ലൂക്കോസ്‌ എഴുതിയത്‌ 21:1-38

21  യേശു തല പൊക്കി നോക്കി​യ​പ്പോൾ ധനികർ സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽ പണം ഇടുന്നതു കണ്ടു.+  ദരി​ദ്ര​യായ ഒരു വിധവ വന്ന്‌ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​കൾ ഇട്ടു.+  അപ്പോൾ യേശു പറഞ്ഞു: “ദരി​ദ്ര​യായ ഈ വിധവ മറ്റെല്ലാ​വ​രെ​ക്കാ​ളും കൂടുതൽ ഇട്ടിരി​ക്കു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+  അവരെ​ല്ലാം സംഭാ​വ​നകൾ ഇട്ടത്‌ അവരുടെ സമൃദ്ധി​യിൽനി​ന്നാണ്‌. പക്ഷേ ഈ വിധവ ഇല്ലായ്‌മയിൽനിന്ന്‌* തന്റെ ഉപജീ​വ​ന​ത്തി​നുള്ള വക മുഴു​വ​നും ഇട്ടു.”+  പിന്നീട്‌, മനോ​ഹ​ര​മായ കല്ലുക​ളും സമർപ്പി​ത​വ​സ്‌തു​ക്ക​ളും കൊണ്ട്‌ ദേവാ​ലയം എത്ര ഭംഗി​യാ​യി അലങ്കരി​ച്ചി​രി​ക്കു​ന്നു എന്നു ചിലർ പറഞ്ഞപ്പോൾ+  യേശു പറഞ്ഞു: “നിങ്ങൾ ഈ കാണു​ന്ന​തെ​ല്ലാം തകർന്നു​പോ​കും. ഈ കല്ലുക​ളിൽ ഒന്നു​പോ​ലും മറ്റൊരു കല്ലിന്മേൽ കാണാത്ത രീതി​യിൽ ഇതെല്ലാം ഇടിച്ചു​ത​കർക്കുന്ന കാലം വരുന്നു.”+  അപ്പോൾ അവർ യേശു​വി​നോ​ടു ചോദി​ച്ചു: “ഗുരുവേ, ഇതെല്ലാം ശരിക്കും എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? ഇതെല്ലാം സംഭവി​ക്കാൻപോ​കുന്ന കാലത്തിന്റെ അടയാളം എന്തായി​രി​ക്കും?”+  അപ്പോൾ യേശു പറഞ്ഞു: “ആരും നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ക്കണം.+ ‘ഞാനാണു ക്രിസ്‌തു’ എന്നും ‘സമയം അടുത്തി​രി​ക്കു​ന്നു’ എന്നും പറഞ്ഞ്‌ പലരും എന്റെ നാമത്തിൽ വരും. എന്നാൽ അവരുടെ പിന്നാലെ പോക​രുത്‌.+  നിങ്ങൾ യുദ്ധങ്ങ​ളെ​യും പ്രക്ഷോഭങ്ങളെയും* കുറിച്ച്‌ കേൾക്കും. പക്ഷേ, പരിഭ്രാന്തരാകരുത്‌. അവ ആദ്യം സംഭവിക്കേണ്ടതാണ്‌. എന്നാൽ അന്ത്യം ഉടനെ വരില്ല.”+ 10  യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “ജനത ജനതയ്‌ക്ക്‌ എതിരെയും+ രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും.+ 11  വലിയ ഭൂകമ്പ​ങ്ങ​ളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മാരക​മായ പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകും.+ പേടി​പ്പി​ക്കുന്ന കാഴ്‌ച​ക​ളും ആകാശത്ത്‌ വലിയ അടയാ​ള​ങ്ങ​ളും ദൃശ്യ​മാ​കും. 12  “എന്നാൽ ഇതെല്ലാം സംഭവി​ക്കു​ന്ന​തി​നു മുമ്പ്‌ ആളുകൾ നിങ്ങളെ പിടിച്ച്‌ ഉപദ്രവിക്കുകയും+ സിന​ഗോ​ഗു​ക​ളി​ലും ജയിലു​ക​ളി​ലും ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യും. എന്റെ പേര്‌ നിമിത്തം നിങ്ങളെ രാജാ​ക്ക​ന്മാ​രു​ടെ​യും ഗവർണർമാ​രു​ടെ​യും മുന്നിൽ ഹാജരാ​ക്കും.+ 13  നിങ്ങൾക്ക്‌ നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പറയാൻ അത്‌ ഒരു അവസര​മാ​കും. 14  എന്നാൽ എങ്ങനെ ഉത്തരം കൊടു​ക്കു​മെന്നു മുൻകൂ​ട്ടി പരിശീ​ലി​ക്കാ​തി​രി​ക്കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കുക.+ 15  കാരണം നിങ്ങളു​ടെ എല്ലാ എതിരാ​ളി​ക​ളും ഒന്നിച്ചു​നി​ന്നാൽപ്പോ​ലും അവർക്ക്‌ എതിർത്തു​പ​റ​യാ​നോ ഖണ്ഡിക്കാ​നോ പറ്റാത്ത​തു​പോ​ലുള്ള വാക്കു​ക​ളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.+ 16  മാതാ​പി​താ​ക്കൾ, സഹോ​ദ​രങ്ങൾ, ബന്ധുക്കൾ, സ്‌നേ​ഹി​തർ എന്നിവർപോ​ലും നിങ്ങളെ ഏൽപ്പി​ച്ചു​കൊ​ടു​ക്കും.* നിങ്ങളിൽ ചിലരെ അവർ കൊല്ലു​ക​യും ചെയ്യും.+ 17  എന്റെ പേര്‌ നിമിത്തം എല്ലാവ​രും നിങ്ങളെ വെറു​ക്കും.+ 18  എന്നാൽ നിങ്ങളു​ടെ ഒറ്റ തലമു​ടി​നാ​രു​പോ​ലും നശിച്ചു​പോ​കില്ല.+ 19  സഹിച്ചു​നിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ നിങ്ങളു​ടെ ജീവൻ രക്ഷിക്കും.+ 20  “സൈന്യങ്ങൾ യരുശ​ലേ​മി​നു ചുറ്റും പാളയ​മ​ടി​ച്ചി​രി​ക്കു​ന്നതു കാണുമ്പോൾ+ അവളുടെ നാശം അടുത്തി​രി​ക്കു​ന്നു എന്ന്‌ അറിഞ്ഞു​കൊ​ള്ളുക.+ 21  അപ്പോൾ യഹൂദ്യ​യി​ലു​ള്ളവർ മലകളി​ലേക്ക്‌ ഓടി​പ്പോ​കട്ടെ.+ യരുശ​ലേ​മി​ലു​ള്ളവർ അവിടം വിട്ട്‌ പോകട്ടെ. നാട്ടിൻപു​റ​ങ്ങ​ളി​ലു​ള്ളവർ അവളിൽ കടക്കു​ക​യു​മ​രുത്‌. 22  കാരണം, അതു നീതി നടപ്പാ​ക്കാ​നുള്ള നാളുകളാണ്‌. എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ല്ലാം അങ്ങനെ നിറവേറും. 23  ആ നാളു​ക​ളിൽ ഗർഭി​ണി​ക​ളു​ടെ​യും മുലയൂ​ട്ടു​ന്ന​വ​രു​ടെ​യും കാര്യം കഷ്ടംതന്നെ!+ കാരണം നാട്ടിലെങ്ങും* കൊടിയ ദുരിതം ഉണ്ടാകും, ഈ ജനത്തി​ന്മേൽ ക്രോധം ചൊരി​യും. 24  അവർ വാളിന്റെ വായ്‌ത്ത​ല​യാൽ വീഴു​ക​യും അവരെ എല്ലാ ജനതക​ളി​ലേ​ക്കും ബന്ദിക​ളാ​ക്കി കൊണ്ടു​പോ​കു​ക​യും ചെയ്യും.+ ജനതകൾക്കാ​യി അനുവ​ദി​ച്ചി​ട്ടുള്ള കാലം തികയു​ന്ന​തു​വരെ അവർ യരുശ​ലേ​മി​നെ ചവിട്ടിമെതിക്കും.+ 25  “സൂര്യനിലും ചന്ദ്രനി​ലും നക്ഷത്ര​ങ്ങ​ളി​ലും അടയാ​ളങ്ങൾ കാണും.+ കടലിന്റെ ഗർജന​വും ക്ഷോഭ​വും കാരണം ഭൂമി​യി​ലെ ജനതകൾ എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ തീവ്ര​വേ​ദ​ന​യി​ലാ​കും. 26  ആകാശ​ത്തി​ലെ ശക്തികൾ ആടിയുലയുന്നതുകൊണ്ട്‌+ ഭൂലോ​ക​ത്തിന്‌ എന്തു സംഭവി​ക്കാൻ പോകു​ന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച്‌ ബോധം​കെ​ടും. 27  അപ്പോൾ മനുഷ്യ​പു​ത്രൻ ശക്തി​യോ​ടെ​യും വലിയ മഹത്ത്വ​ത്തോ​ടെ​യും ഒരു മേഘത്തിൽ വരുന്നത്‌ അവർ കാണും.+ 28  എന്നാൽ ഇതെല്ലാം സംഭവി​ച്ചു​തു​ട​ങ്ങു​മ്പോൾ, നിങ്ങളു​ടെ മോചനം അടുത്തു​വ​രു​ന്ന​തു​കൊണ്ട്‌ നിവർന്നു​നിൽക്കുക, നിങ്ങളു​ടെ തല ഉയർത്തി​പ്പി​ടി​ക്കുക.” 29  പിന്നെ യേശു അവരോട്‌ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു: “അത്തി​യെ​യും മറ്റെല്ലാ മരങ്ങ​ളെ​യും നോക്കുക:+ 30  അവ തളിർക്കു​മ്പോൾ വേനൽ അടു​ത്തെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​ന്ന​ല്ലോ. 31  അതു​പോ​ലെ, ഇതെല്ലാം സംഭവി​ക്കു​ന്നതു കാണു​മ്പോൾ ദൈവ​രാ​ജ്യം അടുത്ത്‌ എത്തി​യെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. 32  എല്ലാം സംഭവി​ക്കു​ന്ന​തു​വരെ ഈ തലമുറ ഒരു കാരണ​വ​ശാ​ലും നീങ്ങി​പ്പോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+ 33  ആകാശ​വും ഭൂമി​യും നീങ്ങി​പ്പോ​കും. എന്റെ വാക്കു​ക​ളോ ഒരിക്ക​ലും നീങ്ങി​പ്പോ​കില്ല.+ 34  “എന്നാൽ നിങ്ങളു​ടെ ഹൃദയം അമിത​മായ തീറ്റി​യും കുടിയും*+ ജീവിതത്തിലെ* ഉത്‌ക​ണ്‌ഠ​ക​ളും കാരണം ഭാരപ്പെട്ടിട്ട്‌,+ പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ ആ ദിവസം പെട്ടെ​ന്നൊ​രു കെണി​പോ​ലെ നിങ്ങളു​ടെ മേൽ വരാതി​രി​ക്കാൻ സൂക്ഷിക്കണം. 35  കാരണം അതു ഭൂമു​ഖ​ത്തുള്ള എല്ലാവ​രു​ടെ മേലും വരും.+ 36  അതു​കൊണ്ട്‌ സംഭവി​ക്കാ​നി​രി​ക്കുന്ന ഇക്കാര്യ​ങ്ങ​ളിൽനി​ന്നെ​ല്ലാം രക്ഷപ്പെ​ടാ​നും മനുഷ്യപുത്രന്റെ മുന്നിൽ നിൽക്കാ​നും കഴി​യേ​ണ്ട​തിന്‌ എപ്പോ​ഴും ഉള്ളുരു​കി പ്രാർഥിച്ചുകൊണ്ട്‌+ ഉണർന്നി​രി​ക്കുക.”+ 37  പകൽ യേശു ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കും. രാത്രി​യി​ലോ അവി​ടെ​നിന്ന്‌ ഇറങ്ങി ഒലിവു​മ​ല​യിൽ പോയി താമസി​ക്കും. 38  ആളുക​ളെ​ല്ലാം അതിരാ​വി​ലെ​തന്നെ യേശു പറയു​ന്നതു കേൾക്കാൻ ദേവാ​ല​യ​ത്തി​ലേക്കു വരുമാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “ദരി​ദ്ര​യാ​യി​രു​ന്നി​ട്ടും.”
അഥവാ “ക്രമസ​മാ​ധാ​ന​ലം​ഘ​ന​ത്തെ​യും; കലാപ​ങ്ങ​ളെ​യും.”
അഥവാ “ഒറ്റി​ക്കൊ​ടു​ക്കും.”
അക്ഷ. “ഭൂമി​യിൽ.”
അഥവാ “മദ്യപാ​ന​വും.”
അഥവാ “ജീവിതം എങ്ങനെ മുന്നോ​ട്ടു കൊണ്ടു​പോ​കു​മെന്ന; അനുദി​ന​ജീ​വി​ത​ത്തി​ലെ.”

പഠനക്കുറിപ്പുകൾ

സംഭാവനപ്പെട്ടികൾ: പുരാതന ജൂതരേഖകളനുസരിച്ച്‌, കാഹളങ്ങളുടെ ആകൃതിയുള്ള ഇവയ്‌ക്കു സാധ്യതയനുസരിച്ച്‌ മുകൾഭാഗത്ത്‌ ചെറിയ ഒരു വായുണ്ടായിരുന്നു. ആളുകൾ പലതരം കാഴ്‌ചകൾ അതിൽ ഇടുമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം യോഹ 8:20-ലും കാണുന്നു. അവിടെ അതു ‘ഖജനാവ്‌ ’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. സാധ്യതയനുസരിച്ച്‌ ഇതു ദേവാലയത്തിൽ സ്‌ത്രീകളുടെ മുറ്റം എന്ന്‌ അറിയപ്പെട്ടിരുന്ന ഭാഗത്തായിരുന്നു. (മത്ത 27:6-ന്റെ പഠനക്കുറിപ്പും അനു. ബി11-ഉം കാണുക.) റബ്ബിമാരുടെ രേഖകളനുസരിച്ച്‌ ആ മുറ്റത്തിന്റെ മതിലിന്‌ അകത്ത്‌ ചുറ്റോടുചുറ്റും 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. ഈ സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.

ദരിദ്ര: അഥവാ “പാവപ്പെട്ട.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പെനി​ഖ്രൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌, ജീവി​ത​ത്തി​ലെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾപോ​ലും നിറ​വേ​റ്റാ​നാ​കാത്ത ഒരാ​ളെ​യോ കഷ്ടപ്പെട്ട്‌ ജീവിതം തള്ളിനീ​ക്കുന്ന ഒരാ​ളെ​യോ കുറി​ക്കാ​നാ​കും. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദം ഇവിടെ മാത്രമേ ഉപയോ​ഗി​ച്ചി​ട്ടു​ള്ളൂ.

തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​കൾ: അക്ഷ. “രണ്ടു ലെപ്‌റ്റ.” ചെറിയ, കനം കുറഞ്ഞ എന്തി​നെ​യെ​ങ്കി​ലും കുറി​ക്കുന്ന ലെപ്‌ടോൺ എന്ന ഗ്രീക്കുപദത്തിന്റെ ബഹുവ​ച​ന​രൂ​പ​മാ​ണു ലെപ്‌റ്റ. ഒരു ദിനാ​റെ​യു​ടെ 1/128 ആയിരു​ന്നു ഒരു ലെപ്‌ടോൺ. ഇതു തെളി​വ​നു​സ​രിച്ച്‌ ഇസ്രാ​യേ​ലിൽ ഉപയോ​ഗ​ത്തി​ലി​രുന്ന, ചെമ്പോ വെങ്കല​മോ കൊണ്ടുള്ള നാണയ​ങ്ങ​ളിൽ ഏറ്റവും ചെറു​താ​യി​രു​ന്നു.​—പദാവ​ലി​യിൽ ലെപ്‌ടോൺ എന്നതും അനു. ബി14-ഉം കാണുക.

തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​കൾ: അക്ഷ. “രണ്ടു ലെപ്‌റ്റ.” ചെറിയ, കനം കുറഞ്ഞ എന്തി​നെ​യെ​ങ്കി​ലും കുറി​ക്കുന്ന ലെപ്‌ടോൺ എന്ന ഗ്രീക്കുപദത്തിന്റെ ബഹുവ​ച​ന​രൂ​പ​മാ​ണു ലെപ്‌റ്റ. ഒരു ദിനാ​റെ​യു​ടെ 1/128 ആയിരു​ന്നു ഒരു ലെപ്‌ടോൺ. ഇതു തെളി​വ​നു​സ​രിച്ച്‌ ഇസ്രാ​യേ​ലിൽ ഉപയോ​ഗ​ത്തി​ലി​രുന്ന, ചെമ്പോ വെങ്കല​മോ കൊണ്ടുള്ള നാണയ​ങ്ങ​ളിൽ ഏറ്റവും ചെറു​താ​യി​രു​ന്നു.​—പദാവ​ലി​യിൽ ലെപ്‌ടോൺ എന്നതും അനു. ബി14-ഉം കാണുക.

ഉപജീ​വ​ന​ത്തി​നുള്ള വക മുഴു​വ​നും: ലൂക്ക 21:2-ന്റെ പഠനക്കു​റി​പ്പിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌, ആ വിധവ സംഭാ​വ​ന​പ്പെ​ട്ടി​യിൽ ഇട്ട ‘രണ്ട്‌ ലെപ്‌റ്റ​യു​ടെ’ മൂല്യം ഒരു ദിവസത്തെ കൂലി​യു​ടെ 1/64 ആയിരു​ന്നു. അക്കാലത്ത്‌ ഇസ്രാ​യേ​ലിൽ ഉപയോ​ഗ​ത്തി​ലി​രുന്ന ഏറ്റവും ചെറിയ നാണയ​മാ​യി​രു​ന്നു ലെപ്‌ടോൺ. ഒരു അസ്സാറിയൊൻ നാണയം (എട്ടു ലെപ്‌റ്റ​യ്‌ക്കു തുല്യം) കൊടു​ത്താൽ ഒരാൾക്കു രണ്ടു കുരു​വി​കളെ വാങ്ങാ​മാ​യി​രു​ന്നെന്നു മത്ത 10:29 സൂചി​പ്പി​ക്കു​ന്നു. അക്കാലത്ത്‌ ഭക്ഷണത്തി​നാ​യി ഉപയോ​ഗി​ച്ചി​രുന്ന പക്ഷിക​ളിൽ ഏറ്റവും വില കുറഞ്ഞ ഒരിന​മാ​യി​രു​ന്നു കുരു​വി​കൾ. വാസ്‌ത​വ​ത്തിൽ ആ വിധവ​യു​ടെ കൈയിൽ ഒരു കുരു​വി​യെ വാങ്ങാൻ ആവശ്യ​മായ പണത്തിന്റെ പകുതി​യേ ഉണ്ടായി​രു​ന്നു​ള്ളൂ. ഒരു നേരത്തെ ഭക്ഷണത്തി​നു​പോ​ലും അതു തികയി​ല്ലാ​യി​രു​ന്നു.

അവസാനം: അഥവാ “സമ്പൂർണ​മായ അവസാനം.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​വും (ടെലോസ്‌) മത്ത 24:3-ൽ “അവസാ​നി​ക്കാൻപോ​കു​ന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​വും (സുന്റേലയ) രണ്ടാണ്‌.​—മത്ത 24:3-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം” എന്നതും കാണുക.

അന്ത്യം: അഥവാ “സമ്പൂർണ​മായ അവസാനം; അന്തിമ​മായ പരിസ​മാ​പ്‌തി.”—മത്ത 24:6-ന്റെ പഠനക്കു​റി​പ്പു കാണുക.

ജനത: ഏത്‌നൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​നു വിശാ​ല​മായ അർഥമാ​ണു​ള്ളത്‌. ഏതെങ്കി​ലും ഒരു രാഷ്‌ട്രത്തിന്റെ അതിർത്തി​ക്കു​ള്ളി​ലോ ഒരു പ്രത്യേക ഭൂപ്ര​ദേ​ശ​ത്തോ താമസി​ക്കു​ന്ന​വരെ ഇതിനു കുറി​ക്കാ​നാ​കും. ഏതെങ്കി​ലും ഒരു വംശത്തിൽപ്പെ​ട്ട​വ​രെ​യും ഇതിന്‌ അർഥമാ​ക്കാ​നാ​കും.​—മത്ത 24:14-ന്റെ പഠനക്കു​റി​പ്പു കാണുക.

എഴു​ന്നേൽക്കും: അഥവാ “ഇളകും; ക്ഷോഭി​ക്കും.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു “ശത്രു​ത​യോ​ടെ ചെല്ലുക” എന്ന അർഥമാ​ണു​ള്ളത്‌. അതിനെ “ആയുധ​മെ​ടുത്ത്‌ ഇറങ്ങുക” എന്നും “യുദ്ധം ചെയ്യുക” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌.

പകർച്ച​വ്യാ​ധി​കൾ: അഥവാ “സാം​ക്ര​മി​ക​രോ​ഗങ്ങൾ.” അന്ത്യകാ​ല​ത്തെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ വലിയ പ്രവചനം മൂന്നു സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ രേഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അന്ത്യകാ​ല​ത്തി​ന്റെ സംയുക്ത ‘അടയാ​ള​ത്തി​ന്റെ’ ഈ സവി​ശേ​ഷ​ത​യെ​ക്കു​റിച്ച്‌ ലൂക്കോസ്‌ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. (ലൂക്ക 21:7; മത്ത 24:3, 7; മർ 13:4, 8) അന്ത്യകാ​ല​ത്തെ​ക്കു​റി​ച്ചുള്ള ആ മൂന്നു വിവര​ണ​ങ്ങ​ളും പരസ്‌പ​ര​പൂ​ര​ക​ങ്ങ​ളാണ്‌. ബൈബി​ളിൽ ‘പകർച്ച​വ്യാ​ധി​കൾ’ എന്നതിന്റെ ഗ്രീക്കു​പദം ഈ വാക്യ​ത്തി​നു പുറമേ പ്രവൃ 24:5-ൽ മാത്ര​മാ​ണു കാണു​ന്നത്‌. അത്‌ അവിടെ ആലങ്കാ​രി​കാർഥ​ത്തിൽ “ഒഴിയാ​ബാധ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഒരാൾ പ്രശ്‌ന​ക്കാ​ര​നാണ്‌ അഥവാ പൊതു​ജ​ന​ത്തി​നു ഭീഷണി​യാണ്‌ എന്നാണ്‌ അതിന്റെ അർഥം.

പേടി​പ്പി​ക്കുന്ന കാഴ്‌ചകൾ: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം “പേടി​ക്കുക” എന്ന്‌ അർഥമുള്ള ഫോബി​യോ എന്ന ഗ്രീക്കു​ക്രി​യ​യിൽനിന്ന്‌ ഉത്ഭവി​ച്ച​താണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ അതു കാണു​ന്നു​ള്ളൂ. ഭയപ്പെ​ടു​ത്തുന്ന സംഭവ​ങ്ങ​ളെ​യാ​യി​രി​ക്കാം അതു കുറി​ക്കു​ന്നത്‌.

വാക്കുകൾ: അഥവാ “സമർഥ​മാ​യി സംസാ​രി​ക്കാ​നുള്ള കഴിവ്‌.” അക്ഷ. “വായ്‌.” സംസാ​രി​ക്കുന്ന വാക്കുകൾ, സംസാ​രി​ക്കാ​നുള്ള കഴിവ്‌ എന്നൊ​ക്കെ​യുള്ള അർഥത്തി​ലാ​ണു സ്റ്റോമ എന്ന ഗ്രീക്കു​പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

സഹിച്ചു​നിൽക്കുക: ഗ്രീക്കിൽ, ഹുപ്പൊ​മൊ​നീ. “സഹിച്ചു​നിൽക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ഹുപ്പൊ​മെ​നോ എന്ന ഗ്രീക്കു​ക്രി​യ​യു​ടെ അക്ഷരാർഥം “കീഴിൽ തുടരുക (കഴിയുക)” എന്നാണ്‌. ആ പദം മിക്ക​പ്പോ​ഴും, “ഓടി​പ്പോ​കാ​തെ ഒരിട​ത്തു​തന്നെ തുടരുക; ഉറച്ചു​നിൽക്കുക; മടുത്ത്‌ പിന്മാ​റാ​തി​രി​ക്കുക; കുലു​ങ്ങി​പ്പോ​കാ​തി​രി​ക്കുക” എന്നീ അർഥങ്ങ​ളി​ലാണ്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. (മത്ത 10:22; റോമ 12:12; എബ്ര 10:32; യാക്ക 5:11) ഈ വാക്യ​ത്തി​ന്റെ മൂലപാ​ഠ​ത്തിൽ കാണു​ന്നത്‌ “സഹനശക്തി” എന്ന്‌ അർഥം​വ​രുന്ന ഹുപ്പൊ​മൊ​നീ എന്ന ഗ്രീക്കു​നാ​മ​മാണ്‌. പ്രതി​ബ​ന്ധ​ങ്ങ​ളോ ഉപദ്ര​വ​മോ പരി​ശോ​ധ​ന​ക​ളോ പ്രലോ​ഭ​ന​ങ്ങ​ളോ ഉണ്ടായാ​ലും പ്രത്യാശ നഷ്ടപ്പെ​ടാ​തെ ധൈര്യ​ത്തോ​ടെ​യും ചങ്കൂറ്റ​ത്തോ​ടെ​യും ക്ഷമയോ​ടെ​യും സഹിച്ചു​നിൽക്കു​ന്ന​തി​നെ​യാണ്‌ അതു കുറി​ക്കു​ന്നത്‌.

നിങ്ങളു​ടെ ജീവൻ രക്ഷിക്കും: അഥവാ “നിങ്ങളു​ടെ ജീവൻ (ദേഹിയെ) നേടും.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. (പദാവ​ലി​യിൽ “ദേഹി” കാണുക.) അതു മിക്ക​പ്പോ​ഴും കുറി​ക്കു​ന്നത്‌, ഒരാളു​ടെ ഇപ്പോ​ഴ​ത്തെ​യോ ഭാവി​യി​ലെ​യോ ജീവ​നെ​യാണ്‌. ഇവിടെ അതിനെ “നിങ്ങളു​ടെ ഭാവി​യി​ലെ ജീവൻ” എന്നോ “നിങ്ങളു​ടെ യഥാർഥ​ജീ​വൻ” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്താം.

അവളുടെ: അതായത്‌, യരുശ​ലേം നഗരത്തി​ന്റെ. ഈ വാക്യ​ത്തി​ന്റെ ഗ്രീക്കു​പാ​ഠ​ത്തിൽ യരുശ​ലേം എന്ന പേര്‌ സ്‌ത്രീ​ലിം​ഗ​രൂ​പ​ത്തി​ലാ​ണു കാണു​ന്നത്‌. എന്നാൽ മറ്റു ചില ഭാഗങ്ങ​ളിൽ അതു നപും​സ​ക​ലിം​ഗ​ത്തി​ലും കാണു​ന്നുണ്ട്‌.

അവളുടെ: അതായത്‌, യരുശ​ലേം നഗരത്തി​ന്റെ. ഈ വാക്യ​ത്തി​ന്റെ ഗ്രീക്കു​പാ​ഠ​ത്തിൽ യരുശ​ലേം എന്ന പേര്‌ സ്‌ത്രീ​ലിം​ഗ​രൂ​പ​ത്തി​ലാ​ണു കാണു​ന്നത്‌. എന്നാൽ മറ്റു ചില ഭാഗങ്ങ​ളിൽ അതു നപും​സ​ക​ലിം​ഗ​ത്തി​ലും കാണു​ന്നുണ്ട്‌.

യഹൂദ്യ: അതായത്‌ യഹൂദ്യ എന്ന റോമൻ സംസ്ഥാനം.

മലകളി​ലേക്ക്‌: നാലാം നൂറ്റാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ യൂസേ​ബി​യസ്‌ പറയു​ന്നത്‌, യഹൂദ്യ​യി​ലും യരുശ​ലേ​മി​ലും ഉണ്ടായി​രുന്ന ക്രിസ്‌ത്യാ​നി​കൾ യോർദാൻ നദി കടന്ന്‌ പെല്ലയി​ലേക്ക്‌ ഓടി​പ്പോ​യെ​ന്നാണ്‌. ദക്കപ്പൊ​ലി​യി​ലെ ഒരു മലമ്പ്ര​ദേ​ശ​ത്തുള്ള നഗരമാ​യി​രു​ന്നു പെല്ല.​—അനു. ബി10 കാണുക.

അവളിൽ: അതായത്‌, യരുശ​ലേം നഗരത്തിൽ.​—ലൂക്ക 21:20-ന്റെ പഠനക്കു​റി​പ്പു കാണുക.

നീതി നടപ്പാ​ക്കാ​നുള്ള നാളുകൾ: അഥവാ “പ്രതി​കാ​ര​ത്തി​ന്റെ നാളുകൾ.” ദൈവ​ത്തി​ന്റെ പ്രതി​കാ​ര​വും ന്യായ​വി​ധി​യും നടപ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറയു​ന്നത്‌. മുമ്പൊ​രി​ക്കൽ നസറെ​ത്തി​ലെ സിന​ഗോ​ഗിൽവെച്ച്‌ യേശു യശയ്യ പ്രവച​ന​ത്തി​ലെ ഒരു ഭാഗം ഉദ്ധരി​ച്ചിട്ട്‌ (യശ 61:1, 2) അതു തന്നിൽ നിറ​വേ​റു​ന്ന​താ​യി പറഞ്ഞി​രു​ന്നു. പക്ഷേ ‘ദൈവം പ്രതി​കാ​രം ചെയ്യുന്ന ദിവസ​ത്തെ​ക്കു​റി​ച്ചുള്ള’ ഭാഗം അപ്പോൾ യേശു ഉദ്ധരി​ച്ച​താ​യി വിവരണം പറയു​ന്നില്ല. (ലൂക്ക 4:16-21) എന്നാൽ ഈ സന്ദർഭ​ത്തിൽ, യരുശ​ലേ​മി​നു ചുറ്റും സൈന്യം പാളയ​മ​ടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു​കൊണ്ട്‌ യേശു “പ്രതി​കാ​ര​ത്തി​ന്റെ നാളുകൾ” പ്രഖ്യാ​പി​ക്കു​ക​തന്നെ ചെയ്‌തു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ എഴുത​പ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ ദൈവം പ്രതി​കാ​രം ചെയ്യുന്ന കാര്യ​വും പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. ഈ വാക്യ​ത്തിൽ ‘നീതി നടപ്പാ​ക്കുക,’ “പ്രതി​കാ​രം” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അതേ ഗ്രീക്കു​പദം സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ ആവ 32:35; യിര 46:10 (26:10, LXX); ഹോശ 9:7 എന്നീ വാക്യ​ങ്ങ​ളി​ലും കാണു​ന്നുണ്ട്‌. മേൽപ്പറഞ്ഞ വാക്യ​ങ്ങ​ളു​ടെ മൂലപാ​ഠ​ത്തിൽ ആ പദത്തിന്റെ സ്ഥാനത്ത്‌ കാണുന്ന എബ്രാ​യ​പ​ദ​ങ്ങളെ മലയാ​ള​ത്തിൽ “പ്രതി​കാ​രം,” ‘കണക്കു​തീർപ്പ്‌’ എന്നൊ​ക്കെ​യാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

ജനതകൾക്കാ​യി അനുവ​ദി​ച്ചി​ട്ടുള്ള കാലം: അഥവാ “ജൂതന്മാ​ര​ല്ലാ​ത്ത​വർക്കുള്ള കാലം.” ഇവിടെ “കാലം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കയ്‌റോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ ഒരു പ്രത്യേക സമയബി​ന്ദു​വി​നെ​യോ കൃത്യ​മായ സമയ​ദൈർഘ്യ​മുള്ള ഒരു കാലയ​ള​വി​നെ​യോ കൊയ്‌ത്ത്‌, വിള​വെ​ടുപ്പ്‌ എന്നിവ​പോ​ലെ പ്രത്യേ​ക​സ​വി​ശേ​ഷ​ത​ക​ളുള്ള ഒരു ‘കാല​ത്തെ​യോ’ (അഥവാ ‘സമയ​ത്തെ​യോ’) കുറി​ക്കാ​നാ​കും. (മത്ത 13:30; 21:34; മർ 11:13) യേശു​വി​ന്റെ ശുശ്രൂഷ തുടങ്ങാ​നാ​യി ‘നിശ്ചയി​ച്ചി​രുന്ന കാല​ത്തെ​ക്കു​റി​ച്ചും’ (മർ 1:15) യേശു​വി​ന്റെ മരണത്തി​നാ​യി നിശ്ചയി​ച്ചി​രുന്ന ‘സമയ​ത്തെ​ക്കു​റി​ച്ചും’ (മത്ത 26:18) പറയുന്ന ഭാഗങ്ങ​ളി​ലും ഇതേ ഗ്രീക്കു​പദം കാണാം. ഇനി, ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തോ​ടോ സമയപ്പ​ട്ടി​ക​യോ​ടോ ബന്ധമുള്ള, ഭാവി​യി​ലെ സമയങ്ങ​ളെ​യും കാലങ്ങ​ളെ​യും കുറി​ക്കാ​നും കയ്‌റോസ്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പ്രധാ​ന​മാ​യും ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യം, രാജ്യം എന്നിവ​യു​മാ​യി ബന്ധപ്പെ​ട്ടാണ്‌ അത്‌ അത്തരത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (പ്രവൃ 1:7; 3:19; 1തെസ്സ 5:1) കയ്‌റോസ്‌ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഇത്തരം ബൈബിൾഭാ​ഗങ്ങൾ പരി​ശോ​ധി​ച്ചാൽ, “ജനതകൾക്കാ​യി അനുവ​ദി​ച്ചി​ട്ടുള്ള കാലം,” സമയ​ദൈർഘ്യം നിശ്ചയി​ക്കാ​നാ​കാത്ത ഒരു കാലയ​ളവല്ല, മറിച്ച്‌ ആരംഭ​വും അവസാ​ന​വും ഉള്ള ഒരു നിശ്ചി​ത​കാ​ല​ഘ​ട്ട​മാ​ണെന്നു മനസ്സി​ലാ​ക്കാ​നാ​കും. ഏത്‌നൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ബഹുവ​ച​ന​രൂ​പ​ത്തെ​യാണ്‌ ഇവിടെ “ജനതകൾ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ബൈബി​ളെ​ഴു​ത്തു​കാർ ആ പദം പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, ജൂതവം​ശ​ത്തിൽപ്പെ​ടാത്ത മറ്റെല്ലാ ജനതക​ളെ​യും കുറി​ക്കാ​നാണ്‌.

ഭൂലോ​കം: ഇവിടെ “ഭൂലോ​കം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഒയിക്കൂ​മെനേ എന്ന ഗ്രീക്കു​പ​ദ​മാണ്‌. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥ​ല​മാ​യി ചിത്രീ​ക​രി​ക്കുന്ന ഒരു പദമാണ്‌ ഇത്‌.​—ലൂക്ക 4:5; പ്രവൃ 17:31; റോമ 10:18; വെളി 12:9; 16:14.

മനുഷ്യ​പു​ത്രൻ: അഥവാ “മനുഷ്യ​ന്റെ പുത്രൻ.” ഈ പദപ്ര​യോ​ഗം സുവി​ശേ​ഷ​ങ്ങ​ളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ, താൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച യഥാർഥ​മ​നു​ഷ്യ​നാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആദാമി​നു പകരം​വെ​ക്കാൻ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​നാ​ണെ​ന്നും യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ മനുഷ്യ​കു​ലത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (റോമ 5:12, 14, 15) ഈ പദപ്ര​യോ​ഗം, യേശു​ത​ന്നെ​യാ​ണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരി​ച്ച​റി​യി​ച്ചു.​—ദാനി 7:13, 14. പദാവലി കാണുക.

ആകാശ​മേ​ഘ​ങ്ങൾ: മേഘങ്ങൾ സാധാ​ര​ണ​ഗ​തി​യിൽ കാഴ്‌ചയെ മറയ്‌ക്കു​ക​യാ​ണു ചെയ്യു​ന്നത്‌, അല്ലാതെ കാണാൻ സഹായി​ക്കു​കയല്ല. എന്നാൽ നിരീ​ക്ഷ​കർക്കു തങ്ങളുടെ മനക്കണ്ണു​ക​ളാൽ അഥവാ ഗ്രഹണ​ശ​ക്തി​യാൽ കാര്യങ്ങൾ ‘കാണാ​നാ​കും.’—പ്രവൃ 1:9.

കാണും: “കാണും” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​ക്രി​യ​യു​ടെ അക്ഷരാർഥം “ഒരു വസ്‌തു​വി​നെ കാണുക; നോക്കുക; നിരീ​ക്ഷി​ക്കുക” എന്നൊ​ക്കെ​യാണ്‌. എന്നാൽ മനക്കണ്ണു​കൊ​ണ്ടുള്ള കാഴ്‌ചയെ സൂചി​പ്പി​ക്കാൻ, “വിവേ​ചി​ച്ചെ​ടു​ക്കുക; മനസ്സി​ലാ​ക്കുക” എന്നെല്ലാ​മുള്ള അർഥത്തിൽ ആലങ്കാ​രി​ക​മാ​യും അത്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌.​—എഫ 1:18.

ആകാശ​വും ഭൂമി​യും നീങ്ങി​പ്പോ​കും: ആകാശ​വും ഭൂമി​യും എന്നും നിലനിൽക്കു​മെ​ന്നാ​ണു മറ്റു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നത്‌. (ഉൽ 9:16; സങ്ക 104:5; സഭ 1:4) അതിൽനിന്ന്‌, യേശു​വി​ന്റെ ഈ വാക്കുകൾ അതിശ​യോ​ക്തി​യാ​യി​രു​ന്നെന്ന്‌ അനുമാ​നി​ക്കാം. ആകാശ​വും ഭൂമി​യും നീങ്ങി​പ്പോ​കുക എന്ന അസംഭ​വ്യ​മായ കാര്യം ഒരുപക്ഷേ സംഭവി​ച്ചാൽപ്പോ​ലും യേശു​വി​ന്റെ വാക്കുകൾ നിറ​വേ​റും എന്നായി​രി​ക്കാം അതിന്റെ അർഥം. (മത്ത 5:18 താരത​മ്യം ചെയ്യുക.) ഇനി ഇത്‌, വെളി 21:1-ൽ “പഴയ ആകാശ​വും പഴയ ഭൂമി​യും” എന്നു വിളി​ച്ചി​രി​ക്കുന്ന ആലങ്കാ​രി​കാർഥ​ത്തി​ലുള്ള ആകാശ​വും ഭൂമി​യും ആയിരി​ക്കാ​നും സാധ്യ​ത​യുണ്ട്‌.

എന്റെ വാക്കു​ക​ളോ ഒരിക്ക​ലും നീങ്ങി​പ്പോ​കില്ല: ഇവിടെ ക്രിയ​യോ​ടൊ​പ്പം നിഷേ​ധാർഥ​ത്തി​ലുള്ള രണ്ടു വാക്കുകൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതായി കാണാം. ഒരു കാര്യം ഒരിക്ക​ലും സംഭവി​ക്കി​ല്ലെന്ന വസ്‌തുത ഊന്നി​പ്പ​റ​യു​ന്ന​തി​നുള്ള ഒരു രീതി​യാണ്‌ അത്‌. യേശു​വി​ന്റെ വാക്കു​കൾക്ക്‌ ഒരിക്ക​ലും മാറ്റം വരി​ല്ലെ​ന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌.

ആകാശവും ഭൂമി​യും നീങ്ങി​പ്പോ​കും: മത്ത 24:35-ന്റെ പഠനക്കു​റി​പ്പു കാണുക.

എന്റെ വാക്കു​ക​ളോ ഒരിക്ക​ലും നീങ്ങി​പ്പോ​കില്ല: മത്ത 24:35-ന്റെ പഠനക്കു​റി​പ്പു കാണുക.

നിൽക്കാൻ: ഒരു വ്യക്തി​ക്കോ ഒരു കൂട്ടം ആളുകൾക്കോ, അധികാ​ര​സ്ഥാ​ന​ത്തുള്ള ഒരാളു​ടെ പ്രീതി​യോ അംഗീ​കാ​ര​മോ ഉണ്ടെന്നു സൂചി​പ്പി​ക്കാ​നാണ്‌ ഈ പദപ്ര​യോ​ഗം ബൈബി​ളിൽ ചില​പ്പോ​ഴൊ​ക്കെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (സങ്ക 1:5; 5:5; സുഭ 22:29; ലൂക്ക 1:19) ഉദാഹ​ര​ണ​ത്തിന്‌, മഹാപു​രു​ഷാ​രം ‘സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്ന​താ​യി’ വെളി 7:9, 15-ൽ പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം, അവർക്കു ദൈവ​ത്തി​ന്റെ​യും യേശു​വി​ന്റെ​യും പ്രീതി​യും അംഗീ​കാ​ര​വും ഉണ്ടെന്നാണ്‌.

ഒലിവു​മ​ല​യിൽ പോയി താമസി​ക്കും: തന്റെ ഭൗമി​ക​ജീ​വി​ത​ത്തി​ന്റെ അവസാ​നത്തെ നാലു ദിവസ​വും പകൽസ​മ​യത്ത്‌ യേശു യരുശ​ലേം നഗരത്തിൽത്ത​ന്നെ​യാ​യി​രു​ന്നു. രാത്രി​യിൽ യേശു​വും ശിഷ്യ​ന്മാ​രും അവി​ടെ​നിന്ന്‌ ഒലിവു​മ​ല​യു​ടെ കിഴക്കേ ചെരി​വി​ലുള്ള ബഥാന്യ ഗ്രാമ​ത്തി​ലേക്കു പോകും. അവിടെ അവർ താമസി​ച്ചി​രു​ന്നതു മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും ലാസറി​ന്റെ​യും വീട്ടി​ലാ​യി​രു​ന്നു എന്നതിനു സംശയ​മില്ല.​—മത്ത 21:17; മർ 11:11.

ദൃശ്യാവിഷ്കാരം

സംഭാ​വ​ന​പ്പെ​ട്ടി​ക​ളും വിധവ​യും
സംഭാ​വ​ന​പ്പെ​ട്ടി​ക​ളും വിധവ​യും

റബ്ബിമാ​രു​ടെ രേഖകൾ പറയു​ന്ന​ത​നു​സ​രിച്ച്‌, ഹെരോദ്‌ നിർമിച്ച ദേവാ​ല​യ​ത്തിൽ ‘ഷോഫർ പെട്ടികൾ’ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന 13 സംഭാ​വ​ന​പ്പെ​ട്ടി​കൾ ഉണ്ടായി​രു​ന്നു. ഷോഫാർ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അർഥം “ആൺചെ​മ്മ​രി​യാ​ടി​ന്റെ കൊമ്പ്‌” എന്നായ​തു​കൊണ്ട്‌ ആ സംഭാ​വ​ന​പ്പെ​ട്ടി​ക​ളു​ടെ രൂപത്തിന്‌ ഒരു കൊമ്പി​നോട്‌ അഥവാ കാഹള​ത്തോ​ടു കുറ​ച്ചെ​ങ്കി​ലും രൂപസാ​ദൃ​ശ്യം ഉണ്ടായി​രു​ന്നി​രി​ക്കാം. ദാനം ചെയ്യു​ന്നവർ (ആലങ്കാ​രി​കാർഥ​ത്തിൽ) കാഹളം ഊതു​ന്ന​തി​നെ യേശു കുറ്റം വിധി​ച്ച​പ്പോൾ ആളുക​ളു​ടെ മനസ്സി​ലേക്കു വന്നത്‌, കാഹള​ത്തി​ന്റെ രൂപത്തി​ലുള്ള ഈ സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽ നാണയം ഇടു​മ്പോൾ ഉണ്ടാകുന്ന ശബ്ദമാ​യി​രി​ക്കാം. (മത്ത 6:2) വിധവ​യു​ടെ രണ്ടു ചെറു​തു​ട്ടു​കൾ സംഭാ​വ​ന​പ്പെ​ട്ടി​യി​ലേക്കു വീണ​പ്പോൾ അധികം ശബ്ദമൊ​ന്നും ഉണ്ടായി​ക്കാ​ണില്ല. എങ്കിൽപ്പോ​ലും ആ വിധവ​യെ​യും അവരുടെ സംഭാ​വ​ന​യെ​യും യഹോവ വളരെ വില​യേ​റി​യ​താ​യി കണ്ടെന്നു യേശു സൂചി​പ്പി​ച്ചു.

ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ
ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ

ഈ ചിത്ര​ത്തിൽ കാണുന്ന കല്ലുകൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു. പടിഞ്ഞാ​റേ മതിലി​ന്റെ തെക്കൻ ഭാഗത്താണ്‌ അവ കിടക്കു​ന്നത്‌. റോമാ​ക്കാർ യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും നശിപ്പി​ച്ച​തി​ന്റെ ദുഃഖ​സ്‌മ​ര​ണ​യാ​യി അവ നില​കൊ​ള്ളു​ന്നു.

യഹൂദ്യ കാപ്‌റ്റ നാണയം
യഹൂദ്യ കാപ്‌റ്റ നാണയം

യരുശ​ലേ​മി​നും അവിടത്തെ ആലയത്തി​നും സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രവചി​ച്ച​പ്പോൾ, യഹൂദ്യ​നി​വാ​സി​കളെ ‘എല്ലാ ജനതക​ളി​ലേ​ക്കും ബന്ദിക​ളാ​യി കൊണ്ടു​പോ​കു​മെന്ന്‌’ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (ലൂക്ക 21:21, 24) യേശു​വി​ന്റെ വാക്കുകൾ അങ്ങനെ​തന്നെ നിറ​വേറി എന്നതിന്റെ ശ്രദ്ധേ​യ​മായ തെളി​വാണ്‌ ഇവിടെ കാണി​ച്ചി​രി​ക്കുന്ന നാണയം. യഹൂദ്യ പിടി​ച്ച​ട​ക്കി​യ​തി​ന്റെ ഓർമ​യ്‌ക്കാ​യുള്ള ഇത്തരം നാണയങ്ങൾ ആദ്യമാ​യി പുറത്തി​റ​ക്കി​യത്‌ എ.ഡി. 71-ലാണ്‌. നാണയ​ത്തി​ന്റെ ഒരു വശത്ത്‌ വെസ്‌പേ​ഷ്യൻ ചക്രവർത്തി​യു​ടെ മകനായ ടൈറ്റ​സി​ന്റെ രൂപം കാണാം. യഹൂദ്യ​യു​ടെ നേരെ വെസ്‌പേ​ഷ്യൻ തുടങ്ങി​വെച്ച ആക്രമണം പൂർത്തി​യാ​ക്കി​യതു ടൈറ്റ​സാണ്‌. നാണയ​ത്തി​ന്റെ മറുവ​ശത്ത്‌ ഒരു പനമര​മുണ്ട്‌. അതിന്റെ ഇരുവ​ശ​ങ്ങ​ളി​ലാ​യി, കൈ പുറകിൽ ബന്ധിച്ച യഹൂദ്യ​ക്കാ​ര​നായ ഒരു ബന്ദി​യെ​യും കരഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന ഒരു ജൂതസ്‌ത്രീ​യെ​യും കാണാം. നാണയ​ത്തിൽ ആലേഖനം ചെയ്‌തി​രി​ക്കുന്ന “ഇവാഡിയ കാപ്‌റ്റ” എന്നതിന്റെ അർഥം “ബന്ദിയായ യഹൂദ്യ” എന്നാണ്‌.

റോമാ​ക്കാ​രു​ടെ വാൾ
റോമാ​ക്കാ​രു​ടെ വാൾ

യരുശ​ലേ​മി​ലെ​യും യഹൂദ്യ​യി​ലെ​യും ആളുകൾ ‘വാളിന്റെ വായ്‌ത്ത​ല​യാൽ വീഴും’ എന്നു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (ലൂക്ക 21:24) ഫോ​ട്ടോ​യിൽ കാണി​ച്ചി​രി​ക്കുന്ന 2,000 വർഷം പഴക്കമുള്ള ഈ വാൾ യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന റോമൻ കാലാൾപ്പ​ട​യി​ലെ ഒരാളു​ടേ​താ​യി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. ജൂതന്മാർ എ.ഡി. 66-ൽ റോമാ​ക്കാർക്കെ​തി​രെ വിപ്ലവം അഴിച്ചു​വി​ട്ട​തി​നെ​ത്തു​ടർന്ന്‌ റോമൻ കാലാൾപ്പ​ട​യു​ടെ ഒരു വിഭാഗം അവിടെ തമ്പടി​ച്ചി​രു​ന്നു. ഏകദേശം 60 സെ.മീ. നീളം വരുന്ന ഈ വാളിന്‌ ഇപ്പോ​ഴും തുകലു​റ​യുണ്ട്‌, അല്‌പ​മൊ​ക്കെ ദ്രവി​ച്ചി​ട്ടു​ണ്ടെന്നു മാത്രം. അടുത്ത കാലത്ത്‌ പുരാ​വ​സ്‌തു​ഗ​വേ​ഷകർ യരുശ​ലേ​മി​ലെ ഒരു അഴുക്കു​ചാ​ലിൽ ഉത്‌ഖ​നനം നടത്തി​യ​പ്പോൾ കിട്ടി​യ​താണ്‌ ഈ വാൾ (2011-ലാണ്‌ ഈ വിവരം റിപ്പോർട്ട്‌ ചെയ്‌തത്‌.). ദാവീ​ദി​ന്റെ നഗരത്തി​നും യരുശ​ലേ​മി​ന്റെ പടിഞ്ഞാ​റേ മതി​ലിന്‌ അടു​ത്ത്‌ പുരാ​വ​സ്‌തു​ശേഷിപ്പുകളുള്ള മേഖ​ല​യ്‌ക്കും ഇടയി​ലുള്ള ഒരു സ്ഥല​മാണ്‌ ഇത്‌. എ.ഡി. 70-ലെ യരുശ​ലേ​മി​ന്റെ നാശത്തി​നു മുമ്പുള്ള പ്രക്ഷു​ബ്ധ​മായ സമയത്ത്‌ യരുശ​ലേം​കാ​രു​ടെ ഒരു ഒളിസ​ങ്കേ​ത​മാ​യി​രു​ന്നി​രി​ക്കാം ഈ അഴുക്കു​ചാൽ.