യിരെമ്യ 5:1-31

5  യരുശ​ലേ​മി​ലെ തെരു​വു​ക​ളി​ലൂ​ടെ ചുറ്റി​ന​ടന്ന്‌ എല്ലായി​ട​ത്തും ശരി​ക്കൊ​ന്നു നോക്കുക; അവളുടെ പൊതുസ്ഥലങ്ങളിൽ* അന്വേ​ഷി​ക്കുക.നീതി​യോ​ടെ പ്രവർത്തി​ക്കു​ക​യുംവിശ്വ​സ്‌ത​നാ​യി​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്ന ഒരാ​ളെ​ങ്കി​ലു​മു​ണ്ടോ?+എങ്കിൽ, ഞാൻ അവളോ​ടു ക്ഷമിക്കും.   “യഹോ​വ​യാ​ണെ!” എന്നു പറയു​ന്നെ​ങ്കി​ലും അവർ കള്ളസത്യ​മാ​ണു ചെയ്യു​ന്നത്‌.+   യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വ​സ്‌ത​ത​യല്ലേ അന്വേ​ഷി​ക്കു​ന്നത്‌?+ അങ്ങ്‌ അവരെ അടിച്ചു; പക്ഷേ, ഒരു ഫലവു​മു​ണ്ടാ​യില്ല.* അങ്ങ്‌ അവരെ തകർത്തു​ക​ളഞ്ഞു; പക്ഷേ അവർ ശിക്ഷണം സ്വീക​രി​ക്കാൻ കൂട്ടാ​ക്കി​യില്ല.+ അവർ മുഖം പാറ​യെ​ക്കാൾ കടുപ്പ​മു​ള്ള​താ​ക്കി;+തിരി​ഞ്ഞു​വ​രാൻ അവർ വിസമ്മ​തി​ച്ചു.+   പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞു: “ഇവർ അറിവി​ല്ലാത്ത വെറും സാധു​ക്ക​ളാണ്‌. ഇവർക്ക്‌ യഹോ​വ​യു​ടെ വഴികൾ,തങ്ങളുടെ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ, അറിയി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു ബുദ്ധി​ശൂ​ന്യ​മാ​യി പ്രവർത്തി​ക്കു​ന്നത്‌.   ഞാൻ പ്രമു​ഖ​രായ ആളുക​ളു​ടെ അടുത്ത്‌ ചെന്ന്‌ അവരോ​ടു സംസാ​രി​ക്കും;കാരണം, അവർ യഹോ​വ​യു​ടെ വഴികൾ,തങ്ങളുടെ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ,+ ഗൗരവ​മാ​യെ​ടു​ത്തി​ട്ടു​ണ്ടാ​കും. പക്ഷേ അവർ എല്ലാവ​രും ഒരു​പോ​ലെ അവരുടെ നുകം തകർത്ത്‌ബന്ധനങ്ങൾ* പൊട്ടി​ച്ചെ​റി​ഞ്ഞി​രു​ന്നു.”   അതുകൊണ്ടാണ്‌ വനത്തിൽനി​ന്ന്‌ സിംഹം വന്ന്‌ അവരെ ആക്രമി​ക്കു​ന്നത്‌;മരു​പ്ര​ദേ​ശ​ത്തെ ചെന്നായ്‌ വന്ന്‌ അവരെ എപ്പോ​ഴും കടിച്ചു​കീ​റു​ന്നത്‌;പുള്ളി​പ്പു​ലി അവരുടെ നഗരങ്ങൾക്കു പുറത്ത്‌ പതുങ്ങി​ക്കി​ട​ക്കു​ന്നത്‌. പുറത്തി​റ​ങ്ങു​ന്ന​വ​രെ​യെ​ല്ലാം അതു പിച്ചി​ച്ചീ​ന്തു​ന്നു. കാരണം, അവരുടെ ലംഘനങ്ങൾ അനേക​മാണ്‌;അവിശ്വ​സ്‌ത​ത​യു​ടെ പ്രവൃ​ത്തി​കൾ അസംഖ്യ​വും.+   എനിക്ക്‌ എങ്ങനെ ഇതു നിന്നോ​ടു ക്ഷമിക്കാ​നാ​കും? നിന്റെ പുത്ര​ന്മാർ എന്നെ ഉപേക്ഷി​ച്ചു.ദൈവ​മ​ല്ലാ​ത്ത​തി​നെ​ച്ചൊ​ല്ലി അവർ സത്യം ചെയ്യുന്നു.+ അവരുടെ ആവശ്യ​ങ്ങ​ളെ​ല്ലാം ഞാൻ നിറ​വേറ്റി;പക്ഷേ അവർ വ്യഭി​ചാ​രം ചെയ്‌തു​കൊ​ണ്ടി​രു​ന്നു;അവർ കൂട്ടം​കൂ​ട്ട​മാ​യി വേശ്യ​യു​ടെ വീട്ടി​ലേക്കു ചെന്നു.   അവർ കാമ​വെ​റി​പൂണ്ട കുതി​ര​ക​ളെ​പ്പോ​ലെ​യാണ്‌;ഓരോ​രു​ത്ത​നും അന്യന്റെ ഭാര്യയെ നോക്കി ചിനച്ച്‌ ശബ്ദമു​ണ്ടാ​ക്കു​ന്നു.+   യഹോവ ചോദി​ക്കു​ന്നു: “ഇതി​നെ​ല്ലാം ഞാൻ അവരോ​ടു കണക്കു ചോദി​ക്കേ​ണ്ട​തല്ലേ? ഇങ്ങനെ​യൊ​രു ജനത​യോ​ടു ഞാൻ പകരം ചോദി​ക്കേ​ണ്ട​തല്ലേ?”+ 10  “തട്ടുത​ട്ടാ​യി തിരി​ച്ചി​രി​ക്കുന്ന അവളുടെ മുന്തി​രി​ത്തോ​ട്ട​ങ്ങൾക്കു നേരെ വന്ന്‌ അവ നശിപ്പി​ക്കുക;പക്ഷേ അവ മുഴു​വ​നാ​യി നശിപ്പി​ച്ചു​ക​ള​യ​രുത്‌.+ അവളുടെ പടർന്നു​പ​ന്ത​ലി​ക്കുന്ന വള്ളികൾ മുറിച്ച്‌ മാറ്റൂ;കാരണം, അവ യഹോ​വ​യു​ടേതല്ല. 11  ഇസ്രായേൽഗൃഹവും യഹൂദാ​ഗൃ​ഹ​വുംഎന്നോടു കടുത്ത വഞ്ചന കാണിച്ചു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+ 12  “അവർ യഹോ​വയെ തള്ളിക്ക​ളഞ്ഞു.അവർ പറയുന്നു: ‘അവൻ ഒന്നും ചെയ്യാൻപോ​കു​ന്നില്ല.*+ നമുക്ക്‌ ഒരു ആപത്തും വരില്ല.വാളോ ക്ഷാമമോ നമ്മൾ കാണേ​ണ്ടി​വ​രില്ല.’+ 13  പ്രവാചകന്മാരുടെ ഉള്ളിൽ സന്ദേശ​ങ്ങ​ളില്ല,*കാറ്റു മാത്രമേ ഉള്ളൂ. അവരും അങ്ങനെ​ത​ന്നെ​യാ​കട്ടെ!” 14  അതുകൊണ്ട്‌, സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ പറയുന്നു: “ഈ പുരു​ഷ​ന്മാർ ഇങ്ങനെ സംസാ​രി​ക്കു​ന്ന​തു​കൊണ്ട്‌ഇതാ, ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തീയാ​ക്കു​ന്നു;+ഈ ജനമാണു വിറക്‌;ആ തീ അവരെ കത്തിച്ച്‌ ചാമ്പലാ​ക്കും.”+ 15  “ഇസ്രാ​യേൽഗൃ​ഹമേ, ഇതാ, ഞാൻ ദൂരത്തു​നിന്ന്‌ ഒരു ജനതയെ നിന്റെ നേരെ വരുത്തു​ന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “അതു പണ്ടേ ഉള്ള ഒരു ജനതയാ​ണ്‌; പുരാ​ത​ന​മാ​യ ഒരു ജനത.അവരുടെ ഭാഷ നിനക്ക്‌ അറിയില്ല;അവരുടെ സംസാരം നിനക്കു മനസ്സി​ലാ​കു​ക​യു​മില്ല.+ 16  അവരുടെ ആവനാഴി തുറന്നി​രി​ക്കുന്ന ശവക്കു​ഴി​യാണ്‌;അവരെ​ല്ലാം വീര​യോ​ദ്ധാ​ക്ക​ളും. 17  അവർ നിന്റെ വിളവും അപ്പവും വിഴു​ങ്ങി​ക്ക​ള​യും.+ അവർ നിന്റെ പുത്ര​ന്മാ​രെ​യും പുത്രി​മാ​രെ​യും നിന്റെ ആടുക​ളെ​യും കന്നുകാ​ലി​ക​ളെ​യും നിന്റെ മുന്തി​രി​ച്ചെ​ടി​ക​ളെ​യും അത്തി മരങ്ങ​ളെ​യും വിഴു​ങ്ങി​ക്ക​ള​യും. നീ ആശ്രയി​ക്കുന്ന, കോട്ട​മ​തി​ലുള്ള നഗരങ്ങളെ അവർ വാളാൽ നശിപ്പി​ക്കും.” 18  യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “പക്ഷേ അന്നു​പോ​ലും ഞാൻ നിന്നെ മുഴു​വ​നാ​യി നശിപ്പി​ക്കില്ല.+ 19  ‘ഞങ്ങളുടെ ദൈവ​മായ യഹോവ എന്താണ്‌ ഇങ്ങനെ​യൊ​ക്കെ ഞങ്ങളോ​ടു ചെയ്‌തത്‌’ എന്ന്‌ അവർ ചോദി​ക്കു​മ്പോൾ നീ അവരോ​ടു പറയണം: ‘നിങ്ങൾ എന്നെ ഉപേക്ഷി​ച്ച്‌ നിങ്ങളു​ടെ ദേശത്തു​വെച്ച്‌ ഒരു അന്യ​ദൈ​വത്തെ സേവി​ച്ച​തു​പോ​ലെ, നിങ്ങളു​ടേ​ത​ല്ലാത്ത ദേശത്തു​വെച്ച്‌ നിങ്ങൾ അന്യരെ സേവി​ക്കും.’”+ 20  യാക്കോബുഗൃഹത്തിൽ ഇതു പ്രഖ്യാ​പി​ക്കുക;യഹൂദ​യിൽ ഇതു ഘോഷി​ക്കുക: 21  “കണ്ണു​ണ്ടെ​ങ്കി​ലും കാണാത്ത,+ചെവി​യു​ണ്ടെ​ങ്കി​ലും കേൾക്കാത്ത,+ വിഡ്‌ഢി​ക​ളും വിവരം​കെ​ട്ട​വ​രും ആയ ജനമേ,* ഇതു കേൾക്കുക:+ 22  യഹോവ ചോദി​ക്കു​ന്നു: ‘നിങ്ങൾക്ക്‌ എന്നെ ഭയമില്ലേ?നിങ്ങൾ എന്റെ മുന്നിൽ വിറയ്‌ക്കേ​ണ്ട​തല്ലേ? ഞാനാണു സമു​ദ്ര​ത്തി​നു മണൽകൊ​ണ്ട്‌ അതിരി​ട്ടത്‌;അതിനു മറിക​ട​ക്കാ​നാ​കാത്ത സ്ഥിരമായ ഒരു ചട്ടം വെച്ചത്‌. അതിന്റെ തിരമാ​ലകൾ എത്ര ആഞ്ഞടി​ച്ചാ​ലും കാര്യ​മില്ല;എത്ര ആർത്തി​ര​മ്പി​യാ​ലും അത്‌ അതിരി​ന്‌ അപ്പുറം പോകില്ല.+ 23  പക്ഷേ ഈ ജനത്തിന്റെ ഹൃദയം ശാഠ്യ​വും ധിക്കാ​ര​വും ഉള്ളത്‌;അവർ വഴിമാ​റി, തോന്നിയ വഴിയേ പോയി​രി​ക്കു​ന്നു.+ 24  “മഴ പെയ്യേണ്ട കാലത്ത്‌ മഴ തരുന്ന, ശരത്‌കാ​ല​മ​ഴ​യും വസന്തകാ​ല​മ​ഴ​യും പെയ്യി​ക്കുന്ന,കൊയ്‌ത്തി​ന്റെ ആഴ്‌ച​കളെ നമുക്കു​വേണ്ടി കാക്കുന്ന,നമ്മുടെ ദൈവ​മായ യഹോ​വയെ നമുക്കു ഭയപ്പെ​ടാം”എന്ന്‌ അവർ മനസ്സിൽപ്പോ​ലും പറയു​ന്നില്ല.+ 25  നിങ്ങൾ ചെയ്‌ത തെറ്റുകൾ കാരണ​മാണ്‌ ഇവയെ​ല്ലാം നിങ്ങൾക്കു നഷ്ടമാ​യത്‌;നിങ്ങളു​ടെ​ത​ന്നെ പാപങ്ങ​ളാ​ണു ഗുണക​ര​മാ​യ​തെ​ല്ലാം നിങ്ങളിൽനി​ന്ന്‌ അകറ്റി​യി​രി​ക്കു​ന്നത്‌.+ 26  കാരണം, എന്റെ ജനത്തിന്‌ ഇടയിൽ ദുഷ്ടന്മാ​രുണ്ട്‌. അവർ പക്ഷിപി​ടു​ത്ത​ക്കാ​രെ​പ്പോ​ലെ പതുങ്ങി​യി​രുന്ന്‌ സൂക്ഷി​ച്ചു​നോ​ക്കു​ന്നു. അവർ മരണ​ക്കെണി വെക്കുന്നു. മനുഷ്യ​രെ അവർ പിടി​ക്കു​ന്നു. 27  നിറയെ പക്ഷിക​ളുള്ള ഒരു കൂടു​പോ​ലെഅവരുടെ വീടുകൾ വഞ്ചന​കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു.+ അങ്ങനെ​യാണ്‌ അവർ ശക്തരും സമ്പന്നരും ആയത്‌. 28  അവർ കൊഴു​ത്ത്‌ മിനു​ങ്ങി​യി​രി​ക്കു​ന്നു;അവരിലെ തിന്മ നിറഞ്ഞു​തു​ളു​മ്പു​ന്നു. അവർക്കു നേട്ടമു​ണ്ടാ​കാൻവേണ്ടിഅവർ അനാഥന്റെ* പക്ഷം വാദി​ക്കാ​തി​രി​ക്കു​ന്നു;+അവർ പാവങ്ങൾക്കു നീതി നിഷേ​ധി​ക്കു​ന്നു.’”+ 29  യഹോവ ചോദി​ക്കു​ന്നു: “ഇതി​നെ​ല്ലാം ഞാൻ അവരോ​ടു കണക്കു ചോദി​ക്കേ​ണ്ട​തല്ലേ? ഇങ്ങനെ​യൊ​രു ജനത​യോ​ടു ഞാൻ പകരം ചോദി​ക്കേ​ണ്ട​തല്ലേ? 30  ഭയങ്കരവും ഭീകര​വും ആയ ഒരു കാര്യം ദേശത്ത്‌ നടന്നി​രി​ക്കു​ന്നു: 31  പ്രവാചകന്മാർ പ്രവചി​ക്കു​ന്ന​തെ​ല്ലാം നുണയാ​ണ്‌;+പുരോ​ഹി​ത​ന്മാർ തങ്ങളുടെ അധികാ​രം ഉപയോ​ഗിച്ച്‌ മറ്റുള്ള​വരെ അടക്കി​ഭ​രി​ക്കു​ന്നു. എന്റെ ജനത്തിന്‌ അത്‌ ഇഷ്ടമാ​ണു​താ​നും.+ പക്ഷേ അന്ത്യം വരു​മ്പോൾ നിങ്ങൾ എന്തു ചെയ്യും?”

അടിക്കുറിപ്പുകള്‍

അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളിൽ.”
അക്ഷ. “അവർ അവശരാ​യില്ല.”
അക്ഷ. “നാടകൾ.”
മറ്റൊരു സാധ്യത “അങ്ങനെ ഒരാളില്ല.”
അതായത്‌, ദൈവ​ത്തി​ന്റെ സന്ദേശങ്ങൾ.
അക്ഷ. “ഹൃദയ​മി​ല്ലാത്ത വിഡ്‌ഢി​കളേ.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യു​ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം