യോവേൽ 2:1-32

2  “സീയോ​നിൽ കൊമ്പു വിളി​ക്കുക!+ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ പോർവി​ളി മുഴക്കുക. ദേശവാസികളെല്ലാം* വിറയ്‌ക്കട്ടെ;യഹോ​വ​യു​ടെ ദിവസം വരുന്നു,+ അത്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു!   അത്‌ ഇരുട്ടി​ന്റെ​യും മൂടലി​ന്റെ​യും ദിവസ​മാ​യി​രി​ക്കും;+മേഘങ്ങ​ളു​ടെ​യും കനത്ത മൂടലി​ന്റെ​യും ദിവസം!+അതു പർവത​ങ്ങ​ളിൽ പരക്കുന്ന പ്രഭാ​ത​വെ​ളി​ച്ചം​പോ​ലെ​യാ​യിരി​ക്കും. ആൾപ്പെ​രു​പ്പ​വും ശക്തിയും ഉള്ള ഒരു ജനമുണ്ട്‌;+അതു​പോ​ലൊന്ന്‌ ഇതിനു മുമ്പ്‌ ഉണ്ടായി​ട്ടില്ല;തലമു​റ​കൾ എത്ര കഴിഞ്ഞാ​ലും അതു​പോ​ലൊന്ന്‌ ഇനി ഉണ്ടാകു​ക​യു​മില്ല.   വിഴുങ്ങുന്ന ഒരു തീ അതിനു മുന്നിൽ പോകു​ന്നു;അതിനു പിന്നിൽ ദഹിപ്പി​ക്കുന്ന ഒരു ജ്വാല​യുണ്ട്‌.+ അതിന്റെ മുന്നി​ലുള്ള ദേശം ഏദെൻ തോട്ടം​പോ​ലെ;+എന്നാൽ അതിനു പിന്നിൽ ശൂന്യ​മായ ഒരു മരുഭൂ​മി.*അതിന്റെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടാൻ ഒന്നിനു​മാ​കില്ല.   അതിന്റെ രൂപം കുതി​ര​ക​ളു​ടേ​തു​പോ​ലെ;അവർ പടക്കുതിരകളെപ്പോലെ+ ഓടുന്നു.   മലമുകളിൽ കുതി​ച്ചു​ചാ​ടുന്ന അവരുടെ ശബ്ദം രഥങ്ങളു​ടെ ശബ്ദം​പോ​ലെ;+വയ്‌ക്കോൽ ആളിക്ക​ത്തു​മ്പോ​ഴുള്ള കിരു​കിര ശബ്ദം​പോ​ലെ. യുദ്ധത്തിന്‌ അണിനി​രന്ന കരുത്ത​രായ ഒരു ജനത്തെ​പ്പോ​ലെ​യാണ്‌ അവർ.+   അവർ നിമിത്തം ജനങ്ങൾ ഭയപ്പെ​ടും. പേടി​കൊണ്ട്‌ എല്ലാവ​രു​ടെ​യും മുഖം ചുവക്കും.   അവർ യോദ്ധാ​ക്ക​ളെ​പ്പോ​ലെ പാഞ്ഞടു​ക്കു​ന്നു;പടയാ​ളി​ക​ളെ​പ്പോ​ലെ മതിലിൽ കയറുന്നു.അവർ നിര തെറ്റാതെ നടക്കുന്നു;അവർ അവരുടെ വഴിയി​ലൂ​ടെ​തന്നെ പോകു​ന്നു.   അവർ പരസ്‌പരം തിക്കി​ഞെ​രു​ക്കു​ന്നില്ല;ഓരോ​രു​ത്ത​രും അവരവ​രു​ടെ വഴിയിൽത്തന്നെ മുന്നേ​റു​ന്നു. ആയുധങ്ങൾ ചിലരെ വീഴി​ച്ചാ​ലുംമറ്റുള്ളവർ അണി തെറ്റാതെ നീങ്ങുന്നു.   നഗരത്തിലേക്ക്‌ അവർ പാഞ്ഞു​ക​യ​റു​ന്നു, മതിലി​നു മുകളി​ലൂ​ടെ ഓടുന്നു. അവർ വീടു​ക​ളി​ലേക്കു കയറുന്നു, കള്ളന്മാ​രെ​പ്പോ​ലെ ജനലി​ലൂ​ടെ അകത്ത്‌ കടക്കുന്നു. 10  അവരുടെ മുന്നിൽ ഭൂമി വിറയ്‌ക്കു​ന്നു, ആകാശം കുലു​ങ്ങു​ന്നു. സൂര്യ​നും ചന്ദ്രനും ഇരുണ്ടു​പോ​യി;+നക്ഷത്ര​ങ്ങ​ളു​ടെ പ്രകാശം ഇല്ലാതാ​യി. 11  യഹോവ തന്റെ സൈന്യത്തിനു+ മുന്നിൽ നിന്ന്‌ ശബ്ദം ഉയർത്തു​ന്നു;ദൈവ​ത്തി​ന്റെ സൈന്യം വളരെ വലുതാ​ണ​ല്ലോ.+ തന്റെ വാക്കു നിറ​വേ​റ്റു​ന്നവൻ വീരനാ​ണ്‌; യഹോ​വ​യു​ടെ ദിവസം ഭയങ്കര​വും ഭയാന​ക​വും ആണ്‌.+ സഹിച്ചു​നിൽക്കാൻ ആർക്കു കഴിയും?”+ 12  യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അതു​കൊണ്ട്‌ ഇപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പൂർണ​ഹൃ​ദ​യ​ത്തോ​ടെ തിരികെ വരൂ;+ഉപവാസത്തോടും+ വിലാ​പ​ത്തോ​ടും കരച്ചി​ലോ​ടും കൂടെ എന്റെ അടു​ത്തേക്കു വരൂ. 13  നിങ്ങളുടെ വസ്‌ത്ര​ങ്ങളല്ല,+ ഹൃദയ​ങ്ങ​ളാ​ണു കീറേ​ണ്ടത്‌;+നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രുക.ദൈവം അനുക​മ്പ​യു​ള്ളവൻ,* കരുണാ​മയൻ, പെട്ടെന്നു കോപി​ക്കാ​ത്തവൻ,+ അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ.+ദുരന്ത​ത്തെ​ക്കു​റിച്ച്‌ ദൈവം പുനരാ​ലോ​ചി​ക്കും.* 14  ദൈവം ഇതെക്കു​റിച്ച്‌ പുനരാലോചിച്ച്‌* മനസ്സു മാറ്റുമോ+ എന്നുംനിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു ധാന്യ​യാ​ഗ​വും പാനീ​യ​യാ​ഗ​വും അർപ്പി​ക്കാ​നാ​യി എന്തെങ്കി​ലും ബാക്കി വെച്ച്‌നിങ്ങളെ അനു​ഗ്ര​ഹി​ക്കു​മോ എന്നും ആർക്ക്‌ അറിയാം? 15  സീയോനിൽ കൊമ്പു വിളി​ക്കുക! ഒരു ഉപവാസം പ്രഖ്യാ​പി​ക്കുക,* പവി​ത്ര​മായ ഒരു സമ്മേളനം വിളി​ച്ചു​കൂ​ട്ടുക.+ 16  ജനത്തെ കൂട്ടി​വ​രു​ത്തുക, സഭയെ വിശു​ദ്ധീ​ക​രി​ക്കുക.+ പ്രായമുള്ളവരെ* വിളി​ച്ചു​ചേർക്കുക, കുട്ടി​ക​ളെ​യും മുല കുടി​ക്കുന്ന കുഞ്ഞു​ങ്ങ​ളെ​യും കൊണ്ടു​വ​രുക.+ മണവാളൻ ഉള്ളറയിൽനി​ന്നും മണവാട്ടി മണിയ​റ​യിൽനി​ന്നും പുറത്ത്‌ വരട്ടെ. 17  മണ്ഡപത്തിനും യാഗപീഠത്തിനും+ നടുവിൽനിന്ന്‌യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാർ ഇങ്ങനെ വിലപി​ക്കട്ടെ: ‘യഹോവേ, അങ്ങയുടെ ജനത്തോ​ടു കനിവ്‌ തോ​ന്നേ​ണമേ;ജനതകൾ അങ്ങയുടെ അവകാ​ശത്തെ ഭരിക്കാ​നുംഅവരെ പരിഹാ​സ​പാ​ത്ര​മാ​ക്കാ​നും അനുവ​ദി​ക്ക​രു​തേ. “അവരുടെ ദൈവം എവി​ടെ​പ്പോ​യി”+ എന്നു ജനങ്ങൾ ചോദി​ക്കാൻ സമ്മതി​ക്ക​രു​തേ.’ 18  അപ്പോൾ യഹോവ തന്റെ ദേശത്തി​നു​വേണ്ടി ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കും;തന്റെ ജനത്തോ​ടു കരുണ കാണി​ക്കും.+ 19  യഹോവ തന്റെ ജനത്തോ​ട്‌ ഇങ്ങനെ പറയും: ‘ഞാൻ ഇതാ, നിങ്ങൾക്കു ധാന്യ​വും പുതു​വീ​ഞ്ഞും എണ്ണയും തരുന്നു,നിങ്ങൾക്കു തൃപ്‌തി​യാ​കു​വോ​ളം തരുന്നു.+ജനതകൾ നിങ്ങളെ പരിഹ​സി​ക്കാൻ ഇനി ഞാൻ സമ്മതി​ക്കില്ല.+ 20  ഞാൻ വടക്കു​ള്ള​വനെ ദൂരേക്ക്‌ ഓടി​ക്കും;അവനെ വിജന​മായ, വരണ്ട പാഴ്‌നി​ല​ങ്ങ​ളി​ലേക്കു തുരത്തും.അവന്റെ മുൻപടയെ* കിഴക്കേ കടലിനു* നേരെ​യുംപിൻപ​ട​യെ പടിഞ്ഞാ​റേ കടലിനു* നേരെ​യും അയയ്‌ക്കും. അവനിൽനിന്ന്‌ ദുർഗന്ധം വമിച്ചു​കൊ​ണ്ടി​രി​ക്കും;അവന്റെ നാറ്റം മുകളി​ലേക്ക്‌ ഉയരും.+ദൈവം മഹത്തായ കാര്യങ്ങൾ ചെയ്യും.’ 21  ദേശമേ, പേടി​ക്കേണ്ടാ. ആനന്ദി​ച്ചാ​ഹ്ലാ​ദി​ക്കുക! യഹോവ മഹത്തായ കാര്യങ്ങൾ ചെയ്യു​മ​ല്ലോ. 22  വയലിലെ മൃഗങ്ങളേ, പേടി​ക്കേണ്ടാ;വിജന​ഭൂ​മി​യി​ലെ മേച്ചിൽപ്പു​റ​ങ്ങ​ളിൽ വീണ്ടും പച്ചപ്പു നിറയും;+മരങ്ങൾ കായ്‌ക്കും;+അത്തി മരവും മുന്തി​രി​വ​ള്ളി​യും നല്ല വിളവ്‌ തരും.+ 23  സീയോൻപുത്രന്മാരേ, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യിൽ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കുക;+ശരത്‌കാ​ലത്ത്‌ ദൈവം നിങ്ങൾക്ക്‌ ആവശ്യ​ത്തി​നു മഴ തരും;നിങ്ങളു​ടെ മേൽ മഴ കോരി​ച്ചൊ​രി​യും; മുമ്പെ​ന്ന​പോ​ലെ ശരത്‌കാ​ല​ത്തും വസന്തകാ​ല​ത്തും ദൈവം നിങ്ങൾക്കു മഴ തരും.+ 24  മെതിക്കളങ്ങളിൽ ധാന്യം നിറയും;ചക്കുക​ളിൽ പുതു​വീ​ഞ്ഞും എണ്ണയും കവി​ഞ്ഞൊ​ഴു​കും.+ 25  കൂട്ടമായി വന്ന വെട്ടു​ക്കി​ളി​ക​ളും ചിറകു വരാത്ത വെട്ടു​ക്കി​ളി​ക​ളുംകൊതി​മൂ​ത്ത വെട്ടു​ക്കി​ളി​ക​ളും ആർത്തി​പൂണ്ട വെട്ടു​ക്കി​ളി​ക​ളും തിന്നു​മു​ടിച്ച വർഷങ്ങൾക്ക്‌,എന്റെ ആ വലിയ സൈന്യ​ത്തെ നിങ്ങൾക്കി​ട​യി​ലേക്ക്‌ അയച്ച വർഷങ്ങൾക്ക്‌, ഞാൻ നഷ്ടപരി​ഹാ​രം തരും.+ 26  നിങ്ങൾ തിന്ന്‌ തൃപ്‌ത​രാ​കും;+നിങ്ങൾക്കു​വേ​ണ്ടി അത്ഭുതങ്ങൾ ചെയ്‌ത നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ നിങ്ങൾ സ്‌തു​തി​ക്കും.+ഇനി ഒരിക്ക​ലും എന്റെ ജനത്തിന്‌ അപമാനം സഹി​ക്കേ​ണ്ടി​വ​രില്ല.+ 27  ഞാൻ ഇസ്രാ​യേ​ലി​നു നടുവിലുണ്ടെന്നും+നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു ഞാനെന്നും+ നിങ്ങൾ അറി​യേ​ണ്ടി​വ​രും—ഞാനല്ലാ​തെ മറ്റൊരു ദൈവ​മില്ല! ഇനി ഒരിക്ക​ലും എന്റെ ജനത്തിന്‌ അപമാനം സഹി​ക്കേ​ണ്ടി​വ​രില്ല. 28  അതിനു ശേഷം ഞാൻ എല്ലാ തരം ആളുക​ളു​ടെ മേലും എന്റെ ആത്മാവി​നെ പകരും;+നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും പ്രവചി​ക്കും,നിങ്ങൾക്കി​ട​യി​ലെ പ്രായ​മാ​യവർ സ്വപ്‌ന​ങ്ങ​ളുംചെറു​പ്പ​ക്കാർ ദിവ്യ​ദർശ​ന​ങ്ങ​ളും കാണും.+ 29  അന്ന്‌ എന്റെ ദാസീ​ദാ​സ​ന്മാ​രു​ടെ മേൽപോ​ലുംഞാൻ എന്റെ ആത്മാവി​നെ പകരും. 30  ഞാൻ ആകാശ​ത്തും ഭൂമി​യി​ലും അത്ഭുതങ്ങൾ ചെയ്യും;രക്തവും തീയും പുകത്തൂ​ണു​ക​ളും കാണി​ക്കും.+ 31  യഹോവയുടെ ഭയങ്കര​വും ഭയാന​ക​വും ആയ ദിവസം വരുന്ന​തി​നു മുമ്പ്‌+സൂര്യൻ ഇരുണ്ടു​പോ​കും, ചന്ദ്രൻ രക്തമാ​കും.+ 32  യഹോവയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും;+യഹോവ പറഞ്ഞതു​പോ​ലെ​തന്നെ, രക്ഷപ്പെ​ടുന്ന എല്ലാവ​രും സീയോൻ പർവത​ത്തി​ലും യരുശ​ലേ​മി​ലും ഉണ്ടായി​രി​ക്കും.+യഹോവ വിളി​ക്കുന്ന അതിജീ​വ​ക​രെ​ല്ലാം അവി​ടെ​യു​ണ്ടാ​യി​രി​ക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “ഭൂവാ​സി​ക​ളെ​ല്ലാം.”
അഥവാ “വിജന​ഭൂ​മി.” പദാവലി കാണുക.
അഥവാ “കൃപയു​ള്ളവൻ.”
അഥവാ “ഖേദി​ക്കും.”
അഥവാ “ഖേദിച്ച്‌.”
അക്ഷ. “വിശു​ദ്ധീ​ക​രി​ക്കുക.”
അഥവാ “മൂപ്പന്മാ​രെ.”
അക്ഷ. “മുഖത്തെ.”
അതായത്‌, ചാവു​കടൽ.
അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം