​ള​ള​തു​പോ​ലെ തന്നെ.’

“ഇതിനു വിരു​ദ്ധ​മാ​യി നാം അദ്ദേഹ​ത്തി​ന്റെ പിൽക്കാല ഓർമ​ക്കു​റി​പ്പു​ക​ളിൽ വായി​ക്കു​ന്നു: ‘1914-ലെ യുദ്ധത്തി​ന്റെ പൊട്ടി​പ്പു​റ​പ്പെടൽ മാനവ​ച​രി​ത്ര​ത്തി​ലെ വലിയ വഴിത്തി​രി​വാണ്‌. ന്യായ​മായ സുരക്ഷി​ത​ത്വ​ത്തിൽ തൊഴിൽ ചെയ്യാൻ കഴിയു​മാ​യി​രുന്ന പുരോ​ഗ​തി​യു​ടെ ഒരു ശോഭന കാലഘ​ട്ട​ത്തിൽനിന്ന്‌ എല്ലായി​ട​ത്തും അരക്ഷി​താ​വ​സ്ഥ​യോ​ടെ വിനാ​ശ​ത്തി​ന്റെ​യും ഭീതി​യു​ടെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും ഒരു യുഗത്തി​ലേക്കു നാം പ്രവേ​ശി​ച്ചു. ആ സമയത്ത്‌ നമ്മു​ടെ​മേൽ നിപതിച്ച അന്ധകാരം മനുഷ്യൻ സഹസ്രാ​ബ്ദ​ങ്ങൾകൊ​ണ്ടു മെന​ഞ്ഞെ​ടുത്ത മുഴു സാംസ്‌കാ​രിക ഘടനയു​ടെ​യും സ്ഥിരമായ നാശത്തെ അർഥമാ​ക്കു​മോ​യെന്ന്‌ ആർക്കും പറയാൻ കഴിഞ്ഞില്ല, ഇന്നു​പോ​ലും ആർക്കും പറയാൻ കഴിയു​ക​യു​മില്ല.’”

[110-ാം പേജിലെ ചിത്രം]

‘എല്ലാ മലയും സ്വസ്ഥാ​ന​ത്തു​നിന്ന്‌ ഇളകി​പ്പോ​യി’

[111-ാം പേജിലെ ചിത്രം]

അവർ ഗുഹക​ളിൽ തങ്ങളെ​ത്തന്നെ ഒളിപ്പി​ച്ചു