യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 17:1-18

17  പിന്നെ ഏഴു പാത്രങ്ങൾ+ പിടി​ച്ചി​രുന്ന ഏഴു ദൂതന്മാ​രിൽ ഒരാൾ വന്ന്‌ എന്നോടു പറഞ്ഞു: “വരൂ, പെരുവെള്ളത്തിന്മീതെ+ ഇരിക്കുന്ന മഹാ​വേ​ശ്യ​ക്കുള്ള ന്യായ​വി​ധി ഞാൻ നിനക്കു കാണി​ച്ചു​ത​രാം.  അവൾ ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​മാ​യി അധാർമികപ്രവൃത്തികൾ*+ ചെയ്‌ത്‌ തന്റെ ലൈം​ഗിക അധാർമികത* എന്ന വീഞ്ഞു​കൊ​ണ്ട്‌ ഭൂമി​യി​ലു​ള്ള​വരെ ലഹരി പിടി​പ്പി​ച്ചു.”+  പിന്നെ ദൈവാ​ത്മാ​വി​ന്റെ ശക്തിയാൽ ദൂതൻ എന്നെ ഒരു വിജന​ഭൂ​മി​യിലേക്കു കൊണ്ടുപോ​യി. ദൈവ​നി​ന്ദാ​ക​ര​മായ പേരുകൾ നിറഞ്ഞ ഒരു കാട്ടു​മൃ​ഗ​ത്തി​ന്റെ പുറത്ത്‌ ഒരു സ്‌ത്രീ ഇരിക്കു​ന്നതു ഞാൻ കണ്ടു. കടുഞ്ചു​വപ്പു നിറമുള്ള ആ കാട്ടു​മൃ​ഗ​ത്തിന്‌ ഏഴു തലയും പത്തു കൊമ്പും ഉണ്ടായി​രു​ന്നു.  ആ സ്‌ത്രീ ധരിച്ചി​രുന്ന വസ്‌ത്ര​ത്തി​ന്റെ നിറം പർപ്പിളും+ കടുഞ്ചു​വ​പ്പും ആയിരു​ന്നു. സ്വർണ​വും രത്‌ന​ങ്ങ​ളും മുത്തുകളും+ അവൾ അണിഞ്ഞി​രു​ന്നു. എല്ലാ വൃത്തി​കെട്ട വസ്‌തു​ക്ക​ളും അവളുടെ ലൈം​ഗിക അധാർമികതയുടെ* മാലി​ന്യ​ങ്ങ​ളും നിറഞ്ഞ ഒരു സ്വർണ​പാ​ന​പാ​ത്രം അവളുടെ കൈയി​ലു​ണ്ടാ​യി​രു​ന്നു.  “ബാബി​ലോൺ എന്ന മഹതി—വേശ്യകളുടെയും+ ഭൂമി​യി​ലെ വൃത്തി​കെട്ട കാര്യങ്ങളുടെയും+ മാതാവ്‌” എന്ന നിഗൂ​ഢ​മായ ഒരു പേര്‌ അവളുടെ നെറ്റി​യിൽ എഴുതി​യി​രു​ന്നു.  വിശുദ്ധരുടെ രക്തവും യേശു​വി​ന്റെ സാക്ഷി​ക​ളു​ടെ രക്തവും+ കുടിച്ച്‌ സ്‌ത്രീ ലഹരി പിടി​ച്ചി​രി​ക്കു​ന്നതു ഞാൻ കണ്ടു. അവളെ കണ്ടിട്ട്‌ ഞാൻ ആകെ അത്ഭുതപ്പെ​ട്ടുപോ​യി.  അപ്പോൾ ദൈവ​ദൂ​തൻ എന്നോടു പറഞ്ഞു: “നീ അത്ഭുതപ്പെ​ടു​ന്നത്‌ എന്തിനാ​ണ്‌? ഈ സ്‌ത്രീയെയും+ ഇവളെ ചുമക്കുന്ന, ഏഴു തലയും പത്തു കൊമ്പും ഉള്ള കാട്ടുമൃഗത്തെയും+ കുറി​ച്ചുള്ള രഹസ്യം ഞാൻ പറഞ്ഞു​ത​രാം:  നീ കണ്ട കാട്ടു​മൃ​ഗം, ഉണ്ടായി​രു​ന്ന​തും ഇപ്പോ​ഴി​ല്ലാ​ത്ത​തും എന്നാൽ പെട്ടെ​ന്നു​തന്നെ അഗാധത്തിൽനിന്ന്‌+ കയറി​വ​രാ​നു​ള്ള​തും നാശത്തി​ലേക്കു പോകാ​നി​രി​ക്കു​ന്ന​തും ആയ ഒന്നാണ്‌. ലോകാരംഭംമുതൽ* ജീവന്റെ പുസ്‌തകത്തിൽ+ പേര്‌ എഴുതപ്പെ​ട്ടി​ട്ടി​ല്ലാത്ത ഭൂവാ​സി​കൾ കാട്ടു​മൃ​ഗത്തെ കാണു​മ്പോൾ അത്ഭുതപ്പെ​ടും. കാരണം കാട്ടു​മൃ​ഗം മുമ്പു​ണ്ടാ​യി​രു​ന്നു; ഇപ്പോ​ഴില്ല; എന്നാൽ വീണ്ടും വരും.  “ഇവി​ടെ​യാ​ണു ജ്ഞാനമുള്ള ഒരു മനസ്സു വേണ്ടത്‌: ഏഴു തല+ അർഥമാ​ക്കു​ന്നതു സ്‌ത്രീ ഇരിക്കുന്ന ഏഴു പർവത​ങ്ങളെ​യാണ്‌. 10  ഇവ ഏഴു രാജാ​ക്ക​ന്മാർ; അഞ്ചു പേർ വീണുപോ​യി; ഒരാൾ ഇപ്പോ​ഴുണ്ട്‌; മറ്റേയാൾ ഇനിയും വന്നിട്ടില്ല. വന്നാൽപ്പി​ന്നെ അയാൾ അൽപ്പകാ​ലം ഉണ്ടായി​രിക്കേ​ണ്ട​താണ്‌. 11  ഉണ്ടായിരുന്നതും ഇപ്പോ​ഴി​ല്ലാ​ത്ത​തും ആയ കാട്ടുമൃഗവും+ ഒരു രാജാ​വാണ്‌; എട്ടാമത്തെ രാജാ​വായ അയാൾ ആ ഏഴു രാജാ​ക്ക​ന്മാ​രിൽനിന്ന്‌ ഉത്ഭവി​ക്കു​ന്ന​വ​നും നാശത്തി​ലേക്കു പോകു​ന്ന​വ​നും ആണ്‌. 12  “നീ കണ്ട പത്തു കൊമ്പു പത്തു രാജാ​ക്ക​ന്മാർ. അവർക്ക്‌ ഇതുവരെ രാജ്യം കിട്ടി​യി​ട്ടില്ല. എന്നാൽ കാട്ടു​മൃ​ഗത്തോടൊ​പ്പം കുറച്ച്‌* നേര​ത്തേക്ക്‌ അവർക്കു രാജാ​ക്ക​ന്മാ​രാ​യി അധികാ​രം ലഭിക്കും. 13  അവർ ഒരേ ചിന്തയു​ള്ള​വ​രാണ്‌. അതു​കൊണ്ട്‌ അവർ അവരുടെ ശക്തിയും അധികാ​ര​വും കാട്ടു​മൃ​ഗ​ത്തി​നു കൊടു​ക്കും. 14  അവർ കുഞ്ഞാടിനോടു+ പോരാ​ടും. എന്നാൽ കുഞ്ഞാടു കർത്താ​ക്ക​ന്മാ​രു​ടെ കർത്താ​വും രാജാ​ക്ക​ന്മാ​രു​ടെ രാജാവും+ ആയതു​കൊ​ണ്ട്‌ അവരെ കീഴട​ക്കും.+ കുഞ്ഞാ​ടിനോ​ടു​കൂടെ​യുള്ള, വിളി​ക്കപ്പെ​ട്ട​വ​രും തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വ​രും ആയ വിശ്വ​സ്‌ത​രും അവരെ കീഴട​ക്കും.”+ 15  പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “വേശ്യ ഇരിക്കുന്ന ആ വെള്ളം വംശങ്ങ​ളും ജനക്കൂ​ട്ട​ങ്ങ​ളും ജനതക​ളും ഭാഷക​ളും ആണ്‌.+ 16  നീ കണ്ട പത്തു കൊമ്പും+ കാട്ടുമൃഗവും+ വേശ്യയെ+ വെറുത്ത്‌ അവളെ നശിപ്പി​ക്കു​ക​യും നഗ്നയാ​ക്കു​ക​യും ചെയ്യും. അവ അവളുടെ മാംസം തിന്നിട്ട്‌ അവളെ ചുട്ടു​ക​രിച്ച്‌ ഇല്ലാതാ​ക്കും.+ 17  കാരണം ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ, അതെ അവരുടെയെ​ല്ലാം മനസ്സി​ലുള്ള ആ ഒരേ പദ്ധതി നടപ്പാ​ക്കാൻ, ദൈവം അവരുടെ ഹൃദയ​ത്തിൽ തോന്നി​പ്പി​ക്കും.+ അങ്ങനെ ദൈവ​ത്തി​ന്റെ വാക്കുകൾ നിറ​വേ​റു​ന്ന​തു​വരെ, അവർ അവരുടെ ഭരണം കാട്ടുമൃഗത്തിനു+ കൊടു​ക്കും. 18  നീ കണ്ട സ്‌ത്രീ+ ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ മേൽ ഭരണം നടത്തുന്ന മഹാന​ഗ​ര​മാണ്‌.”

അടിക്കുറിപ്പുകള്‍

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.
അക്ഷ. “ഒരു മണിക്കൂർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം