2 പത്രോസ്‌ 3:1-18

3  പ്രിയപ്പെ​ട്ട​വരേ, ഞാൻ നിങ്ങൾക്ക്‌ എഴുതുന്ന രണ്ടാമത്തെ കത്താണ​ല്ലോ ഇത്‌. ചില കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട്‌+ നിങ്ങളു​ടെ ചിന്താശേ​ഷി​യെ ഉണർത്താ​നാണ്‌ ഈ കത്തിലൂടെ​യും ഞാൻ ശ്രമി​ക്കു​ന്നത്‌.  അങ്ങനെ വിശു​ദ്ധപ്ര​വാ​ച​ക​ന്മാർ മുമ്പ്‌ പറഞ്ഞ* വാക്കു​ക​ളും രക്ഷകനായ കർത്താവ്‌ നിങ്ങളു​ടെ അപ്പോ​സ്‌ത​ല​ന്മാ​രി​ലൂ​ടെ നൽകിയ കല്‌പ​ന​യും നിങ്ങൾക്ക്‌ ഓർക്കാ​നാ​കും.  അവസാനകാലത്ത്‌, സ്വന്തം മോഹ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കുന്ന പരിഹാസികൾ+ പരിഹാ​സത്തോ​ടെ വരു​മെന്ന്‌ ആദ്യം​തന്നെ അറിഞ്ഞുകൊ​ള്ളുക.  “ക്രിസ്‌തു തന്റെ സാന്നി​ധ്യത്തെ​ക്കു​റിച്ച്‌ വാഗ്‌ദാ​നം ചെയ്‌തി​ട്ട്‌ എന്തായി?+ നമ്മുടെ പൂർവി​കർ മരിച്ചപ്പോൾ* കാര്യങ്ങൾ എങ്ങനെ​യാ​യി​രു​ന്നോ അങ്ങനെ​തന്നെ​യാണ്‌ ഇപ്പോ​ഴും; എല്ലാം ദൈവം സൃഷ്ടിച്ച സമയ​ത്തേ​തുപോലെ​തന്നെ​യാണ്‌” എന്ന്‌ അവർ പറയും.+  പണ്ടുമുതലേ ആകാശ​മു​ണ്ടാ​യി​രുന്നെ​ന്നും ദൈവ​ത്തി​ന്റെ വചനത്താൽ ഭൂമി വെള്ളത്തി​നു നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും+  അവയാൽ അന്നത്തെ ലോക​ത്തിൽ പ്രളയ​മു​ണ്ടാ​യി അതു നശി​ച്ചെ​ന്നും അവർ മനഃപൂർവം മറന്നു​ക​ള​യു​ന്നു.+  അതേ വചനത്താൽ ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും, ദൈവ​ഭ​ക്തി​യി​ല്ലാത്ത മനുഷ്യ​രെ ന്യായം വിധിച്ച്‌ നശിപ്പി​ക്കുന്ന ദിവസം​വരെ തീക്കായി സൂക്ഷി​ച്ചി​രി​ക്കു​ന്നു.+  എന്നാൽ പ്രിയപ്പെ​ട്ട​വരേ, ഒരു കാര്യം നിങ്ങൾ മറന്നുപോ​ക​രുത്‌; യഹോവയുടെ* ഒരു ദിവസം ആയിരം വർഷംപോലെ​യും ആയിരം വർഷം ഒരു ദിവസംപോലെ​യും ആണ്‌.+  ചിലർ കരുതു​ന്ന​തുപോ​ലെ യഹോവ* തന്റെ വാഗ്‌ദാ​നം നിറ​വേ​റ്റാൻ താമസി​ക്കു​ന്നില്ല.+ ആരും നശിച്ചുപോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​രപ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​തുകൊണ്ട്‌ ദൈവം നിങ്ങ​ളോ​ടു ക്ഷമ കാണി​ക്കു​ക​യാണ്‌.+ 10  എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോ​ലെ വരും.+ അന്ന്‌ ആകാശം വലി​യൊ​രു മുഴക്കത്തോടെ* നീങ്ങിപ്പോ​കും;+ മൂലകങ്ങൾ ചുട്ടു​പ​ഴുത്ത്‌ ഉരുകിപ്പോ​കും; ഭൂമി​യും അതിലെ പണിക​ളും വെളി​വാ​കും.*+ 11  ഇവയെല്ലാം ഇങ്ങനെ ഉരുകി​ത്തീ​രാ​നി​രി​ക്കു​ന്ന​തുകൊണ്ട്‌ വിശു​ദ്ധ​മായ പെരു​മാ​റ്റ​രീ​തി​ക​ളി​ലും ഭക്തിപൂർണ​മായ പ്രവൃ​ത്തി​കൾ ചെയ്യുന്നതിലും* നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്ക​ണമെന്നു ചിന്തി​ച്ചുകൊ​ള്ളുക! 12  ആകാശം കത്തിനശിക്കുകയും+ മൂലകങ്ങൾ കൊടും​ചൂ​ടിൽ വെന്തു​രു​കു​ക​യും ചെയ്യുന്ന യഹോവയുടെ* ദിവസത്തിന്റെ+ സാന്നി​ധ്യ​ത്തി​നാ​യി നിങ്ങൾ കാത്തി​രി​ക്കു​ക​യും അത്‌ എപ്പോ​ഴും മനസ്സിൽക്കണ്ട്‌ ജീവിക്കുകയും* വേണം. 13  ദൈവത്തിന്റെ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ പുതിയ ആകാശ​ത്തി​നും പുതിയ ഭൂമി​ക്കും വേണ്ടി കാത്തി​രി​ക്കു​ക​യാ​ണു നമ്മൾ;+ അവിടെ നീതി കളിയാ​ടും.*+ 14  പ്രിയപ്പെട്ടവരേ, നിങ്ങൾ ഇവയ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ന്ന​തുകൊണ്ട്‌, ഒടുവിൽ ദൈവം നോക്കു​മ്പോൾ നിങ്ങൾ കറയും കളങ്കവും ഇല്ലാതെ ദൈവ​വു​മാ​യി നല്ല ബന്ധത്തിൽ കഴിയു​ന്ന​വ​രാണെന്നു കാണേ​ണ്ട​തി​നു നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക.+ 15  നമ്മുടെ കർത്താ​വി​ന്റെ ക്ഷമയെ രക്ഷ എന്നു കരുതുക. നമ്മുടെ പ്രിയ​പ്പെട്ട സഹോ​ദ​ര​നായ പൗലോ​സും അദ്ദേഹ​ത്തി​നു ലഭിച്ച ജ്ഞാനമ​നു​സ​രിച്ച്‌ ഇതേ കാര്യം നിങ്ങൾക്ക്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.+ 16  പൗലോസ്‌ തന്റെ എല്ലാ കത്തുക​ളി​ലും ഇക്കാര്യ​ങ്ങളെ​പ്പറ്റി പറഞ്ഞി​ട്ടുണ്ട്‌. അവയിൽ ചിലതു മനസ്സി​ലാ​ക്കാൻ പ്രയാ​സ​മാണ്‌. എന്നാൽ അറിവി​ല്ലാ​ത്ത​വ​രും വിശ്വാ​സ​ത്തിൽ ഉറപ്പി​ല്ലാ​ത്ത​വ​രും ആയ ചിലർ മറ്റു തിരുവെ​ഴു​ത്തു​കളെപ്പോ​ലെ അവയെ​യും സ്വന്തം നാശത്തി​നുവേണ്ടി വളച്ചൊ​ടി​ക്കു​ന്നു. 17  അതുകൊണ്ട്‌ പ്രിയപ്പെ​ട്ട​വരേ, നിങ്ങൾ ഇതു മുൻകൂ​ട്ടി അറിഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ നിയമ​ലം​ഘ​ക​രു​ടെ തെറ്റിൽ കുടുങ്ങി അവരോടൊ​പ്പം വഴി​തെ​റ്റി​ന​ടന്ന്‌ സ്വന്തം സ്ഥിരത വിട്ട്‌ വീണുപോ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചുകൊ​ള്ളുക.+ 18  അനർഹദയയിലും നമ്മുടെ കർത്താ​വും രക്ഷകനും ആയ യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചുള്ള അറിവി​ലും വളർന്നുകൊ​ണ്ടി​രി​ക്കുക. യേശു​വിന്‌ ഇപ്പോ​ഴും എന്നു​മെന്നേ​ക്കും മഹത്ത്വം! ആമേൻ.

അടിക്കുറിപ്പുകള്‍

അഥവാ “മുൻകൂ​ട്ടി​പ്പറഞ്ഞ.”
അക്ഷ. “ഉറങ്ങി​യ​പ്പോൾ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ഇരമ്പ​ലോ​ടെ.”
അഥവാ “കത്തി​യെ​രി​യും.”
അഥവാ “ഭക്തിപൂർണ​മായ ജീവിതം നയിക്കു​ന്ന​തി​ലും.”
അനു. എ5 കാണുക.
അഥവാ “അതിനു​വേണ്ടി അതിയാ​യി ആഗ്രഹി​ക്കു​ക​യും.” അക്ഷ. “അതിന്റെ വേഗം വർധി​പ്പി​ക്കു​ക​യും.”
അഥവാ “വസിക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം