ആവർത്തനം 17:1-20

17  “വൈക​ല്യ​മോ എന്തെങ്കി​ലും ന്യൂന​ത​യോ ഉള്ള കാള​യെ​യോ ആടി​നെ​യോ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്ക​രുത്‌. അതു നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.+  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങ​ളി​ലൊ​ന്നിൽ ഒരു പുരു​ഷ​നോ സ്‌ത്രീ​യോ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. അയാൾ ആ ദുഷ്‌പ്ര​വൃ​ത്തി വിട്ടു​മാ​റാ​തെ ദൈവ​ത്തി​ന്റെ ഉടമ്പടി ലംഘിക്കുകയും+  വഴിതെറ്റി എന്റെ കല്‌പ​ന​യ്‌ക്കു വിരുദ്ധമായി+ അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും അവയു​ടെ​യോ സൂര്യ​ന്റെ​യോ ചന്ദ്ര​ന്റെ​യോ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ങ്ങ​ളു​ടെ​യോ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്യുന്നു.+  ഇക്കാര്യം ആരെങ്കി​ലും നിങ്ങളെ അറിയി​ക്കു​ക​യോ നിങ്ങൾ അതെക്കു​റിച്ച്‌ കേൾക്കു​ക​യോ ചെയ്‌താൽ നിങ്ങൾ സമഗ്ര​മായ ഒരു അന്വേ​ഷണം നടത്തണം. ഇങ്ങനെ​യൊ​രു മ്ലേച്ഛകാ​ര്യം ഇസ്രാ​യേ​ലിൽ നടന്നെന്നു സ്ഥിരീകരിച്ചാൽ+  തിന്മ ചെയ്‌ത ആ പുരു​ഷ​നെ​യോ സ്‌ത്രീ​യെ​യോ നഗരക​വാ​ട​ത്തിൽ കൊണ്ടു​വ​രണം. എന്നിട്ട്‌ ആ വ്യക്തിയെ കല്ലെറി​ഞ്ഞ്‌ കൊല്ലണം.+  മരണയോഗ്യമായ കുറ്റം ചെയ്‌ത വ്യക്തിയെ കൊല്ലു​ന്നതു രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴിയുടെ* അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കണം.+ ഒരു സാക്ഷി​യു​ടെ മാത്രം മൊഴി കണക്കി​ലെ​ടുത്ത്‌ ആ വ്യക്തിയെ കൊല്ല​രുത്‌.+  അയാളെ കൊല്ലാൻ അയാൾക്കു നേരെ ആദ്യം കൈ ഉയർത്തു​ന്നതു സാക്ഷി​ക​ളാ​യി​രി​ക്കണം. അതിനു ശേഷം ജനത്തിന്റെ കൈ അയാൾക്കു നേരെ ഉയരണം. നിങ്ങൾക്കി​ട​യിൽനിന്ന്‌ നിങ്ങൾ തിന്മ നീക്കി​ക്ക​ള​യണം.+  “നിങ്ങൾക്കു ന്യായം വിധി​ക്കാൻ പറ്റാത്തത്ര ബുദ്ധി​മു​ട്ടേ​റിയ ഒരു പ്രശ്‌നം നിങ്ങളു​ടെ നഗരങ്ങ​ളി​ലൊ​ന്നിൽ ഉടലെ​ടു​ക്കു​ന്നെ​ങ്കിൽ—അതു രക്തച്ചൊരിച്ചിലോ+ നിയമ​പ​ര​മായ അവകാ​ശ​വാ​ദ​മോ അതി​ക്ര​മ​മോ തർക്കങ്ങ​ളോ ആകട്ടെ—നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു പോകണം.+  ലേവ്യപുരോഹിതന്മാരുടെയും ആ സമയത്ത്‌ ന്യായാ​ധി​പ​നാ​യി സേവി​ക്കുന്ന വ്യക്തി​യു​ടെ​യും അടുത്ത്‌ ചെന്ന്‌ പ്രശ്‌നം അവതരി​പ്പി​ക്കുക;+ അവർ നിങ്ങൾക്കു തീർപ്പു കല്‌പി​ച്ചു​ത​രും.+ 10  യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തു​നിന്ന്‌ അവർ നിന്നെ അറിയി​ക്കുന്ന തീരു​മാ​നം​പോ​ലെ നീ ചെയ്യണം. അവർ നിർദേ​ശി​ക്കു​ന്ന​തു​പോ​ലെ​തന്നെ ചെയ്യാൻ പ്രത്യേ​കം ശ്രദ്ധി​ക്കുക. 11  അവർ കാണി​ച്ചു​ത​രുന്ന നിയമ​ത്തി​നും അവർ അറിയി​ക്കുന്ന തീരു​മാ​ന​ത്തി​നും ചേർച്ച​യിൽ നീ പ്രവർത്തി​ക്കണം.+ അവർ നിന്നെ അറിയി​ക്കുന്ന തീരു​മാ​ന​ത്തിൽനിന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറരു​ത്‌.+ 12  നിങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​നും ന്യായാ​ധി​പ​നും പറയു​ന്നത്‌ അനുസ​രി​ക്കാ​തെ ധിക്കാ​ര​ത്തോ​ടെ പ്രവർത്തി​ക്കുന്ന മനുഷ്യൻ മരിക്കണം.+ ഇങ്ങനെ നിങ്ങൾ ഇസ്രാ​യേ​ലിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം.+ 13  അപ്പോൾ ജനമെ​ല്ലാം അതു കേട്ട്‌ ഭയപ്പെ​ടും; മേലാൽ ധിക്കാ​ര​ത്തോ​ടെ പെരു​മാ​റാൻ അവർ ധൈര്യ​പ്പെ​ടില്ല.+ 14  “നിന്റെ ദൈവ​മായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ പ്രവേ​ശിച്ച്‌ അതു കൈവ​ശ​മാ​ക്കി നീ അവിടെ താമസി​ക്കു​മ്പോൾ, ‘ചുറ്റു​മുള്ള എല്ലാ ജനതക​ളെ​യും​പോ​ലെ ഞാനും ഒരു രാജാ​വി​നെ വാഴി​ക്കും’+ എന്നു നീ പറഞ്ഞാൽ 15  നിങ്ങളുടെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന ഒരാളെ വേണം നീ രാജാ​വാ​യി നിയമി​ക്കാൻ.+ നിന്റെ സഹോ​ദ​ര​ന്മാ​രു​ടെ ഇടയിൽനി​ന്നാ​ണു നീ രാജാ​വി​നെ തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌. നിന്റെ സഹോ​ദ​ര​ന​ല്ലാത്ത ഒരു അന്യ​ദേ​ശ​ക്കാ​രനെ നീ നിന്റെ മേൽ നിയമി​ക്കാൻ പാടില്ല. 16  രാജാവ്‌ കുതി​ര​കളെ വാങ്ങിക്കൂട്ടുകയോ+ കുതി​ര​കളെ സമ്പാദി​ക്കാ​നാ​യി ജനം ഈജി​പ്‌തി​ലേക്കു പോകാൻ ഇടവരു​ത്തു​ക​യോ അരുത്‌.+ കാരണം, ‘ഒരിക്ക​ലും നിങ്ങൾ ആ വഴിക്കു മടങ്ങി​പ്പോ​ക​രുത്‌’ എന്ന്‌ യഹോവ നിങ്ങ​ളോ​ടു കല്‌പി​ച്ചി​ട്ടു​ണ്ട​ല്ലോ. 17  രാജാവിന്‌ അനേകം ഭാര്യ​മാ​രു​ണ്ടാ​യി​രി​ക്ക​രുത്‌; അല്ലാത്ത​പക്ഷം രാജാ​വി​ന്റെ ഹൃദയം വഴി​തെ​റ്റി​പ്പോ​കും.+ രാജാവ്‌ ഒരുപാ​ടു വെള്ളി​യും സ്വർണ​വും സ്വരൂ​പി​ക്കാ​നും പാടില്ല.+ 18  രാജാവ്‌ സിംഹാ​സ​ന​സ്ഥ​നാ​കു​മ്പോൾ ലേവ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ കൈയിൽനി​ന്ന്‌ ഈ നിയമം വാങ്ങി, ഒരു പുസ്‌തകത്തിൽ* പകർത്തി​യെ​ഴു​തി തനിക്കു​വേണ്ടി അതിന്റെ ഒരു പകർപ്പ്‌ ഉണ്ടാക്കണം.+ 19  “അത്‌ എക്കാല​വും രാജാ​വി​ന്റെ കൈയി​ലു​ണ്ടാ​യി​രി​ക്കു​ക​യും ജീവി​ത​കാ​ലം മുഴുവൻ അതു വായി​ക്കു​ക​യും വേണം.+ അപ്പോൾ രാജാവ്‌ തന്റെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടാൻ പഠിക്കു​ക​യും ഈ നിയമ​ത്തി​ലും ചട്ടങ്ങളി​ലും പറഞ്ഞി​രി​ക്കുന്ന വാക്കു​ക​ളെ​ല്ലാം അനുസ​രി​ക്കു​ക​യും പാലി​ക്കു​ക​യും ചെയ്യും.+ 20  അങ്ങനെയാകുമ്പോൾ, സഹോ​ദ​ര​ന്മാ​രെ​ക്കാൾ ഉയർന്ന​വ​നാ​ണെന്നു രാജാവ്‌ ഹൃദയ​ത്തിൽ ഭാവി​ക്കില്ല; ഈ കല്‌പന വിട്ട്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറു​ക​യു​മില്ല. അങ്ങനെ രാജാ​വും രാജാ​വി​ന്റെ മക്കളും ഇസ്രാ​യേ​ലിൽ ദീർഘ​കാ​ലം രാജ്യാ​ധി​കാ​ര​ത്തി​ലി​രി​ക്കും.

അടിക്കുറിപ്പുകള്‍

അക്ഷ. “വായുടെ.”
അഥവാ “ഒരു ചുരു​ളിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം