വിലാപങ്ങൾ 3:1-66

א (ആലേഫ്‌) 3  ദൈവ​കോ​പ​ത്തി​ന്റെ വടി നിമിത്തം കഷ്ടത കണ്ട മനുഷ്യ​നാ​ണു ഞാൻ.   ദൈവം എന്നെ പുറ​ത്തേക്ക്‌ ഓടിച്ചു; വെളി​ച്ച​ത്തി​ലൂടെയല്ല, ഇരുട്ടി​ലൂ​ടെ നടത്തി.+   വീണ്ടുംവീണ്ടും ദൈവം എനിക്കു നേരെ കൈ ഉയർത്തു​ന്നു; ദിവസം മുഴുവൻ ദൈവം എനിക്ക്‌ എതിരാ​ണ്‌.+ ב (ബേത്ത്‌)   ദൈവം എന്റെ തൊലി​യും മാംസ​വും ജീർണി​പ്പി​ച്ചു;എന്റെ എല്ലുകൾ ഒടിച്ചു.   ദൈവം എന്നെ വളഞ്ഞു, മാരകവിഷവും+ ദുരി​ത​വും കൊണ്ട്‌ എന്നെ ചുറ്റി​യി​രി​ക്കു​ന്നു.   പണ്ടുപണ്ട്‌ മരിച്ച മനുഷ്യരെപ്പോ​ലെ എന്നെ ദൈവം ഇരുട്ടത്ത്‌ ഇരുത്തി. ג (ഗീമെൽ)   ഞാൻ രക്ഷപ്പെ​ടാ​തി​രി​ക്കാൻ ദൈവം എനിക്കു ചുറ്റും മതിൽ തീർത്തു;ഭാരമുള്ള ചെമ്പു​ച​ങ്ങ​ല​കൾകൊണ്ട്‌ എന്നെ ബന്ധിച്ചു.+   ഞാൻ സഹായ​ത്തി​നാ​യി കേഴു​മ്പോൾ ദൈവം എന്റെ പ്രാർഥന കേൾക്കു​ന്നില്ല.*+   വെട്ടിയെടുത്ത കല്ലുകൾകൊ​ണ്ട്‌ ദൈവം എന്റെ വഴികൾ അടച്ചു;എന്റെ പാതകൾ വളവുകൾ നിറഞ്ഞ​താ​ക്കി.+ ד (ദാലെത്ത്‌) 10  ഒരു കരടിയെപ്പോ​ലെ, പതുങ്ങി​യി​രി​ക്കുന്ന ഒരു സിംഹത്തെപ്പോ​ലെ, എന്നെ പിടി​ക്കാൻ ദൈവം ഒളിച്ചി​രി​ക്കു​ന്നു.+ 11  ദൈവം എന്നെ വഴിയിൽനി​ന്ന്‌ പിടി​ച്ചുകൊ​ണ്ടുപോ​യി പിച്ചി​ച്ചീ​ന്തി;*ദൈവം എന്നെ ഉപേക്ഷി​ച്ചു​ക​ളഞ്ഞു.+ 12  ദൈവം വില്ലു വളച്ച്‌ കെട്ടി​യി​രി​ക്കു​ന്നു,* അമ്പ്‌ എടുത്ത്‌ എന്നെ ഉന്നം വെക്കുന്നു. ה (ഹേ) 13  തന്റെ ആവനാ​ഴി​യി​ലെ അമ്പുകൾകൊണ്ട്‌* ദൈവം എന്റെ വൃക്കകൾ തുളച്ചു. 14  ഞാൻ എല്ലാവ​രുടെ​യും മുന്നിൽ പരിഹാ​സ​പാത്ര​മാ​യി, ദിവസം മുഴുവൻ അവർ എന്നെ കളിയാ​ക്കി പാട്ടു പാടുന്നു. 15  ദൈവം എന്റെ ജീവിതം കയ്‌പു നിറഞ്ഞ​താ​ക്കി, കാഞ്ഞിരം തിന്ന്‌ എനിക്കു മതിയാ​യി.+ ו (വൗ) 16  ദൈവം ചരൽകൊ​ണ്ട്‌ എന്റെ പല്ലുകൾ തകർത്തു;ചാരത്തിൽ എന്നെ തള്ളിയി​ട്ടു.+ 17  അങ്ങ്‌ എന്റെ സമാധാ​നം ഇല്ലാതാ​ക്കി, സുഖം എന്തെന്നു ഞാൻ മറന്നുപോ​യി. 18  അതുകൊണ്ട്‌ ഞാൻ പറയുന്നു: “എന്റെ പ്രൗഢി ഇല്ലാതാ​യി; യഹോ​വ​യി​ലുള്ള എന്റെ പ്രത്യാശ നശിച്ചു.” ז (സയിൻ) 19  എന്റെ കഷ്ടപ്പാ​ടും വീടി​ല്ലാതെ​യുള്ള അലച്ചി​ലും, കാഞ്ഞി​ര​വും മാരകവിഷവും+ അങ്ങ്‌ ഓർക്കേ​ണമേ.+ 20  അങ്ങ്‌ ഉറപ്പാ​യും എന്നെ ഓർക്കു​ക​യും എന്നെ കുനി​ഞ്ഞുനോ​ക്കു​ക​യും ചെയ്യും.+ 21  ഞാൻ ഇത്‌ എന്റെ ഹൃദയ​ത്തിൽ സ്‌മരി​ക്കു​ന്നു, അതു​കൊണ്ട്‌ ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും.+ ח (ഹേത്ത്‌) 22  യഹോവയുടെ അചഞ്ചല​സ്‌നേഹം നിമി​ത്ത​മാ​ണു നമ്മൾ ഇപ്പോ​ഴും ജീവ​നോ​ടി​രി​ക്കു​ന്നത്‌.+ദൈവ​ത്തി​ന്റെ ദയ ഒരിക്ക​ലും അവസാ​നി​ക്കു​ന്നില്ല.+ 23  അവ ഓരോ പ്രഭാ​ത​ത്തി​ലും പുതു​താണ്‌,+ അങ്ങയുടെ വിശ്വ​സ്‌തത അളവറ്റത്‌.+ 24  “യഹോ​വ​യാണ്‌ എന്റെ ഓഹരി;+ അതു​കൊണ്ട്‌ ഞാൻ ദൈവ​ത്തി​നാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കും” എന്നു ഞാൻ പറഞ്ഞു.+ ט (തേത്ത്‌) 25  തന്നിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്ന​വന്‌,+ തന്നെ എപ്പോ​ഴും തേടു​ന്ന​വന്‌,+ യഹോവ നല്ലവൻ. 26  യഹോവ രക്ഷ നൽകു​ന്ന​തും കാത്ത്‌+ മിണ്ടാതിരിക്കുന്നതാണു* നല്ലത്‌.+ 27  ചെറുപ്പത്തിൽ നുകം ചുമക്കു​ന്നത്‌ ഒരു മനുഷ്യ​നു നല്ലത്‌.+ י (യോദ്‌) 28  ദൈവം അത്‌ അവന്റെ മേൽ വെക്കു​മ്പോൾ അവൻ തനിച്ചി​രി​ക്കട്ടെ; അവൻ മിണ്ടാ​തി​രി​ക്കട്ടെ.+ 29  അവൻ മുഖം മണ്ണിൽ പൂഴ്‌ത്തട്ടെ,+ അവനു പ്രത്യാ​ശ​യ്‌ക്കു വകയു​ണ്ടായേ​ക്കാം.+ 30  അടിക്കാൻ വരുന്ന​വന്‌ അവൻ കവിൾ കാണി​ച്ചുകൊ​ടു​ക്കട്ടെ, അവൻ മതിയാ​കുവോ​ളം നിന്ദ അനുഭ​വി​ക്കട്ടെ. כ (കഫ്‌) 31  യഹോവ എന്നേക്കു​മാ​യി നമ്മളെ തള്ളിക്ക​ള​യില്ല.+ 32  നമുക്കു ദുഃഖം നൽകിയെ​ങ്കി​ലും തന്റെ അപാര​മായ അചഞ്ചല​സ്‌നേ​ഹ​ത്തി​നു ചേർച്ച​യിൽ ദൈവം നമ്മളോ​ടു കരുണ കാണി​ക്കും.+ 33  മനുഷ്യമക്കളെ ദുഃഖി​പ്പി​ക്കു​ന്ന​തും കഷ്ടപ്പെ​ടു​ത്തു​ന്ന​തും ദൈവ​ത്തിന്‌ ഇഷ്ടമല്ല​ല്ലോ.+ ל (ലാമെദ്‌) 34  ഭൂമിയിലെ തടവു​കാരെയെ​ല്ലാം കാൽക്കീ​ഴിൽ ഇട്ട്‌ ചവിട്ടി​യ​ര​യ്‌ക്കു​ന്നത്‌,+ 35  അത്യുന്നതന്റെ മുന്നിൽ ഒരുവനു നീതി നിഷേ​ധി​ക്കു​ന്നത്‌,+ 36  കോടതിയിൽ ഒരുവനെ ചതിക്കു​ന്നത്‌—ഇത്തരം കാര്യങ്ങൾ യഹോവ വെച്ചുപൊ​റു​പ്പി​ക്കില്ല. מ (മേം) 37  യഹോവ കല്‌പി​ച്ചി​ട്ട​ല്ലാ​തെ ആർക്കാണു താൻ പറഞ്ഞ കാര്യം നടപ്പി​ലാ​ക്കാൻ കഴിയുക? 38  അത്യുന്നതന്റെ വായിൽനി​ന്ന്‌ നന്മയോടൊ​പ്പം തിന്മയും വരില്ല. 39  തന്റെ പാപത്തി​ന്റെ ഭവിഷ്യ​ത്തു​കളെ​ക്കു​റിച്ച്‌ ജീവനുള്ള ഒരുവൻ പരാതിപ്പെ​ടു​ന്നത്‌ എന്തിന്‌?+ נ (നൂൻ) 40  നമുക്കു നമ്മുടെ വഴികൾ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കാം,+ യഹോ​വ​യിലേക്കു തിരി​ച്ചുചെ​ല്ലാം.+ 41  കൈകളോടൊപ്പം നമുക്കു നമ്മുടെ ഹൃദയ​ങ്ങ​ളും സ്വർഗ​ത്തി​ലെ ദൈവ​ത്തിലേക്ക്‌ ഉയർത്താം:+ 42  “ഞങ്ങൾ ലംഘനങ്ങൾ ചെയ്‌തു, അങ്ങയെ ധിക്കരി​ച്ചു.+ അങ്ങ്‌ അതു ക്ഷമിച്ചില്ല.+ ס (സാമെക്‌) 43  ഞങ്ങൾ അടുത്തു​വ​രു​ന്നത്‌ അങ്ങ്‌ കോപത്തോ​ടെ തടഞ്ഞു;+അങ്ങ്‌ ഞങ്ങളെ പിന്തു​ടർന്ന്‌ ഒരു ദയയു​മി​ല്ലാ​തെ കൊ​ന്നൊ​ടു​ക്കി.+ 44  ഞങ്ങളുടെ പ്രാർഥ​നകൾ അങ്ങയുടെ അടു​ത്തേക്കു വരാതി​രി​ക്കാൻ അങ്ങ്‌ ഒരു മേഘം​കൊ​ണ്ട്‌ അവ തടഞ്ഞു.+ 45  അങ്ങ്‌ ഞങ്ങളെ ജനതകൾക്കി​ട​യിൽ എച്ചിലും ഉച്ഛിഷ്ട​വും ആക്കിയി​രി​ക്കു​ന്നു.” פ (പേ) 46  ശത്രുക്കളെല്ലാം ഞങ്ങൾക്കെ​തി​രെ വായ്‌ തുറക്കു​ന്നു.+ 47  ഭീതിയും കെണി​ക​ളും,+ ശൂന്യ​ത​യും തകർച്ച​യും ആണ്‌ ഇപ്പോൾ ഞങ്ങളുടെ ഓഹരി.+ 48  എന്റെ ജനത്തിന്റെ പുത്രി​യു​ടെ തകർച്ച കണ്ട്‌ എന്റെ കണ്ണീർ അരുവിപോ​ലെ ഒഴുകു​ന്നു.+ ע (അയിൻ) 49  യഹോവ സ്വർഗ​ത്തിൽനിന്ന്‌ നോക്കിക്കാണുന്നതുവരെ+ 50  എന്റെ കണ്ണീർ നിലയ്‌ക്കാ​തെ ഒഴുകു​ന്നു.+ 51  എന്റെ നഗരത്തി​ലെ പുത്രി​മാ​രു​ടെ അവസ്ഥ കണ്ട്‌ ഞാൻ അതിയാ​യി ദുഃഖി​ക്കു​ന്നു.+ צ (സാദെ) 52  ഒരു കാരണ​വു​മി​ല്ലാ​തെ എന്റെ ശത്രുക്കൾ ഒരു പക്ഷിയെ എന്നപോ​ലെ എന്നെ വേട്ടയാ​ടു​ന്നു. 53  കുഴിയിൽ തള്ളി അവർ എന്റെ ജീവ​നെ​ടു​ക്കാൻ നോക്കി, എനിക്കു നേരെ അവർ കല്ലുകൾ വലി​ച്ചെ​റി​യു​ന്നു. 54  എന്റെ തലയ്‌ക്കു മീതെ വെള്ളം ഒഴുകി; “എന്റെ കഥ കഴിഞ്ഞു” എന്നു ഞാൻ പറഞ്ഞു. ק (കോഫ്‌) 55  യഹോവേ, കുഴി​യു​ടെ ആഴങ്ങളിൽനി​ന്ന്‌ ഞാൻ അങ്ങയുടെ പേര്‌ വിളിച്ചു.+ 56  എന്റെ യാചന കേൾക്കേ​ണമേ. ആശ്വാ​സ​ത്തി​നും സഹായ​ത്തി​നും വേണ്ടി അപേക്ഷി​ക്കുമ്പോൾ അങ്ങ്‌ ചെവി പൊത്ത​രു​തേ. 57  ഞാൻ അങ്ങയെ വിളിച്ച ദിവസം അങ്ങ്‌ എന്റെ അടുത്ത്‌ വന്നു. “പേടി​ക്കേണ്ടാ” എന്ന്‌ എന്നോടു പറഞ്ഞു. ר (രേശ്‌) 58  യഹോവേ, അങ്ങ്‌ എന്റെ കേസ്‌ വാദിച്ചു, അങ്ങ്‌ എന്റെ ജീവൻ രക്ഷിച്ചു.*+ 59  യഹോവേ, എന്നോടു കാണിച്ച അനീതി​കൾ അങ്ങ്‌ കണ്ടല്ലോ, എനിക്കു നീതി നടത്തി​ത്തരേ​ണമേ.+ 60  അവർ എനിക്ക്‌ എതിരെ ഉണ്ടാക്കിയ പദ്ധതി​ക​ളും അവരുടെ പ്രതി​കാ​ര​വും അങ്ങ്‌ കണ്ടു. ש (സീൻ) അഥവാ (ശീൻ) 61  യഹോവേ, അവർ എനിക്ക്‌ എതിരെ ഉണ്ടാക്കിയ പദ്ധതി​ക​ളും അവരുടെ പരിഹാ​സ​ങ്ങ​ളും അങ്ങയുടെ ചെവി​യിൽ എത്തി.+ 62  എന്റെ എതിരാ​ളി​ക​ളു​ടെ വായിലെ വാക്കു​ക​ളും ദിവസം മുഴുവൻ അവർ എനിക്ക്‌ എതിരെ രഹസ്യ​മാ​യി പറഞ്ഞ കാര്യ​ങ്ങ​ളും അങ്ങ്‌ കേട്ടു. 63  അവരെ നോക്കൂ! അവർ ഇരിക്കുമ്പോ​ഴും നിൽക്കുമ്പോ​ഴും എന്നെ കളിയാ​ക്കി പാട്ടു പാടുന്നു. ת (തൗ) 64  യഹോവേ, അങ്ങ്‌ അവരുടെ പ്രവൃ​ത്തി​കൾക്കു പകരം കൊടു​ക്കും. 65  അങ്ങ്‌ ശപിച്ച​തുപോലെ​തന്നെ അവരുടെ ഹൃദയം അങ്ങ്‌ കഠിന​മാ​ക്കും. 66  യഹോവേ, അങ്ങ്‌ കോപത്തോ​ടെ അവരുടെ പിന്നാലെ ചെന്ന്‌ അങ്ങയുടെ ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ അവരെ ഇല്ലാതാ​ക്കും.

അടിക്കുറിപ്പുകള്‍

അഥവാ “തടയുന്നു; നിരസി​ക്കു​ന്നു.”
മറ്റൊരു സാധ്യത “നിഷ്‌ക്രി​യ​നാ​ക്കി.”
അക്ഷ. “വില്ല്‌ ചവിട്ടി​യി​രി​ക്കു​ന്നു.”
അക്ഷ. “ആവനാ​ഴി​യു​ടെ പുത്ര​ന്മാ​രെ​ക്കൊ​ണ്ട്‌.”
അഥവാ “ക്ഷമയോ​ടി​രി​ക്കു​ന്ന​താ​ണ്‌.”
അക്ഷ. “വീണ്ടെ​ടു​ത്തു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം