യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 2:1-29

2  “എഫെസൊസിലെ+ സഭയുടെ ദൂതന്‌+ എഴുതുക: വലതു​കൈ​യിൽ ഏഴു നക്ഷത്രങ്ങൾ പിടി​ച്ചുകൊണ്ട്‌ ഏഴു സ്വർണവിളക്കുകൾക്കിടയിലൂടെ+ നടക്കു​ന്നവൻ പറയു​ന്നത്‌ ഇതാണ്‌:  ‘നിന്റെ പ്രവൃ​ത്തി​ക​ളും നിന്റെ അധ്വാ​ന​വും സഹനവും എനിക്ക്‌ അറിയാം. കൊള്ള​രു​താത്ത ആളുകളെ വെച്ചുപൊ​റു​പ്പി​ക്കാൻ നിനക്കാ​കില്ലെ​ന്നും അപ്പോ​സ്‌ത​ല​ന്മാ​ര​ല്ലാ​തി​രി​ക്കെ അങ്ങനെ​യാണെന്ന്‌ അവകാശപ്പെടുന്നവരെ+ പരീക്ഷി​ച്ച്‌ അവർ നുണയ​ന്മാ​രാണെന്നു നീ മനസ്സി​ലാ​ക്കിയെ​ന്നും ഞാൻ അറിയു​ന്നു.  എന്റെ പേരിനുവേണ്ടി+ പലതും സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും നീ തളർന്നുപോകാതെ+ ഉറച്ചു​നിന്നെ​ന്നും എനിക്ക്‌ അറിയാം.  എന്നാൽ ആദ്യമു​ണ്ടാ​യി​രുന്ന സ്‌നേഹം വിട്ടു​ക​ളഞ്ഞു എന്നൊരു കുറവ്‌ നിന്നെ​ക്കു​റിച്ച്‌ എനിക്കു പറയാ​നുണ്ട്‌.  “‘അതു​കൊണ്ട്‌ നീ ഏത്‌ അവസ്ഥയിൽനി​ന്നാ​ണു വീണ​തെന്ന്‌ ഓർത്തുനോ​ക്കുക. മാനസാന്തരപ്പെട്ട്‌+ ആദ്യം ചെയ്‌തി​രു​ന്നത്‌ ഇനിയും ചെയ്യുക. മാനസാന്തരപ്പെട്ടില്ലെങ്കിൽ+ ഞാൻ വന്ന്‌ നിന്റെ തണ്ടുവിളക്ക്‌+ അതിന്റെ സ്ഥാനത്തു​നിന്ന്‌ നീക്കി​ക്ക​ള​യും.  എന്നാൽ നിക്കൊലാവൊസ്‌+ എന്ന മതവി​ഭാ​ഗ​ക്കാ​രു​ടെ ചെയ്‌തി​കൾ എന്നെ​പ്പോ​ലെ നീയും വെറു​ക്കു​ന്നു എന്നൊരു നന്മ നിനക്കു​ണ്ട്‌.  ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവനെ+ ഞാൻ ദൈവ​ത്തി​ന്റെ പറുദീ​സ​യി​ലെ ജീവവൃ​ക്ഷ​ത്തി​ന്റെ ഫലം കഴിക്കാൻ അനുവ​ദി​ക്കും.’+  “സ്‌മുർന്ന​യി​ലെ സഭയുടെ ദൂതന്‌ എഴുതുക: മരിക്കു​ക​യും വീണ്ടും ജീവി​ക്കു​ക​യും ചെയ്‌ത,+ ‘ആദ്യനും അന്ത്യനും’+ ആയവൻ പറയു​ന്നത്‌ ഇതാണ്‌:  ‘നീ കഷ്ടതയി​ലും ദാരിദ്ര്യ​ത്തി​ലും ആണെന്ന്‌ എനിക്ക്‌ അറിയാം. പക്ഷേ നീ സമ്പന്നനാ​ണ്‌.+ ജൂതരാ​ണെന്ന്‌ അവകാ​ശപ്പെ​ടു​ന്നവർ ദൈവത്തെ നിന്ദി​ക്കു​ന്ന​തും ഞാൻ അറിയു​ന്നു. എന്നാൽ അവർ ശരിക്കുള്ള ജൂതരല്ല, സാത്താന്റെ സിന​ഗോ​ഗാണ്‌.+ 10  സഹിക്കാനിരിക്കുന്ന കാര്യ​ങ്ങളെ​ക്കു​റിച്ച്‌ ഓർത്ത്‌ നീ പേടി​ക്കേണ്ടാ.+ ഇതാ, പിശാച്‌ നിങ്ങളിൽ ചിലരെ തടവി​ലാ​ക്കാൻപോ​കു​ന്നു! അങ്ങനെ നിങ്ങൾ പൂർണ​മാ​യി പരി​ശോ​ധി​ക്കപ്പെ​ടും. പത്തു ദിവസം നിങ്ങൾക്കു കഷ്ടത ഉണ്ടാകും. മരി​ക്കേ​ണ്ടി​വ​ന്നാൽപ്പോ​ലും വിശ്വ​സ്‌ത​രാ​യി​രി​ക്കുക. അപ്പോൾ ഞാൻ നിനക്കു ജീവകി​രീ​ടം തരും.+ 11  ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവന്‌+ ഒരിക്ക​ലും രണ്ടാം മരണം+ നേരിടേ​ണ്ടി​വ​രില്ല.’ 12  “പെർഗമൊ​സി​ലെ സഭയുടെ ദൂതന്‌ എഴുതുക: ഇരുവാ​യ്‌ത്ത​ല​യുള്ള, നീണ്ട, മൂർച്ചയേ​റിയ വാളുള്ളവൻ+ പറയു​ന്നത്‌ ഇതാണ്‌: 13  ‘നീ എവി​ടെ​യാ​ണു താമസി​ക്കു​ന്നതെ​ന്നും അതു സാത്താന്റെ സിംഹാ​സ​ന​മു​ള്ളി​ട​മാണെ​ന്നും ഞാൻ അറിയു​ന്നു. എന്നിട്ടും നീ എന്റെ പേര്‌ മുറുകെ പിടി​ക്കു​ന്നു.+ സാത്താൻ വസിക്കുന്ന നിങ്ങളു​ടെ നഗരത്തിൽവെച്ച്‌ എന്റെ വിശ്വസ്‌തസാക്ഷിയായ+ അന്തിപ്പാ​സ്‌ കൊല്ലപ്പെട്ട+ കാലത്തുപോ​ലും നിങ്ങൾ എന്നിലുള്ള വിശ്വാ​സം തള്ളിപ്പ​റ​ഞ്ഞില്ല.+ 14  “‘എന്നാൽ നിനക്ക്‌ എതിരെ ചില കാര്യങ്ങൾ എനിക്കു പറയാ​നുണ്ട്‌. ബിലെയാമിന്റെ+ ഉപദേശം മുറുകെ പിടി​ക്കുന്ന ചിലർ അവി​ടെ​യുണ്ട്‌. വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ തിന്നാ​നും അധാർമികപ്രവൃത്തികൾ* ചെയ്യാനും+ പ്രേരി​പ്പി​ച്ചുകൊണ്ട്‌ ഇസ്രായേൽമ​ക്കളെ വശീക​രി​ക്കാൻ ബാലാക്കിനെ+ ഉപദേ​ശി​ച്ചതു ബിലെ​യാ​മാ​ണ​ല്ലോ. 15  അതുപോലെ, നിക്കൊലാവൊസ്‌+ എന്ന മതവി​ഭാ​ഗ​ക്കാ​രു​ടെ ഉപദേശം മുറുകെ പിടി​ക്കു​ന്ന​വ​രും നിനക്കു​ണ്ട്‌. 16  അതുകൊണ്ട്‌ മാനസാ​ന്ത​രപ്പെ​ടുക. ഇല്ലെങ്കിൽ ഞാൻ വേഗം വന്ന്‌ എന്റെ വായിലെ നീണ്ട വാളുകൊണ്ട്‌+ അവരോ​ടു യുദ്ധം ചെയ്യും. 17  “‘ദൈവാ​ത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവനു+ ഞാൻ മറഞ്ഞി​രി​ക്കുന്ന മന്നയിൽ+ കുറെ നൽകും. ഞാൻ അവന്‌ ഒരു വെള്ളക്ക​ല്ലും കൊടു​ക്കും. ആ കല്ലിൽ, അതു കിട്ടു​ന്ന​വ​ന​ല്ലാ​തെ മറ്റാർക്കും അറിഞ്ഞു​കൂ​ടാത്ത ഒരു പുതിയ പേര്‌ എഴുതി​യി​ട്ടു​ണ്ടാ​കും.’ 18  “തുയഥൈരയിലെ+ സഭയുടെ ദൂതന്‌ എഴുതുക: തീജ്വാ​ലപോ​ലുള്ള കണ്ണുകളും+ ശുദ്ധമായ ചെമ്പുപോ​ലുള്ള പാദങ്ങ​ളും ഉള്ള ദൈവപുത്രൻ+ പറയു​ന്നത്‌ ഇതാണ്‌: 19  ‘നിന്റെ പ്രവൃ​ത്തി​ക​ളും നിന്റെ സ്‌നേഹം, വിശ്വാ​സം, ശുശ്രൂഷ, സഹനം എന്നിവ​യും എനിക്ക്‌ അറിയാം. നീ ആദ്യം ചെയ്‌ത​തി​ലും കൂടുതൽ കാര്യങ്ങൾ പിൽക്കാ​ലത്ത്‌ ചെയ്‌തെ​ന്നും അറിയാം. 20  “‘എന്നാൽ ഇസബേൽ+ എന്ന സ്‌ത്രീ​യെ വെച്ചുപൊ​റു​പ്പി​ക്കു​ന്നു എന്നൊരു കുറ്റം നിന്നെ​ക്കു​റിച്ച്‌ എനിക്കു പറയാ​നുണ്ട്‌. പ്രവാ​ചി​ക​യാണെന്നു പറഞ്ഞു​ന​ടന്ന്‌ അവൾ എന്റെ അടിമ​കളെ അധാർമികപ്രവൃത്തികൾ*+ ചെയ്യാ​നും വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ തിന്നാ​നും ഉപദേ​ശി​ക്കു​ന്നു. അങ്ങനെ അവരെ വഴി​തെ​റ്റി​ക്കു​ന്നു. 21  ഞാൻ അവൾക്കു പശ്ചാത്തപിക്കാൻ* സമയം കൊടു​ത്തു. എന്നാൽ തന്റെ ലൈം​ഗിക അധാർമികതയെക്കുറിച്ച്‌* പശ്ചാത്ത​പി​ക്കാൻ അവൾ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. 22  ഞാൻ രോഗം വരുത്തി അവളെ കിടപ്പി​ലാ​ക്കാൻപോ​കു​ക​യാണ്‌. അവളു​മാ​യി വ്യഭി​ച​രി​ക്കു​ന്നവർ, അവളുടേ​തുപോ​ലുള്ള പ്രവൃ​ത്തി​കൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ* അവരെ​യും ഞാൻ വലിയ കഷ്ടതയി​ലാ​ക്കും. 23  മാരകമായ രോഗം വരുത്തി ഞാൻ അവളുടെ മക്കളെ കൊല്ലും. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെയും* ഹൃദയ​ങ്ങളെ​യും പരി​ശോ​ധി​ക്കു​ന്ന​വ​നാ​ണു ഞാനെന്ന്‌ അങ്ങനെ സഭക​ളെ​ല്ലാം അറിയും. നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും നിങ്ങളു​ടെ പ്രവൃ​ത്തി​കൾക്ക്‌ അർഹമാ​യതു ഞാൻ തരും.+ 24  “‘എന്നാൽ ആ ഉപദേശം പിൻപ​റ്റാ​ത്ത​വ​രും “സാത്താന്റെ ആഴങ്ങൾ”+ എന്ന്‌ അവർ പറയുന്നവ അറിഞ്ഞി​ട്ടി​ല്ലാ​ത്ത​വ​രും ആയ തുയഥൈ​ര​യി​ലെ ബാക്കി​യു​ള്ള​വരോ​ടു ഞാൻ പറയുന്നു: വേറൊ​രു ഭാരവും ഞാൻ നിങ്ങളു​ടെ മേൽ ചുമത്തു​ന്നില്ല. 25  ഞാൻ വരുന്ന​തു​വരെ ഇപ്പോ​ഴു​ള്ളതു മുറുകെ പിടി​ക്കുക.+ 26  ജയിക്കുകയും അവസാ​നത്തോ​ളം എന്റെ വഴിക​ളിൽ നടക്കു​ക​യും ചെയ്യു​ന്ന​വന്‌ എന്റെ പിതാവ്‌ എനിക്കു നൽകി​യ​തുപോ​ലെ ജനതക​ളു​ടെ മേൽ ഞാൻ അധികാ​രം നൽകും.+ 27  അവൻ ഇരുമ്പു​കോൽകൊ​ണ്ട്‌ ജനങ്ങളെ മേയ്‌ക്കും;+ മൺപാത്ര​ങ്ങൾപോ​ലെ അവർ തകർന്നുപോ​കും. 28  ഞാൻ അവനു പ്രഭാതനക്ഷത്രവും+ കൊടു​ക്കും. 29  ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ.’

അടിക്കുറിപ്പുകള്‍

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “മാനസാ​ന്ത​ര​പ്പെ​ടാൻ.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അഥവാ “പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ച്‌ പശ്ചാത്ത​പി​ക്കു​ന്നി​ല്ലെ​ങ്കിൽ.”
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാ​ര​ങ്ങ​ളെ​യും.” അക്ഷ. “വൃക്കക​ളെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം