നഹൂം 1:1-15

1  നിനെ​വെ​ക്കെ​തി​രെ​യുള്ള പ്രഖ്യാ​പനം:+ എൽക്കോ​ശ്യ​നായ നഹൂമിന്‌* ഉണ്ടായ ദിവ്യ​ദർശ​ന​ത്തി​ന്റെ പുസ്‌തകം:   യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌,+ പ്രതി​കാ​രം ചെയ്യുന്ന ദൈവം;യഹോവ പ്രതി​കാ​രം ചെയ്യുന്നു, ക്രോധം വെളി​പ്പെ​ടു​ത്താൻ ഒരുങ്ങി​നിൽക്കു​ന്നു.+ യഹോവ എതിരാ​ളി​ക​ളോ​ടു പ്രതി​കാ​രം ചെയ്യുന്നു.ശത്രു​ക്കൾക്കു​വേണ്ടി ക്രോധം കരുതി​വെ​ക്കു​ന്നു.   യഹോവ പെട്ടെന്നു കോപിക്കാത്തവനും+ അതിശ​ക്ത​നും ആണ്‌.+എന്നാൽ അർഹി​ക്കുന്ന ശിക്ഷ യഹോവ കൊടു​ക്കാ​തി​രി​ക്കില്ല.+ വിനാ​ശ​കാ​രി​യായ കാറ്റോ​ടും പേമാ​രി​യോ​ടും കൂടെ ദൈവം വരുന്നു,മേഘങ്ങൾ ദൈവ​ത്തി​ന്റെ കാലിലെ പൊടി.+   ദൈവം കടലിനെ ശകാരി​ക്കു​ന്നു,+ അതിനെ ഉണക്കി​ക്ക​ള​യു​ന്നു;ദൈവം നദിക​ളെ​യെ​ല്ലാം വറ്റിച്ചു​ക​ള​യു​ന്നു.+ ബാശാ​നും കർമേ​ലും ഉണങ്ങി​പ്പോ​കു​ന്നു,+ലബാ​നോ​നി​ലെ പൂക്കൾ കരിഞ്ഞു​പോ​കു​ന്നു.   ദൈവം നിമിത്തം പർവതങ്ങൾ കുലു​ങ്ങു​ന്നു,കുന്നുകൾ ഉരുകു​ന്നു.+ തിരു​മു​ഖം നിമിത്തം ഭൂമി​യിൽ കോളി​ളക്കം ഉണ്ടാകു​ന്നു;ദേശവും അവിടെ താമസി​ക്കു​ന്ന​വ​രും വിറയ്‌ക്കു​ന്നു.+   ദൈവക്രോധത്തിനു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ആർക്കാ​കും?+ ദൈവ​കോ​പ​ത്തി​ന്റെ ചൂട്‌ ആർക്കു താങ്ങാ​നാ​കും?+ ദൈവം തീപോ​ലെ ക്രോധം ചൊരി​യും,ദൈവം നിമിത്തം പാറകൾ തകർന്നു​ത​രി​പ്പ​ണ​മാ​കും.   യഹോവ നല്ലവൻ,+ കഷ്ടതയു​ടെ ദിവസം ഒരു സുരക്ഷി​ത​സ്ഥാ​നം​തന്നെ.+ തന്നിൽ അഭയം തേടു​ന്ന​വ​രെ​ക്കു​റിച്ച്‌ ദൈവം ചിന്തയു​ള്ള​വ​നാണ്‌.*+   ആർത്തലച്ചുവരുന്ന ഒരു പ്രളയം​കൊണ്ട്‌ ദൈവം അവളുടെ* സ്ഥലം പൂർണ​മാ​യും നശിപ്പി​ക്കും;ദൈവ​ത്തി​ന്റെ ശത്രു​ക്കളെ അന്ധകാരം പിന്തു​ട​രും.   നിങ്ങൾ യഹോ​വ​യ്‌ക്കെ​തി​രെ എന്തു പദ്ധതി ഉണ്ടാക്കും? ദൈവം സകലവും നശിപ്പി​ക്കാൻപോ​കു​ന്നു. രണ്ടാമത്‌ ഒരിക്കൽക്കൂ​ടി കഷ്ടത ഉണ്ടാകില്ല.+ 10  കൂടിപ്പിണഞ്ഞുകിടക്കുന്ന മുള്ളു​കൾപോ​ലെ​യാണ്‌ അവർ;മദ്യം* കുടിച്ച്‌ ലക്കു​കെ​ട്ട​വ​രെ​പ്പോ​ലെ​യാണ്‌ അവർ;എന്നാൽ വയ്‌ക്കോൽപോ​ലെ അവർ എരിഞ്ഞ​ട​ങ്ങും. 11  യഹോവയ്‌ക്കെതിരെ ദുഷ്ടപ​ദ്ധ​തി​കൾ ഉണ്ടാക്കു​ക​യുംഒരു ഗുണവു​മി​ല്ലാത്ത ഉപദേ​ശങ്ങൾ നൽകു​ക​യും ചെയ്യു​ന്നവൻ നിന്നിൽനി​ന്ന്‌ വരും. 12  യഹോവ പറയുന്നു: “അവർ അതിശ​ക്ത​രാ​ണെ​ങ്കി​ലും അനേകം പേരു​ണ്ടെ​ങ്കി​ലുംഅവരെ നശിപ്പി​ക്കും, അവർ ഇല്ലാതാ​കും.* ഞാൻ നിന്നെ* കഷ്ടപ്പെ​ടു​ത്തി; എന്നാൽ ഇനി ഞാൻ നിന്നെ കഷ്ടപ്പെ​ടു​ത്തില്ല. 13  അവൻ നിന്റെ മേൽ വെച്ചി​രി​ക്കുന്ന നുകം ഇനി ഞാൻ തകർത്തു​ക​ള​യും;+നിന്റെ ബന്ധനങ്ങൾ ഞാൻ പൊട്ടി​ച്ചു​ക​ള​യും. 14  യഹോവ നിന്നെക്കുറിച്ച്‌* കല്‌പി​ച്ചി​രി​ക്കു​ന്നു;‘നിന്റെ പേര്‌ ഇനി നിലനിൽക്കില്ല. ഞാൻ നിന്റെ ദൈവ​ങ്ങ​ളു​ടെ ഭവനത്തിൽനി​ന്ന്‌,* വിഗ്ര​ഹ​ങ്ങ​ളും ലോഹ​പ്ര​തി​മ​ക​ളും ഇല്ലാതാ​ക്കും. എനിക്കു നിന്നെ അറപ്പാ​യ​തു​കൊണ്ട്‌ ഞാൻ നിനക്ക്‌ ഒരു ശവക്കുഴി ഉണ്ടാക്കും.’ 15  സന്തോഷവാർത്തയുമായി വരുക​യുംസമാധാ​നം പ്രഖ്യാ​പി​ക്കു​ക​യും ചെയ്യു​ന്ന​വന്റെ പാദങ്ങൾ+ അതാ, പർവത​ങ്ങ​ളിൽ! യഹൂദേ, നിന്റെ ഉത്സവങ്ങൾ കൊണ്ടാ​ടുക,+ നേർച്ചകൾ നിറ​വേ​റ്റുക.ഒരു ഗുണവു​മി​ല്ലാ​ത്തവൻ ഇനി നിന്നി​ലൂ​ടെ കടന്നു​പോ​കില്ല. അവൻ നശിച്ച്‌ ഇല്ലാതാ​കും.”

അടിക്കുറിപ്പുകള്‍

അർഥം: “ആശ്വസി​പ്പി​ക്കു​ന്നവൻ.”
അഥവാ “അഭയം തേടു​ന്ന​വർക്കു​വേണ്ടി ദൈവം കരുതൽ കാണി​ക്കു​ന്നു.” അക്ഷ. “അഭയം തേടു​ന്ന​വരെ അറിയു​ന്ന​വ​നാ​ണ്‌ അവൻ.”
അതായത്‌, നിനെ​വെ​യു​ടെ.
അഥവാ “ഗോത​മ്പു​ബി​യർ.”
മറ്റൊരു സാധ്യത “അവൻ കടന്നു​പോ​കും.”
അതായത്‌, യഹൂദയെ.
അതായത്‌, അസീറി​യ​യെ​ക്കു​റി​ച്ച്‌.
അഥവാ “ക്ഷേത്ര​ത്തിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം