സങ്കീർത്തനം 2:1-12
2 ജനതകൾ ക്ഷോഭിക്കുന്നതുംനടക്കാത്ത കാര്യത്തെക്കുറിച്ച് ജനങ്ങൾ അടക്കം പറയുന്നതും* എന്തിന്?+
2 യഹോവയ്‌ക്കും ദൈവത്തിന്റെ അഭിഷിക്തനും* എതിരെ+ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;ഉന്നതാധികാരികൾ സംഘടിക്കുന്നു.*+
3 “അവരുടെ വിലങ്ങുകൾ നമുക്കു തകർത്തെറിയാം.അവരുടെ കയറുകൾ പൊട്ടിച്ചെറിയാം!” എന്ന് അവർ പറയുന്നു.
4 സ്വർഗത്തിലെ സിംഹാസനത്തിൽ ഇരിക്കുന്നവൻ അപ്പോൾ ചിരിക്കും.യഹോവ അവരെ പരിഹസിക്കും.
5 അന്നു ദൈവം കോപത്തോടെ അവരോടു സംസാരിക്കും;തന്റെ ഉഗ്രകോപത്താൽ അവരെ സംഭ്രമിപ്പിക്കും.
6 “സീയോനിൽ,+ എന്റെ വിശുദ്ധപർവതത്തിൽ,ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”+ എന്നു ദൈവം അപ്പോൾ പറയും.
7 യഹോവയുടെ പ്രഖ്യാപനം ഞാൻ വിളംബരം ചെയ്യട്ടെ!ദൈവം എന്നോടു പറഞ്ഞു: “നീ എന്റെ മകൻ;+ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു.+
8 എന്നോടു ചോദിക്കൂ! ഞാൻ ജനതകളെ നിനക്ക് അവകാശമായുംഭൂമിയുടെ അറ്റംവരെ നിനക്കു സ്വത്തായും തരാം.+
9 ഇരുമ്പുചെങ്കോൽകൊണ്ട്+ നീ അവരെ തകർക്കും.മൺപാത്രംപോലെ നീ അവരെ ഉടച്ചുകളയും.”+
10 അതുകൊണ്ട് രാജാക്കന്മാരേ, ഉൾക്കാഴ്ചയോടെ പ്രവർത്തിക്കൂ!ഭൂമിയിലെ ന്യായാധിപന്മാരേ, തിരുത്തൽ സ്വീകരിക്കൂ!*
11 ഭയത്തോടെ യഹോവയെ സേവിക്കൂ!ഭയഭക്തിയോടെ ഉല്ലസിക്കൂ!
12 ദൈവപുത്രനെ ആദരിക്കൂ!*+അല്ലെങ്കിൽ ദൈവം* കോപിച്ചിട്ട് നിങ്ങൾ വഴിയിൽവെച്ച് നശിച്ചുപോകും.*+ദൈവത്തിന്റെ കോപം ക്ഷണത്തിൽ ജ്വലിക്കുമല്ലോ.
ദൈവത്തെ അഭയമാക്കുന്നവരെല്ലാം സന്തുഷ്ടർ.
അടിക്കുറിപ്പുകള്‍
^ അഥവാ “ധ്യാനിക്കുന്നതും.”
^ അഥവാ “കൂടിയാലോചിക്കുന്നു.”
^ അഥവാ “മുന്നറിയിപ്പിനു ചെവി കൊടുക്കൂ!”
^ അക്ഷ. “ചുംബിക്കൂ!”
^ അക്ഷ. “അവൻ.”
^ അഥവാ “നിങ്ങളെ നീതിമാർഗത്തിൽനിന്ന് നശിപ്പിച്ചുകളയും.”

