വെളിപാട്‌ 13:1-18

13  അതു* കടൽത്തീ​രത്തെ മണലിൽ അനങ്ങാതെ നിന്നു. അപ്പോൾ കടലിൽനിന്ന്‌+ ഒരു കാട്ടുമൃഗം+ കയറി​വ​രു​ന്നതു ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പു​ക​ളിൽ പത്തു കിരീടവും* തലകളിൽ ദൈവ​നി​ന്ദാ​ക​ര​മായ പേരു​ക​ളും ഉണ്ടായി​രു​ന്നു.  ഞാൻ കണ്ട മൃഗം പുള്ളി​പ്പു​ലിയെപ്പോ​ലി​രു​ന്നു. എന്നാൽ അതിന്റെ പാദം കരടി​യുടേ​തുപോലെ​യും വായ്‌ സിംഹ​ത്തിന്റേ​തുപോലെ​യും ആയിരു​ന്നു. ഭീകരസർപ്പം+ മൃഗത്തി​നു ശക്തിയും സിംഹാ​സ​ന​വും വലിയ അധികാ​ര​വും കൊടു​ത്തു.+  കാട്ടുമൃഗത്തിന്റെ ഒരു തലയ്‌ക്കു മാരക​മാ​യി മുറിവേ​റ്റി​രു​ന്ന​തുപോ​ലെ എനിക്കു തോന്നി. ആ മാരക​മായ മുറിവ്‌ പക്ഷേ ഉണങ്ങി​യി​രു​ന്നു.+ ഭൂമി മുഴുവൻ ആദര​വോ​ടെ മൃഗത്തി​ന്റെ പിന്നാലെ ചെന്നു.  മൃഗത്തിന്‌ അധികാ​രം നൽകി​യ​തുകൊണ്ട്‌ അവർ ഭീകര​സർപ്പത്തെ ആരാധി​ച്ചു. കൂടാതെ, “ഈ മൃഗ​ത്തെപ്പോ​ലെ ആരുണ്ട്‌, അതി​നോ​ടു പോരാ​ടാൻ ആർക്കു കഴിയും” എന്നു പറഞ്ഞു​കൊ​ണ്ട്‌ അവർ കാട്ടു​മൃ​ഗത്തെ​യും ആരാധി​ച്ചു.  പൊങ്ങച്ചം പറയു​ക​യും ദൈവത്തെ നിന്ദി​ക്കു​ക​യും ചെയ്യുന്ന ഒരു വായ്‌ അതിനു ലഭിച്ചു. 42 മാസം+ പ്രവർത്തി​ക്കാ​നുള്ള അധികാ​ര​വും അതിനു കിട്ടി.  ദൈവത്തെ നിന്ദി​ക്കാൻ അതു വായ്‌ തുറന്നു.+ ദൈവ​നാ​മത്തെ​യും ദൈവ​ത്തി​ന്റെ വാസസ്ഥ​ലത്തെ​യും സ്വർഗ​ത്തിൽ വസിക്കു​ന്ന​വരെ​യും അതു നിന്ദിച്ചു.+  വിശുദ്ധരോടു പോരാ​ടി അവരെ കീഴട​ക്കാൻ അതിന്‌ അനുവാ​ദം ലഭിച്ചു.+ എല്ലാ ഗോ​ത്ര​ങ്ങ​ളുടെ​യും വംശങ്ങ​ളുടെ​യും ഭാഷക്കാ​രുടെ​യും ജനതക​ളുടെ​യും മേൽ അതിന്‌ അധികാ​ര​വും ലഭിച്ചു.  ഭൂമിയിൽ താമസി​ക്കു​ന്ന​വരെ​ല്ലാം അതിനെ ആരാധി​ക്കും. ലോകാരംഭംമുതൽ* അവരിൽ ആരു​ടെ​യും പേരുകൾ അറുക്ക​പ്പെട്ട കുഞ്ഞാടിന്റെ+ ജീവപു​സ്‌ത​ക​ത്തിൽ എഴുതി​യി​ട്ടില്ല.+  ചെവിയുള്ളവൻ കേൾക്കട്ടെ.+ 10  ബന്ദിയായി പോകാ​നു​ള്ളവൻ ബന്ദിയാ​യി​ത്തന്നെ പോകും. ആരെങ്കി​ലും വാളു​കൊ​ണ്ട്‌ കൊല്ലുന്നെങ്കിൽ* അയാ​ളെ​യും വാളു​കൊ​ണ്ട്‌ കൊല്ലണം.+ അതു​കൊണ്ട്‌ വിശുദ്ധർക്കു+ സഹനശക്തിയും+ വിശ്വാസവും+ ആവശ്യ​മാണ്‌. 11  പിന്നെ വേറൊ​രു കാട്ടു​മൃ​ഗം ഭൂമി​യിൽനിന്ന്‌ കയറി​വ​രു​ന്നതു ഞാൻ കണ്ടു. അതിന്‌ ഒരു കുഞ്ഞാ​ടിനെപ്പോ​ലെ രണ്ടു കൊമ്പു​ണ്ടാ​യി​രു​ന്നു. എന്നാൽ അതൊരു ഭീകര​സർപ്പത്തെപ്പോ​ലെ സംസാ​രി​ച്ചു.+ 12  ഈ മൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്റെ+ അധികാ​രം മുഴു​വ​നും അതിന്റെ മുന്നിൽവെ​ച്ചു​തന്നെ പ്രയോ​ഗി​ക്കു​ന്നു. മാരക​മായ മുറിവ്‌ ഉണങ്ങിയ+ ആദ്യത്തെ കാട്ടു​മൃ​ഗത്തെ, ഭൂമി​യും ഭൂമി​യി​ലു​ള്ള​വ​രും ആരാധി​ക്കാൻ ഈ മൃഗം ഇടയാ​ക്കു​ന്നു. 13  അതു വലിയ അടയാ​ളങ്ങൾ കാണി​ക്കു​ന്നു. മനുഷ്യർ കാൺകെ ആകാശ​ത്തു​നിന്ന്‌ ഭൂമി​യിലേക്കു തീയി​റ​ക്കു​കപോ​ലും ചെയ്യുന്നു. 14  കാട്ടുമൃഗത്തിന്റെ മുന്നിൽ ചെയ്യാൻ അനുവാ​ദം ലഭിച്ച അടയാ​ള​ങ്ങൾകൊണ്ട്‌ അതു ഭൂവാ​സി​കളെ വഴി​തെ​റ്റി​ക്കു​ക​യും വാളു​കൊ​ണ്ട്‌ വെട്ടേ​റ്റി​ട്ടും ശക്തി വീണ്ടെ​ടുത്ത കാട്ടുമൃഗത്തിന്റെ+ പ്രതിമ ഉണ്ടാക്കാൻ+ ഭൂവാ​സി​കളോട്‌ ആവശ്യപ്പെ​ടു​ക​യും ചെയ്യുന്നു. 15  കാട്ടുമൃഗത്തിന്റെ പ്രതി​മ​യ്‌ക്കു ജീവശ്വാ​സം കൊടു​ക്കാൻ അതിന്‌ അനുവാ​ദം കിട്ടി. കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതി​മ​യ്‌ക്കു സംസാ​രി​ക്കാൻ കഴി​യേ​ണ്ട​തി​നും ആ പ്രതി​മയെ ആരാധി​ക്കാൻ വിസമ്മ​തി​ച്ച​വരെയെ​ല്ലാം കൊല്ലി​ക്കാൻ കഴി​യേ​ണ്ട​തി​നും ആയിരു​ന്നു അത്‌. 16  ചെറിയവരും വലിയ​വ​രും, ധനിക​രും ദരി​ദ്ര​രും, സ്വത​ന്ത്ര​രും അടിമ​ക​ളും തുടങ്ങി എല്ലാവരെ​യും വലതു​കൈ​യി​ലോ നെറ്റി​യി​ലോ മുദ്രയേൽക്കാൻ+ അതു നിർബ​ന്ധി​ക്കു​ന്നു. 17  കാട്ടുമൃഗത്തിന്റെ പേരോ+ പേരിന്റെ സംഖ്യയോ+ മുദ്ര​യാ​യി സ്വീക​രി​ച്ചി​ട്ടി​ല്ലാത്ത ആർക്കും വാങ്ങാ​നോ വിൽക്കാ​നോ കഴിയില്ല. 18  ഉൾക്കാഴ്‌ചയുള്ളവൻ കാട്ടു​മൃ​ഗ​ത്തി​ന്റെ സംഖ്യ കണക്കു​കൂ​ട്ടിയെ​ടു​ക്കട്ടെ. അത്‌ ഒരു മനുഷ്യ​ന്റെ സംഖ്യ​യാണ്‌.* 666+ ആണ്‌ അതിന്റെ സംഖ്യ. ജ്ഞാനമു​ള്ള​വർക്കു മാത്രമേ അതു മനസ്സി​ലാ​കൂ.

അടിക്കുറിപ്പുകള്‍

അതായത്‌, ആ ഭീകര​സർപ്പം.
അക്ഷ. “രാജമു​ടി​യും.” രാജാവ്‌ തലയിൽ അണിയുന്ന പട്ടപോ​ലെ​യുള്ള ഒന്നായി​രി​ക്കാം ഇത്‌.
‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.
മറ്റൊരു സാധ്യത “വാളു​കൊ​ണ്ട്‌ കൊല്ല​പ്പെ​ടേ​ണ്ടവൻ.”
അഥവാ “മാനു​ഷി​ക​സം​ഖ്യ​യാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം