യശയ്യ 13:1-22

13  ആമൊ​സി​ന്റെ മകനായ യശയ്യയ്‌ക്ക്‌ ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബി​ലോ​ണിന്‌ എതിരെയുള്ള+ ഈ പ്രഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു:   “പാറകൾ നിറഞ്ഞ പർവത​ത്തിൽ ഒരു അടയാളം*+ ഉയർത്തുക. അവരെ ഉച്ചത്തിൽ വിളി​ക്കുക; കൈകൾ വീശി വിളി​ക്കുക,പ്രധാ​നി​ക​ളു​ടെ പ്രവേ​ശ​ന​ക​വാ​ട​ങ്ങ​ളി​ലേക്ക്‌ അവർ വരട്ടെ.   ഞാൻ നിയമിച്ചവർക്കു*+ ഞാൻ കല്‌പന കൊടു​ത്തി​രി​ക്കു​ന്നു, എന്റെ കോപം ചൊരി​യാ​നാ​യി എന്റെ യോദ്ധാ​ക്കളെ ഞാൻ വിളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്നു,അഹങ്കാ​ര​ത്തോ​ടെ ആഹ്ലാദി​ച്ചാർക്കുന്ന എന്റെ യോദ്ധാ​ക്ക​ളെ​ത്തന്നെ!   കാതോർക്കൂ! പർവത​ങ്ങ​ളിൽ ഒരു ജനക്കൂട്ടം;അവരുടെ ശബ്ദം എണ്ണിയാ​ലൊ​ടു​ങ്ങാത്ത ഒരു പുരു​ഷാ​ര​ത്തി​ന്റെ ശബ്ദം​പോ​ലെ! ശ്രദ്ധിക്കൂ! രാജ്യങ്ങൾ ബഹളം കൂട്ടുന്നു.അതാ, ഒന്നിച്ചു​കൂ​ടിയ ജനതക​ളു​ടെ ആരവം!+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ യുദ്ധത്തി​നാ​യി സൈന്യ​ത്തെ വിളി​ച്ചു​കൂ​ട്ടു​ന്നു.+   അവർ ഒരു ദൂര​ദേ​ശ​ത്തു​നിന്ന്‌,+ആകാശ​ത്തി​ന്റെ അതിരു​ക​ളിൽനിന്ന്‌, വരുന്നു;യഹോ​വ​യും ദൈവ​ക്രോ​ധ​ത്തി​ന്റെ ആയുധ​ങ്ങ​ളുംഭൂമിയെ മുഴുവൻ നശിപ്പി​ക്കാൻ വരുന്നു.+   അലമുറയിട്ട്‌ കരയൂ, ഇതാ യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു! സർവശ​ക്ത​നിൽനി​ന്നുള്ള ഒരു വിനാ​ശ​മാ​യി അതു വരും.+   അപ്പോൾ എല്ലാ കൈക​ളും തളർന്നു​പോ​കും,എല്ലാ ഹൃദയ​വും പേടിച്ച്‌ ഉരുകി​പ്പോ​കും.+   ആളുകൾ ഭയന്നു​വി​റ​യ്‌ക്കു​ന്നു.+ പ്രസവ​വേ​ദന അനുഭ​വി​ക്കുന്ന ഒരു സ്‌ത്രീ​യെ​പ്പോ​ലെ,അവർ വേദന തിന്നുന്നു, അവരുടെ പേശികൾ വലിഞ്ഞു​മു​റു​കു​ന്നു. ഭീതി​യോ​ടെ അവർ പരസ്‌പരം നോക്കു​ന്നു,അവരുടെ മുഖങ്ങൾ ആധി​കൊണ്ട്‌ ചുവന്നി​രി​ക്കു​ന്നു.   അതാ, യഹോ​വ​യു​ടെ ദിവസം വരുന്നു,ക്രോ​ധ​വും ഉഗ്ര​കോ​പ​വും നിറഞ്ഞ, ക്രൂര​ത​യു​ടെ ഒരു ദിവസം!അതു ദേശത്തെ സകല പാപി​ക​ളെ​യും നിഗ്ര​ഹി​ക്കും,ദേശം പേടി​പ്പെ​ടു​ത്തുന്ന ഒരു ഇടമാ​യി​ത്തീ​രും.+ 10  ആകാശത്തെ നക്ഷത്ര​ങ്ങ​ളും നക്ഷത്രസമൂഹങ്ങളും*+വെളിച്ചം ചൊരി​യില്ല;ഉദിച്ചു​യ​രു​ന്ന സൂര്യൻ കറുത്തി​രി​ക്കും,ചന്ദ്രൻ പ്രകാശം തരില്ല. 11  ഞാൻ ഭൂമി​യോട്‌ അതിന്റെ ദുഷ്ടത​യ്‌ക്കുംദുഷ്ടന്മാ​രോട്‌ അവർ ചെയ്‌ത തെറ്റി​നും കണക്കു ചോദി​ക്കും.+ ധിക്കാ​രി​ക​ളു​ടെ അഹങ്കാരം ഞാൻ അവസാ​നി​പ്പി​ക്കും,മർദക​രാ​യ ഭരണാ​ധി​കാ​രി​ക​ളു​ടെ അഹംഭാ​വം ഞാൻ ഇല്ലാതാ​ക്കും.+ 12  മർത്യനെ ഞാൻ, ശുദ്ധി ചെയ്‌ത സ്വർണ​ത്തെ​ക്കാൾ ദുർലഭവും+മനുഷ്യ​രെ ഓഫീ​രി​ലെ സ്വർണ​ത്തെ​ക്കാൾ വിരള​വും ആക്കും.+ 13  അതുകൊണ്ട്‌ ഞാൻ ആകാശത്തെ വിറ​കൊ​ള്ളി​ക്കും,ഭൂമിയെ അതിന്റെ സ്ഥാനത്തു​നിന്ന്‌ കുടഞ്ഞു​ക​ള​യും,+സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ക്രോ​ധ​നാ​ളിൽ ദൈവ​കോ​പം ആളിക്ക​ത്തും. 14  വേട്ടയാടപ്പെടുന്ന ഒരു മാനിനെപ്പോലെയും* ഇടയനി​ല്ലാത്ത ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ​യുംഓരോ​രു​ത്ത​രും സ്വന്തം ജനത്തിന്റെ അടു​ത്തേക്കു മടങ്ങി​പ്പോ​കും,അവർ സ്വന്തം ദേശ​ത്തേക്ക്‌ ഓടി​പ്പോ​കും.+ 15  കണ്ണിൽപ്പെടുന്ന എല്ലാവ​രെ​യും കുത്തി​ക്കൊ​ല്ലും,പിടി​യി​ലാ​കു​ന്ന സകല​രെ​യും വെട്ടി​വീ​ഴ്‌ത്തും.+ 16  അവർ കാൺകെ അവരുടെ കുഞ്ഞു​ങ്ങളെ നിലത്ത​ടിച്ച്‌ ചിതറി​ക്കും,+അവരുടെ വീടുകൾ കൊള്ള​യ​ടി​ക്കും,അവരുടെ ഭാര്യ​മാ​രെ മാനഭം​ഗ​പ്പെ​ടു​ത്തും. 17  ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴു​ന്നേൽപ്പി​ക്കു​ന്നു,+അവർ വെള്ളിക്കു വില കല്‌പി​ക്കു​ന്നില്ല,സ്വർണ​ത്തിൽ അവർക്കു താത്‌പ​ര്യ​വു​മില്ല. 18  അവരുടെ വില്ലുകൾ യുവാ​ക്കളെ ചിതറി​ച്ചു​ക​ള​യും,+അജാത​ശി​ശു​ക്ക​ളോട്‌ അവർക്കു കനിവ്‌ തോന്നില്ല,കുഞ്ഞു​ങ്ങ​ളോട്‌ അവർ അലിവ്‌ കാട്ടില്ല. 19  എല്ലാ രാജ്യ​ങ്ങ​ളെ​ക്കാ​ളും പ്രൗഢമനോഹരിയായ* ബാബി​ലോൺ രാജ്യം,+കൽദയ​രു​ടെ സൗന്ദര്യ​വും അഭിമാ​ന​വും ആയ രാജ്യം,+ദൈവം അവരെ മറിച്ചി​ടുന്ന നാളിൽ അതു സൊ​ദോ​മും ഗൊ​മോ​റ​യും പോ​ലെ​യാ​യി​ത്തീ​രും.+ 20  ഇനി ഒരിക്ക​ലും അവളിൽ ആൾത്താ​മ​സ​മു​ണ്ടാ​കില്ല,എത്ര തലമു​റകൾ പിന്നി​ട്ടാ​ലും അവിടം വാസ​യോ​ഗ്യ​മാ​യി​രി​ക്കില്ല.+ അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപ​റ്റ​ങ്ങളെ അവിടെ കിടത്തില്ല. 21  മരുഭൂവിലെ മൃഗങ്ങൾ അവിടെ കിടക്കും,അവരുടെ വീടു​ക​ളിൽ കഴുകൻമൂ​ങ്ങകൾ നിറയും, ഒട്ടകപ്പ​ക്ഷി​കൾ അവിടെ വസിക്കും,+കാട്ടാടുകൾ* അവിടെ തുള്ളി​ക്ക​ളി​ക്കും. 22  അവളുടെ ഗോപു​ര​ങ്ങ​ളിൽ മൃഗങ്ങൾ ഓരി​യി​ടും,അവളുടെ ആഡംബ​ര​പൂർണ​മായ കൊട്ടാ​ര​ങ്ങ​ളിൽ കുറു​ന​രി​കൾ കൂവും, അവളുടെ സമയം അടുത്തി​രി​ക്കു​ന്നു, അവളുടെ നാളുകൾ ഇനി നീളില്ല.”+

അടിക്കുറിപ്പുകള്‍

അഥവാ “കൊടി​മരം.”
അക്ഷ. “ഞാൻ വിശു​ദ്ധീ​ക​രി​ച്ച​വർക്ക്‌.”
അക്ഷ. “അവയുടെ കെസി​ലു​ക​ളും.” വേട്ടക്കാ​രൻ (മകയിരം) എന്ന്‌ അറിയ​പ്പെ​ടുന്ന നക്ഷത്ര​സ​മൂ​ഹ​ത്തെ​യും അതിനു ചുറ്റു​മുള്ള നക്ഷത്ര​സ​മൂ​ഹ​ങ്ങ​ളെ​യും ആയിരി​ക്കാം കുറി​ക്കു​ന്നത്‌.
അക്ഷ. “ഗസൽമാ​നി​നെ​പ്പോ​ലെ​യും.”
അഥവാ “രാജ്യ​ങ്ങ​ളു​ടെ അലങ്കാ​ര​മായ.”
മറ്റൊരു സാധ്യത “കോലാ​ട്ടു​രൂ​പ​മുള്ള ഭൂതങ്ങൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം