ഹബക്കൂക്ക്‌ 3:1-19

3  ഹബക്കൂക്ക്‌ പ്രവാ​ച​കന്റെ പ്രാർഥന, ഒരു വിലാ​പ​ഗീ​തം:   യഹോവേ, അങ്ങയെ​ക്കു​റിച്ച്‌ ഒരു വാർത്ത ഞാൻ കേട്ടി​രി​ക്കു​ന്നു. യഹോവേ, അങ്ങയുടെ പ്രവൃ​ത്തി​കൾ എന്നിൽ ഭയാദ​രവ്‌ നിറയ്‌ക്കു​ന്നു. വർഷങ്ങ​ളു​ടെ മധ്യത്തിൽ* അവയ്‌ക്കു വീണ്ടും ജീവൻ പകരേ​ണമേ, വർഷങ്ങ​ളു​ടെ മധ്യത്തിൽ* അവ വെളി​പ്പെ​ടു​ത്തേ​ണമേ. പ്രക്ഷു​ബ്ധ​കാ​ലത്ത്‌ കരുണ കാണി​ക്കാൻ അങ്ങ്‌ ഓർക്കേ​ണമേ.+   ദൈവം തേമാ​നിൽനിന്ന്‌ വന്നു,പരിശു​ദ്ധ​നാ​യ​വൻ പാരാൻ പർവത​ത്തിൽനിന്ന്‌ എത്തി.+ (സേലാ)* ദൈവ​ത്തി​ന്റെ മഹത്ത്വം ആകാശത്തെ മൂടി,+അവിടു​ത്തെ​ക്കു​റി​ച്ചുള്ള സ്‌തു​തി​കൾ ഭൂമി​യിൽ നിറഞ്ഞു.   ദൈവത്തിന്റെ ശോഭ സൂര്യ​പ്ര​കാ​ശം​പോ​ലെ​യാ​യി​രു​ന്നു.+ അങ്ങയുടെ ശക്തി കുടി​കൊ​ള്ളുന്ന തൃ​ക്കൈ​യിൽനിന്ന്‌രണ്ടു പ്രകാ​ശ​കി​ര​ണങ്ങൾ പ്രസരി​ച്ചു.   പകർച്ചവ്യാധി ദൈവ​ത്തി​ന്റെ മുന്നിലും+ചുട്ടു​പൊ​ള്ളു​ന്ന പനി ദൈവ​ത്തി​ന്റെ തൊട്ടു​പി​ന്നി​ലും നടന്നു​നീ​ങ്ങി.   ദൈവം നിന്നു, ഭൂമി കുലുങ്ങി.+ ഒരു നോട്ടം​കൊണ്ട്‌ ദൈവം ജനതകളെ വിറപ്പി​ച്ചു.+ ശാശ്വ​ത​പർവ​ത​ങ്ങൾ തകർന്ന​ടി​ഞ്ഞു,പുരാ​ത​ന​കു​ന്നു​കൾ തല കുനിച്ചു.+ പണ്ടുപ​ണ്ടു​ള്ള വഴികൾ ദൈവ​ത്തി​ന്റേ​ത​ല്ലോ.   കൂശാന്റെ കൂടാ​ര​ങ്ങ​ളിൽ പരി​ഭ്രാ​ന്തി പടർന്നി​രി​ക്കു​ന്നതു ഞാൻ കണ്ടു, മിദ്യാ​ന്റെ കൂടാ​ര​ത്തു​ണി​കൾ വിറച്ചു.+   നദികൾക്കെതിരെയോ യഹോവേ,നദികൾക്കെ​തി​രെ​യോ അങ്ങയുടെ കോപം ജ്വലി​ക്കു​ന്നത്‌? അതോ കടലിന്‌ നേരെ​യോ അങ്ങയുടെ ക്രോധം?+ അങ്ങ്‌ കുതി​ര​പ്പു​റ​ത്തേറി പാഞ്ഞു,+അങ്ങയുടെ യുദ്ധര​ഥങ്ങൾ വിജയം വരിച്ചു.+   അങ്ങ്‌ വില്ല്‌ എടുത്ത്‌ ഒരുക്കി​വെ​ച്ചി​രി​ക്കു​ന്നു, ആണയിട്ട്‌ ആയുധങ്ങൾക്കു* നിയോ​ഗം നൽകി​യി​രി​ക്കു​ന്നു.* (സേലാ) അങ്ങ്‌ ഭൂമിയെ നദികൾകൊ​ണ്ട്‌ വിഭജി​ക്കു​ന്നു. 10  അങ്ങയെ കണ്ടമാ​ത്ര​യിൽ പർവതങ്ങൾ വേദന​കൊണ്ട്‌ പുളഞ്ഞു.+ പെരുമഴ പെയ്‌തു, വെള്ളം കുത്തി​യൊ​ഴു​കി. ആഴങ്ങളിൽനിന്ന്‌ വെള്ളം ഗർജിച്ചു.+ അത്‌ അതിന്റെ കൈകൾ ഉയർത്തി. 11  സൂര്യനും ചന്ദ്രനും ആകാശ​മേ​ഘ​ങ്ങ​ളിൽ അനങ്ങാതെ നിന്നു.+ അങ്ങയുടെ അമ്പുകൾ പ്രകാ​ശം​പോ​ലെ പുറ​പ്പെട്ടു.+ അങ്ങയുടെ കുന്തങ്ങൾ മിന്നൽപ്പി​ണർപോ​ലെ തിളങ്ങി. 12  ക്രോധംപൂണ്ട്‌ അങ്ങ്‌ ഭൂമി​യി​ലൂ​ടെ നടന്നു. കോപ​ത്തോ​ടെ അങ്ങ്‌ ജനതകളെ ചവിട്ടി​മെ​തി​ച്ചു. 13  അങ്ങയുടെ ജനത്തിന്റെ രക്ഷയ്‌ക്കാ​യി, അങ്ങയുടെ അഭിഷി​ക്തനെ രക്ഷിക്കാൻ, അങ്ങ്‌ പുറ​പ്പെട്ടു. ദുഷ്ടന്മാ​രു​ടെ ഭവനത്തി​ന്റെ നേതാ​വി​നെ അങ്ങ്‌ തകർത്തു. അതു മേൽക്കൂരയും* അടിത്ത​റ​യും ഉൾപ്പെടെ അപ്പാടേ തകർന്ന​ടി​ഞ്ഞു. (സേലാ) 14  അവന്റെ യോദ്ധാ​ക്കൾ എന്നെ ചിതറി​ക്കാൻ പാഞ്ഞടു​ത്ത​പ്പോൾഅവന്റെ ആയുധങ്ങൾകൊണ്ടുതന്നെ* അങ്ങ്‌ അവരുടെ തല കുത്തി​ത്തു​ളച്ചു. കഷ്ടപ്പെ​ടു​ന്ന​വ​നെ ആരുമ​റി​യാ​തെ വിഴു​ങ്ങാൻ അവർക്ക്‌ എത്ര സന്തോ​ഷ​മാ​യി​രു​ന്നു! 15  ഇളകിമറിയുന്ന വിശാ​ല​മായ ജലാശ​യ​ത്തി​ലൂ​ടെ,കടലിനെ കീറി​മു​റിച്ച്‌ അങ്ങ്‌ അങ്ങയുടെ കുതി​ര​ക​ളു​മാ​യി പാഞ്ഞു​പോ​യി. 16  ആ ശബ്ദം കേട്ട്‌ ഞാൻ ഭയന്നു​പോ​യി;*എന്റെ ചുണ്ടുകൾ വിറച്ചു, അസ്ഥികൾ ക്ഷയിച്ചു,+എന്റെ മുട്ടുകൾ കൂട്ടി​യി​ടി​ച്ചു. എങ്കിലും, നമ്മളെ ആക്രമി​ക്കുന്ന ആളുക​ളു​ടെ മേലാ​ണ​ല്ലോ അതു വരുന്ന​തെന്ന്‌ ഓർത്ത്‌കഷ്ടതയു​ടെ ദിവസ​ത്തി​നാ​യി ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യാണ്‌.+ 17  അത്തി മരം പൂവി​ടു​ന്നി​ല്ലെ​ങ്കി​ലുംമുന്തി​രി​വ​ള്ളി​കൾ കായ്‌ക്കു​ന്നി​ല്ലെ​ങ്കി​ലുംഒലിവ്‌ മരത്തിൽനി​ന്ന്‌ ഫലം കിട്ടു​ന്നി​ല്ലെ​ങ്കി​ലുംവയലിൽ* ആഹാരം വിളയു​ന്നി​ല്ലെ​ങ്കി​ലുംആട്ടിൻപ​റ്റം കൂട്ടിൽനി​ന്ന്‌ അപ്രത്യ​ക്ഷ​മാ​യാ​ലുംതൊഴു​ത്തിൽ കന്നുകാ​ലി​കൾ ഇല്ലാതാ​യാ​ലും 18  ഞാൻ യഹോ​വ​യിൽ ആഹ്ലാദി​ക്കും,എന്റെ രക്ഷയുടെ ദൈവ​ത്തിൽ ആനന്ദി​ക്കും.+ 19  പരമാധികാരിയായ യഹോ​വ​യാണ്‌ എന്റെ ബലം.+ദൈവം എന്റെ കാലുകൾ മാനി​ന്റേ​തു​പോ​ലെ​യാ​ക്കും.എന്നെ ഉയർന്ന സ്ഥലങ്ങളി​ലൂ​ടെ നടത്തും.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഞങ്ങളുടെ കാലത്ത്‌.”
മറ്റൊരു സാധ്യത “ഞങ്ങളുടെ കാലത്ത്‌.”
പദാവലി കാണുക.
മറ്റൊരു സാധ്യത “അമ്പുകൾക്ക്‌.”
മറ്റൊരു സാധ്യത “ഗോ​ത്രങ്ങൾ ആണയിട്ട്‌ പറഞ്ഞ കാര്യങ്ങൾ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു.”
അക്ഷ. “കഴുത്തും.”
അക്ഷ. “വടികൾകൊ​ണ്ടു​തന്നെ.”
അക്ഷ. “എന്റെ വയറു വിറച്ചു.”
അഥവാ “തട്ടുത​ട്ടാ​യി തിരിച്ച കൃഷി​യി​ട​ത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം