യശയ്യ 65:1-25

65  “എന്നെ അന്വേ​ഷി​ക്കാ​തി​രു​ന്നവർ എന്നെ തേടി​വ​രാൻ ഞാൻ അനുവ​ദി​ച്ചു,എന്നെ തിരയാ​തി​രു​ന്നവർ എന്നെ കണ്ടെത്താൻ ഞാൻ സമ്മതിച്ചു.+ എന്റെ പേര്‌ വിളിച്ചപേക്ഷിക്കാത്ത+ ഒരു ജനത​യോട്‌, ‘ഞാൻ ഇതാ, ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു.   തന്നിഷ്ടക്കാരായി+ തെറ്റായ വഴിക​ളിൽ നടക്കുന്ന,ദുശ്ശാ​ഠ്യ​ക്കാ​രാ​യ ഒരു ജനത്തെ+ സ്വീക​രി​ക്കാൻദിവസം മുഴുവൻ ഞാൻ എന്റെ കൈകൾ വിരി​ച്ചു​പി​ടി​ച്ചു.   അവർ തോട്ട​ങ്ങ​ളിൽ ബലി അർപ്പിക്കുകയും+ ഇഷ്ടിക​ക​ളു​ടെ മേൽ യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കുകയും*+ ചെയ്യുന്നു;അങ്ങനെ എന്നെ പരസ്യ​മാ​യി അപമാ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.   അവർ കല്ലറകൾക്കി​ട​യിൽ ഇരിക്കു​ന്നു,+ഒളിയിടങ്ങളിൽ* രാത്രി​ക​ഴി​ക്കു​ന്നു;അവർ പന്നിയി​റച്ചി തിന്നുന്നു,+അവരുടെ പാത്ര​ങ്ങ​ളിൽ അശുദ്ധ​വ​സ്‌തു​ക്ക​ളു​ടെ ചാറുണ്ട്‌.+   ‘അവി​ടെ​ത്തന്നെ നിൽക്കൂ, എന്റെ അടു​ത്തേക്കു വരരുത്‌,ഞാൻ നിന്നെ​ക്കാൾ വിശു​ദ്ധി​യു​ള്ള​വ​നാണ്‌’* എന്ന്‌ അവർ പറയുന്നു. അവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആണ്‌.   ഇതാ, ഇതെല്ലാം എന്റെ മുന്നിൽ എഴുതി​വെ​ച്ചി​രി​ക്കു​ന്നു,ഞാൻ അടങ്ങി​യി​രി​ക്കില്ല, ഞാൻ പകരം ചെയ്യും,+അവർ ചെയ്‌ത​തി​നു മുഴുവൻ* ഞാൻ പകരം കൊടു​ക്കും.   അവരുടെ തെറ്റു​കൾക്കും അവരുടെ പിതാ​ക്ക​ന്മാ​രു​ടെ തെറ്റു​കൾക്കും ഞാൻ പകരം കൊടു​ക്കും,”+ എന്ന്‌ യഹോവ പറയുന്നു. “അവർ മലകളിൽ യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കുകയും*കുന്നു​ക​ളിൽ എന്നെ നിന്ദി​ക്കു​ക​യും ചെയ്‌തു.+അതു​കൊണ്ട്‌ ഞാൻ ആദ്യം​തന്നെ അവരുടെ കൂലി മുഴുവൻ* കൊടു​ത്തു​തീർക്കും.”   യഹോവ ഇങ്ങനെ പറയുന്നു: “ഒരു മുന്തി​രി​ക്കു​ല​യിൽ പുതു​വീ​ഞ്ഞി​നു​ള്ളതു കാണു​മ്പോൾ‘അതു നശിപ്പി​ക്ക​രുത്‌, അതിൽ കുറച്ച്‌ നല്ലതുണ്ട്‌’* എന്നു പറയാ​റി​ല്ലേ? എന്റെ ദാസന്മാ​രെ​ക്കു​റിച്ച്‌ ഞാനും അതുതന്നെ പറയും,ഞാൻ അവരെ മുഴുവൻ നശിപ്പി​ക്കില്ല.+   ഞാൻ യാക്കോ​ബിൽനിന്ന്‌ ഒരു സന്തതിയെയും*യഹൂദ​യിൽനിന്ന്‌ എന്റെ പർവത​ങ്ങ​ളു​ടെ അവകാ​ശി​യെ​യും കൊണ്ടു​വ​രും;+ഞാൻ തിര​ഞ്ഞെ​ടു​ത്തവർ അത്‌ അവകാ​ശ​മാ​ക്കും,എന്റെ ദാസന്മാർ അവിടെ താമസി​ക്കും.+ 10  എന്നെ അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ആടുകൾ ശാരോനിൽ+ മേയും.അവരുടെ കന്നുകാ​ലി​കൾ ആഖോർ താഴ്‌വരയിൽ+ വിശ്ര​മി​ക്കും. 11  എന്നാൽ നിങ്ങൾ യഹോ​വയെ ഉപേക്ഷിക്കുന്നവരും+എന്റെ വിശു​ദ്ധ​പർവ​തത്തെ മറന്നുകളയുന്നവരും+ ആണ്‌.നിങ്ങൾ ഭാഗ്യ​ദേ​വ​നു​വേണ്ടി മേശ ഒരുക്കു​ക​യുംവിധി​യു​ടെ ദേവനു വീഞ്ഞ്‌* ഒഴിച്ചു​വെ​ക്കു​ക​യും ചെയ്യുന്നു. 12  ഞാൻ വിളിച്ചു; നിങ്ങൾ വിളി കേട്ടില്ല,ഞാൻ സംസാ​രി​ച്ചു; നിങ്ങൾ ശ്രദ്ധി​ച്ചില്ല.+നിങ്ങൾ എന്റെ മുമ്പാകെ മോശ​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നു,എനിക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ നിങ്ങൾ തിര​ഞ്ഞെ​ടു​ത്തു.+അതു​കൊണ്ട്‌ ഞാൻ നിങ്ങളെ വാളിന്‌ ഇരയാ​ക്കും,+കൊല്ല​പ്പെ​ടാ​നാ​യി നിങ്ങ​ളെ​ല്ലാം കുനി​ഞ്ഞു​നിൽക്കേ​ണ്ടി​വ​രും.”+ 13  പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നി​രി​ക്കും,+ എന്റെ ദാസന്മാർ കുടി​ക്കും;+ നിങ്ങൾ ദാഹി​ച്ചി​രി​ക്കും, എന്റെ ദാസന്മാർ സന്തോ​ഷി​ക്കും,+ നിങ്ങൾ അപമാ​നി​ത​രാ​കും.+ 14  എന്റെ ദാസന്മാർ ഹൃദയാ​ന​ന്ദ​ത്താൽ സന്തോ​ഷി​ച്ചാർക്കും;നിങ്ങൾ ഹൃദയ​വേ​ദ​ന​യാൽ നിലവി​ളി​ക്കും,മനസ്സു തകർന്ന്‌ നിങ്ങൾ വിലപി​ച്ചു​ക​ര​യും. 15  നിങ്ങളുടെ പേര്‌ മാത്രമേ അവശേ​ഷി​ക്കൂ,ഞാൻ തിര​ഞ്ഞെ​ടു​ത്തവർ അത്‌ ഒരു ശാപവാ​ക്കാ​യി ഉപയോ​ഗി​ക്കും,പരമാ​ധി​കാ​രി​യായ യഹോവ നിങ്ങ​ളെ​യെ​ല്ലാം കൊന്നു​ക​ള​യും,എന്നാൽ തന്റെ ദാസന്മാ​രെ മറ്റൊരു പേര്‌ വിളി​ക്കും.+ 16  അങ്ങനെ, ഭൂമി​യിൽ അനു​ഗ്രഹം തേടു​ന്ന​വ​രെ​യെ​ല്ലാംസത്യത്തിന്റെ* ദൈവം അനു​ഗ്ര​ഹി​ക്കും.ഭൂമി​യിൽ സത്യം ചെയ്യു​ന്ന​വ​രെ​ല്ലാംസത്യത്തിന്റെ* ദൈവത്തെ ചൊല്ലി ആണയി​ടും.+ കഴിഞ്ഞ കാലത്തെ യാതനകളെല്ലാം* മറന്നു​പോ​യി​രി​ക്കും,എന്റെ കണ്ണുകൾ ഇനി അവ കാണില്ല.+ 17  ഇതാ, ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും സൃഷ്ടി​ക്കു​ന്നു,+പഴയ കാര്യങ്ങൾ ആരു​ടെ​യും മനസ്സി​ലേക്കു വരില്ല;*ആരു​ടെ​യും ഹൃദയ​ത്തിൽ അവയു​ണ്ടാ​യി​രി​ക്കില്ല.+ 18  അതുകൊണ്ട്‌ ഞാൻ സൃഷ്ടി​ക്കു​ന്ന​തി​നെ ഓർത്ത്‌ എന്നെന്നും സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കുക, ഇതാ, ഞാൻ യരുശ​ലേ​മി​നെ സന്തോ​ഷി​ക്കാ​നുള്ള ഒരു കാരണ​മാ​യുംഅവളുടെ ജനത്തെ ആനന്ദി​ക്കാ​നുള്ള ഒരു കാരണമായും+ സൃഷ്ടി​ക്കു​ന്നു. 19  ഞാൻ യരുശ​ലേ​മി​നെ ഓർത്ത്‌ സന്തോഷിക്കുകയും+ എന്റെ ജനത്തെ ഓർത്ത്‌ ആനന്ദി​ക്കു​ക​യും ചെയ്യും;ഇനി അവളിൽ കരച്ചി​ലി​ന്റെ സ്വരമോ വേദന​കൊ​ണ്ടുള്ള നിലവി​ളി​യോ കേൾക്കില്ല.”+ 20  “കുറച്ച്‌ ദിവസം മാത്രം ജീവി​ച്ചി​രി​ക്കുന്ന ശിശുക്കൾ ഇനി അവിടെ ഉണ്ടാകില്ല;പ്രായ​മാ​യ ആരും ആയുസ്സു മുഴുവൻ ജീവി​ക്കാ​തി​രി​ക്കില്ല. നൂറാം വയസ്സിൽ മരിക്കു​ന്ന​വ​നെ​പ്പോ​ലും കുട്ടി​യാ​യി കണക്കാ​ക്കും;നൂറു വയസ്സു​ണ്ടെ​ങ്കി​ലും പാപി ശപിക്ക​പ്പെ​ടും.* 21  അവർ വീടുകൾ പണിത്‌ താമസി​ക്കും,+മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും.+ 22  മറ്റുള്ളവർക്കു താമസി​ക്കാ​നാ​യി​രി​ക്കില്ല അവർ വീടു പണിയു​ന്നത്‌;മറ്റുള്ള​വർക്കു ഭക്ഷിക്കാ​നാ​യി​രി​ക്കില്ല അവർ കൃഷി ചെയ്യു​ന്നത്‌. എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങ​ളു​ടെ ആയുസ്സു​പോ​ലെ​യാ​കും,+ഞാൻ തിര​ഞ്ഞെ​ടു​ത്തവർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കും. 23  അവരുടെ അധ്വാനം വെറു​തേ​യാ​കില്ല,+കഷ്ടപ്പെ​ടാ​നാ​യി അവർ മക്കളെ പ്രസവി​ക്കില്ല,അവരെ​ല്ലാം യഹോവ അനു​ഗ്ര​ഹിച്ച മക്കളാണ്‌,+അവരുടെ വരും​ത​ല​മു​റ​ക​ളും അനുഗൃ​ഹീ​ത​രാണ്‌.+ 24  അവർ വിളി​ക്കും​മു​മ്പേ ഞാൻ ഉത്തരം നൽകും,അവർ സംസാ​രി​ച്ചു​തീ​രും​മു​മ്പേ ഞാൻ കേൾക്കും. 25  ചെന്നായും കുഞ്ഞാ​ടും ഒരുമി​ച്ച്‌ മേയും,സിംഹം കാള​യെ​പ്പോ​ലെ വയ്‌ക്കോൽ തിന്നും,+സർപ്പത്തി​നു പൊടി ആഹാര​മാ​യി​രി​ക്കും. എന്റെ വിശു​ദ്ധ​പർവ​ത​ത്തി​ലെ​ങ്ങും ഇവ ഒരു ദ്രോ​ഹ​വും ചെയ്യില്ല, ഒരു നാശവും വരുത്തില്ല”+ എന്ന്‌ യഹോവ പറയുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”
മറ്റൊരു സാധ്യത “കാവൽമാ​ട​ങ്ങ​ളിൽ.”
മറ്റൊരു സാധ്യത “എന്റെ വിശുദ്ധി നിന്നി​ലേക്കു പകരും.”
അക്ഷ. “അവരുടെ മാർവി​ട​ത്തി​ലേക്ക്‌.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”
അക്ഷ. “കൂലി അവരുടെ മാർവി​ട​ത്തി​ലേക്ക്‌.”
അക്ഷ. “ഒരു അനു​ഗ്ര​ഹ​മു​ണ്ട്‌.”
അക്ഷ. “വിത്തി​നെ​യും.”
അഥവാ “സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ കലർത്തിയ വീഞ്ഞ്‌.”
അഥവാ “വിശ്വ​സ്‌ത​ത​യു​ടെ.” അക്ഷ. “ആമേൻ.”
അഥവാ “വിശ്വ​സ്‌ത​ത​യു​ടെ.” അക്ഷ. “ആമേൻ.”
അഥവാ “പ്രശ്‌ന​ങ്ങ​ളെ​ല്ലാം.”
അഥവാ “ആരും ഓർക്കില്ല.”
മറ്റൊരു സാധ്യത “നൂറു വയസ്സു തികയാ​തെ മരിക്കു​ന്ന​വനെ ശപിക്ക​പ്പെ​ട്ട​വ​നാ​യി കണക്കാ​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം